Friday, July 31, 2015

യാക്കൂബ് മേമൻ

വധ ശിക്ഷ സർക്കാർ സ്പോണ്‍ സെഡ്‌ കൊലപാതകം ആണെന്നാണ്‌ തിരുവനന്തപുരത്തു നിന്നുള്ള പാർലമെന്റ് മെമ്പർ ശശി തരൂർ പറയുന്നത്. നമ്മൾ കൊലയാളികളും. യാക്കൂബ് മേമനെ തൂക്കിക്കൊന്നതിന്റെ പശ്ചാത്തലത്തിൽ ആണ് തരൂർ ഈ അഭിപ്രായം പറഞ്ഞതും തൻറെ റ്റ്വിറ്ററിൽ എഴുതിയതും.  

എന്താണ് പെട്ടെന്ന് ഇങ്ങേർക്ക് ഇങ്ങിനെ തോന്നാൻ കാരണം? പുള്ളി പറയുന്നത് പെട്ടെന്നുണ്ടായതല്ല. അഫ്സൽ ഗുരു വിനെ തൂക്കിക്കൊന്നപ്പോഴും അതിനെതിരെ പറഞ്ഞിട്ടുണ്ടത്രേ. അന്ന് കോണ്‍ഗ്രസ്സ് സർക്കാർ ആയിരുന്നു. വല്ലതും പറഞ്ഞെങ്കിൽ മദാമ്മ പിടിച്ചു പുറത്തു കളഞ്ഞേനെ.എന്തായാലും പുള്ളി പണ്ട് പറഞ്ഞത് നോക്കി നമ്മുടെ സമയം കളയണ്ട. ഇങ്ങേര് കഴിഞ്ഞ തവണ കോണ്‍ഗ്രസ്സ് ഭരിച്ചപ്പോഴും എം.പി. ആയിരുന്നല്ലോ. അന്ന് എന്താണ് വധ ശിക്ഷ  നിർത്തലാക്കണം എന്ന് പറഞ്ഞു ഒരു പ്രമേയം പാർലമെന്റിൽ കൊണ്ട് വരാഞ്ഞത്?  ഇപ്പോൾ വധശിക്ഷയിൽ കണ്ണീരു പൊഴിയ്ക്കുന്ന തരൂർ ഈ പ്രശ്നം എന്ത് കൊണ്ട് പൊതു സമൂഹത്തിൽ  ചർച്ചയ്ക്ക് കൊണ്ട് വന്നില്ല?

അപ്പോൾ ഈ പറച്ചിലിൽ ആത്മാർത്ഥത ഒന്നുമില്ല. വെറുതെ പൊതു ജന ശ്രദ്ധ കിട്ടാൻ പറയുന്നത് എന്ന് പറഞ്ഞു  നമുക്കിതിനെ പുശ്ചിച്ചു തള്ളാം.

ഇത് പോലെ ഇടയ്ക്കിടെ എന്തെങ്കിലും പറയുന്ന ആളാണ്‌ ദിവിജയ് സിംഗ്. അങ്ങേര്രും വധ ശിക്ഷ ശരിയായില്ല എന്ന് പറഞ്ഞു. പുള്ളി കുറേക്കൂടി കടന്നു ഇതിൽ ഒരു മുസ്ലിം ആംഗിൾ കണ്ടു പിടിച്ചിട്ടുണ്ട്. അതിനെയും നമുക്ക് തള്ളാം.

1993 മാർച്ച്‌ 12 നു മുംബൈയിൽ നടന്ന ഭീകരാക്രമണത്തിൽ 13 സ്ഥലത്താണ് അക്രമികൾ ബോംബ്‌ പൊട്ടിച്ചത്. തിരക്കേറിയ സ്ഥലങ്ങളിൽ ആണ് ബോംബ്‌ വച്ചത്. പാവപ്പെട്ട ജാനങ്ങളെ കൊല്ലുക എന്ന ഉദ്ദേശത്തോടെ.257 പേർ മരിച്ചു. 1200 ൽ ഏറെ ആൾക്കാർക്ക് പരിക്കേറ്റു. അതിൽ പ്രതിയായ യാക്കൂബിനെ വധ ശിക്ഷയ്ക്ക് വിധിച്ചു. അയാളെ തൂക്കിലേറ്റി യതിനാണ് ഈ കപട മനുഷ്യർ മുതല ക്കണ്ണീർ പൊഴിക്കുന്നത്.  

വധ ശിക്ഷ ഇന്ത്യയിൽ നില നിൽക്കുന്നു. അതിനെ പേടിയില്ല എന്ന് പറയുന്നത് ശരിയല്ല. കുറ്റ കൃത്യങ്ങൾ തടയുന്നതിന് ഒരു "ഭയപ്പെടുത്തുന്നത്" (deterent ) ആയി വധ ശിക്ഷ പ്രവർത്തിക്കുന്നു. അത്തരം ഒരു ശിക്ഷ പേടിയുള്ളതു കൊണ്ടല്ലേ  സുനന്ദ പുഷ്ക്കറെ ആരും കണ്ടു പടിക്കാത്ത രീതിയിൽ കൊല നടത്തിയത്.   

ഇതിനിടയിൽ ഒരൽപ്പം വർഗീയതയും കൊണ്ട് ഒരാൾ വന്നു.
മുസ്ലിങ്ങളെ മാത്രമേ ഇന്ത്യയിൽ തൂക്കി കൊല്ലുന്നുള്ളൂ എന്ന് പറഞ്ഞ് പ്രകാശ് കാരാട്ട് രംഗത്ത് വന്നിട്ടുണ്ട്. ആളിനെ ഓർമയില്ലേ ? പിണറായി വിജയൻറെ കയ്യാള്. കുറെ വർഷമായി മാർക്സിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി ആയിരുന്ന ആൾ. ആ കാലഘട്ടം കൊണ്ട് പാർട്ടിയെ ഒതുക്കി ശിഥിലമാക്കി മടക്കി ചുരുട്ടി കൊടുത്ത ആൾ.      ആ ദേഹം ആണ് പറയുന്നത് കഴിഞ്ഞ 11 വർഷമായി  മുസ്ലിങ്ങളെ മാത്രം തൂക്കി കൊല്ലുന്നു എന്ന്. കോണ്‍ഗ്രസ്സിന്  ഇദ്ദേഹം സപ്പോർട്ട് ചെയ്തിട്ട് അവർ ഭരിക്കുമ്പോൾ ഈ കാര്യം ഒന്നും പറയാത്തത് എന്താണ് ശ്രീ കാരാട്ട്? മോദി അധികാരത്തിൽ വന്നിട്ട് ഒരു വർഷം അല്ലേ ആയുള്ളൂ? അതിനു മുൻപ് 10 കൊല്ലം എന്ത് കൊണ്ട് ഈ അഭിപ്രായം പറഞ്ഞില്ല? കാര്യങ്ങളുടെ കിടപ്പ് ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ.
ഇവിടെ ഭീകരാക്രമണങ്ങളും ഭീകര പ്രവർത്തനങ്ങളും നടത്തുന്നതിനു   കുറ്റവാളികളെ ശിക്ഷിക്കുന്നു. അത്  മുസ്ലിങ്ങൾ ആകുന്നതു എന്ത് കൊണ്ട് എന്ന് ആലോചിക്കണം. അല്ലാതെ ഇങ്ങിനെ പറഞ്ഞു നടന്നു മത സ്പർദ്ധ ഉണ്ടാക്കുകയല്ല വേണ്ടത്.

ഡൽഹി നാഷണൽ ലാ യുണിവെഴ്സിറ്റി യുടെ ഡെത്ത് പെനാൽറ്റി റിസർച് പ്രോജക്റ്റ് ൻറെ ഒരു റിപ്പോർട്ട് പ്രകാരം തൂക്കി കൊല്ലപ്പെട്ടതിൽ മുസ്ലിങ്ങൾ വെറും 5 ശതമാനം മാത്രമാണ്. സ്വാതന്ത്ര്യത്തിനു ശേഷം  തൂക്കി കൊല്ലപ്പെട്ട 1442 തടവുകാരിൽ മുസ്ലിങ്ങൾ 72 എണ്ണം മാത്രം. വെറും 5 ശതമാനം. എന്നിട്ടാണ് പ്രകാശ് കാരാട്ട് കള്ള പ്രസ്താവനകൾ നടത്തുന്നത്.

തെറ്റ് ചെയ്യുന്നവൻ ശിക്ഷിക്കപ്പെടുന്നു. അത് മുസ്ലിം ആണോ എന്ന് നോക്കിയല്ല. ഭീകരാക്രമണത്തിൽ പ്രതിയാകുന്നത് മുസ്ലിങ്ങൾ ആണെന്നുള്ളത്‌ മറ്റൊരു വസ്തുത.

Thursday, July 30, 2015

ഹിപ്പോക്രസി

രണ്ടു ദിവസം മലയാളികൾക്ക് ഒരു അർമാദിപ്പ് ആയിരുന്നു. മുൻ രാഷ്ട്രപതി അബ്ദുൽ കലാമിൻറെ നിര്യാണം ആയിരുന്നു വിഷയം. ഫേസ് ബുക്കിൽ, റ്റ്വിറ്ററിൽ, ബ്ലോഗിൽ, വാട്ട്സാപ്പിൽ തുടങ്ങി എഴുതാൻ പറ്റുന്നിടത്തൊക്കെ മലയാളി എഴുതി. കലാമിന്റെ അപദാനങ്ങൾ വാഴ്ത്തി. കലാം രാഷ്ട്രപതി ആയിരുന്നു എന്നതിനപ്പുറം ആരായിരുന്നു എന്ന്  ഒരു ഐഡിയയും ഇല്ലാത്തവരും പ്രകീർത്തിച്ച് എഴുതി. ഏതോ ഹിന്ദി നടി കലാം ആസാദ് എന്നാണു എഴുതിയത്. അത്രയ്ക്കും വിവരമേ ഉള്ളൂ. അത് പോലെയായിരുന്നു  നമ്മുടെ പല എഴുത്തുകാരും. 

കലാമിന്റെ ഖബറടക്ക ദിനത്തിൽ സെക്രട്ടരിയെറ്റിന് മുന്നിലൂടെ ഒരു 10പ പേരുടെ പ്രകടനം കടന്നു പോയി. മിയ്ക്കവരും കാക്കി ധാരികൾ. ആട്ടോ ഡ്രൈവെർസ്  ആയിരിക്കാം. എന്താണ് അവർക്ക് കലാമിനോട് തോന്നിയ ആദരം എന്നറിയില്ല. കുറേപ്പേർ പാളയം രക്ത സാക്ഷി മണ്ഡപത്തിൽ പൊതു പ്രസംഗം നടത്തി. അങ്ങിനെ കേരളമാകെ ഒരു മേളം ആയിരുന്നു.

ഈ എഴുതിയവരും പ്രസംഗിച്ചവരും ഒക്കെ അദ്ദേഹത്തെ മനസ്സിലാക്കിയിട്ടു ആയിരുന്നോ ഈ പ്രകടനങ്ങൾ  എന്ന് നോക്കുക. മിയ്ക്കവരും അങ്ങിനെയല്ല. എല്ലാവരും അദ്ദേഹത്തെ പ്രകീർത്തിയ്ക്കുന്നു. എന്നാൽ പിന്നെ ഞാൻ എന്തിനു പിറകോട്ടു മാറണം. എന്റെ വകയായും ഇരിക്കട്ടെ  രണ്ടു വാക്ക്.

മലയാളിയുടെ ഈ ദ്വൈമുഖം,  ഹിപ്പോക്രസി  അതാണ്‌ സഹിക്കാൻ കഴിയാത്തത്.

ഇതിനിടെ ഏതോ ടി.വി. ചാനലിൽ കേരളത്തിൽ എവിടെയോ പണ്ട് കലാം പ്രസംഗിക്കുന്ന ഒരു വീഡിയോ ക്ലിപ്പിംഗ് കാണിച്ചു. തുടക്കം മലയാളത്തിൽ. എഴുതി വായിച്ചതാണ്. വളരെ ബുദ്ധിമുട്ടിയാണ് മലയാളം പറഞ്ഞത്. 20 വർഷം ആണ് അദ്ദേഹം കേരളത്തിൽ താമസിച്ചത്. എന്നിട്ടും.....

Wednesday, July 29, 2015

സ്വപ്ന പദ്ധതി-കലാം

അബ്ദുൽ കലാം വിട വാങ്ങി. ദീർഘ വീക്ഷണമുള്ള, ശാസ്ത്ര ബോധമുള്ള ഒരു മനുഷ്യ സ്നേഹി ആയിരുന്നു ഭാരതത്തിൻറെ മുൻ  രാഷ്ട്രപതി കലാം.  ഇരുപതു വർഷത്തോളം തിരുവനന്തപുരത്ത് താമസിച്ചത് കൊണ്ട് കേരളക്കാരോട് ഒരു പ്രത്യേക സ്നേഹവും അടുപ്പവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. മലയാളികൾക്ക് തിരികെ അങ്ങോട്ടും അത് പോലെ സ്നേഹമായിരുന്നു.കേരള രാഷ്ട്രീയ നേതാക്കളെല്ലാം പതിവ് പോലെ ഞെട്ടലും ദുഖവും ഒക്കെ പ്രകടിപ്പിച്ചു. കേരള നിയമ സഭ സമ്മേളനം കൂടി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. നിയമ സഭയുമായി അദ്ദേഹത്തിന് മറ്റൊരു ബന്ധം കൂടിയുണ്ട്. രാഷ്ട്രപതി ആയിരിക്കുമ്പോൾ ഒരിക്കൽ  അദ്ദേഹം കേരള നിയമ സഭയെ  അഭിസംബോധന ചെയ്തിട്ടുണ്ട്.

അന്ന് അദ്ദേഹം  കേരളത്തിന്റെ വികസനത്തിന് വേണ്ടി ഒരു പദ്ധതി അവതരിപ്പിച്ചു. പത്തു കാര്യങ്ങൾ ഉള്ള ഒരു സ്വപ്ന പദ്ധതി.

ടൂറിസം വികസനം, ജലപാത വികസനം, വിവര സാങ്കേതിക വിദ്യയുടെ വിപുല ഉപയോഗം, ആയുർവേദ വികസനം, നഴ്സുമാരിലൂടെ വിദേശ നാണ്യ സമ്പാദനം, പ്രത്യേക എക്കണോമിക്  മേഖലയിലൂടെ എൻ.ആർ.ഐ കളെ ആകർഷിക്കുക, ആഴക്കടൽ മീൻ പിടിത്തം, തീരദേശ വികസനം, കാർഷിക വിളകളുടെ മൂല്യ വർദ്ധിത ഉൽപ്പാദനം, ബഹിരാകാശ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ചെറുകിട വ്യവസായ വികസനം.

2005 ജൂലായ്‌ 28 ന് ആയിരുന്നു അദ്ദേഹം നിയമ സഭയെ അഭിസംബോധന ചെയ്തത്. അന്ന് തലയും കുലുക്കി  അത് കേട്ടിരുന്ന ആളാണ്‌  ഉമ്മൻ ചാണ്ടി. അന്നത്തെ മുഖ്യ മന്ത്രി. ദീർഘ  വീക്ഷണത്തിൽ ലോകം കണ്ടിട്ടുള്ളതിൽ വച്ച് അഗ്രഗണ്യൻ ആണ് ഉമ്മൻ ചാണ്ടി.  കലാം പറഞ്ഞതിനോട് ഒരു 6 കാര്യങ്ങൾ കൂടി ചേർത്ത് ചാണ്ടി 16 ഇനമാക്കി ഒരു വിഷൻ 2015 ഉണ്ടാക്കി. 2015 ൽ പൂർത്തീകരിക്കും എന്ന് പ്രഖ്യാപനവും നടത്തി. 2006 നിയമ സഭ തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനുള്ള ഒരു കളി ആയിരുന്നു അതെന്നു ഉമ്മൻ ചാണ്ടിയെ അറിയുന്നവർക്കൊക്കെ അറിയാം. ജനങ്ങളും അത് മനസ്സിലാക്കി ചാണ്ടിയെയും  മുന്നണിയെയും  തോൽപ്പിച്ചു കൊടുത്തു.

അന്ന് കലാമിന്റെ പ്രസംഗം കേട്ട് തല കുലുക്കിയ പ്രതിപക്ഷ നേതാവ് അച്ചുതാനന്ദൻ ആണ് പിന്നീട് 2006 ൽ മുഖ്യ മന്ത്രിയായി വന്നത്. രാഷ്ട്രപതി പറഞ്ഞ 10 കാര്യങ്ങളിൽ ഒന്ന് പോലും 2011 വരെയുള്ള 5 വർഷങ്ങളിൽ അച്യുതാനന്ദനും ഗ്രൂപ്പും ചെയ്തില്ല.

 അതിനു ശേഷം 2011 ൽ വീണ്ടും  ഉമ്മൻ ചാണ്ടി അധികാരത്തിൽ വന്നു. ഏതാണ്ട് അഞ്ചു വർഷം പൂർത്തിയാക്കാറായി. ഈ പ്പറഞ്ഞ 10 കാര്യങ്ങളിൽ ഒരെണ്ണം പോലും ഇത്രയും കാലത്തിനിടെ അദ്ദേഹവും ചെയ്തില്ല. കയ്യിൽ നിന്നിട്ട 6 കാര്യങ്ങളും കൂടി ചേർന്ന വിഷൻ 2015 എവിടെയാണോ ആവോ? ഇപ്പോൾ  വിഷൻ 2016  ആണ് കയ്യിൽ. 2016 ല വരുന്ന നിയമ സഭ തെരഞ്ഞെടുപ്പ്.

രാഷ്ട്രപതിയുടെ 2005 ലെ ആ  പ്രസംഗം കേട്ട 140 എം.എൽ.എ. മാരുണ്ട്. ഇതൊന്നു നടപ്പിലാക്കാൻ അവരിൽ ഒരാൾ പോലും ഒന്നും ചെയ്തില്ല. അത് കഴിഞ്ഞു കുറേപ്പേർ മാറി കുറെപ്പേർ  വന്നു. അങ്ങിനെ  വീണ്ടും ഒരു  140    എം.എൽ.എ.മാർ 2006 മുതൽ 2011 വരെ 5 വർഷം ഉണ്ടായിരുന്നു. ഈ പദ്ധതി നടപ്പാക്കാൻ അവരിൽ ആരും  ഒന്നും ചെയ്തില്ല. അത് കഴിഞ്ഞ്  പഴയതും പുതിയതുമായി വീണ്ടും 140 പേർ 2011 ൽ വന്നു. അവരും ഒരാള് പോലും ഈ പദ്ധതികൾ നടപ്പിലാക്കാൻ ഒന്നും ചെയ്തില്ല. ഇപ്പോൾ 2015 ആയി.

ഇതാണ് കേരളത്തിലെ ഭരണം. പ്രസ്താവനകളും പ്രഖ്യാപനങ്ങളും മാത്രം  നടത്തി ഭരിക്കുന്നു. ആ 10 ഇന പദ്ധതികൾ നടപ്പാക്കിയിരുന്നുവെങ്കിൽ കേരളം എത്ര കണ്ടു വികസിക്കുമായിരുന്നു.  ഇങ്ങിനെ എത്ര വർഷങ്ങൾ ആണ് ഇവർ ജനങ്ങളെ കബളിപ്പിച്ചു കൊണ്ടിരിക്കുന്നത്. നാടിന്റെ വികസനത്തിൽ ഇവർക്കൊന്നും  താൽപ്പര്യവും ഇല്ല. ഉമ്മൻ ചാണ്ടിയ്ക്ക് ഇതൊന്നും ഓർമയില്ല എന്ന് കരുതണ്ട. നല്ല ഓർമയുണ്ട്. പക്ഷെ നാണം മാത്രമില്ല. കലാമിൻറെ  അനുസ്മരണ ചടങ്ങിൽ അന്ന് അദ്ദേഹം നിർദേശിച്ച  പദ്ധതിയെ കുറിച്ച് ഉമ്മൻ ചാണ്ടി പറയുകയുണ്ടായി. ഒന്നും നടപ്പാക്കിയില്ലെങ്കിലും അത് പറയാനുള്ള ഉളുപ്പില്ലായ്മ അതാണ്‌ നമ്മുടെ രാഷ്ട്രീയക്കാരുടെ മുഖ മുദ്ര.

സ്വപ്ന പദ്ധതി എന്ന് നമ്മൾ പറഞ്ഞത് ശരിയാണ്. ഇന്നും അത് സ്വപ്നം ആയി അവശേഷിക്കുന്നു.

Monday, July 27, 2015

കളിപ്പിക്കൽ

രു ടെസ്റ്റ്‌ തുടങ്ങുമ്പോൾ, ഒരു ഒണ്‍ ഡേ തുടങ്ങുന്നതിനു മുൻപ്, 20-20 തുടങ്ങുന്നതിനു മുൻപ്, വേൾഡ് കപ്പ്‌ തുടങ്ങുന്നതിനു മുൻപ് അങ്ങിനെ ഇന്ത്യയുമായി ബന്ധപ്പെട്ട എതു ക്രിക്കറ്റ്  കളിയ്ക്കും സെലക്ഷൻ തുടങ്ങുന്നതിനു മുൻപ്  നമ്മൾ  മലയാളികൾ പ്രാർഥന തുടങ്ങും.

" എന്റെ ദൈവമേ ഇത്തവണയെങ്കിലും ഞങ്ങടെ സഞ്ജു വിനെ കളിപ്പിക്കണേ. ഇത്തവണയും അവനെയും  ഞങ്ങളെയും  കളിപ്പിക്കല്ലേ."  

 എത്ര  നാളായി തുടങ്ങിയതാണീ പ്രാർത്ഥന. ഒരു തവണ ദൈവം   അടുത്തെത്തിച്ചു.   2014 ആഗസ്റ്റ്‌ 5. ഇംഗ്ലണ്ടിൽ  പോകുന്ന ഇന്ത്യൻ ടീമിൽ   ഒണ്‍ ഡേ യ്ക്കും 20-20 യ്ക്കും സഞ്ജുവിനെ ഉൾപ്പെടുത്തി. മലയാളികൾ നിർവൃതിയുടെ പാരമ്യത്തിൽ എത്തി. ഇപ്പം കളിക്കും  സഞ്ജുവും നമ്മളും. സഞ്ജു  ഇംഗ്ലണ്ടിൽ എത്തി. 5 ഒണ്‍ ഡേയ്ക്കും  ഒരു 20-20 യ്ക്കും സുഖമായി കരയിൽ ഇരുത്തി. ഒരൊറ്റ മാച്ചിൽ പോലും ഇറങ്ങാൻ ധോനിയുടെ നേതൃത്വത്തിൽ ഉള്ള ഉപജാപ സംഘം അനുവദിച്ചില്ല.
നമ്മൾ കരഞ്ഞു. വിധിയെ പഴിച്ചു. സിംബാവേ ടൂർ വന്നപ്പോൾ തീർച്ചപ്പെടുത്തി. ഇത്തവണ സഞ്ജു ഉണ്ട്. ടീം സെലക്റ്റ് ചെയ്തു സഞ്ജു ഇല്ല. നമ്മൾ മൂക്ക് പിഴിഞ്ഞു. കളി തുടങ്ങിയപ്പോഴാണ് ഒരാൾക്ക്‌ പരുക്ക്. പെട്ടെന്ന് സഞ്ജുവിനെ ചെല്ലാൻ പറഞ്ഞു. അങ്ങിനെ സഞ്ഞുവിനു കളിക്കാൻ അവസരം ലഭിച്ചു.  ആ ടീം അംഗങ്ങളും ഒത്തു പ്രാക്ടീസ് ചെയ്യാൻ കഴിയാത്ത പോരായ്മ ഉണ്ടായിരുന്നു. എന്നാലും വലിയ തെറ്റില്ലാത്ത സ്കോർ നേടി.

ഒരു മലയാളി മാത്രം എന്താണിങ്ങിനെ പുറന്തള്ളപ്പെടുന്നത്? അണ്ടർ -19 ഒക്കെ കളിച്ചു നല്ല എക്സ്പീരിയൻസ് ഉണ്ട്.  IPL ൽ കളിക്കുന്നു. അങ്ങിനെ പലതും. അതാണ്‌ കളി. വടക്കേ ഇന്ത്യൻ ലോബി മലയാളിയെ അടുപ്പിക്കില്ല.ശ്രീശാന്തിനെ എങ്ങിനെ ഒഴിവാക്കി എന്ന് നമ്മൾ കണ്ടു. ഇവിടെ കേരളത്തിൽ ക്രിക്കറ്റ് അസോസിയേഷൻ ഉണ്ട്. അവർക്കൊന്നും ഒരു വോയിസും ഇല്ല. തലയും ചൊറിഞ്ഞ് കിട്ടുന്നതും വാങ്ങി നിന്നോളും. കെ.സി. മാത്യു ആയാലും എസ്.കെ. നായർ ആയാലും. വടക്കേ ഇന്ത്യയിലെ രാഷ്ട്രീയക്കാരാണ് സത്യത്തിൽ ക്രിക്കറ്റ് കളിക്കുന്നത്. ശരദ് പവാർ , അരുണ്‍ ജൈറ്റ്ലി തുടങ്ങിയവർ. ഇവിടെയും ഇല്ലേ രാഷ്ട്രീയക്കാർ. അവർക്ക് അവിടെ ചെന്ന് കളിക്കാനുള്ള തന്റേടം ഒന്നും ഇല്ല. തിണ്ണ മിടുക്ക് കാട്ടി ഇവിടെ കിടക്കാനാണ് അവരുടെ യോഗം. അറ്റോർണി ജനറലിനെയും ഹൈ ക്കോടതി ജഡ്ജിയേയും ഒക്കെ ഉമ്മൻ ചാണ്ടി ചീത്ത പറഞ്ഞല്ലോ. ഇതിന്റെ കാര്യം ഒന്നും പറയാനുള്ള ധൈര്യം കാണിച്ചില്ലല്ലോ. പിന്നെ നമുക്കൊരു സ്പോര്ട്സ് മന്ത്രി ഉണ്ട്. തിരുവൻ ചോർ രാധാകൃഷ്ണൻ. വല്ലതും ചോദിച്ചാൽ   അപ്പോൾ നമ്പരിട്ടു തുടങ്ങും. ഒന്ന് ..... രണ്ട് .... പിന്നെ പറഞ്ഞു പറഞ്ഞു അങ്ങിനെ പോകും. ദേശീയ ഗെയിംസിനു അടിച്ചു മാറ്റിയത് കണ്ടു പിടിക്കും എന്നുള്ള വിഷമത്തിൽ ആണ് ഇപ്പോൾ ആശാൻ. ഇതാണ് കേരളത്തിലെ സ്ഥിതി..

Saturday, July 25, 2015

ഗണ്‍മാൻ

പദവിയുടെ അന്തസ്സ് കാത്തു സൂക്ഷിക്കണം.

വന്ന വഴി മറക്കരുത്.

ഇങ്ങിനെ പല സൂക്തങ്ങളും കേരള മുഖ്യ മന്ത്രി ഉമ്മൻ നിയമ സഭയിൽ ഉരുവിടുകയുണ്ടായി. ജഡ്ജിയെ തെറി പറയുന്നതാണ് ഇതെല്ലാം. പിന്നെ നിയമ സഭ ആകുമ്പോൾ എന്തും പറയാം. അതിനകത്ത് പറയുന്നതിന് സംരക്ഷണം ഉണ്ടല്ലോ.

അത് കഴിഞ്ഞു പുറത്തു ഉമ്മൻ ചാണ്ടി മുഖ്യ മന്ത്രിയുടെ  മുഖ്യഗണ്‍മാൻ കെ.സി. ജോസഫ്  ജഡ്ജിയെ കുറെ  അധിക്ഷേപിച്ചു. ഗണ്‍ മാൻ എന്ന് കേൾക്കുമ്പോൾ  മനസ്സിൽ  വരുന്നത് സലിം രാജ് ആയിരിക്കും. കേരളത്തിൽ ഗണ്‍ മാൻ എന്ന് അറിയപ്പെടുന്ന ഒരേ ഒരു വ്യക്തി സലിം രാജ് മാത്രമാണ്. ചാണ്ടി പറഞ്ഞത് പോലെ പദവിയുടെ അന്തസ്സ് കാത്തു സൂക്ഷിച്ച  ഗണ്‍ മാൻ. വെടി വയ്ക്കും.മുതലാളിയെ കൊണ്ട് വെടി  വെപ്പിയ്ക്കുചെയ്യും. അത് പോലെയാണ് ജോസഫ്. ഉമ്മൻ ചാണ്ടി പറഞ്ഞാൽ അപ്പം വെടി പൊട്ടിക്കും.    ചാണ്ടി പറഞ്ഞതിലും ഒരു പടി മുന്നോട്ടു പോയി അദ്ദേഹം  ജഡ്ജിയെ നീലത്തിൽ വീണ കുറുക്കനോട് ഉപമിച്ചു.   ജോസഫ് ഫേസ് ബുക്കിലാണ് ഇത് നടത്തിയത്. പിന്നെ അത് പിൻ വലിച്ചു. തന്തയ്ക്കു പറഞ്ഞിട്ട് അത് പിൻ വലിക്കുന്നത് പോലെയേ ഉള്ളൂ അതിനർത്ഥം. പറയാനുള്ളത് പറയുകയും പിന്നീട് വലിക്കുകയും.  

അഡീഷനൽ  ഗണ്‍മാൻ ആയ ഹസ്സൻ ആണ് അടുത്ത വെടി പൊട്ടിച്ചത്. പത്ര സമ്മേളനം നടത്തി ജഡ്ജിയെ ചീത്ത വിളിച്ചു. പിന്നെ നേരിട്ടുള്ള ചീത്ത വിളിയല്ല ഇവരുടേത്. പോടാ പുല്ലേ എന്ന് പറയുന്നതിന് പകരം " തൃണവൽ സദൃശമായ സ്മശ്രു" എന്നൊക്കെ പറയും.

ഇനി മുഖ്യ മന്ത്രി പറഞ്ഞ കാര്യങ്ങൾ.  പദവിയുടെ അന്തസ്സ് കാത്തു സൂക്ഷിക്കണം. വന്ന വഴി മറക്കരുത്. ഇതൊക്കെ മുഖ്യ മന്ത്രിക്കും യോജിക്കുന്നതല്ലേ? മുഖ്യ മന്ത്രി എന്ന പദവിയുടെ അന്തസ്സ് നോക്കണ്ടേ? ജഡ്ജ് തെറ്റ് ചെയ്‌താൽ അതിനു നിയമപരമായ പരിഹാരം ഉണ്ടല്ലോ. അതിനു സ്വന്തം പോക്കറ്റിൽ നിന്നും ഒരു ചില്ലി കാശ് പോലും മുടക്കേണ്ട. മുഖ്യ മന്ത്രിയുടെ അന്തസ്സ് രക്ഷിക്കാൻ ഞങ്ങൾ നികുതി ആയി തന്ന പണം വക്കീലന്മാർക്ക് നൽകി സുപ്രീം കോടതി വരെ കേസ് വാദിക്കാമല്ലൊ. അല്ലാതെ നിയമ സഭയിൽ ജഡ്ജിയെ തെറി വിളിക്കുകയാണോ പദവിയുടെ അന്തസ്സ്? ഗണ്‍മാൻമാരെ നിയോഗിച്ചു ചീത്ത വിളിപ്പിക്കുകയാണോ പദവിയുടെ അന്തസ്സ്?

അത് പോലെയാണ്  ശ്രീ കെ.സി. ജോസഫ് മന്ത്രി. പദവിയുടെ അന്തസ്സ് നോക്കാതെ കൂലി തല്ല്‌ അദ്ദേഹം ഏറ്റെടുക്കുന്നത് എന്തിനാണ്? ശ്രീ ഉമ്മൻ ചാണ്ടിയെ ജഡ്ജ് എന്തെങ്കിലും പറഞ്ഞതിന് മന്ത്രി ജോസഫ് എന്തിനു വക്കാലത്ത് എടുക്കണം?  എം.എൽ.എ. ആണല്ലോ  ശ്രീ എം.എം. ഹസ്സൻ.. പദവിയുടെ അന്തസ്സ് കാത്തു സൂക്ഷിക്കാൻ അദ്ദേഹവും ബാധ്യസ്ഥനല്ലേ? മുഖ്യ മന്ത്രിയെ ജഡ്ജി വിമർശിച്ചതിന് ശ്രീ ഹസ്സൻ എന്തിനു ഹാലിളകണം?

Friday, July 24, 2015

ശിരോവസ്ത്രം

തല മൂടിക്കൊണ്ട് രണ്ടു  മുസ്ലിം പെണ്‍ കുട്ടികൾക്ക് ആൾ ഇൻഡ്യ മെഡിക്കൽ എക്സാം എഴുതാൻ കേരള ഹൈക്കോടതി അനുമതി നൽകിയത് പറഞ്ഞുവല്ലോ.  

ഇപ്പം അതും പോയി.

ഒരു ദിവസം ശിരോവസ്ത്രം ധരിച്ചില്ല എന്ന് വച്ച് മത വിശ്വാസത്തിനു ഒന്നും സംഭവിക്കാൻ പോകുന്നില്ല  എന്ന് പറഞ്ഞ്  സുപ്രീം കോടതി തലയും ദേഹവും മൂടുന്ന വസ്ത്രം ധരിക്കാൻ അനുവദിക്കണം എന്ന് പറഞ്ഞു ആളുകൾ ഫയൽ ചെയ്ത ഹർജി പരിഗണിക്കാൻ വിസമ്മതിച്ചു.

കാര്യം ക്ലിയർ ആയി.  വേണമെങ്കിൽ സി.ബി.,എസ്.സി പറയുന്നത് പോലെ പരീക്ഷ എഴുതൂ. അല്ലെങ്കിൽ തലയും ശരീരവും മൂടി വീട്ടിൽ ഇരിക്കൂ.

ഇതല്ലേ ഇന്ന് വേണ്ടത്? മനപൂർവ്വം  മത സ്പർധ ഇളക്കി വിടാൻ ശ്രമിക്കുന്ന തീവ്ര വാദികൾക്ക് ഇങ്ങിനെ തന്നെയാണ് മറുപടി നൽകേണ്ടത്. 


അഡ്വക്കേറ്റ് ജനറൽ


ഇന്നലെ കേരള ഹൈക്കോടതി, തിരുവനന്തപുരം ഭാഷയിൽ പറഞ്ഞാൽ, "നല്ല വേഷായിറ്റ്  കൊടുത്തു". അഡ്വക്കേറ്റ് ജനറലിനും  ഉമ്മൻ ചാണ്ടിയ്ക്കും. സർക്കാർ കേസ് എ.ജി. ശരിയായി നടത്തുന്നില്ല എന്നും ഇങ്ങേരും 120 സർക്കാർ വക്കീലന്മാരും വെറുതെ സർക്കാരിനെ തോൽപ്പിക്കാൻ നടക്കുകയാണെന്നും വേസ്റ്റ് ആണെന്നും ഇത് അടച്ചു പൂട്ടുന്നത് ആണ് നല്ലതെന്നും ജസ്റ്റീസ് അലക്സാണ്ടർ  തോമസ്‌  പറഞ്ഞു. ബാർ കോഴ കേസ് വാദിക്കാൻ അറ്റോർണി ജനറൽ  പോയതിനെ വിമർശിച്ച ചാണ്ടി സ്വന്തം അഡ്വക്കേറ്റ് ജനറലിനെ നേരെയാക്കാൻ നോക്കണം എന്നും പറഞ്ഞു.

ഉടൻ തന്നെ എ.ജി. ദണ്ഡപാണിയും പ്രോസിക്ക്യുഷൻ ഡയരക്ടർ ജനറൽ അസിഫ് അലിയും കുറെ സർക്കാർ വക്കീലന്മാരും ആ ജഡ്ജ് ൻറെ  കോർട്ട് മുറിയിൽ ചെന്നിരുന്നു. ജഡ്ജ് മൈൻഡ് ചെയ്തില്ല. അവർ മിണ്ടാതെ തിരിച്ചു പോന്നു. എന്നിട്ട് ചീഫ് ജസ്റ്റീസിനെ കണ്ടു.

Justice ALEXANDER THOMAS
ആ ജഡ്ജ് പറഞ്ഞതിൽ എന്താണ് തെറ്റ്? ഇവരൊക്കെ സർക്കാർ വക്കീലന്മാർ ആണ്. സർക്കാരിനോട് ആണ് ഉത്തരവാദിത്വം ഉണ്ടാകേണ്ടത്. ഇവര് വാദിച്ച എത്ര കേസുകൾ ആണ് ഇന്ന്  വരെ ജയിച്ചത്‌?  വനം കയ്യേറ്റവും, പൊതു സ്വത്തു പിടിച്ചടക്കലും കൊലപാതകവും, അഴിമതിയും ഒക്കെ ഉള്ള കേസുകളിൽ   എല്ലാം സർക്കാർ തോൽക്കുന്നു. അതിൻറെ അർത്ഥം ജനങ്ങൾ തോൽക്കുന്നു. കുത്സിത  താൽപ്പര്യങ്ങൾ ജയിക്കുന്നു. അപ്പോൾ ഈ എ.ജിയും മറ്റും ആർക്കു വേണ്ടി വാദിയ്ക്കുന്നു? 

പിന്നെ മറ്റൊരു കാര്യം. മുഖ്യ മന്ത്രിയുടെയും മറ്റും ശിങ്കിടികളെ പ്പോലെയാണ് ഇവർ കോടതികളിൽ പെരുമാറുന്നത്. അവരുടെ താൽപ്പര്യം സംരക്ഷിയ്ക്കാൻ ആണ് ഇവർക്ക് ഉത്സാഹം. സരിത കേസിലും ബാർ കോഴ കേസിലും ഒക്കെ നമ്മൾ ഇത് കണ്ടതാണ്. എ.ജി.  മുഖ്യ മന്ത്രിയുടെ പേർസണൽ സ്റ്റാഫ് അല്ല. എ.ജി. ഓഫീസ് എന്നത് ഒരു ഭരണ ഘടന സ്ഥാപനം ആണ്. അത് കൊണ്ട് ഭരണ ഘടനയോടും രാജ്യത്തോടും ആണ് അവർക്ക് കൂറുണ്ടാകേണ്ടത്. ഇവിടെ  അതല്ല സംഭവിച്ചത്.

ജസ്റ്റീസ് അലക്സാണ്ടർ  തോമസ്‌  പറഞ്ഞതെല്ലാം ശരിയാണ്. ഇനിയെങ്കിലും ഈ പേർസണൽ സ്റ്റാഫ്  ഭരണ ഘടന സ്ഥാപനം എന്ന അന്തസ്സ് നില നിർത്തും എന്ന് പ്രതീക്ഷിക്കാം. 

Thursday, July 23, 2015

ജ്യുവലറികൾ

സ്വർണ വില കുറയുകയാണ്. ഒരു പവന് 19000 രൂപ വരെ ആയി. രണ്ടു ദിവസങ്ങൾ കൊണ്ട് ആയിരം രൂപയിൽ അധികം ആണ് കുറഞ്ഞത്‌. ഈ ട്രെൻഡ് നീണ്ടു നിൽക്കും എന്നും ഇനിയും വളരെ കുറയും എന്നാണ് വിദഗ്ദ്ധർ പറയുന്നത്. അമേരിക്കൻ ഡോളർ ശക്തി പ്രാപിച്ചു അതിനാലാണ് സ്വർണ വില കുറയുന്നത് എന്നാണു പറയുന്നത്.

ഏതായാലും സ്വർണം പണയം വാങ്ങിയ ബ്ലെയിഡ് പലിശക്കാര് നെട്ടോട്ടത്തിൽ ആണ്. ബാങ്ക് കാരും. പണയം എടുക്കുമ്പോൾ സ്വർണത്തിന്റെ വിലയുടെ 60 ശതമാനമേ കൊടുക്കാവൂ എന്ന് റിസർവ് ബാങ്ക് പറയുന്നു എങ്കിലും 80 -90 ശതമാനം വരെ കൊടുക്കാറുണ്ട്. സ്വകാര്യക്കാരുടെ ഉദ്ദേശം തിരിച്ചു സ്വർണം എടുക്കാൻ വരുമ്പോൾ പലിശയും മുതലും കൂടി സ്വർണ വിലയേക്കാൾ കൂടുതൽ ആകുകയും അത് കളഞ്ഞിട്ടു പോവുകയും അങ്ങിനെ അത് വിറ്റ് ലാഭം ഉണ്ടാക്കാം എന്നതാണ്.

ഇവിടത്തെ ജ്യുവലറികൾ എല്ലാം കള്ള സ്വർണത്തിൽ ആണ് കച്ചവടം നടത്തുന്നത്. അതായത് കള്ളക്കടത്തിൽ കൊണ്ട് വരുന്ന സ്വർണത്തിൽ. കൊച്ചി എയർ പോർട്ട്‌ വഴി ഒരു കള്ളക്കടത്ത് കാരൻ 1500 കിലോ സ്വർണം കഴിഞ്ഞ വർഷം കൊണ്ടു വന്നു എന്ന് കസ്റ്റംസ് പറയുന്നു. അങ്ങിനെ എത്ര എയർ പോർട്ടുകൾ. എത്ര ആയിരം കിലോ സ്വർണം. ഇതെല്ലാം എങ്ങോട്ട് പോകുന്നു? എല്ലാം ഈ ജ്യുവലറികളിൽ തന്നെ. ഒരിക്കൽ കസ്റ്റംസ് പിടിച്ച സ്വർണത്തിന്റെ പോക്ക് മലബാർ ഗോൾഡ്‌ വരെ എത്തി. പരസ്യം കിട്ടുന്നതിനാൽ എല്ലാ മാധ്യമങ്ങളും ആ വാർത്ത തമസ്കരിച്ചു. എന്തൊക്കെയോ സമ്മർദ്ദം കൊണ്ട് അത് അവിടെ അവസാനിച്ചു. ഇതാണ് ഗതി.  നികുതി വെട്ടിച്ച് കൊണ്ട് വരുന്ന  സ്വർണം  വളരെ    ലാഭത്തിൽ ജ്യുവലറികൾക്ക് കിട്ടുന്നു. അതാണ്‌ വലിയ വിലക്ക് നമുക്ക് വിൽക്കുന്നത്. എത്രയാണ് അവരുടെ ലാഭം.

ഇപ്പോൾ ജ്യുവലറികൾ ആകെ പരിഭ്രാന്തിയിൽ ആണ്. വില കുറയുമ്പോൾ ലാഭം കുറഞ്ഞു വരുന്നു. അത് കൊണ്ട് ഇപ്പോൾ സ്വർണം വാങ്ങാതെ ഇരിക്കണം. ഇത്രയും നാൾ അക്ഷയ ത്രിദീയ എന്നൊക്കെ പറഞ്ഞു നമ്മളെ പറ്റിച്ചു കൊണ്ടിരുന്ന അവരും ഒന്ന് അനുഭവിക്കട്ടെ.

Wednesday, July 22, 2015

മത പര വസ്ത്രം

ആൾ ഇൻഡ്യ മെഡിക്കൽ എൻട്രൻസ്‌ പരീക്ഷ എഴുതാൻ പർദ്ദയും തലയിൽ മൂടിയും ഇട്ടു രണ്ടു പെണ്‍ കുട്ടികൾക്ക് കേരള ഹൈ ക്കോടതി അനുമതി നൽകിയിരിക്കുന്നു. കേരളത്തിലെ രണ്ടു  മുസ്ലിം പെണ്‍ കുട്ടികളാണ് തങ്ങളുടെ  മതാചാര പ്രകാരമുള്ള ഈ  വസ്ത്രം ധരിച്ചു കൊണ്ട്  പരീക്ഷ എഴുതാൻ അനുവദിയ്ക്കണം എന്ന് പറഞ്ഞു കോടതിയിൽ പോയത്.

ഇത് രണ്ടാം തവണ നടത്തുന്ന പരീക്ഷ ആണ്. ഈ വർഷം മേയ് 3 നു നടത്തിയ ഇതേ  പരീക്ഷയിൽ വൻതോതിൽ കോപ്പിയടിയും കള്ളത്തരവും നടത്തിയത് പിടിച്ചതിനാൽ ആണ് സുപ്രീം കോടതി വീണ്ടും പരീക്ഷ നടത്താൻ സി.,ബി.എസ്.സി യോട് പറഞ്ഞത്. 6.3 ലക്ഷത്തിൽ അധികം കുട്ടികളാണ് ആണ് പരീക്ഷ എഴുതിയത്.ഇങ്ങിനെയുള്ള വസ്ത്രങ്ങൾ ധരിച്ചു കൊണ്ട് വന്ന് അതിനകത്ത് ആധുനിക ഉപകരണങ്ങൾ   ഘടിപ്പിച്ചാ ണ് വ്യാപകമായ കോപ്പിയടി നടത്തിയത്. അത് കൊണ്ട് രണ്ടാമത്, ജൂലായ് 25 നു നടത്തുന്ന പരീക്ഷയിൽ അധികാരികൾ ഒരു ഡ്രസ്സ്‌ കോഡ് വച്ചു. അരക്കയ്യൻ ഷർട്ട്, കുർത്ത, പാൻറ്,   ഷൂസ് ഇല്ല പകരം ചപ്പൽ ഇങ്ങിനെ. വീണ്ടും ഒരു കോപ്പിയടി തടയാനും ഒരു പുനർ പരീക്ഷ തടയാനും ആണ് ഇത് ചെയ്തത്. 6 ലക്ഷം പേർക്ക് വീണ്ടും  ഒരു പരീക്ഷ നടത്തുന്നത് പ്രായോഗികമല്ലല്ലോ.

അപ്പോഴാണ്‌ മതപരമായ വസ്ത്രങ്ങൾ ധരിച്ചു കൊണ്ട് മാത്രമേ പരീക്ഷ എഴുതൂ ഈനു പറഞ്ഞു ഈ പെണ്‍ കുട്ടികൾ കോടതിയിൽ പോയത്. ഏതായാലും പെണ്‍ കുട്ടികളുടെ ഭാഗത്ത്‌ നിന്നും ഇത്തരം ഒരു നീക്കം വരില്ല എന്ന് തീർച്ചയാണ്.  17-18 വയസ്സുള്ള കുട്ടികൾ ഇത്രയും മത തീവ്ര   വാദികളും യാഥാസ്ഥിതികരും ആവില്ലല്ലോ. കോടതി കയറാൻ നടക്കുമോ അതോ ആ സമയത്ത് വല്ലതും രണ്ടക്ഷരം പഠിക്കുമോ? അപ്പോൾ ഇതിനു പിന്നിൽ മറ്റു പലരും ഉണ്ട്. കുട്ടികളെയും സമൂഹത്തിനെയും വഴി തെറ്റിക്കാൻ ഉള്ള കുറേപ്പേർ.

ഏതായാലും ഈ രണ്ടു പെണ്‍കുട്ടികളെ നിരീക്ഷിക്കാൻ പ്രത്യേക ആളിനെ നിയമിക്കണം എന്നും കോടതി പറഞ്ഞു. മതപരമാണോ  ഈ വസ്ത്രം എന്നൊന്നും വിശദമായി കോടതി പോയില്ല എന്ന് തോന്നുന്നു. അങ്ങിനെയെങ്കിൽ ഇനി അത് സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെടും. അങ്ങിനെ പലതും. കോടതി ഈ രണ്ടു പെണ്‍ കുട്ടികൾക്ക് മാത്രമാണ് മത പര വസ്ത്രത്തിന് അനുമതി നൽകിയത് എന്നും ശ്രദ്ധേയമാണ്.

പരീക്ഷാ ഫലം വരുമ്പോൾ മത പര വസ്ത്രമിട്ടു പരീക്ഷ എഴുതിയ ഈ കുട്ടികളുടെ ഫലം എന്താകുമോ എന്തോ? 

  Tuesday, July 21, 2015

സൂപ്പർ

എറണാകുളത്ത് ക്യാൻസർ ആശുപത്രി തുടങ്ങേണ്ട ആവശ്യമില്ല എന്ന് സിനിമാ നടൻ ശ്രീനിവാസൻ ഒരു പൊതു പരിപാടിയിൽപ്രഖ്യാ പിച്ചിരിക്കുന്നു

 കേട്ടിരുന്നവരെ വിഡ്ഢികളാക്കി. കൂടാതെ ഒരു കാര്യം കൂടി എന്താണ് ഇങ്ങിനെ പറയാൻ ഉണ്ടായ ചേതോ വികാരം എന്ന് ആ മാന്യൻ   പറഞ്ഞില്ല.  അഭിപ്രായം പറയാൻ ഉള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്. പക്ഷെ പൊതു വേദിയിൽ പറയുമ്പോൾ അതിൻറെ കാരണം കൂടി പറയാനുള്ള ബാധ്യത കൂടിയുണ്ട്. പക്ഷെ ശ്രീനിവാസൻ തൻറെ ആക്കുന്ന ചിരി ചിരിച്ച് അത് പിന്നീട് പറയാം എന്നു  പറഞ്ഞു ആൾക്കാരെ വിഡ്ഢികളാക്കി. ഒരു കാര്യം കൂടി പറഞ്ഞു. എന്താണ്  കാരണം എന്ന്  ജന പ്രതി നിധികളുടെ ചെവിയിൽ പറയാം.

സിനിമാക്കാരുടെ കൂടെ പ്പിറപ്പാണ് ഈ പൊങ്ങച്ചം. പണ്ട് കാലത്ത് അതൊന്നും ഇല്ലാതി രുന്ന സിനിമാക്കാർ ധാരാളം ഉണ്ടായിരുന്നു. ശരിയായി പറഞ്ഞാൽ അങ്ങിനെ ഉണ്ടായിരുന്നവർ വിരലിൽ എണ്ണാ വുന്നവർ മാത്രം ആയിരുന്നു. കാലം മാറി. ഇപ്പം എല്ലാ അവനും പോങ്ങച്ചക്കാര് തന്നെ. ഒരു പടം പത്തു പേര് കണ്ടാൽ അവൻ ഭയങ്കര സൂപ്പർ  താരം. സംവിധായകൻ ഓസ്കാർ ലെവൽ ആകും. അങ്ങിനെ എല്ലാവരും. പിന്നെ കാശും വാങ്ങി  ഇവരെ പൊക്കിപ്പറ യാൻ ഒരു കൂട്ടം ആൾക്കാരും  കാണും.

അങ്ങിനെ ഒരു സൂപ്പർ ആണ്  കൊച്ചിയിൽ റിജിയണൽ ക്യാൻസർ സെൻറർ വേണ്ടെന്ന് പറഞ്ഞത്. കാരണം പറയുകയും ഇല്ല. ആശാൻ ഇപ്പോൾ ഷെഡിൽ കയറി ഇരിയ്ക്കുകയാണ്. എങ്ങിനെയെങ്കിലും അൽപ്പം പ്രസിദ്ധി വേണം. ആളുകൾ ശ്രദ്ധിയ്ക്കണം. അതിനാണ് ഈ നാടകം.

ആശംസകൾ

ഉണർന്ന് എണീറ്റ് വരുമ്പോഴേക്കും " ഗുഡ് മോണിംഗ്"  ആശംസകൾ. ഏതാണ്ട് ഉച്ചയാകുമ്പോൾ "നല്ല ദിവസ ആശംസകൾ". പിന്നെ സന്ധ്യ കഴിയുമ്പോൾ രാത്രി 10 മണി വരെ  "ഗുഡ് നൈറ്റ് - ശുഭ രാത്രി" ഓരോരുത്തരുടെ  മനോധർമം
അനുസരിച്ച് ഭാഷയിലും കൂടെയുള്ള പടങ്ങളിലും വ്യത്യാസം വരും.

ഫേസ് ബുക്കിലും മറ്റു സോഷ്യൽ മീഡിയ കളിലും സ്ഥിരം കാണുന്ന സാധനങ്ങൾ ആണ് ഇവ. സമൂഹത്തിനു നല്ലത് വരണം എന്ന് വിചാരിച്ചു തന്നെയാണ് ഇവ പോസ്റ്റ്‌ ചെയ്യുന്നത്. വായിക്കുന്നവർക്ക് ഒരു പൊസിറ്റീവ് എനർജി വരട്ടെ എന്ന ആത്മാർത്ഥ മായ ആഗ്രഹത്തോടെ. 

പക്ഷേ എല്ലാവരും ഇങ്ങിനെ വിചാരിക്കുമ്പോൾ നെറ്റ് ലോകം  മുഴുവൻ ഇത് കൊണ്ട് നിറയുകയാണ്. ഇന്റർ നെറ്റ് കണക്ഷൻ ഉണ്ട് എങ്കിൽ പോസ്റ്റുകൾക്ക് പ്രത്യേക ചെലവ് ഒന്നും ഇല്ല. വെറുതെ ഉണ്ടാക്കിയാൽ മതി. പക്ഷെ ഇത്തരം ഒരു സാധനം നമ്മൾ എഴുതി നമ്മുടെ പോസ്റ്റിൽ എത്താൻ, മറ്റു ആരുടെയെങ്കിലും  ഫോണിലോ പോസ്റ്റിലോ എത്താൻ പല കാര്യങ്ങൾ വേണ്ടി വരും എന്ന് എല്ലാവർക്കും അറിയാം. 

കിട്ടുന്ന ആളുകളുടെ ,വായിക്കുന്നവരുടെ , മാനസിക നില കൂടി എഴുതുന്നവർ ഒന്ന് ആലോചിയ്ക്കണം. ദിവസവും രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും രാത്രിയും ആശംസകൾ  കണ്ടു കൊണ്ടിരിയ്ക്കുന്ന മടുപ്പും മരവിപ്പും.

Sunday, July 19, 2015

ഇമ്പോസിഷൻ

ഡി.ജി.പി. പോലീസേമാൻ മാർക്ക് കൊടുത്ത പണിയാ പണി. 

ചാർജ് എടുത്തപ്പം സെൻ കുമാർ വിചാരിച്ചു ആവശ്യത്തിനു നിർദ്ദേശങ്ങൾ നൽകുക. സർക്കുലർ പുറത്തിറക്കുക . പോലീസ് നന്നാകും എന്ന്. അല്ലെങ്കിലും ഈ ഐ.പി.എസ്. കാരുടെ പ്രശ്നം ഇതാ. താഴേ ക്കിടയിലുള്ള പോലീസു കാരുടെ സ്വഭാവം അറിയില്ല. ASP   ആയിട്ടാനുൻ ഈ I P S കാറ് കേറുന്നത്. S I യും പോലീസും ഒക്കെ സല്യുട്ട് അടിച്ചു നിൽക്കും. സ്റെഷനിൽ  നടക്കുന്നത് എന്നറിയില്ല.  ASP കഴിഞ്ഞാൽ പിന്നെ വലിയ വലിയ പോസ്റ്റുകളിൽ. സാധാ പോലീസുകാരും ആയിട്ട് വലിയ അടുപ്പം  കാണില്ല. 

അങ്ങിനെ ഇറക്കിയ  ഒരു സർക്കുലർ ആണ് പ്രശ്നം. SI യോട്  ചോദിച്ചു. സർക്കുലർ വായിച്ചോ? ഇല്ല. അങ്ങിനെ വായിക്കാത്ത സബ്ബും സർക്കിളും ആണ് കൂടുതൽ.  എല്ലാ സബ്ബിനോടും സർക്കിളിനോടും പറഞ്ഞു സർക്കുലർ ഒരു പ്രാവശ്യം ഇമ്പോസിഷൻ എഴുതി എസ.പി. യെ കാണിക്കാൻ. ഇവർക്ക് എഴുതാൻ അറിയുമോ എന്നതാണ് അടുത്ത പ്രശ്നം.

സംഭവം കൊള്ളാം. നേരെ ആവട്ടെ. സെൻ കുമാർ സർക്കുലർ ഇറക്കിയതിനു ശേഷം ആണ് 3 കോന്നി പെണ്‍ കുട്ടികളെ കാണാതാകുന്നത്. ഒരാഴ്ചയ്ക്ക് ശേഷം അവരുടെ രണ്ടു പേരുടെ  ദേഹം കാണുന്നത്. ഒരു കുട്ടി അതി ഗുരുതരാവസ്ഥ യിൽ ആശുപത്രിയിൽ ആണ്.  കോട്ടയത്ത് പോലീസ് കസ്റ്റഡി യിൽ ആയിരുന്ന സിബി മരിക്കുന്നത്. അങ്ങിനെ പലതും.ടി.പി. വധത്തിൽ പോലീസ് പരാജയപ്പെട്ടു എന്ന് വി.എം. സുധീരൻ ആരോപിച്ചത്.

വെറുതെ ഇമ്പോസിഷൻ എഴുതിച്ചാൽ മാത്രം പോലീസ് നന്നാകില്ല. കുറ്റം ചെയ്യുന്ന പോലീസ് കാരനെ ശിക്ഷിക്കുക. അവിടെ നട്ടെല്ല് വളയരുത്. രാഷ്ട്രീയ കോമരങ്ങളുടെ ചട്ടുകങ്ങൾ ആകരുത്. 

Saturday, July 18, 2015

ലയനം

ആർക്കും ഒരു പ്രയോജനവും ഇല്ലാത്ത ഒരു ലയനം. കെ.ആർ ഗൌരി യ്ക്ക്  ഇല്ല.   മാർക്സിസ്റ്റ് നും ഇല്ല.  ഗൌരി യുടെ ജെ.എസ് .എസിനില്ല, കൂടെ നിൽക്കുന്ന വിരലിൽ എണ്ണാവുന്ന അനുയായികൾക്കും ഇല്ല. 

കെ.ആർ   ഗൌരിയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ ജീവിതം അവസാനിച്ചു കഴിഞ്ഞു. ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയിൽ ഒരു പ്രഭാവവും ഇല്ല ഒരു പ്രസക്തിയും ഇല്ല. അവർ തന്നെ പറഞ്ഞു അങ്ങോട്ട്‌ പോകുന്നതിൽ സങ്കടവുമില്ല സന്തോഷവുമില്ല എന്ന്. അതെ പ്രത്യേക വികാരം ഒന്നുമില്ലാത്ത ഒരു മാനസിക നിലവാരം. മാർക്സിസ്റ്റ് ൽ പോയാൽ അവസാനം ഒരു ചെങ്കൊടി കിട്ടൂം. അത്ര തന്നെ. 

അവരുടെ അനുയായികൾക്കും ഇപ്പോൾ വലിയ  പ്രസക്തി ഒന്നും ഇല്ല. പിന്നെ യു.ഡി.എഫിൽ നിന്നാൽ പങ്കു വയ്ക്കുമ്പോൾ എന്തെങ്കിലും കോർപ്പരേഷൻ വല്ലതും ഭിക്ഷ കിട്ടും അത്ര തന്നെ. ഇടതു മുന്നണിയിൽ പോയാൽ അതും ഇല്ല. എ .കെ.ജി. സെന്ററിൽ വെള്ളം കൊരാനോ വിറകു വെട്ടാനോ നിൽക്കേണ്ടി വരും.

മാർക്സിസ്റ്റിനു ആരൊക്കെ ചെന്നാലും ഒരു പ്രയോജനവും ഇല്ല. ആലപ്പുഴ സ്ഥലത്തെ കുറെ ഈഴവ വോട്ട് കിട്ടും എന്ന് വിചാരിച്ചാണ് അവർ ഈ കളി കളിയ്ക്കുന്നത്. എവിടെ? ഗൌരിക്ക് എവിടെ സ്വാധീനം? സ്വന്തം പാർട്ടിയിൽ പോലുമില്ല സ്വാധീനം. പിന്നാണ് ജനങ്ങളുടെ ഇടയിൽ. മാർക്സിസ്റ്റ് ആകെ അങ്കലാപ്പിലാണ്. അടുത്ത തെരെഞ്ഞെടുപ്പോട് കൂടി കേരളവും പോകും. പിന്നെ പട്ടിണിയും പരി വട്ടവും ആണ്.ഒരു ജയരാജൻ ഇപ്പോൾ അകത്താവും. അങ്ങിനെ ഓരോരുത്തരും  പോകും. അതാണ്‌ പാവങ്ങളുടെ പേടി.

Friday, July 17, 2015

ഗ്രിൽഡ്‌ ചിക്കൻ

ഇതാ വരുന്നു കേരളത്തിൽ  മറ്റൊരു ജങ്ക് ഫുഡ് ഹോട്ടൽ ശൃംഖല. 

കെ.എഫ്.സിയും,മക് ഡോണാൾഡും എന്ന് വേണ്ട  വിസർജ്യം ആണെങ്കിൽ കൂടി സായിപ്പിൻറെതാണെങ്കിൽ രണ്ടു കയ്യും നീട്ടി,  സോറി വായും  തുറന്നു, സ്വീകരിക്കുന്ന, മൃഷ്ടാന്ന ഭോജനം നടത്തുന്ന മാനസിക നിലവാരം വളർത്തിയെടുത്ത മലയാള  മക്കളുടെ മണ്ണിലേക്ക് ആണ്  ഒരു പുതിയത് കൂടി വരുന്നത്. ടേബിൾ ഫുഡ് കമ്പനി. ആദ്യത്തെ കട കൊച്ചി ലുലു മാളിൽ  (മാളാണോ മോളാണോ എന്നറിയില്ല). പിന്നെ ഇന്ത്യയിലെ മറ്റു നഗരങ്ങളിൽ. 400 കോടി മുതൽ മുടക്കിൽ സംഭവം കൊട് വരുന്നത് വ്യവസായി എം.എ. യൂസഫലി യുടെ മകൾ വ്യവസായി. 

പിന്നെ നമ്മൾ  ഇപ്പോൾ വളരെ വിശാല മനസ്കർ ആയിട്ടുണ്ട്‌. സായ്പ്പിന്റെ തന്നെ വേണമെന്ന് നിർബന്ധമില്ല. അറബിയുടെത് ആയാലും മതി. നമ്മുടെ നാട്ടിലെ ആയിക്കൂടാ എന്ന് മാത്രമേ ഉള്ളൂ.

ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഗലീറ്റോ  ഗ്രിൽഡ്‌ ചിക്കൻ ആണ് കേരളത്തിൽ   വരുന്നത്. കൂടാതെ അമേരിക്കയുടെ കോൾഡ് സ്റോണ്‍ ഐസ് ക്രീമും.  അമേരിക്കക്കാർക്ക്  ചിക്കൻറെ കാല് ഇഷ്ടമല്ല. അവരതു  കളയും. അങ്ങിനെ ഇരിക്കുമ്പോഴാണ് അവർക്ക് ബുദ്ധി തോന്നിയത്. എന്നാൽ ഈ കളയുന്ന സാധനം  കുറെ രാസ വസ്തുക്കളും പൂശി മസാലയും ചേർത്ത് ഇന്ത്യാ ക്കാർക്ക് പൊരിച്ചു കൊടുത്തു കളയാം. കാശും കിട്ടും വേസ്റ്റ് ഒഴിവാവുകയും ചെയ്യും. അതിന് കൂട്ട് നിൽക്കാൻ കുറെ വ്യവസായികളും ഭരണാധികാരികളും.  പണ്ട് അമേരിക്കയിൽ നിന്ന് ഒരു കപ്പൽ  നിറയെ  വേസ്റ്റും മാംസാവശി ഷ്ട്ടങ്ങളും കൊച്ചിയിൽ ഒരു മലയാളി വ്യവസായി കൊണ്ട് വന്നത് ഓർമയുണ്ടല്ലോ.  അമേരിക്കക്കാര് ഇങ്ങോട്ട്  കിലോയ്ക്ക് 10 ഡോളർ വച്ച് കൊടുക്കുകയും ചെയ്തു. മനുഷ്യ വേസ്റ്റ് ഉണ്ടായിരുന്നോ എന്നറിയില്ല. കണ്ടു പിടിച്ച ഒരു കപ്പൽ തിരിച്ചയച്ചു. ഇതാണ് മലയാളിയുടെ സ്വഭാവം. പണം കിട്ടുമെന്ന് പറഞ്ഞാൽ വിസർജ്യം വരെ ഭക്ഷിക്കും.

പണ്ട്  അറുപതുകളിൽ അമേരിക്കക്കാര് പുഴുത്ത ഗോതമ്പ് കടലിൽ കളയാൻ തുടങ്ങി. അപ്പോഴാണ്‌ ഇന്ദിരാ ഗാന്ധി അമേരിക്കൻ പ്രസിഡന്റ് ലിൻഡൻ ജോണ്സനും ആയി ഒരു കരാറിൽ ഒപ്പിട്ടു ഇന്ത്യൻ രൂപ കൊടുത്ത് ആ ഗോതമ്പ് വാങ്ങിയത്. അങ്ങിനെ കുറെ നാൾ അവർ നമ്മളെ കബളിപ്പിച്ചു. 

എത്ര വർഷമായി മാഗി നൂഡിൽസ് എന്ന വിഷം നെസലെ എന്ന സ്വിസ് കമ്പനി നമുക്ക് തന്നു കൊണ്ടേ ഇരുന്നു. രണ്ടു മിനിറ്റ്. നമ്മൾ ഹാപ്പി. ചായക്ക്‌ ഇവിടത്തെ പാൽ  ഉപയോഗിക്കാതെ  ആയിരവും രണ്ടായിരവും കൊടുത്ത്  നിഡോ വാങ്ങി ഉപയോഗിക്കുന്ന ഒരു പഴയ  ഗൾഫ് കാരനെ അറിയാം. അതാണ്‌ നമ്മൾ.

ഏതായാലും പുതിയ സാധനത്തിനു കാത്തിരിയ്ക്കാം. അത് തുടങ്ങുന്ന ദിവസം ലുലു മാളിലെ തിരക്ക് കാത്തിരുന്നു കാണാം.

ഐ.പി.എൽ. വിധി

ഭാരതത്തിലെ ജനങ്ങളെ ഒന്നടങ്കം കബളിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനം ആണ് ക്രിക്കറ്റ്. ചൂഷണം ചെയ്യാൻ ജനം നിന്ന് കൊടുക്കുന്നു എന്ന് പറയുന്നതാണ് ശരി. കോടികളുടെ ബിസിനസ് ആണ് അവിടെ നടക്കുന്നത്. അതിനാൽ തന്നെ അതിന്റെ തലപ്പത്ത് എത്താനും അതിൽ കയറി പ്പറ്റാനും മത്സരം അതി ഭയങ്കരമാണ്. എല്ലായ്പ്പോഴും രാഷ്ട്രീയ ക്കാരാണ് അവിടെ എത്തുന്നത്. അല്ലെങ്കിൽ രാഷ്ട്രീയക്കാരുടെ പിൻ ബ ലത്തോടെ വലിയ പണക്കാരും. എൻ. ശ്രീനിവാസനെ നമ്മൾ കണ്ടല്ലോ. അയാൾ പുറത്തായതും കണ്ടല്ലോ. അത് പോലെ I P L ലെ ലളിത് മോഡിയെയും കണ്ടല്ലോ. അതാണ്‌ ഇന്ത്യൻ ക്രിക്കറ്റ്.

അതിനൊരു മാറ്റം വന്നത് ക്രിക്കറ്റിലെ ഒത്തു കളിയും കോഴയും സുപ്രീം കോടതിയിൽ എത്തിയപ്പോഴാണ്. കോടതി ജസ്റ്റീസ് മുട്ഗലിനെ സത്യം കണ്ടു പിടിയ്ക്കാൻ നിയോഗിച്ചു. ക്രിക്കറ്റിന്റെ കള്ളക്കളി മുഴുവൻ അദ്ദേഹം പുറത്തു വന്നു കൊണ്ടു. അത് കൊണ്ടും ആയില്ല. സുപ്രീം കോടതി, മുൻ ചീഫ്  ജസ്റ്റീസ്  ആർ.എം.ലോധ യുടെ നേതൃത്വത്തിൽ   ജസ്റ്റീസ് അശോക്‌ ബാൻ, ആർ.വി. രവീന്ദ്രൻ എന്നീ റിട്ടയേർഡ   ജഡ്ജിമാരുടെ ഒരു കമ്മിറ്റിയെ നിയമിച്ചു. വിശദമായി പരിശോധിക്കാനും ശിക്ഷാ വിധി നടപ്പാക്കാനും. അവർ വിധി പുറപ്പെടുവിച്ചു. ചെന്നൈ സൂപ്പർ കിങ്ങ്സിനെയും രാജസ്ഥാൻ റോയലിനെയും രണ്ടു വർഷത്തേയ്ക്ക് I P L ൽ നിന്നും പുറത്താക്കി. മെയ്യപ്പനും രാജ് കുന്ദ്രയ്ക്കും ആജീവനാന്ത വിലക്ക്.

വളരെ നല്ല വിധി. സുപ്രീം കോടതി ഇടപെട്ടു ധൈര്യ പൂർവ്വം മുന്നോട്ടു പോയതിലാണ് ഇത്രയും നടന്നത്. ഒത്തു കളിയ്ക്കും കോഴയ്ക്കും ആണ് ഈ രണ്ടു ടീമുകളെയും രണ്ട് വ്യക്തികളെയും ശിക്ഷിച്ചത്. ഇവിടെ ഒരു കാര്യം ഉണ്ട്. ടീം അംഗങ്ങളെ ശിക്ഷിച്ചിട്ടില്ല. അവരുടെ പങ്കും പറയുന്നില്ല. ടീം അംഗങ്ങൾ അറിയാതെ എങ്ങിനെ ഒത്തു കളി നടക്കും? അവരും കുറ്റക്കാരല്ലേ? ഒത്തു കളിയ്ക്ക് അവർക്കും പണം കിട്ടിക്കാണുമല്ലോ? എന്ത് കൊണ്ട് അവരെ ശിക്ഷിക്കുന്നില്ല? ധോണി തുടങ്ങിയ കളിക്കാരുടെ പേര് മുദ്ഗൽ കമ്മിറ്റി റിപ്പോർട്ടിൽ ഉണ്ടെന്നു പറയുന്നു. അവരെയും കൂടി ശിക്ഷിച്ചാൽ മാത്രമേ കളി നാച്ചുറൽ ജസ്റ്റീസ് ജനങ്ങൾക്ക്‌ ലഭിയ്ക്കുകയുള്ളൂ. അതിനായി ആരെങ്കിലും സുപ്രീം കോടതിയിൽ പോകും എന്ന് പ്രതീക്ഷിയ്ക്കാം.

അത് വരെ ഈ ഒത്തു കളി കാണാതെ നമുക്കിരിയ്ക്കാം.

Thursday, July 16, 2015

സ്കൂൾ മോഷണം

 എന്തിലും ഏതിലും ഒരു വർഗീയതയുടെ നിറം കൊടുക്കാൻ നമ്മൾ വളരെ സമർത്ഥരാണ്. എന്നിട്ട് അതങ്ങു ആളിക്കത്തണം. അതിൽ കുറെയേറെ മനുഷ്യരുടെ ജീവൻ നഷ്ട്ടപ്പെട്ടെന്നിരിയ്ക്കാം. അത് കൂടുതൽ നല്ലത്. അത് വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നും ആണെങ്കിൽ വളരെ നല്ലത്. തമ്മിലുള്ള വിദ്വേഷം വർദ്ധിക്കാൻ അത് ഉതകുമല്ലോ. അതൊരു കനലായി ഇങ്ങിനെ അണയാതെ ചാരത്തിൽ മൂടി ക്കിടക്കും.  എപ്പോഴെങ്കിലും വീണ്ടും ഒന്ന് ഊതി ക്കത്തിയ്ക്കാൻ അത് കൂടുതൽ സൗകര്യം ആകുമല്ലോ.

 കഴിഞ്ഞ ഫെബ്രുവരിയിൽ  ഡൽഹി വസന്ത വിഹാറിൽ ഒരു സ്കൂൾ ആക്രമിക്കപ്പെട്ടു. എന്തൊക്കെയോ മോഷണം പോവുകയും ചെയ്തു. ഇതൊരു  ക്രിസ്ത്യൻ സ്കൂൾ ആയതു കുറെപ്പേർക്ക് സൌകര്യമായി.  ഹോളി ചൈൽഡ് ഒക്സിലിയം സ്കൂൾ. ന്യുന പക്ഷ ക്കാരുടെ സ്കൂളിനു നേരെയുള്ള   ആക്രമണത്തിന് പിന്നിൽ സ്വാഭവികമായും ഹിന്ദു സംഘടനകൾ  ആണെന്ന് വിധിയെഴുതി. കേരളത്തിലും ഇതിന്റെ അലയൊലികൾ മുഴങ്ങി.   മതേതര പാർട്ടികളായ  മാർക്സിസ്റ്റ്, കോമണ്‍ഗ്രസ്സ് എന്നിവർ ഹിന്ദു സംഘടനകൾ  തന്നെ ഇത് ചെയ്തത് എന്ന് തീർത്തു പറഞ്ഞു. പെട്ടെന്ന് കിട്ടിയ ഒരു വികാര ആനുകൂല്യം ഇവർ മുതലെടുത്തു.

കുറ്റക്കാരനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. മൌണ്ട് കാർമൽ സ്കൂളിൽ  പഠിയ്ക്കുന്ന ഒരു വിദ്യാർത്ഥി. 1 9 വയസ്സുള്ള മനിപ്പൂർ സ്വദേശി രോഹുൽ മോയെരാങ്ങ്തെം. അതെ സ്കൂളിൽ മോഷണം നടത്തുമ്പോഴാണ് പിടിയിലായത്. ചോദ്യം ചെയ്തപ്പോഴാണ് ഫെബ്രുവരിയിൽ ഹോളി ചൈൽഡ് ഒക്സിലിയം സ്കൂൾ. മോഷണം നടത്തിയതും ഇവൻ തെന്നെയെന്നു സമ്മതിച്ചത്.

അന്ന് ബഹളം കൂട്ടിയ വർഗീയ സംഘടനകളും അച്ചന്മാരും രാഷ്ട്രീയ പാർട്ടികളും ഇപ്പോൾ എന്ത് പറയുന്നു?
Monday, July 13, 2015

സല്യുട്ട്

ഋഷി രാജ് സിങ്ങിനെതിരെ പടയൊരുക്കം തുടങ്ങി ക്കഴിഞ്ഞു. ആദ്യം ഒരു പന്തളം സുധാകരൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാവം പന്തളം. വലിയ പോസ്റ്റ്‌ ഒന്നും കിട്ടുന്നില്ല. ആരും മൈൻഡ് ചെയ്യുന്നുമില്ല. ഇടയ്ക്കിടെ എന്തെങ്കിലും ഒക്കെ പറയും. ആരെങ്കിലും പിടിച്ചു വിരട്ടുമ്പോൾ അത് പിൻ വലിച്ചിട്ടു മിണ്ടാതിരിക്കും. ആരും ഇല്ലാത്തപ്പോൾ ചാനലിലും അവസരം കിട്ടും.

ഇപ്പോൾ ഋഷി രാജ് പ്രശ്നം മുഖ്യ മന്ത്രി തന്നെ ഏറ്റെടുത്തിരിക്കുകയാണ്. നടപടി എടുക്കും എന്ന് തന്നെയാണ് പറഞ്ഞിരിക്കുന്നത്.

ആഭ്യന്തര മന്ത്രി രമേശ്‌ ചടങ്ങിൽ എത്തിയപ്പോൾ ഋഷി രാജ് എണീറ്റ്‌ നിന്ന് സല്യുട്ട് ചെയ്തില്ല എന്നതാണ് പ്രശ്നം. ഋഷി രാജ് പറഞ്ഞത് പോലെ അത് പ്രോട്ടോക്കോളിൽ ഉണ്ടോ എന്ന് നോക്കണം. ആരെങ്കിലും നമ്മളെ ബഹുമാനിക്കുന്നത്‌ എല്ലാവർക്കും ഒരു സുഖമാണ്. ഇങ്ങിനെ നമ്മൾ വരുമ്പോഴും പോകുമ്പോഴും ആൾക്കാർ എണീറ്റ്‌ നിന്ന് നമ്മളെ തോഴുവുന്നത് ഒകെ. ഈ രാഷ്ട്രീയക്കാർക്ക് പ്രത്യേകിച്ചും. കോഴിക്കോട് കലക്ടർ ഫേസ് ബുക്കിൽ കേരുന്നു എന്ന് പറഞ്ഞു അവിടത്തെ ഡി.സി.സി. പ്രസിടന്റ്റ് അബു പരാതി പറഞ്ഞല്ലോ. അബുവിനെ കണ്ടപ്പോൾ എണീറ്റ് തൊഴുതു നിന്നായിരുന്നെങ്കിൽ  സന്തോഷമായേനെ. ഇത് രാഷ്ട്രീയക്കാരുടെ ഒരു അസുഖമാണ്.

റോഡരുകിൽ നിൽക്കുന്ന ഹോം ഗാർഡ് ട്രാഫിക് കാരെ കണ്ടിട്ടില്ലേ? മന്ത്രിയുടെ കാർ തൊട്ട് ഏത് സ്റ്റെറ്റ് കാർ പോയാലും സല്യുട്ട് ചെയ്യും. വഴിയിൽ നിന്ന   ഒരു ഹോം ഗാർഡിനോട്‌  ചോദിച്ചു  എന്തിനാണ് ഇത് ചെയ്യുന്നത് എന്ന്. അയാള് പറയുകയാണ്‌. " ഏതു വായു നോക്കിയോ ആകട്ടെ. ആ കണ്ടാറോളികള്  ഇത് പ്രതീക്ഷിക്കുന്നു. നമുക്ക് എന്ത് നഷ്ട്ടം?  നെറ്റിയിൽ ഒരു ഈച്ച പറ്റിയത് അടിച്ചു എന്ന് വിചാരിച്ചാൽ മതിയല്ലോ " എന്ന്. എങ്ങിനെയുണ്ട്? 

എം.എൽ.എ. മാര് എല്ലാം കൂടി ആണ് മുഖ്യ മന്ത്രിയോട് ഋഷി രാജ് സിംഗിന്റെ കാര്യം പരാതി പറഞ്ഞത്. എം.എൽ.എ. മാരും ഇങ്ങിനെ ഒരു അനുഭവം വരുമെന്ന് പേടിച്ചാണ്. അവർക്കും സല്യുട്ടും ഒക്കെ കിട്ടുന്നത് ഇഷ്ട്ടമല്ലേ? അതിനു വേണ്ടിയല്ലേ കാറിൽ എം.പ.ഐ. എം.എൽ.എ എന്നൊക്കെ വച്ച് കൊണ്ട് പോകുന്നത്?

ഉന്നത പോലീസ്   ഉദ്യോഗസ്ഥൻ ഉൾപ്പടെ എല്ലാവരും ഇങ്ങിനെ മന്ത്രിമാരെ തൊഴുതു കാര്യങ്ങൾ നേടുന്നവരാണ്. അതാണ്‌ പ്രശ്നം. ഇക്കാര്യത്തിൽ എന്ത് വരുമെന്ന് കണ്ടറിയാം.

Saturday, July 11, 2015

പട്ടികൾ


കേരളത്തിൽ പട്ടികൾ പെറ്റു പെരുകു കയാണ്.  തെരുവുകൾ ആകെ പട്ടികളെ കൊണ്ട് നിറഞ്ഞു. ഓരോ ദിവസവും പട്ടികൾ കടിച്ച കുട്ടികളുടെയും മുതിർന്നവരുടെയും വാർത്തകൾ ആണ്  പത്രങ്ങളും ചാനലുകളും നിറയെ. കേരളത്തിൽ വളരുന്ന പട്ടികൾ ആയതു കൊണ്ടായിരിക്കാം അക്രമണോത്സുകത  വളരെ കൂടുതൽ ആണ് അവയ്ക്ക്. തെരുവിൽ ഇട്ടു മനുഷ്യനെ മനുഷ്യൻ വെട്ടിയും കുത്തിയും കൊലപ്പെടുത്തുന്നതു കണ്ടല്ലേ അവർ വളരുന്നത്‌. വെറുതെ പോകുന്ന വഴിപോക്കാരെയും ഈ പട്ടികൾ കടിച്ചു മുറിവേൽപ്പിക്കുന്നു.  ഇപ്പോൾ അവ രാഷ്ട്രീയക്കാരെക്കാളും അധികം ജനങ്ങളെ ഇവ ശല്യം ചെയ്യന്നു.ഇക്കൂട്ടത്തിൽ പേപ്പട്ടികളും ധാരാളം ഉണ്ട്. 


സംഭവം ആകെ ഗുരുതരമായിരിക്കുകയാണ്.  മന്ത്രിമാരും മേയർമാരും  എല്ലാം  അവിടവിടെ യോഗം കൂടി സ്ഥിതി ഗതികൾ വിലയിരുത്തി ചായയും കുടിച്ചു പിരിയുന്നു. അതിനിടയിൽ ആണ് പട്ടി സ്നേഹികൾ രംഗത്ത് വരുന്നത്. രഞ്ജിനി ഹരിദാസ് എന്ന ടി.വി. ആങ്കർ ആണ് കൊച്ചിയിൽ പട്ടി സ്നേഹി ചമഞ്ഞത്. കുറെ നാൾ ഷെഡിൽ കയറിയ രഞ്ജിനി ഒരു തിരിച്ചു വരവിനാണ് ഈ പട്ടി സ്നേഹം ഉപയോഗിക്കുന്നത്.  പക്ഷെ ഈ നായ സ്നേഹികൾക്ക്   നിർദ്ദേശിക്കാൻ പരിഹാരം ഒന്നും ഇല്ല. കൊല്ലരുത്. വളർത്താനും പറ്റില്ല.

തെരുവുകൾ ആകെ മാലിന്യങ്ങൾ പെരുകിയതാണ് പട്ടികൾ ഇങ്ങിനെ പെരുകാൻ ഉള്ള ഒരു കാര്യം. പട്ടികളെ കുറെയെങ്കിലും വന്ധ്യം കരണം നടത്താൻ പദ്ധതി ഉണ്ടായിരുന്നു. അത് എവിടെ പ്പോയി  എ ന്ന് ആർക്കും അറിഞ്ഞു കൂടാ. പേപ്പട്ടി വിഷ മരുന്ന്( ആന്റി റാബീസ്) കുത്തി വയ്ക്കാൻ ഒരു പദ്ധതി തുടങ്ങി. അത് കൊണ്ട് മാത്രം ഒന്നുമാകുന്നില്ല. ഇവ ഉണ്ടാകുന്നത് തടയുക ആണ് വേണ്ടത്. അതിനായി  വന്ധ്യം കരണം തന്നെ നല്ലത്. പട്ടികളെ കൊല്ലാൻ മുഖ്യ മന്ത്രി ഉത്തരവിട്ടു എന്നാണു കണ്ടത്. അങ്ങിനെ കൊല്ലാൻ  ഒരു ഉത്തരവിടാൻ മുഖ്യ മന്ത്രിക്ക് എവിടന്നാണ് അധികാരം? ഏത് നിയമം ഉപയോഗിച്ചാണ്?

ചൈനക്കാർ പട്ടിയിറച്ചി തിന്നുന്നതായി പറയുന്നു. അടുത്തിടെ ഒരു പട്ടിയിറച്ചി ഉത്സവവും അവിടെ നടന്നിരുന്നു. എന്ത് കൊണ്ട് പട്ടി കയറ്റുമതി ക്കുറിച്ച് കേരളത്തിനു ആലോചിച്ചു കൂടാ? വിദേശം നാണ്യം കിട്ടുകയും ചെയ്യും, ഒപ്പം പട്ടി ശല്യം അവസാനിക്കുകയും ചെയ്യൂം. ഇതിൽ രോഷം കൊള്ളേണ്ട കാര്യമില്ല. കോഴിയെ കൊന്നു തിന്നുന്നു. ആടിനെ കൊന്നു തിന്നുന്നു. പശുവിനെ, പോത്തിനെ, പന്നിയെ, കാടയെ,താറാവിനെ,മുയലിനെ തുടങ്ങി മിക്കവാറും എല്ലാ മൃഗങ്ങളെയും വളർത്തി കൊന്നു തിന്നുന്നു. മാൻ, കാട്ടു  പോത്ത് തുടങ്ങിയ അനേക മൃഗങ്ങളെ കേരളത്തിൽ  തിന്നുന്നു. നിയമം ഉള്ളത് കൊണ്ട് മാത്രമാണ്‌ അവയെ കിട്ടാത്തത്.  പിന്നെ എന്ത് കൊണ്ട് ആരെങ്കിലും പട്ടിയെ തിന്നുന്നതിനെ എതിർക്കുന്നു? 

Thursday, July 9, 2015

വിജിലൻസ്

വിജിലൻസ് സ്വതന്ത്രമാണ്. യാതൊരു രീതിയിലുള്ള സമ്മർദ്ദത്തിനും അവർ വഴങ്ങില്ല. നിക്ഷ്പക്ഷവും നീതി പൂർവവും ആയ അന്വേഷണം ആണ് അവർ നടത്തുന്നത്. അതിനവർക്ക് പൂർണ  സ്വാതന്ത്ര്യം ഉണ്ട്. 

ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല തൊട്ട് മുഖ്യ മന്ത്രി ഉൾപ്പടെ എല്ലാ മന്ത്രിമാരും നിരന്തരം പറഞ്ഞ്‌ മലയാളിയുടെ കേൾവി ശക്തിയെയും ക്ഷമാ ശക്തിയെയും മാനസിക സന്തുലിതാവസ്ഥയെയും വെല്ലു വിളിച്ച പഴകി തേഞ്ഞ വാക്കുകളാണ് ഇവ. എന്നിട്ടോ വിജിലൻസ് എസ്‌.പി. സുകേശൻ പറഞ്ഞു. സമ്മർദ്ദം ഉണ്ടായിരുന്നു. വിജിലൻസ് ഡയരക്ടർ വിൻസൻ പോൾ പറഞ്ഞു  സമ്മർദ്ദം ഉണ്ടായിരുന്നു.  ഈ വിജിലൻസിന്റെ വകുപ്പ് മന്ത്രി രമേശ്‌ ചെന്നിത്തല  പറഞ്ഞു.സമ്മർദ്ദം ഉണ്ടായിരുന്നു. 

അത് പോകട്ടെ. വിജിലൻസ് സ്വതന്ത്രമാണ്.നിക്ഷ്പക്ഷവും നീതി പൂർവവും ആയ അന്വേഷണം നടത്താം . അതിനവർക്ക് പൂർണ  സ്വാതന്ത്ര്യം ഉണ്ട്.  എങ്കിൽ അതിനെതിരെ കോടതിയിൽ പോകുന്നത് എന്തിനാണ് ?  കേസിന്റെ വാദത്തിനിടയിൽ ഹൈ ക്കോടതി പറഞ്ഞു വിജിലൻസിനെ സ്വതന്ത്രം ആക്കണം. അതിനു വേണ്ടി രണ്ടു വക്കീലന്മാരെ അമിക്കസ് ക്യുറി ആയി നിയമിക്കുകയും ചെയ്തു. ഇതിനെതിരെ സർക്കാർ ഡിവിഷൻ  ബെഞ്ചിൽ അപ്പീൽ പോയി. 

ഈ മന്ത്രിമാരോക്കെ പറയുന്നത് പോലെ വിജിലൻസ് സ്വതന്ത്രമാണ് എങ്കിൽ ആ  വിധിക്കെതിരെ എന്തിനു കേസിന് പോകണം?  സർക്കാർ അപ്പീൽ പോയി  സ്റ്റേ യും സമ്പാദിച്ചു. അതാണ്‌ ഈ വില്ലന്മാരുടെ ഇരട്ടത്താപ്പ്. പറയുന്നതൊന്നു പ്രവർത്തിക്കുന്നത് മറ്റൊന്ന്. കോടതി പറഞ്ഞ് വിജിലൻസിനെ സ്വതന്ത്രമാക്കുകയോ മറ്റോ മറ്റോ ചെയ്‌താൽ എല്ലാം പോയി. എല്ലാവരും അകത്തായി.

Wednesday, July 8, 2015

മൊബൈൽ കണക്ഷൻ

ഇവിടെ ആളുകൾ തമ്മിൽ ശത്രുതയാണ്, തമ്മിലടിയാണ്, വെട്ടാണ് കുത്താണ്  എന്നൊക്കെയാണ് പറയുന്നത്. എല്ലാവരും ഗൌരവക്കാർ. ആരും തമ്മിൽ ചിരിക്കാറില്ല. ഇങ്ങിനെയൊക്കെയാണ് കേൾക്കുന്നത്. ഒരു സെൻസ് ഓഫ് ഹ്യുമർ ഇല്ലാത്തവർ  ആണെന്ന് പറയുന്നു. പക്ഷെ ഈ ഫേസ് ബുക്കും മറ്റും കണ്ടാൽ ഇത്രയും രസികർ ആയ ഒരു ജനത വേറെ ഇല്ലെന്നു തന്നെ പറയാം. എന്തൊരു ഭാവനാ വിലാസമാണ് ജനങ്ങൾക്ക്‌. എല്ലാ വിഷയങ്ങളും രസകരമായി ചിന്തിക്കാൻ, ഒന്ന് കളിയാക്കാൻ, പൊങ്ങച്ചത്തെയും പോഴത്തരത്തെയും പരിഹസിക്കാൻ നമ്മൾ ബഹു മിടുക്കരാണ്. എന്തിലും ഒരു ഹാസ്യം കാണാൻ കഴിവുള്ളവർ.  അതി രസകരമായ ചിത്രങ്ങളും അടിക്കുറിപ്പുകളും ഒക്കെ ധരാളമായി വരുന്നു. സോളാർ ആയിരുന്നു പുഷ്ക്കല കാലം. പിന്നെ ബാർ കോഴ വന്നു. ജനങ്ങൾ പോസ്റ്റ്‌ ചെയ്തു പൊങ്കാല ഇട്ടു കളഞ്ഞു. അരുവിക്കര തെരഞ്ഞെടുപ്പു സമയത്തും അത് കഴിഞ്ഞിട്ടും ആണ് ഈ ഹാസ്യം അതിന്റെ പാരമ്യത്തിൽ എത്തിയത്. ഈ ജനങ്ങൾക്ക്‌ ഇത്രയും ഹ്യുമർ സെൻസ് ഉണ്ടോ എന്ന് അത്ഭുതപ്പെട്ടു പോകും. അത്ര രസികർ ആണ് നമ്മുടെ നാട്ടുകാർ. ഇങ്ങിനെ ഏകോദര സഹോദര മനസ്ഥിതിയുമായി ഇത്രയും ഹാസ്യം അടിച്ചു കഴിയുന്ന നമ്മളെ തമ്മിലടിപ്പിക്കുന്നത് എനിക്ക് തോന്നുന്നത് ഈ രാഷ്ട്രീയക്കാരും മത മേധാവികളും കൂടിയാണെന്നാണ്. വെറും തോന്നലല്ല. അതാണ്‌ ശരി. അവർക്കാണല്ലോ ഹ്യുമർ സെൻസ് ഇല്ലാത്തത്.  നമ്മളെ ആക്ഷേപിച്ചാലും ഒരു പരിധി വരെ നമ്മൾ അത് ആസ്വദിക്കും. അവർക്കത്‌ സഹിക്കില്ല.

ഒരു സാമ്പിൾ സാധനം കൂടി കാണിച്ചിട്ട് അവസാനിപ്പിക്കാം. ഇത് അധികം ആരും കണ്ടിട്ടില്ല. ഒരു സുഹൃത്ത്‌ വാട്സ് ആപ്പിൽ അയച്ചു തന്നതാണ്.
 ഏത് ID പ്രൂഫ്‌ കൊടുത്തിട്ടായിരിക്കും ഈ കണക്ഷൻ എടുത്തത്‌ എന്നാണ് അന്നേരം തൊട്ട് ഞാൻ ആലോചിക്കുന്നത്. ആധാർ കാർഡും എടുത്തു കാണും.

വിഴിഞ്ഞം വഞ്ചന

അരുവിക്കര കടന്നു കിട്ടാൻ കേരളത്തിലെ ജനങ്ങളെ അതി വിദഗ്ദ്ധമായി  ഉമ്മൻ ചാണ്ടിയും കൂട്ടരും   കബളിപ്പിച്ച തിന്റെ തെളിവുകൾ ഒന്നൊന്നായി പുറത്തു വരുന്നു. അഴിമതിയിൽ മുങ്ങി ക്കുളിച്ചു നിൽക്കുന്ന ചാണ്ടി സർക്കാർ വോട്ടെടുപ്പ് കഴിഞ്ഞ 10 മിനിട്ടുകൾക്കകം, മാണിക്കെതിരെ കുറ്റ പത്രം ഇല്ലെന്ന് വിളംബരം ചെയ്തു. ഇത് നേരത്തെ തീരുമാനിച്ചു വച്ചിരുന്നതാണല്ലോ. ഇത് പുറത്തു പറഞ്ഞാൽ തോറ്റു പോകും എന്നറിയാം. മന്ത്രി സഭ മുഴുവൻ അഴിമതിക്കാർ ആണെന്നും ജനത്തിന് അറിയാം. എന്നിട്ടും, അഴിമതിക്കാരെ ശിക്ഷിപ്പിക്കാൻ സർക്കാർ നടപടി എടുക്കും എന്നുള്ള വിശ്വാസത്തിൽ ആണ്   ജനങ്ങൾ വോട്ട് ചെയ്തത്. വോട്ട്പെട്ടിയിൽ വീണു   നിമിഷങ്ങൾക്കകം  അഴിമതിക്കാരനെ രക്ഷിക്കുകയാണ് കോണ്‍ഗ്രസ്സ് ചെയ്തത്.

അത്പോലെ മറ്റൊരു വഞ്ചന ആണ് പുറത്തു വന്നിരിക്കുന്നത്. അഴിമതിയും സ്വജന പക്ഷപാതവും വികസന മുരടിപ്പും കൊണ്ട് അഭിശപ്തമായ ഒരു ഭരണം ആണ് കഴിഞ്ഞ 4 വർഷമായി  കേരളത്തിൽ നടക്കുന്നത്  എന്നിരിക്കെ, അതിൽ നിന്നും  ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാനും അത് വഴി വോട്ട് നേടാനും ഉമ്മൻ ചാണ്ടി കണ്ടു പിടിച്ച ഒരു മാർഗം ആണ് വികസനം എന്ന ലേബൽ. അതിന് സൗകര്യ പ്രദമായി വന്ന ഒന്നാണ് വിഴിഞ്ഞം തുറമുഖം. കഴിഞ്ഞ പത്തിരുപതു വർഷമായി  മാർക്സിസ്റ്റ് മുന്നണിയും കോണ്‍ഗ്രസ്സ്  മുന്നണിയും അങ്ങോട്ടും    ഇങ്ങോട്ടും    ഇട്ടു തട്ടിക്കളിചു കൊണ്ടിരുന്ന  വിഴിഞ്ഞം തുറമുഖം നരേന്ദ്ര മോദി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിനു ശേഷം ജീവൻ വച്ചു. തിരുവനന്തപുരത്തിന് വേണ്ടിയും കേരളത്തിനു വേണ്ടിയും കേന്ദ്ര മന്ത്രി പദം കഴിഞ്ഞതിനു ശേഷവും ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ഓ. രാജഗോപാലിന്റെയും  ബി.ജെ.പി യുടെയും പ്രവർത്തന ഫലമായി വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി ടെണ്ടർ ഏൽക്കാൻ ഒരാൾ, ഒരേ ഒരാൾ,  അദാനി പോർട്സ് മുന്നോട്ടു വന്നു. അങ്ങിനെ വീണു കിട്ടിയ ഒരു അവസരം കേരളം ഉപയോഗിക്കുമ്പോൾ നാടിന്റെ വികസനം ആയിരുന്നു ജനങ്ങളുടെ മനസ്സിൽ.

പക്ഷേ കുടില തന്ത്രങ്ങൾക്ക് കുപ്രസിദ്ധനായ  ഉമ്മൻ ചാണ്ടി ഈ അവസരം സമർത്ഥമായി തന്റെ രാഷ്ട്രീയ  ലക്ഷ്യങ്ങൾക്ക് ഉപയോഗിച്ചു. വിഴിഞ്ഞം തുറമുഖത്തിന് അദാനി പോർട്സ് സമർപ്പിച്ച ടെണ്ടർ സ്വീകരിക്കുക ആണെന്നും അതിൽ നിന്നും പുറകോട്ട് പോകില്ല എന്നും പ്രഖ്യാപിച്ചു. ഇതിൽ അഴിമതി ആരോപിച്ച മാർക്സിസ്റ്റ് മുന്നണിയെ വികസന വിരോധികളായി മുദ്ര കുത്താനും ഈ അവസരം ഉപയോഗിച്ചു. മന്ത്രി സഭയെ ക്കൊണ്ട് ഇത് അംഗീകരിപ്പിച്ചു. ഡൽഹിയിൽ പോയി തമ്പുരാട്ടിയെ കണ്ടു കാര്യം പറഞ്ഞു. വിഴിഞ്ഞം തുറമുഖം വന്നു എന്ന് ജനങ്ങളെ വിശ്വസിപ്പിച്ചു. സുധീരനും, ചെന്നിത്തലയും, തുറമുഖ മന്ത്രി ബാബുവും, എന്ന് വേണ്ട അരുവിക്കരയിൽ പ്രസംഗിച്ച കോണ്‍ഗ്രസ്സ്കാരും യു.ഡി.എഫ് നേതാക്കളും എല്ലാം വിഴിഞ്ഞം വരുന്നു എന്നും കേരളത്തിൽ വികസന കുതിപ്പ് വരുന്നു എന്നും മൈക്ക് വച്ച് വിളിച്ചു പറഞ്ഞു. അവിടത്തെ സ്ഥാനാർഥിയും ഈ വിഴിഞ്ഞം വികസനം വിളിച്ചു പറഞ്ഞു നടന്നു. 

ആകെ  ഒരു ചെറിയ സാങ്കേതിക പ്രശ്നം മാത്രം. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു കഴിഞ്ഞതിനാൽ സ്വീകരിച്ചു കൊണ്ടുള്ള കത്ത് കൊടുത്താൽ  അത് തെരഞ്ഞെടുപ്പു ചട്ട ലംഘനം ആകും. അതിനും ചാണ്ടി ഒരു വഴി കണ്ടെത്തി. ഇത് നേരത്തെ തീരുമാനിച്ച ഒരു കാര്യമാണെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പു കമ്മീഷന് കത്ത് കൊടുത്തു. അവർ സമ്മതിച്ചു. അപ്പോൾ പറഞ്ഞു, എന്നാലും ചട്ടം തീരുന്നത് വരെ കാത്തിരിക്കാം. ആ  സമയ പരിധി ജൂലായ്‌ 2 നു കഴിഞ്ഞു. മൂന്നാം തീയതി വെള്ളിയാഴ്ച അദാനിയെഇവിടെ വരുത്തി കത്ത് കൊടുക്കും എന്ന് പറഞ്ഞു. കൊടുത്തില്ല. ശനിയാഴ്ച കൊടുക്കും എന്ന് പറഞ്ഞു. കൊടുത്തില്ല. ഇങ്ങിനെ ഓരോ ദിവസവും നീട്ടി ക്കൊണ്ട് പോവുകയാണ്.ഇന്ന് വരെ കൊടുത്തില്ല.

ഇപ്പോഴാണ് വഞ്ചനയുടെ കഥ പുറത്തു വരുന്നത്. കോണ്‍ഗ്രസ്സിന്റെ കേന്ദ്ര നേതൃത്വത്തിന് വിഴിഞ്ഞം പദ്ധതി അദാനിക്കു കൊടുക്കുന്നതിൽ താൽപ്പര്യം ഇല്ല. കൊടുക്കണ്ട എന്ന് തന്നെ അവർ തീർത്തുപറഞ്ഞു. അതാണ്‌ ഇങ്ങിനെ നീളുന്നത്. അപ്പോൾ മുഖ്യ മന്ത്രി അന്ന് ഡൽഹിയിൽ ചെന്ന് അനുവാദം വാങ്ങിയതോ? അത് കള്ളമായിരുന്നു എന്ന് മനസ്സിലാക്കാം. അരുവിക്കരയിലെ തോൽവി ചാണ്ടിയുടെ വാട്ടർ ലൂ ആകുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.  അതൊഴിവാക്കാനാണ് വിഴിഞ്ഞം മുൻ നിർത്തി അരുവിക്കരയിൽ ചാണ്ടി പൊറാട്ട് നാടകം  കളിച്ചതും ജനങ്ങളെ വഞ്ചിച്ചതും.

സോണിയാ ഗാന്ധിയുടെയും മകൻ ഗാന്ധിയുടെയും വൃത്തി കെട്ട ദുരഭിമാനത്തിൽ തകരുന്നത് കേരളത്തിന്റെ വികസന പ്രതീക്ഷ ആണ്. അത്‌ കേരളത്തിലെ ജനങ്ങൾ അനുവദിക്കരുത്. അതിനെതിരായി ജനങ്ങൾ കൂട്ടായി രംഗത്ത് വരണം. ഇവിടെ ബി.ജെ.പി. യ്ക്ക് വലിയ ഒരു ഉത്തരവാദിത്വം ഉണ്ട്. ഇന്ന് കേരളത്തിൽ ഒരു ബദൽ ആയി ജനങ്ങൾ കാണുന്നത് ബി.ജെ.പി., യെ ആണ്. അതിൻറെ ഉദാഹരണമാണ് അരുവിക്കരയിൽ 34145 പേർ അവരിൽ അർപ്പിച്ച വിശ്വാസം. അതിനൊത്ത് അവർ ഉയരണം. അരുവിക്കരയിലെ ജനങ്ങളെ യാണ് നേരിട്ട് കോണ്‍ഗ്രസ് വഞ്ചിച്ചത്. അത് അവരെ ബോധ്യപ്പെടുത്തണം. അതിനായി അരുവിക്കര നിയോജക മണ്ഡലത്തിൽ ജനങ്ങളെ വിളിച്ചു കൂട്ടി വിശദീകരണ യോഗങ്ങൾ നടത്തി ഈ ചതിയുടെയും വഞ്ചനയുടെയും കഥകൾ  ജനങ്ങളെ പറഞ്ഞു മനസ്സിലാക്കാനുള്ള   ഉത്തരവാദിത്വം ബി,ജെ, പി. ഉടൻ തന്നെ  നിറവേറ്റണം. വിഴിഞ്ഞം കൈ വിട്ടു പോകാതിരിക്കാൻ ഉള്ള മറ്റു നടപടികളും സ്വീകരിക്കണം.Tuesday, July 7, 2015

വ്യാജം

ഒന്നര ലക്ഷം പേർ ഇൻറർനെറ്റിൽ കണ്ടു. മൂന്നു ലക്ഷം പേർ മൊബൈൽ ഫോണിൽ കണ്ടു എന്ന് പറയുന്നു. മൊത്തം നാലര ലക്ഷം.

പ്രേമം സിനിമ കണ്ടവരുടെ കണക്കാണ്. ഇത് അത്ര കൃത്യമായ കണക്ക് ഒന്നുമല്ല. വ്യാജൻ ആകുമ്പോൾ കണക്കും അൽപ്പം വ്യാജൻ ആകുമല്ലോ. എന്നാലും ഏകദേശം ഒരു കണക്കു ആയിരിക്കും.

മെയ്‌ 29 ന് റിലീസ് ആയ സിനിമ 26 ദിവസം കൊണ്ട് കേരളത്തിൽ കളക്റ്റ് ചെയ്തത് 35 കോടി (ഗ്രോസ്). ആൾ ഇൻഡ്യ ആകട്ടെ 34 കോടി ഗ്രോസ്. യു.കെ &.,യു.എസ്.എ ഒരു രണ്ടു കോടി.  

ഇനി മേൽപ്പറഞ്ഞ വ്യാജ പ്രേക്ഷകരുടെ കണക്കു നോക്കാം. അതിൽ  ഒരു നാലിൽ ഒന്ന് ആൾക്കാരേ കാശ് മുടക്കി തിയെറ്ററിൽ പോയി ക്കാണൂ. ബാക്കിയുള്ളവർ വ്യാജൻ അല്ലെങ്കിൽ എന്നെങ്കിലും സി.ഡി. വരുമ്പോഴേ കാണൂ. അങ്ങിനെ നോക്കുമ്പോൾ ഒരു ലക്ഷം പേരുടെ കാശു നിർമാതാവിന് കിട്ടാതെ പോയി. ഒരു രണ്ടു കോടി മാക്സിമം പോയിക്കാണും.

ഈ ചിത്രത്തിന് ചിലവായത് എത്രയായിക്കാണും?  അപ്പോൾ നെറ്റ് എത്ര ലാഭം ഉണ്ടാക്കിക്കാണും? അതെല്ലാം നമ്മുടെ കാശ്.

ഇനി ഈ സാധനം കണ്ടോ? ഒരു വ്യാജൻ കാണാൻ തരപ്പെട്ടു. അല്ലെങ്കിൽ കാത്തിരുന്നേനെ. ചിലപ്പോൾ ഒരു വർഷം. സി.ഡി. വരുന്നത് വരെ. ഇത് ഒരു സെൻസർ കോപ്പി ഒത്തു. എന്തെല്ലാം ഉപമകൾ ആയിരുന്നു നിവിൻ പോളിയെ ക്കുറിച്ച്. മോഹൻ ലാൽ ആണ് മമ്മൂട്ടി ആണ് എന്നൊക്കെ. ആദ്യത്തെ പ്രേമ സമയത്ത് അയാളുടെ രണ്ടു കൂട്ടുകാർ അയാളേക്കാൾ നന്നായി അഭിനയിച്ചു. മേരിക്കും മലരിനും ഒന്നും വലിയ അഭിനയമില്ല. വെറുതെ ചിരിച്ചു കൊണ്ട് നിൽപ്പ് തന്നെ. പിന്നെ പട ത്തിന്റെ കാര്യം. ഒരു സ്വാഭാവികത  ഒന്നും തോന്നിയില്ല.എന്തൊക്കെയോ പറഞ്ഞു പോയി. കൂട്ടുകാർ സംസാരിക്കുമ്പോൾ സർബത്ത് അടിക്കുന്നതും കസ് കസ് ഇളക്കുന്നതും ഒക്കെ കാണിക്കുന്നതാണ് ശരിയായ സിനിമ എന്ന് ധരിച്ചിരിക്കുന്ന സംവിധായകൻ. കള്ള് കുടിയും സിഗരറ്റ്‌ വലിയും കാര്യമായി ഉണ്ട്.പിന്നെ പഠിപ്പിക്കുന്ന സാറിനെ പ്രേമിക്കുന്നത്. പ്രേമം പൊളിഞ്ഞ്  പോളി കരയുംപോളാണ് അങ്ങേര് പ്രേമിച്ചത് സീരിയസ് ആണെന്ന് മനസ്സിലാവുന്നത്.

ലാഭം കിട്ടിയത് കുറഞ്ഞു പോയി എന്ന് സങ്കടപ്പെടണ്ട. ഇത്രയും കിട്ടിയല്ലോ. അത് മതി. വ്യാജൻ ഇറങ്ങിയല്ലായിരുന്നുവെങ്കിൽ ഇങ്ങിനെ തുടർന്ന് കോടികൾ വാരിക്കൊണ്ടിരുന്നെനെ.കാലങ്ങളോളം കാത്തിരിക്കേണ്ടി വന്നേനെ നാലര ലക്ഷം പാവം ജനങ്ങൾ. 

Sunday, July 5, 2015

കരുണാകരൻ

അതാണിപ്പം അത്യാവശ്യം. നെടുമ്പാശ്ശേരി വിമാന ത്താവളത്തിനു പഴയ മുഖ്യ മന്ത്രി കെ. കരുണാകരന്റെ പേര് ഇടണം അത്രേ. കഴിഞ്ഞ നാല് കൊല്ലം "നമ്മൾ" ഭരിച്ചിട്ടും അങ്ങിനെ പേര് ഇടാത്തതിൽ ദുഃഖം ഉണ്ടെന്ന്. ആർക്കാണ് ദുഃഖം എന്ന് മനസ്സിലായിക്കാണുമല്ലോ. മകൻ കെ. മുരളീധരന്. അല്ലാതാർക്കാ ദുഃഖം ഉണ്ടാകുന്നത്?

ഏതായാലും പേരിടീലിന് ഇതാണ് പറ്റിയ സമയം. എമർജൻസിയുടെ 40 ആം വാർഷികം  2015  ജൂണ്‍ 25 ന് കഴിഞ്ഞു. ആ കരി ദിനത്തെ പറ്റി എല്ലാവരും ഓർമിക്കുമ്പോൾ തന്നെ ആകാം പേരിടീൽ. ആ അഭിശപ്ത കാലത്തിന്റെ കറുത്ത പ്രതീകം ആയിട്ടാണ് കരുണാകരൻ അറിയപ്പെടുന്നത്. അന്ന് നടന്ന എല്ലാ അടിച്ചമർത്തലുകളുടെയും അതിക്രമങ്ങളുടെയും പൊലീസിന്റെ നര നായാട്ടിന്റെയും പൂർണ ഉത്തരവാദിത്വം അന്നത്തെ ആഭ്യന്തര മന്ത്രി ആയിരുന്ന ശ്രീ കരുണാകരൻ  ആണ്. 

കോളേജ് വിദ്യാർത്ഥി ആയിരുന്ന രാജനെ  എവിടെയോ കൊണ്ട് പോയി കൊല ചെയ്ത തിന്റെ ധാർമിക ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ കരുണാകരന് കഴിയില്ല. രാജൻറെ ആത്മാവ് ഇന്നും കരുണാകരൻ കുടുംബത്തെ വേട്ടയാടുന്നു. രാജൻറെ അച്ഛൻ  ഈച്ചര വാര്യരുടെ ശാപം ആ കുടുംബത്തെ പിൻ തുടരുന്നു. 

ഒരാളെ ഓർമിക്കാൻ ആണല്ലോ അയാളുടെ പേര് എന്തിനെങ്കിലും ഇടുന്നത്. ജന മനസ്സുകളിൽ നിൽക്കുന്ന ആളുകൾക്ക് ഇങ്ങിനെ പേരിടീൽ കൊണ്ട്  പ്രശസ്തി ആവശ്യമില്ല. ഏതെങ്കിലും റോഡിനു ഇട്ട പേര് കൊണ്ടാണോ ഗാന്ധിജി ഇന്ന് ഓർമിക്കപ്പെടുന്നത്‌?  അത് പോട്ടെ.  എന്തിനാണ് കരുണാകരൻ ഓർമിക്കപ്പെടുന്നത്‌?  എമർജെൻസിയിലെ പോലീസ് വേട്ടയുടെ പേരിലോ? അതോ കോണ്‍ഗ്രസ്സ് വിട്ടു അധികാരത്തിന് വേണ്ടി പോയതിനോ? എന്ത് മഹാ കാര്യം ആണ് അദ്ദേഹത്തിന്റെ ഭരണ കാലത്ത് കേരളത്തിൽ ഉണ്ടായത്?

അതിനാൽ ആ വിമാനത്താവളം നെടുമ്പാശ്ശേരി എന്ന് തന്നെ അറിയപ്പെടട്ടെ. കേരളത്തിന്റെ ഒരു കറുത്ത അദ്ധ്യായമായ എമർജൻസിയെ ഓർമിപ്പിക്കാൻ 
കരുണാകരന്റെ പേര് ഇടാതിരിക്കുക.

ദൈവ ഭക്തി.

ഒരു സുഹൃത്ത്‌ ഉണ്ട്. അമ്പലത്തിൽ തൊഴുതതിന് ശേഷം  ഇറങ്ങുന്നതിനു മുൻപ് അകത്ത് എവിടെയെങ്കിലും ഒരു രണ്ടു മിനിട്ട് ഇരിക്കും.   

കാരണം ചോദിച്ചു.

" അത്, പോകുന്ന വഴി ജസ്റ്റ്  നമ്മൾ അമ്പലത്തിൽ തൊഴുവാൻ കയറിയത് ആണെന്നോ,  തൊഴുതിട്ട്   ധൃതിയിൽ പോകുന്നതാണെന്നോ  തോന്നിക്കരുത്. അത് കൊണ്ട് പെട്ടെന്ന് ഇറങ്ങാതെ  തൊഴുതതിനു ശേഷം രണ്ടു മിനിറ്റ് ഇരുന്നിട്ട് വേണം പുറത്തിറങ്ങാൻ".

നല്ല ലോജിക്.

ആർക്ക് തോന്നിക്കരുത് എന്നാണ് പറയുന്നത്? ദൈവത്തിനോ? എല്ലാം അറിയുന്ന, എല്ലാം മനസ്സിലാക്കുന്ന ദൈവത്തിനോ?

നമ്മൾ ദൈവത്തിനെ പറ്റിക്കുന്നത് നോക്കണേ. ഇതെല്ലാം കണ്ടു കൊണ്ടിരിക്കുന്ന ദൈവത്തിനെ കളിപ്പിക്കാൻ വേണ്ടി രണ്ടു മിനിറ്റ് ഇരിക്കുക!


Saturday, July 4, 2015

മദ്രസ്സ


Madrasas, Madrasas to be derecognised, Madrasas de-recognised, maharashtra madrasa, Madrasas BJP, BJP Madrasas, Madrasas news, maharashtra madrasas news, Madrasas de-recognised, maharashtra madrasas, Madrasas de-recognised in maharashtra, maharashtra, out of school, non school, Madrasas, religious school

മദ്രസ്സകളെ ഇനി മുതൽ സ്കൂൾ ആയി കണക്കാക്കില്ല എന്ന് മഹാരാഷ്ട്ര സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുന്നു. അടിസ്ഥാന വിഷയങ്ങൾ ആയ ഇംഗ്ലിഷ്,സയൻസ്, സാമൂഹ്യ പാഠം,കണക്കു തുടങ്ങിയവ പഠിപ്പിക്കാത്ത മദ്രസ്സകളെ യാണ് ഇനി മുതൽ സ്കൂൾ ആയി കണക്കാക്കില്ല എന്ന്  ന്യുന പക്ഷ മന്ത്രി എക്നാത് ഖട്സേ പറയുന്നത്.  സർക്കാർ നൽകുന്ന ധന സഹായം അത്തരം മദ്രസ്സകൾക്ക് നൽകില്ല എന്നും പറയുന്നു.

മദ്രസ്സകളിൽ മത പഠനം മാത്രമാണ് നടത്തുന്നത്. അതിന് എന്തിനാണ് സർക്കാർ സഹായം? ഒരു സെക്കുലർ സ്റ്റെറ്റ് ആയ ഭാരത്തിൽ?  ഗുരുദ്വാരയിലും ക്രിസ്തീയ പള്ളികളിലും ഇങ്ങിനെ മത പഠനം നടത്തുന്നതിന് സർക്കാർ സഹായം നൽകില്ല.

 അടിസ്ഥാന വിഷയങ്ങൾ പഠിപ്പിച്ചാൽ അതിനുള്ള സഹായവും അധ്യാപകർക്കുള്ള ശമ്പളവും നൽകാമെന്ന് സർക്കാർ പറയുന്നു.

നല്ലൊരു തീരുമാനം. ഈ സർക്കാർ ഫണ്ട് എന്ന് പറയുന്നത് എവിടെ നിന്നും വരുന്നതാണ്? ഓരോ പൌരനിൽ നിന്നും പല തരം നികുതികളിലൂടെ പിരിച്ചെടുക്കുന്ന പണം. ഇവിടെ ജീവിച്ചിരിക്കുന്ന ഓരോ പൗരനും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നികുതി പരോക്ഷമായി എങ്കിലും നൽകുന്നു. ഒരു ഭിക്ഷക്കാരൻ വരെ ആഹാരം വാങ്ങുമ്പോൾ ആരൊക്കെയോ കൊടുത്ത നികുതിയുടെ ഒരു പങ്ക് കൊടുക്കുന്നു. അങ്ങിനെ പിരിച്ചെടുത്ത ജനങ്ങളുടെ പണം ആണ്  ഏതെങ്കിലും ഒരു മതത്തിന്റെ പഠനത്തിനു ഉപയോഗിക്കുന്നത് എന്ന് പറയുന്നതിൽ കൂടുതൽ അസംബന്ധം എന്തുണ്ട്? 

വിദ്യാഭ്യാസം വളരെ ആവശ്യമാണ്‌. അറിവ്. അത് ഇതു മതം പറഞ്ഞത് ആയാലും. പക്ഷേ അത് മറ്റൊരുത്തന്റെ പണം കൊണ്ട് ആകണം എന്ന് പറയുന്നത് എന്തൊരു നാണക്കേട്‌ ആണ്. ആൾ ഇൻഡ്യ ഉളിമ കൌണ്‍സിൽ നേതാവ് മൌലാന മഹ്മൂദ് ഈ സർക്കാർ പണം വേണ്ട എന്ന് പറയുകയുണ്ടായി. അതാണ്‌ അന്തസ്സ്. ജനങ്ങളുടെ ചിലവിൽ ഹജ്ജിനു പോകുന്നത് വരെ നിർത്തലാക്കാം എന്ന് അവർ സമ്മതിക്കുന്നുണ്ടല്ലോ.

ഈ തീരുമാനം ശരിയല്ല എന്ന് പറഞ്ഞ് ഒരു കോണ്‍ഗ്രസ് എം.എൽ. എ. രംഗത്ത് വന്നു കഴിഞ്ഞു.സ്വാഭാവികം.  കേരളത്തിലും ഇനി കോണ്‍ഗ്രസ്സ് കാര് ഇങ്ങിനെ വരും. കേരളത്തിലെ മദ്രസ്സകളിലേക്ക് അന്യ സംസ്ഥാനങ്ങളിൽ നിന്നും കുട്ടി ക്കടത്ത് നടത്തിയ മദ്രസ്സകൾ ആണ് കേരളത്തിൽ ഉള്ളത്. സർക്കാർ ഗ്രാന്റ് കിട്ടാനായി. ആ കേസ് ഇപ്പോഴും കോണ്‍ഗ്രസ് സർക്കാർ വലിച്ചിഴയ്ക്കുക ആണല്ലോ.

Thursday, July 2, 2015

അരുവിക്കര ഫലം.

അരുവിക്കര യിലെ അത്യുജ്ജല പ്രകടനത്തോടെ ഭാരതീയ ജനതാ പാർട്ടി കേരള രാഷ്ട്രീയത്തിൽ ഒരു നിർണായക   ശക്തിയായി    മുൻ നിരയിൽ എത്തി 

കാലഹരണ പ്പെട്ട പ്രത്യയ ശാസ്ത്രങ്ങളുടെയും വരട്ടു തത്വ വാദങ്ങളുടെയും  പേര് പറഞ്ഞ്  കേരള ജനതയെ വഞ്ചിച്ചു കൊണ്ടിരുന്ന  കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങളുടെ അന്ത്യം കുറിക്കപ്പെട്ടിരിക്കുന്നു  എന്ന് ജനങ്ങൾ അവർക്ക് മനസ്സിലാക്കി ക്കൊടുത്തു. 


  ഒത്തു തീർപ്പ് രാഷ്ട്രീയം ആണ് പ്രതി പക്ഷം എന്ന നിലയിൽ ഇക്കഴിഞ്ഞ നാല് വർഷം ഇടതു മുന്നണി കളിച്ചു കൊണ്ടിരുന്നത്. കോണ്‍ഗ്രസ്സിന്റെ അഴിമതിയ്ക്ക് കൂട്ടു നിൽക്കുകയായിരുന്നു അവർ. സോളാർ അഴിമതി ക്കേസിൽ ശക്തമായ ഒരു  നിലപാടെടുക്കാതെ ഉമ്മൻ ചാണ്ടിയെ രക്ഷ പെടാൻ അനുവദിച്ചത്  ഇടതിന്റെ  ഒരു ഒത്തു തീർപ്പ് അഥവാ ഗൂഡാലോചന ആയിരുന്നു. പ്രത്യുപകാരമായി അവരുടെ നേതാക്കൾ ഉൾപ്പെട്ട പല കേസുകളിൽ നിന്നും അവർക്ക് രക്ഷപ്പെടാൻ കോണ്‍ഗ്രസ്സ് സർക്കാർ വഴിയൊരുക്കിക്കൊടുത്തു. 

  ബാർ കോഴ ആരോപണങ്ങളിലും വ്യക്തത ഇല്ലാത്ത നിലപാടാണ് അവർ എടുത്തത്‌.  പ്രതിപക്ഷത്തിന്റെ നടപടികൾ വളരെ ദുർബ്ബലമായിരുന്നു.  ഓരോ കേസിലും പ്രതിപക്ഷം ഒരു ഒത്തു തീർപ്പ് നടപ്പിലാക്കുകയായിരുന്നു എന്ന് ജനങ്ങളും വ്യക്തമായി മനസ്സിലാക്കി. അതിന്റെ ഫലമായിരുന്നു അരുവിക്കരയിൽ അവരുടെ  ദയനീയ പരാജയം.

രാഷ്ട്രീയ എതിരാളികളെ വക വരുത്താനാണ് ഈ ആയുധ നിർമാണവും ആയുധ ശേഖരവും  നടത്തുന്നത്. സമാധാന പ്രിയരായ ഒരു ജനതയുടെ മേൽ ആണ് അവർ അക്രമം അടിച്ചേൽപ്പിക്കുന്നത്.   ഇതെല്ലാം ജനങ്ങൾ കണ്ടു കൊണ്ടല്ലേ ഇരിക്കുന്നത്? അതിനുള്ള ഒരു തിരിച്ചടി ആണ് അരുവിക്കരയിലൂടെ നൽകിയത്.

മതേതരം എന്ന് വിളിച്ചു പറയുക മാത്രമാണ് മാർക്സിസ്റ്റ്കാർ.   മത പ്രീണനം ആണ് സത്യത്തിൽ അവർ നടത്തുന്നത്. എവിടെയൊക്കെ ഭൂരി പക്ഷ മതങ്ങളെ ചവിട്ടി ത്തേയ്ക്കാൻ അവസരം കിട്ടുന്നു എന്ന് നോക്കി നടക്കുകയാണ് അവർ.   ഇത്രയും നാൾ മാർക്സിസ്റ്റ് കാരുടെ കൂടെ അചഞ്ചലം നിന്ന ഭൂരി പക്ഷ സമുദായങ്ങൾ  പതിയെ അവരെ കയ്യൊഴിയുന്നു.  

ജയിച്ചു എന്ന് വീമ്പിളക്കുന്ന കോണ്‍ഗ്രസ്സ് പാർട്ടി നാടിനു ഒരു അപമാനം ആണ്. പിൻ ഭാഗത്ത്‌ ഒരു ആല് കുരുത്താൽ അതും തണൽ എന്ന് പറയുന്ന സംസ്കാരം ആണ് കേരളത്തിലും കോണ്‍ഗ്രസ്സ് കാർ തുടർന്നു വരുന്ന പാരമ്പര്യം എന്ന് ഏവർക്കും അറിയാം. അടി മുടി അഴിമതിയിൽ കുളിച്ചു നിൽക്കുന്ന ഒരു മന്ത്രി സഭയാണ് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കഴിഞ്ഞ നാല് വർഷമായി കേരളത്തിൽ ഭരണം നടത്തുന്നത്. 

 ഭരണനേട്ടത്തിന്റെ അംഗീകാരം ആയിട്ട് അരുവിക്കരയിൽ കോണ്‍ഗ്രസ്സിനെ ജയിപ്പിച്ചു എന്ന് പറഞ്ഞാൽ അതിലും വലിയ ഊളത്തരം  വേറെ ഉണ്ടോ?   അതേ നിലവാരത്തിലുള്ള   മറ്റൊരു പ്രസ്താവനയും ഉണ്ടായി. "വർഗീയ രാഷ്ട്രീയം കേരളത്തിൽ വിലപ്പോകില്ല എന്ന് തെളിയിച്ചു" എന്ന്. പറഞ്ഞത് ആരാണെന്ന് അറിയുമ്പോഴാണ് രസം.  മന്ത്രി കുഞ്ഞാലിക്കുട്ടി.  ഭാരതീയ സംസ്കാരം   ആയ നിലവിളക്ക് കൊളുത്താൻ പാടില്ല എന്ന് പറയുന്ന മുസ്ലിം ലീഗ് വർഗീയ പാർട്ടിയുടെ   നേതാവ്.  കഷ്ട്ടം. തൊലിക്കു കട്ടി ഉണ്ടെന്ന് ഇങ്ങിനെയുള്ളവരെ കുറിച്ച്  പറയാറുണ്ട്‌. ഇത് അതും പോരാ.


വികസനം ആണ് മുഖ്യ മന്ത്രിയും മറ്റു മന്ത്രിമാരും അരുവിക്കരയിൽ കൂടുതൽ പ്രസംഗിച്ചത്.  അതാണ് ഏറ്റവും വിചിത്രം. അവിടത്തെ പൊട്ടി പ്പൊളിഞ്ഞ റോഡും സൌകര്യങ്ങൾ ഇല്ലാത്ത ആശുപത്രിയും, സർക്കാർ പള്ളിക്കൂടങ്ങളും,   മേൽക്കൂരയില്ലാത്ത ചന്തയും  ഒക്കെ ജനം ചാനലുകളിൽ കൂടെ കണ്ടതാണല്ലോ. കുളമായി കിടക്കുന്ന റോഡിലൂടെയുള്ള ( അതോ അരുവിയുടെ കരയിലൂടെയോ) ഉള്ള മുഖ്യ മന്ത്രിയുടെ യാത്ര യുടെ ചിത്രങ്ങൾ പുറത്തു വന്നതു കേരളത്തിലെ ജനങ്ങൾ മൊത്തം കണ്ടല്ലോ.  ആ ചിത്രം എടുത്ത പ്രത്ര പ്രവർത്തകനെ കോണ്‍ഗ്രസ്സുകാർ കയ്യേറ്റം ചെയ്തതും നമ്മൾ അറിഞ്ഞു. ഈ വർഷം പള്ളിക്കൂടങ്ങളിൽ പുസ്തകം ഇതേ വരെ കൊടുത്തിട്ടില്ല.

 കഴിഞ്ഞ 24 വർഷമായി ശ്രീ കാർത്തികേയനു തൻറെ മണ്ഡലത്തിന് വേണ്ടി ചെയ്യാൻ കഴിയാത്തത് താൻ ചെയ്യാം എന്ന വാഗ്ദാനം.  24 വർഷമായി ഒന്നും ചെയ്യാത്ത കോണ്‍ഗ്രസ്സ്കാർ  ഇനിയും ഒന്നും ചെയ്യില്ല എന്ന് അരുവിക്കരക്കാർക്ക് നന്നായി അറിയാം. പിന്നെ എങ്ങിനെ ജയിച്ചു  എന്നു  ചോദിച്ചാൽ ഉത്തരം ഒന്നേ ഉള്ളൂ

.അലിവ് തോന്നിയ അരുവിക്കരക്കാർ വോട്ട് കൊടുത്തു. അത്ര തന്നെ. ശ്രീ കാർത്തികേയനു   നൽകിയ വോട്ട് ആണ് തന്നെ ജയിപ്പിച്ചത്  എന്ന് ശബരീനാഥൻ തന്നെ ഏറ്റു പറഞ്ഞല്ലോ. അദ്ദേഹത്തിന്റെ  അമ്മയും അക്കാര്യം സമ്മതിച്ചല്ലോ. അത് തന്നെ  സത്യം..

  26060 വോട്ടുകൾ കഴിഞ്ഞ തവണയേക്കാൾ ആകെ കൂടിയപ്പോൾ അവർക്ക്  വെറും 197 വോട്ട് ആണ് അധികം കിട്ടിയത്. അതായത് കഴിഞ്ഞ തവണ 48 ശതമാനം വോട്ട് കിട്ടിയ കോണ്‍ഗ്രസ്സിന് 9 ശതമാനം കുറഞ്ഞ് ഇത്തവണ അത് 39 ശതമാനം ആയി. മാർക്സിസ്റ്റിനു നഷ്ട്ടം ആയത് 7 ശതമാനം വോട്ടുകൾ ആണ്. ഈ  കണക്കിൽ  നിന്നും രണ്ടു മുന്നണികളും കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാൾ  വളരെ പിറകോട്ടു പോയി എന്ന് കാണാം. ജയിച്ചത്‌ ഭരണത്തിന്റെ അംഗീകാരം എന്ന് പറയുന്ന കോണ്‍ഗ്രസ്സിന് 9 ശതമാനം വോട്ട് കുറഞ്ഞത്‌ അഴിമതി  വിരുദ്ധ വികാരം തന്നെയാണ്. മറ്റൊരു പ്രധാന കാരണം ന്യുന പക്ഷ പ്രീണനവും.  


അവിടെയാണ് ബി.ജെ.പി. മുന്നേറിയത്.കഴിഞ്ഞ തവണ കിട്ടിയതിനേക്കാൾ 26451 വോട്ട് അധികം നേടിയാണ്‌ 34145 വോട്ട് എന്ന നിലയിൽ ഇത്തവണ അവർ എത്തിയത്.  2011 ലെ 6 ശതമാനം വോട്ടിൽ നിന്നും 24 ശതമാനം ആയി ഉയർന്നു ബി.ജെ.പി.യുടെ വോട്ട് പങ്ക്. ഇതാണ് വലിയ വിജയം.   ബി.ജെ.പി.   ഒറ്റയ്ക്ക് നിന്ന് 13 പാർട്ടികളോട് മത്സരിച്ചിട്ട് ആണ്  ഇത്രയും വോട്ട് നേടിയത്   എന്ന്  ഓർക്കണം. മുന്നണി കൂട്ട് കേട്ടില്ലാതെ കോണ്‍ഗ്രസ്സും   മാർക്സിസ്റ്റും ഒറ്റയ്ക്ക് മത്സരിച്ചാൽ അവർക്ക് കെട്ടി വച്ച പണം പലയിടത്തും പോകും എന്നത്   തന്നെയാണ് സത്യം.