Thursday, November 12, 2015

തിരിച്ചു പോക്ക്


കരയുന്ന മാണി 

കെ.എം. മാണി, കോഴ ആരോപണത്തിൽ മുങ്ങി, കോടതിയുടെ വിമർശനം ഏറ്റു വാങ്ങി, മന്ത്രി സ്ഥാനം രാജി വച്ച്, അപമാനിതനായി അധികാരത്തിന്റെ   തലസ്ഥാനം വിടുകയാണ്.   ജനങ്ങളിൽ നിന്നും, പ്രതിപക്ഷ പാർട്ടികളിൽ നിന്നും, ഭരണ പക്ഷത്ത് കൂടെയുള്ളവരിൽ നിന്നും, സ്വന്തം പാർട്ടി എം.എൽ.എ മാരിൽ നിന്നും  സർവോപരി, തൻറെ അഴിമതിയ്ക്ക് എന്നും കൂട്ട് നിന്ന ഉമ്മൻ ചാണ്ടിയിൽ നിന്നും ഉണ്ടായ ശക്തിയായ സമ്മർദ്ദം കൊണ്ട് മാത്രം, ചവിട്ടി പുറത്താക്കും എന്നൊരു സ്ഥിതി വിശേഷം വന്നപ്പോൾ മാത്രം  രാജി നൽകിയ മാണിയ്ക്ക് അഭിമാനിക്കാൻ ഒന്നുമില്ല.  സാധാരണ ഗതിയിൽ  അർദ്ധ രാത്രിയിൽ ഇരുളിന്റെ മറവിൽ തലയിൽ മുണ്ടുമിട്ട് കൊണ്ട് പോകേണ്ട സാഹചര്യമാണ് 1  കോടി  കട്ട  മാണിക്ക് . പക്ഷെ തൊലിയുടെ കട്ടി ക്കൂടുതൽ കൊണ്ടും,സഹജമായ നാണമില്ലായ്മ കൊണ്ടും രാഷ്ട്രീയത്തിൽ നിന്നും പഠിച്ച സംസ്കാരം ഇല്ലായ്മ കൊണ്ടും ഈ തിരിച്ചു പോക്ക് ഒരു ആഘോഷമാക്കുകയാണ്  മാണിയും സംഘവും.  തിരുവനന്തപുരം മുതൽ മണിയുടെ നാടായ പാല വരെ റോഡു നീളെ  വൻപിച്ച സ്വീകരണം ആണ് മാണിക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കോട്ടയം മുതൽ തുറന്ന കാറിൽ ആയിരിക്കും മാണിയുടെ യാത്ര.

എന്താണ് മാണിക്ക് ഇങ്ങിനെ സ്വീകരണം കൊടുക്കേണ്ട ആവശ്യം? ഏതെങ്കിലും പുരസ്കാരം ലഭിച്ചിട്ടുള്ള വരവാണോ?  അതോ ഏതെങ്കിലും യുദ്ധം ജയിച്ചിട്ടുള്ള വരവാണോ?  ഒന്നുമല്ലല്ലോ. ആകെ അഴിമതിയിൽ മുങ്ങി മന്ത്രി സഭയിൽ നിന്നും പുറത്താക്കി മറ്റൊരു മാർഗവും ഇല്ലാതെ മന്ത്രി മന്ദിരം ഒഴിഞ്ഞ് നാട്ടിൽ പോകുന്ന പോക്കാണ്? ഇപ്പോൾ മന്ത്രി മാണി വെറും ഒരു എം.എൽ.എ. മാണി. 140 ൽ ഒരു എം.എൽ.എ. അടുത്ത അസ്സംബ്ലി കൂടുമ്പോൾ പുറകിലെ ഏതെങ്കിലും ഒരു ബെഞ്ചിൽ കേരള കോണ്‍ഗ്രസ് എം.എൽ.എ മാരായ തോമസ്‌ ഉണ്ണിയാടനും മറ്റും ഒപ്പം  പോയി ഇരിക്കണം.   അതാണ്‌ ഈ ആഘോഷിക്കുന്നത്.  മാണിക്ക് നാണമില്ല. അല്ലെങ്കിൽ നാണം കെട്ട് വാരിക്കെട്ടി പോകുന്ന ഈ പോക്ക് അങ്ങേര്  ആഘോഷിക്കുകില്ലല്ലോ.  

പണവും പദവിയും അധികാരവും ഇത്രയും കാലം മാണിക്ക് ഉണ്ടായിരുന്നു. അത് കൊണ്ട് അഴിമതിയ്ക്കു പുറത്തായതും മാണി യ്ക്ക് ആഘോഷിക്കാം. അത് പോലെ കൂടെ നിന്ന കുറേപ്പേർ ഉണ്ട്. അതിൽ ചിലർക്ക് മന്ത്രി പദം കിട്ടി. ചിലർക്ക് മറ്റു പദവികൾ കിട്ടി. അവരും ആഘോഷിക്കും. കൂടെ നിന്ന മറ്റു ചിലർക്ക് എന്തെങ്കിലും ചില്ലറകൾ വീണു കിട്ടി. അവരും ആഘോഷിക്കും. പക്ഷെ ഇതൊന്നുമില്ലാതെ മാണിയും മറ്റും കോഴ വാങ്ങിയപ്പോൾ ജനങ്ങൾക്ക്‌ നഷ്ട്ടപ്പെട്ടത്‌ സ്വന്തം കീശയിലെ കാശ് ആണ്. അവരെന്തിനു മാണിയുടെ നാണം കേട്ട യാത്ര ആഘോഷിക്കണം? ഒരു കോടി കോഴ വാങ്ങിയപ്പോൾ അത് കൊടുത്ത ബാർ മുതലാളിമാർ ജനങ്ങളിൽ നിന്നും പിഴിഞ്ഞ് ആ പണം എടുത്തു. അതായത് കോഴ കൊണ്ട് ജനങ്ങളുടെ പണം ആണ് പോയത്. അവർക്കാണ് നഷ്ട്ടം സംഭവിച്ചത്. അത് കൊണ്ട് പ്രബുദ്ധരായ ജനങ്ങൾ ഈ ആഘോഷത്തിൽ നിന്നും വിട്ടു നിൽക്കുക തന്നെ വേണം. മാത്രമല്ല വഴിനീളെ കരിങ്കൊടികൾ തൂക്കി മാണിയെ നാണം  (അങ്ങിനെ ഒന്നുണ്ടോ) കെടുത്തണം.

ഉന്നത മൂല്യങ്ങൾ ഉയർത്തി പ്പിടിച്ചു മാണി എന്നാണ് മാണിയും  ചാണ്ടിയും രമേശും ഒക്കെ പറയുന്നത്.  ഉന്നത മൂല്യങ്ങളല്ല  സ്വന്തം ഉടു തുണിയാണ്  ഇവർ ഉയർത്തികാട്ടിയത്‌   മൂഹത്തിനു നേരെ.

8 comments:

 1. പണ്ട് തമിഴ്നാട്ടിലെ സിനിമാരാഷ്ട്രീയത്തെ ഏറെ പരിഹസിച്ച് ബുദ്ധിജീവികളെന്ന് നടിച്ചവരാണ് നമ്മൾ മലയാളികൾ. അതിലുമൊക്കെ തരംതാണ വ്യക്തിരാഷ്ട്രീയമാണ് മലയാളി ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. അതികം താമസിയാതെ നേതാക്കൾക്ക് ദേവാലയം പണിയുന്ന അവസ്ഥയിലേക്കും മലയാളി എത്തിച്ചേരും

  ReplyDelete
  Replies
  1. അതിനിനി വലിയ താമസമില്ല പ്രദീപ്‌

   Delete
 2. നാറിയെ ചുമന്നാല്‍.....ചുമന്നവന്‍ നാറും.....

  ReplyDelete
  Replies
  1. ആ ദുർഗന്ധം മന്ത്രി സഭയിൽ നിന്നും പുറത്തു വന്നു ജനങ്ങളിലും പടർന്നു കഴിഞ്ഞു. വിനോദ്

   Delete
 3. ഉന്നത മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു മാണി
  എന്നാണ് മാണിയും ചാണ്ടിയും രമേശും ഒക്കെ പറയുന്നത്.
  ഉന്നത മൂല്യങ്ങളല്ല സ്വന്തം ഉടു തുണിയാണ്
  ഇവർ ഉയർത്തികാട്ടിയത്‌ സ്മൂഹത്തിനു നേരെ.

  ReplyDelete
  Replies
  1. ദേ റിവിഷൻ പെറ്റിഷനിൽ ഹൈക്കോടതി ചാണ്ടിക്കിട്ടും കൊടുത്തു.

   Delete
 4. പാവം പാലാ മാണി...........എങ്ങനേലും ജീവിച്ച് പോട്ടെ............തീവെട്ടിക്കൊള്ളക്കാരുടെ കൂട്ടത്തില്‍ നിന്നും മൂത്ത കള്ളന്‍ ഉടുതുണിയില്ലാതെ ഇറങ്ങിപ്പോയി.....അത്രതന്നെ.

  ReplyDelete
  Replies
  1. ഇപ്പോഴും കേരളത്തിൽ ജനിക്കുന്ന ഓരോ കുട്ടിയും ഈ കാലമാടന്മാര് തിന്നു മുടിച്ച കാശിന്റെ കടം പെരുന്നവരാണ് സുധീ.

   Delete