2015, നവംബർ 28, ശനിയാഴ്‌ച

കർത്താവിനു സ്തുതി

"മൂന്ന് തരത്തിൽ, മൂന്നു വിധത്തിൽ, മൂന്നു രീതിയിൽ 
നമ്മൾ ക്രിസ്തു മതം  വളർത്തണം
 ക്രിസ്തു മതം നമ്മൾ പരത്തണം 
ക്രിസ്തു മതം നമ്മൾ പ്രചരിപ്പിക്കണം."

സ്തോത്രം സ്തോത്രം, കർത്താവിനു സ്തുതി കർത്താവിനു സ്തുതി 

"ഒന്ന് പള്ളികളിലൂടെയുള്ള മത  പ്രചാരണം 
രണ്ട് വ്യക്തിപരമായ മത  പ്രചാരണം 
മൂന്ന് കൂട്ട മത പ്രചരണം."


സ്തോത്രം സ്തോത്രം, കർത്താവിനു സ്തുതി കർത്താവിനു സ്തുതി 

"ബൈബിൾ കണ്‍ വെൻ ഷനുകളിലൂടെ മത പ്രചാരണം നടത്തുന്നു നമ്മൾ 
അത് പോരാ നമ്മൾ ഓരോരുത്തരും മത പ്രചാരണം നടത്തണം."

സ്തോത്രം സ്തോത്രം, കർത്താവിനു സ്തുതി, കർത്താവിനു സ്തുതി 


"നല്ലൊരു സത്യ ക്രിസ്ത്യാനി എന്ന നിലയിൽ 
എനിക്കിതു പറയാൻ അവകാശമുണ്ട്‌, അധികാരമുണ്ട്‌. ആമേൻ"

സ്തോത്രം സ്തോത്രം, കർത്താവിനു സ്തുതി, കർത്താവിനു സ്തുതി 
ഹല്ലേലുയ്യാ, ഹല്ലേലുയ്യാ 

യേശുനാഥനു സ്തുതി.

ഈ വേദിയിൽ ഇരിക്കുന്ന ഗവർണർ സതാസിവത്തിനു സ്തുതി.
ഹല്ലേലുയ്യാ 

ഇത് ഏതെങ്കിലും പാസ്റ്റർമാർ, അല്ലെങ്കിൽ അച്ചന്മാർ, അല്ലെങ്കിൽ ഉപദേശിമാർ നടത്തിയ  പ്രസംഗം അല്ല

സാക്ഷാൽ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നടത്തിയ പ്രസംഗമാണ്. കോട്ടയം ഓർത്തഡോക്സ് തിയോലോജിക്കൾ സെമിനാരിയിൽ നടത്തിയ പ്രസംഗം.




കോടതി വിധി വന്നപ്പോൾ "സത്യം ജയിച്ചു" എന്ന് പറഞ്ഞ  DGP ജേക്കബ് തോമസിനെ അത് അച്ചടക്ക ലംഘനം ആണെന്ന് പറഞ്ഞ്  കുരിശിലേറ്റാൻ നടന്ന മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുടെ  അതെ ചീഫ് സെക്രട്ടറി. ജേക്കബ് തോമസിനോട്  വിശദീകരണം ചോദിച്ച  അതെ ചീഫ് സെക്രട്ടറി.

മതേതരത്വം എന്നാൽ സർക്കാർ ചിലവിൽ മത പ്രചരണം അല്ലല്ലോ ജിജി തോംസണ്‍. അത് നിങ്ങടെ കൊണ്ടക്റ്റ് റൂളിനോക്കെ എതിരാണല്ലോ.

6 അഭിപ്രായങ്ങൾ:

  1. താനായിട്ട് മതേതര വിരുദ്ധനാവേണ്ടെന്ന് വിചാരിച്ചുകാണും ........

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. റിട്ടയർ ആയാൽ ചാണ്ടി എന്തെങ്കിലും ഒരു ജോലി കൊടുക്കാൻ മെത്രാന്മാർ പറയും അതാണ്‌ പ്രദീപ്‌ മനസ്സിൽ

      ഇല്ലാതാക്കൂ
  2. മതേതരത്വം എന്നാൽ സർക്കാർ
    ചിലവിൽ മത പ്രചരണം അല്ല എന്ന്
    ചീഫ് സെക്രട്ടിക്ക് അറിയത്തില്ലായിരിക്കാം ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇവിടെ എന്തും ചെയ്യാമല്ലോ മുരളീ. മതേതരത്വം അല്ലെ.

      ഇല്ലാതാക്കൂ
  3. ഹാ ഹാ ഹാ.ഇതായിരുന്നോ ആ പ്രസംഗം??സർക്കാർ ചെലവിൽ മതപോഷണമോ???

    മറുപടിഇല്ലാതാക്കൂ