Tuesday, November 3, 2015

വെട്ട്

ഉമ്മൻ ചാണ്ടിയുടെ മുന്നിൽ ചാണക്യൻ ആരുമല്ല. അത്ര ബുദ്ധിമാനാണ് പുള്ളി. മാണി കോഴ വാങ്ങിയതിനു തെളിവുണ്ട് എന്ന് കോടതി പറഞ്ഞപ്പോൾ, തുടരന്വേഷണം വേണമെന്ന് പറഞ്ഞപ്പോൾ  മറ്റു മാർഗമൊന്നുമില്ലാതെ ആയി . അത് സാമാന്യ ബുദ്ധിയുള്ള സാധാരണ ക്കാർക്ക്. കുഴിഞ്ഞ ബുദ്ധി യുള്ള ചാണ്ടിയ്ക്ക് ഇതൊന്നും പ്രശ്നമേ അല്ല. അടുത്ത നടപടി ഉടൻ കണ്ടു പിടിച്ചു. ശ്വാശീതീകാനന്ദയുടെ മരണത്തിൽ ഒരു തുടരന്വേഷണം പ്രഖ്യാപിപ്പി ച്ചു. അതും ആഭ്യന്തര മന്ത്രിയെ കൊണ്ട്. 15 വർഷം മുൻപ് നടന്ന സംഭവം അന്വേഷിച്ചു അന്വേഷിച്ചു കേരള പോലീസ് മടുത്താണ്. അത് സാധാരണ മരണം ആണെന്ന് പറഞ്ഞതും ആണ്. എന്നിട്ടും കിടക്കട്ടെ  ഒരന്വേഷണം.   തൽക്കാലം മാണിയുടെ കോഴ മറവിയിൽ പോയി. 

അത് കൊണ്ടും തീർന്നില്ല. പ്രതിപക്ഷം കോഴ അന്വേഷിച്ച എസ്. പി. സുകേശനെ ഇപ്പോഴും പുകഴ്ത്തുകയാണ്. നല്ല അന്വേഷണ ഉദ്യോഗസ്ഥൻ എന്ന്. അങ്ങേരെ കൊണ്ട് രണ്ടു വാചകം പറയിച്ചു. തുടരന്വേഷണം എന്ന് പറഞ്ഞാൽ ആരോപണ വിധേയൻ കുറ്റക്കാരൻ അല്ല എന്ന്. പോരേ? അതിൽ പിടിച്ച് പ്രതി പക്ഷം കുറെ നടക്കും. 

എന്നിട്ടും തീർന്നില്ല. 5 കോടി കൈക്കൂലി വാങ്ങി എന്ന എളമരം കരീമിന്റെ ചക്കിട്ടപ്പാറ ഖനനാനുമതി കേസ് വിജിലൻസ് തെളിവില്ല എന്ന് പറഞ്ഞ് തള്ളി. അത് അന്വേഷിച്ചതും സുകെശൻ.   കേസില്ല എന്ന് പറഞ്ഞത് സുകേശൻ. അത് വിജിലൻസ് ഡയരക്ടർ ( വിൻസൻ പോൾ ആയിരിക്കും. രാജി വച്ച് പോയെങ്കിലും അങ്ങേർ ആയിരിക്കും ഇത് ചെയ്തത്).  ഇനി പ[പ്രതി പക്ഷം എങ്ങിനെ സുകേശനെയും വിജിലൻസിനെയും തെറി പറയും? അവരുടെ നേതാവ് എളമരം കുറ്റക്കാരൻ അല്ല എന്ന് പറഞ്ഞില്ലേ? ഇനി വിജിലൻസിനെ കുറ്റം പറയാമോ?

ഇനിയും തീർന്നില്ല. അച്യുതാനന്ദൻ ഈയിടെയായി ഇത്തിരി ഓവർ ആണ്. പ്രസംഗവും തെരഞ്ഞെടുപ്പു പ്രചാരണവും നടത്തി മുന്നേറുന്നു. പിണറായിയും കോടിയേരിയും മറ്റു മാർഗങ്ങൾ ഇല്ലാതെ വി.എസിനെ പിന്തുണയ്ക്കുന്നു. ഇങ്ങിനെ പോയാൽ    യു.ഡി.എഫിന്റെ കാര്യം പോക്ക്. എന്നാലിരിക്കട്ടെ ഒരു പണി. വി. എസിന്റെ മോൻ   അരുണിനെ പ്രോസിക്ക്യുട്ട് ചെയ്യുക. അങ്ങേര് മിണ്ടാതിരുന്നു കൊള്ളുമല്ലോ. 14 വർഷം മുൻപ് നടന്ന സംഭവം ആണ്. അതും പലരും അന്വേഷിച്ചു തളർന്ന കേസ് ആണ്.

ഇതാണ് ഉമ്മൻ ചാണ്ടി.   ഇതാണ് കേരള ഭരണം.

5 comments:

 1. അഴിമതി കൂടുന്നിടതാണ് വര്ഗീയതയും തീവ്രവാദവും വളര്ന്നിട്ടുള്ളത്
  അത് കേരള ജനത മനസ്സിലാക്കുന്നില്ല
  ഇവിടെ വര്ഗീയത വളര്ത്തി അഴിമതി നടത്തുകയാണ്
  അതിനു മോഡി ഭരണം കരു ആക്കുന്നു
  കഴിഞ്ഞ U P A അഴിമതി ഭരണം ആഫ്രിക്ക മദ്ധ്യേഷ്യ സംഭവങ്ങൾ ഇതിനു വ്യക്തമായ തെളിവാണ് അഴിമതി വര്ഗീയത വളർത്തും എല്ലാം നശിപ്പിക്കും വര്ഗീയതയുടെ മറവിൽ അഴിമതി നടത്തുന്നവർ നാളെ സമൂഹം മുഴുവൻ അനുഭവിക്കേണ്ടി വരും
  മുൻ ഡി ജി പി രാമൻ പറഞ്ഞത് സത്യാ ഐ പി എസ അസോസിയഷൻ ഋഷി രാജ് സിങ്ങിന്റെയും ജേക്കബ്‌ തോമസ്സിന്റെ യും പിന്തുണയ്ക്ക്‌ വന്നില്ലല്ലോ പോലിസ് മേധാവി സെൻകുമാർ ചെറുപ്പക്കാരുടെ എല്ലാ പ്രതീക്ഷയും തെറ്റിച്ചു വിഷമം തോന്നുന്നു അങ്ങിനെ അല്ലായിരുന്നു പുള്ളിയെ കുറിച്ചുള്ള ധാരണ

  ReplyDelete
 2. മാണി പോകാതിരിക്കാൻ വേറേ വഴിയൊന്നും പാവം ഞൂഞ്ഞ് കണ്ടില്ല.പിന്നെ ഇത്തരം പിതൃശൂന്യനടപടികൾ ഇല്ലെങ്കിൽ കോൺഗ്രെസ്സുകാരനായി തുടരാൻ കഴിയിലല്ലോ...........

  ReplyDelete
  Replies
  1. വിജിലൻസ് ഡയരക്ടർ കാണിച്ചത് തോന്നിവാസം എന്നാണു ഇന്ന് ഹൈക്കോടതി പറഞ്ഞത്.

   Delete
 3. വിധി വിഹിതമലംഘനീയം.......

  ReplyDelete
 4. ഇതാണ് ഉമ്മൻ ചാണ്ടി. ഇതാണ് കേരള ഭരണം.

  ReplyDelete