2015, നവംബർ 10, ചൊവ്വാഴ്ച

നഗ്നനായി മാണി

മാണി വീണു. തുണിയാകെ ആകെ ഉരിഞ്ഞു പോയി  പൂർണ നഗ്നനായി. പൊതു ജന മധ്യത്തിൽ.  ആ കിടപ്പിലും  നാണം മറയ്ക്കാൻ ഒരു ശ്രമവും നടത്തുന്നില്ല. അല്ല നാണം എന്നൊന്ന് ഇല്ലല്ലോ അങ്ങേരുടെ നിഘണ്ടുവിൽ. നൂൽ ബന്ധം ഇല്ലാതെ നിൽക്കുമ്പോഴും കോടതി വിധി പൂർണമായി വായിച്ചിട്ട് രാജി തീരുമാനം പറയാം എന്നാണു പറയുന്നത്.

കൂടെ പൂർണ നഗ്നനായി നിൽക്കുന്ന ഒരാൾ കൂടിയുണ്ട്. ഉമ്മൻ ചാണ്ടി. മാണിയുടെ കോഴ കേസ് വന്നത് മുതൽ മാണിയെ താങ്ങി നിർത്തുന്ന കേരള മുഖ്യ മന്ത്രി. തിരുവനന്തപുരം വിജിലൻസ് കോടതി വിധി വന്നപ്പോഴും മാണിയെ നീതീകരിച്ചു കൊണ്ടാണ് മുഖ്യ മന്ത്രി മൊഴിഞ്ഞത്.  ഹൈക്കോടതി വിധി വന്നപ്പോഴും " മാണി രാജി വയ്ക്കുമോ" എന്ന ചോദ്യത്തിന് പറയുന്നത് മാണിയോട് രാജി ആര് ആവശ്യപ്പെട്ടു എന്നാണ്. 

ഇനി  പൂർണ നഗ്നനായ ഒരാൾ കൂടിയുണ്ട്. വിജിലൻസ് ഡയരക്ടർ. വിജിലൻസ് കോടതിയുടെ എതിരായ പരാമർശങ്ങൾ നീക്കി കിട്ടാൻ വേണ്ടി പോയ അങ്ങേർക്ക് വയറു നിറച്ച് കൊടുത്തു ഹൈക്കോടതിയും. വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറയാൻ പറ്റില്ല. കാരണം പണ്ടേ പാണ്ട് പിടിച്ചവരാണ് ഇവരൊക്കെ. ഇപ്പോഴും ഡയരക്ടർ പറയുന്നത് താൻ സത്യ സന്ധമായാണ് കാര്യങ്ങൾ ചെയ്തതത്  എന്നാണ്. ( അപ്പോൾ കോടതി ആണോ കള്ളം പറയുന്നത്?) 

ഇത് പോലെ തുണി ഉരിഞ്ഞു പോയ ഒരാൾ കൂടി ഉണ്ട്. ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. മാണിയെ രക്ഷിക്കാൻ സ്വന്തം വകുപ്പിന് കീഴിലുള്ള വിജിലൻസിനെ ദുരുപയോഗപ്പെടുത്തിയ  മനുഷ്യൻ. ഹൈക്കോടതി വിധിയെ കുറിച്ച് പറയുന്നത് വിജിലൻസ് ചോദിച്ച കാര്യം വ്യക്തമായി എന്നാണ്. എങ്ങിനെയുണ്ട്? വിജിലൻസിന് കാര്യം ചോദിക്കാനുണ്ട് എന്ന വ്യാജേന വിജിലൻസ് കോടതി വിധി റദ്ദാക്കണം എന്ന് പറഞ്ഞാണ് കോടതിയിൽ പോയത്.

ഇനിയും കുറെ നഗ്നർ ഉണ്ട്. അവർക്ക് എട്ടുകാലി മമ്മൂഞ്ഞിൻറെ സ്വഭാവം കൂടിയുണ്ട്. വി.ഡി. സതീശൻ. കെ .പി. അനിൽ കുമാർ, പ്രതാപൻ തുടങ്ങിയവർ.  മാണി വീണ് രാജി അല്ലാതെ ഒരു മാർഗവും ഇല്ല എന്ന സ്റ്റെജ് വന്നപ്പോൾ ചാനലുകളിലും സോഷ്യൽ മീഡിയകളിലും ഇവരുടെ മിന്നുന്ന പ്രകടനം. " ഞമ്മള് അന്നേ പറഞ്ഞില്ലേ മാണി രാജി വയ്ക്കണം എന്ന്?" ഇവർക്കൊന്നും സ്വന്തം അഭിപ്രായം പറയാൻ ധൈര്യം ഇല്ല. പറഞ്ഞാൽ പുറത്ത്. അതിൽ ഭേദം അഴിമതിയ്ക്കു കൂട്ട് നിൽക്കുകയല്ലേ?

ഇതാണ് കേരള ഭരണം.  




  

6 അഭിപ്രായങ്ങൾ:

  1. നക്കിയ ലഡ്ഡുവിന്‍റെ നന്ദി .....മാണിയോട് കാണിക്കാമായിരുന്നു........

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ലഡ്ഡു മാത്രമല്ല. അയാടെ കാശും പറ്റിക്കാണും

      ഇല്ലാതാക്കൂ
  2. ഇവർക്കൊന്നും സ്വന്തം അഭിപ്രായം പറയാൻ ധൈര്യം ഇല്ല. പറഞ്ഞാൽ പുറത്ത്. അതിൽ ഭേദം അഴിമതിയ്ക്കു കൂട്ട് നിൽക്കുകയല്ലേ?

    മറുപടിഇല്ലാതാക്കൂ
  3. ഇപ്പോള്‍ ലഡ്ഡു പൊട്ടിച്ചവനോക്കെ എവിടെപ്പോയി????????????

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കിട്ടിയ നക്കാപ്പിച്ച എണ്ണി നോക്കുകയാണ് സുധീ

      ഇല്ലാതാക്കൂ