2015, നവംബർ 18, ബുധനാഴ്‌ച

ഫറൂക്ക് കോളജ്

മലപ്പുറത്തെ പല മുസ്ലിം ലീഗ് സ്ഥാനാർത്ഥികളുടെയും ചിത്രങ്ങൾ തെരഞ്ഞെടുപ്പു പോസ്റ്ററുകളിൽ ഇല്ലായിരുന്നു. പകരം അവരുടെ  ഭർത്താക്കന്മാരുടെ പൂർണകായ ചിത്രങ്ങൾ അടിച്ച പോസ്റ്ററുകൾ. എന്നിട്ട് പറയുന്നു: ഈ മനുഷ്യൻറെ ഭാര്യയ്ക്ക് വോട്ട് ചെയ്യുക എന്ന്. സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് വാ തോരാതെ പ്രസംഗിക്കുന്ന സ്ത്രീ സ്വാതന്ത്ര്യ വാദികളെ എങ്ങും കണ്ടില്ല. ഇതിനെതിരെ ഒരക്ഷരം അവർ മിണ്ടിയില്ല. അത് പോലെ കമ്മികളെയും കണ്ടില്ല. അല്ലെങ്കിലും ഇത് മതേതര രാജ്യമാണല്ലോ. അതിനെ വല്ലതും പറഞ്ഞാൽ വോട്ട് ആണ് പോകുന്നത്.

അത് പോലെ മറ്റൊരു സ്ത്രീ സമത്വം. ഇതും മലപ്പുറത്തിനു അടുത്ത് തന്നെ.  കോഴിക്കോട് ഫറൂക്ക് കോളേജിൽ. ക്ലാസിൽ ഒരു ബെഞ്ചിൽ ആണ്‍ കുട്ടികളും പെണ്‍ കുട്ടികളും ഒന്നിച്ചിരുന്നു എന്നതാണ് പ്രശ്നം. അത് കൊണ്ട് അദ്ധ്യാപകൻ ക്ലാസ് എടുക്കാതെ തിരിച്ചു പോയി. ആണും പെണ്ണും ഉൾപ്പടെ  9 കുട്ടികളെ ക്ലാസിനു പുറത്താക്കി. മാതാപിതാക്കളെ വിളിച്ചു കൊണ്ട് വരാൻ പറഞ്ഞു. അത് ചെയ്യില്ല എന്ന് പറഞ്ഞ  ഒരു വിദ്യാർത്ഥിയെ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തു. ആ കുട്ടി മറ്റു മാർഗങ്ങളില്ലാതെ ഹൈ ക്കോടതിയിൽ പോയി തിരിച്ചു കോളേജിൽ പ്രവേശനം നേടി.

കോളജ് മാനെജ്മെന്റ് പറയുന്നത് ആണ്‍-പെണ്‍ കുട്ടികൾ ഒരു ബെഞ്ചിൽ ഇരിക്കാൻ പാടില്ല എന്നാണ്. എന്താണ് എന്ന് ചോദിച്ചപ്പോൾ പറയുന്നത് ക്ലാസിലെ മറ്റു കുട്ടികളുടെ ശ്രദ്ധ ഒന്നിച്ചിരുന്ന ആ  രണ്ടു ബെഞ്ചുകളിലേക്കു തിരിയുമെന്നും അങ്ങിനെ ക്ലാസ് എടുക്കാൻ കഴിയില്ല എന്നും. മറ്റു കുട്ടികളുടെ ശ്രദ്ധ എന്തിന് അങ്ങോട്ട്‌ തിരിയണം? അവിടെ മറ്റെന്തെങ്കിലും നടക്കുന്നുണ്ടോ? ഇല്ല. ആണും പെണ്ണും ക്ലാസ് ശ്രദ്ധിക്കുന്നു. പഠിക്കുന്നു. അത്ര തന്നെ. അടുത്തടുത്ത്‌ ഇരിക്കുന്നു എന്ന് മാത്രം. അപ്പോൾ ഇവിടെ പ്രശ്നം വിദ്യാർത്ഥി കളുടെതല്ല. ആ അധ്യാപകന്റെതാണ്. അയാൾ ഒരു ഞരമ്പ് രോഗിയാണ്. അയാളുടെ ശ്രദ്ധ ആണ് ആ കുട്ടികളിലേക്ക് പോകുന്നത്. അയാൾ മനസ്സിൽ പലതും കാണുന്നു. അങ്ങിനെയൊക്കെ സംഭവിക്കും എന്ന് സ്വപ്നം കാണുന്നു. തനിക്കു അങ്ങിനെയൊരു അവസരം കിട്ടാത്തതിൽ  അസൂയ ഉണ്ടാകുന്നു. അങ്ങിനെ അയാൾക്ക്‌ പഠിപ്പിക്കാൻ കഴിയാതെ പോകുന്നു.  അതാണ്‌ ഫറൂക്ക് കോളേജിൽ. സംഭവിച്ചത്. ക്ലാസിൽ നിന്നും ഇറങ്ങിപ്പോയ  ആ അദ്ധ്യാപകൻ നേരെ എങ്ങോട്ട്  പോയി എന്നും അന്വേഷിക്കേണ്ടി ഇരിക്കുന്നു. 

ആ കോളേജിലെ പ്രിൻസിപ്പാൾ പറയുന്നത് കേൾക്കൂ. സെക്കന്ഡ് ലാംഗ്വേജ് മലയാളത്തിന് മറ്റു ക്ലാസുകളിലെ കുട്ടികൾ എല്ലാവരും ഒന്ന് ചേരുന്ന ക്ലാസ് ആണത്. 130 കുട്ടികളാണ് ഒരു ക്ലാസിൽ അങ്ങിനെ എത്തുന്നത്. ക്ലാസ് കപ്പാസിറ്റി യോ 60 കുട്ടികൾക്ക്. 60 പേരുടെ സ്ഥലത്ത് 130 പേർ. പിന്നെ ഇവരെല്ലാം കൂടി എവിടെ ഇരിക്കും? 

ഇതിനിടെ ഒരു മുസ്ലിം ലീഗ് എം.എൽ.എ. പറയുകയുണ്ടായി, ഇങ്ങിനെ ഒന്നിച്ചു ഇരിക്കണമെങ്കിൽ കുടുംബത്ത് നിന്നും പണം കൊണ്ട് വന്നു കോളേജ് പണിയണം എന്ന്. എന്ത് ധാർഷ്ട്യം ആണ് ആ മനുഷ്യൻ കാണിച്ചത്? സർക്കാർ, അതായത്, നമ്മൾ ജനങ്ങൾ നൽകുന്ന കാശ് ആണ് ഈ കോളേജിലെ അധ്യാപകർക്ക് കൊടുക്കുന്നത്. അവരുടെ കുടുംബത്തിൽ നിന്നും കൊണ്ട് വന്നതല്ല.

നമുക്ക് ഒരു വിദ്യാഭ്യാസ മന്ത്രി ഉണ്ട്. അങ്ങേര് പറയുകയാണ്‌, "വിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ എൻറെ വ്യക്തി പരമായ അഭിപ്രായം പറയുകയാണെങ്കിൽ"  ഒന്നുകിൽ മന്ത്രി എന്ന നിലയിൽ അല്ലെങ്കിൽ വ്യക്തി പരമായി. ഇത് രണ്ടും കൂടി എങ്ങിനെയാ പറയുന്നത് വിദ്യാഭ്യാസ മന്ത്രീ?  ഇനി അങ്ങേരു പറഞ്ഞത് അങ്ങിനെ ഒന്നിച്ചിരുന്നു പഠിക്കാൻ പാടില്ല എന്ന് തന്നെയാണ്. കാരണം ഒന്നും പറയുന്നില്ല. അവിടന്ന് ഇങ്ങു തിരുവനന്തപുര ത്തൊട്ടു മന്ത്രി ആക്കി അയച്ചത് മുസ്ലിം ലീഗിന്റെ അഭിപ്രായം പറയാനാണ്. തു കൊണ്ടാണ് ഇങ്ങിനെ ഞ ഞ്ഞ  പിഞ്ഞാ പറഞ്ഞത്. പിന്നെ ഒരു കാര്യം കൂടി മന്ത്രി പറഞ്ഞു. ബെഞ്ച്‌ ആയതു കൊണ്ടാണ് പ്രശ്നം. കസേര ആണെങ്കിൽ അടുത്തടുത്ത് ഇരിക്കുന്നതിന് കുഴപ്പമില്ല എന്ന്. ഇനി  രണ്ടു വശത്തും കൈ ഉള്ള കസേര ആണോ വേണ്ടത് എന്ന് അങ്ങേരു പറഞ്ഞില്ല. വിവരമില്ലാത്ത ഒരു വിദ്യാഭ്യാസ മന്ത്രി.

ഏതെങ്കിലും കല്യാണത്തിനോ മീറ്റിങ്ങിനൊ ഒക്കെ പോയാൽ കാണാം പെണ്ണുങ്ങൾ എല്ലാം   ഒരു വശത്തെ കസേരകളിൽ  ഇരിക്കും. ഭർത്താവ് പോലും ആണുങ്ങളുടെ വശത്ത് മാറി ഇരിക്കേണ്ടി വരും. എന്തിനാണ് ഈ വേർ തിരിവ് സ്ത്രീകൾ തന്നെ ഉണ്ടാക്കുന്നത്‌? 

ഏതോ ഒരു ടീച്ചർ ഉണ്ടായിരുന്നല്ലോ. ങാ, ദീപ നിഷാന്ത്. തൃശൂർ കേരള വർമ കോളേജിലെ. കഴിഞ്ഞ മാസം അവിടത്തെ കുട്ടികളെ സസ്പെന്ഡ് ചെയ്തപ്പോൾ വലിയ പ്രസ്താവനകളുമായി വന്ന ഒരു ടീച്ചർ? എവിടെ പ്പോയി ഫറൂക്ക് കോളേജിൽ സസ്പെൻഡ് ചെയ്തപ്പോൾ?

പുരസ്കാരങ്ങൾ തിരിച്ചു നൽകുന്നവരും, പശുവിറച്ചി ഫെസ്റ്റ് നടത്തുന്നവരും ആരും ഈ വിവേചനത്തിന് എതിരായി ഒന്നും പറഞ്ഞു കണ്ടില്ല. ഇതും ഒരു അസഹിഷ്ണുത അല്ലേ സഖാക്കളേ?


11 അഭിപ്രായങ്ങൾ:

  1. ഇതു വായിച്ചപ്പോള്‍ ചിരിച്ചു പോയി സര്‍, ദീപട്ടീച്ചര്‍ ബീഫ് ഫെസ്റ്റ് അനുകൂലിച്ചപ്പോള്‍ സാറിനു അസഹിഷ്ണുത, ഫരൂക് കോളേജിനെതിരെ അവിടത്തെ അധ്യാപകന്‍ പോസ്റ്റിട്ടപ്പോള്‍ മാനേജ്മെന്‍റിനും അസഹിഷ്ണുത, രണ്ടും ഒരേ തരം അസഹിഷ്ണുത തന്നെ. ഈ അസഹിഷ്ണുതയാണ്‍ കേരളത്തില്‍ ബി ജെപിക്കും മുസ്ലിം ലീഗിനും മറ്റു മതപാര്‍ട്ടികള്‍ക്കും ഒക്കെ ഉള്ള വളം.സഖാക്കളുടെ കാര്യം വിടൂ, രാഷ്ട്രീയക്കാര്‍ക്ക് വോട്ടിലേ നോട്ടമുള്ളൂ, എല്ലാവരും കണക്കു തന്നെ ആ കാര്യത്തില്‍, പിന്നെ ഉള്ള പൊട്ടന്‍മാരില്‍ തരക്കേടില്ലാത്ത ഒരു പൊട്ടനെ ആളുകള്‍ തിരഞ്ഞെടുക്കുന്നു എന്നു മാത്രം. പക്ഷെ സാധാരണക്കാര്‍ മേല്‍പറഞ്ഞ രണ്ടിനെയും എതിര്‍ക്കുന്നവരാണ്, അത്തരക്കാരുടെ എതിര്പ്പുകള്‍ വാര്‍ത്തയാകുന്നില്ലെന്നു മാത്രം. facebook ല്‍ ഇതിനു രണ്ടിനെതിരെയും ഞാന്‍ പോസ്റ്റിട്ടിട്ടുണ്ട്.ബ്ളോഗില്‍ എന്തുകൊണ്ട് എഴുതുന്നില്ലെന്നു ചോദിച്ചാല്‍, ബ്ളോഗ് എനിക്കു വേറൊരു ലോകമാണ്. ശാന്തിയും സമാധാനവും വിളയാടുന്ന ഒരു സ്ഥലം, സത്യം പറഞ്ഞാല്‍ , a travel from real world to dream world. സാറിന്‍റെ ബ്ളോഗ് ഒഴികെ രാഷ്ട്രീയം പറയുന്ന ഒരൊറ്റ ബ്ലോഗും ഞാന്‍ follow ചെയ്യുന്നില്ല, ഓണ്‍ലൈനായി ഒരു പത്രം മനുഷ്യനു സമാധാനത്തോടെ വായിക്കാന്‍ പറ്റില്ല. അത്ര വിഷം നിറഞ്ഞ comments ആണ്‍ ഓരോ വാര്‍ത്തക്കും താഴെ ഉണ്ടാവുക. എന്‍റെ അഭിപ്രായത്തില്‍ മതത്തിന്‍റെ പേരിലുള്ള എല്ലാ രാഷ്ട്രീയപാര്‍ട്ടികളെയും പിരിച്ചു വിടണം, including BJP, muslim laegue etc. അവര്‍ക്കിനി പ്രവര്‍ത്തിക്കാഞ്ഞിട്ട് അത്ര ശ്വാസം മുട്ടലുന്റെങ്കില്‍ സംഘടന മാത്രമായി പ്രവര്‍ത്തിച്ചോട്ടെ, അല്ല പിന്നെ. ഫറൂഖിനേക്കാള്‍ ഭേദം കേരളവര്‍മ്മ തന്നെ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഷാജിത,

      വിശദമായ അഭിപ്രായ പ്രകടനം.

      ഉചിതമായ സ്ഥലത്ത് ആണ് പ്രതികരിക്കേണ്ടത് എന്നാണ് കേരളവർമ കോളേജ് കേസിൽ ഞാൻ എഴുതിയത്.

      "ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ഇറച്ചി ഉണ്ടാക്കുന്നതിന്റെ സാംഗത്യം എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ഏതെങ്കിലും ഒരു പാഠ ഭാഗം പഠിക്കാൻ നിർബ്ബന്ധിക്കുകയൊ ഒഴിവാക്കുകയോ ചെയ്‌താൽ വിദ്യാർത്ഥി പ്രതികരിക്കണം. പക്ഷെ ബീഫ് ഉണ്ടാക്കുന്നതും തിന്നുന്നതും കോളേജിൽ കൊണ്ട് വരേണ്ട കാര്യം എന്താണ്?


      "കോളേജിനെ ആലങ്കാരികമായി വിദ്യയുടെ ശ്രീകോവിൽ എന്ന് വിശേഷിപ്പിക്കാറുണ്ട്. വിദ്യാഭ്യാസത്തിൽ അതിന്റെ പ്രാധാന്യവും പരിശുദ്ധിയും പാവനതയും കാണിക്കാനാണ് അങ്ങിനെ ശ്രീ കോവിൽ എന്ന് പറയുന്നത്. ആ വിവര ദോഷിയായ ടീച്ചർ പറയുകയാണ്‌ കോളേജ് ഒരു ശ്രീകോവിൽ, ക്ഷേത്രം ഒന്നുമല്ല. അത് കൊണ്ട് അവിടെ ബീഫ് ഫെസ്റ്റ് നടത്താം എന്ന്. "

      ഇപ്പോഴും അത് തന്നെയാണ് പറയുന്നത്.

      ഏറെ കൊട്ടിഘോഷിച്ച ചുംബന സമരം നടന്നല്ലോ കേരളത്തിൽ. എന്തായി അതിന്റെ ഫലം? അതിൻറെ മുൻ നിരക്കാർ പെണ്‍ വാണിഭത്തിനു പിടിയിലായത് മറ്റൊരു കാര്യം. സത്യം പുറത്തു വരട്ടെ.

      ഷാജിതയുടെ അഭിപ്രായം വളരെ നല്ലത്. ജാതിയേയും മതത്തേയും മാറ്റി നിർത്തുക.

      ഇല്ലാതാക്കൂ
  2. ഷാജിത ഗ്രേറ്റ്.......
    ബിപിൻ സാര്‍......
    എന്‍റെ മുഖപുസ്തകത്തില്‍ ഞാനും പ്രതികരിച്ചിട്ടുണ്ട്.....
    ഇവിടെ മതം കൊണ്ട് കളിക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും നിരോധിച്ചാല്‍ അപ്പോള്‍ തീരും .....കുറേ....ലവന്മാരുടെ സൂക്കേടും .....
    ആണും പെണ്ണും ഒന്നിച്ചിരുന്നാല്‍ അവിടെ വേറെന്തെങ്കിലും നടക്കുമെന്ന വികല ചിന്തകളുടെ ആശാന്മാരായ അദ്ധ്യാപകനെയാണ് പുറത്താക്കേണ്ടത് .....പുതിയ തലമുറ അത്രക്ക് മോശമല്ല.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അങ്ങിനെ എന്തെങ്കിലും നടക്കും എന്ന് ആശിച്ചു നോക്കിയ അദ്ധ്യാപകൻ ആയിരിക്കും നിരാശനായി പ്രിൻസിപ്പാളിനോട് പറഞ്ഞത് വിനോദ്

      ഇല്ലാതാക്കൂ
  3. ഹാറ്റ്സ് ഓഫ് ഷാജിത...

    ഇപ്പറഞ്ഞവരുടെയെല്ലാം മക്കളടക്കം
    പലബന്ധുമിത്രാധികളും പല രാജ്യങ്ങളിലും
    പോയി വിദ്യഭ്യാസം നടത്തുകയും , അവിടങ്ങളിലെ
    ഇതുക്കും മേലെയുള്ള ക്യാമ്പസ് ജീവിതം ശരിക്കും ആസ്വദിക്കുകയും
    ചെയ്യുന്നുണ്ട്...അപ്പോളൊന്നുമില്ലാത്ത അസഹിഷ്ണുത നമ്മുടെ നാട്ടിൽ മാത്രം
    ഇത്തരം കാര്യങ്ങൾക്ക് മാത്രം
    എന്താണിത്..?

    എല്ലാവിധ മത കോപ്രായങ്ങളും
    അവിടെ നടക്കുമെന്നുള്ളത് കൊണ്ട്....!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കറക്റ്റ് മുരളീ. എല്ലാം ഇവിടെ നടക്കും എന്നത് കൊണ്ട് തന്നെയാണ്

      ഇല്ലാതാക്കൂ

  4. ഒരു ബോയ്സ് ഹൈ സ്കൂളിൽ ആണ്‍ കുട്ടികളുടെ ഇടയിൽ മാത്രം പഠിച്ചിറങ്ങി , മിക്സെഡ് കോളേജിൽ ആണും പെണ്ണും വെവ്വേറെ ഇരുന്നു പഠിച്ചു , പിന്നീടു ജീവിതത്തിൽ ഒരു ജോലിയുടെ ഇന്റർവ്യൂ അറ്റൻഡ് ചെയ്യവേ , ആ കമ്പനിയിലെ ഇന്റർവ്യൂ ചെയ്ത ഒരു സ്ത്രീയോടൊപ്പം ആ മുറിയിൽ ആദ്യമായി ഞാൻ ഇരുന്നപ്പോൾ അനുഭവിച്ച ഒരു അണ്‍ കംഫർറ്റ്നെസ്സ് !

    നമ്മുടെ പിന്തിരിപ്പൻ ചിന്താഗതികൾ വരും തലമുറയിലും കുത്തി വെക്കാൻ ശ്രമിക്കുന്നത് ഈ 'അണ്‍ കംഫർറ്റ്നെസ്സ്' എന്ന മാനസിക വൈറസ് ആണെന്ന് തോന്നുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ ഷഹീം. നമ്മൾ അങ്ങിനെ പഠിച്ചു. പുതിയ തലമുറയും അങ്ങിനെ വേണം എന്ന യാഥാസ്ഥിതികരുടെ അസൂയ കലർന്ന ചിന്താഗതി. സെക്സ് എന്ന സാധനത്തിന്റെ അർത്ഥവും വ്യാപ്തിയും അറിയാത്ത കിഴവന്മാർ.

      ഇല്ലാതാക്കൂ
  5. facebook ല്‍ ഇതിനു രണ്ടിനെതിരെയും ഞാന്‍ പോസ്റ്റിട്ടിട്ടുണ്ട്.ബ്ളോഗില്‍ എന്തുകൊണ്ട് എഴുതുന്നില്ലെന്നു ചോദിച്ചാല്‍, ബ്ളോഗ് എനിക്കു വേറൊരു ലോകമാണ്. ശാന്തിയും സമാധാനവും വിളയാടുന്ന ഒരു സ്ഥലം, സത്യം പറഞ്ഞാല്‍ , a travel from real world to dream world. സാറിന്‍റെ ബ്ളോഗ് ഒഴികെ രാഷ്ട്രീയം പറയുന്ന ഒരൊറ്റ ബ്ലോഗും ഞാന്‍ follow ചെയ്യുന്നില്ല>>>>>>>>>>>>ഇത് ഷാജിത പറഞ്ഞത് തന്നെ .എന്റെം അഭിപ്രായം അത് തന്നെയാണ്.ബ്ലോഗില്‍ വായിക്കാന്‍ കയറ്യാല്‍ ഒരു വല്ലാത്ത സുഖവും മനസ്സമാധാനവും ആണെനിയ്ക്ക്.........

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഞാൻ സ്വൈരം കെടുത്തൂല്ല സുധീ, ഇത് വഴി സ്ഥിരം വാ.

      ഇല്ലാതാക്കൂ
  6. അയ്യോ.........ഞാന്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല.ആകെ വായിക്കുന്ന പൊളിറ്റിക്കല്‍ ബ്ലോഗ്‌ സാറിന്റെയാണ്............

    ഒരിക്കല്‍ ഞാന്‍ മെയില്‍ ഐഡി ചോദിച്ചിരുന്നു.ഒരു മെയില്‍ അയക്കൂ.

    മറുപടിഇല്ലാതാക്കൂ