2015, ജൂലൈ 2, വ്യാഴാഴ്‌ച

അരുവിക്കര ഫലം.

അരുവിക്കര യിലെ അത്യുജ്ജല പ്രകടനത്തോടെ ഭാരതീയ ജനതാ പാർട്ടി കേരള രാഷ്ട്രീയത്തിൽ ഒരു നിർണായക   ശക്തിയായി    മുൻ നിരയിൽ എത്തി 

കാലഹരണ പ്പെട്ട പ്രത്യയ ശാസ്ത്രങ്ങളുടെയും വരട്ടു തത്വ വാദങ്ങളുടെയും  പേര് പറഞ്ഞ്  കേരള ജനതയെ വഞ്ചിച്ചു കൊണ്ടിരുന്ന  കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങളുടെ അന്ത്യം കുറിക്കപ്പെട്ടിരിക്കുന്നു  എന്ന് ജനങ്ങൾ അവർക്ക് മനസ്സിലാക്കി ക്കൊടുത്തു. 


  ഒത്തു തീർപ്പ് രാഷ്ട്രീയം ആണ് പ്രതി പക്ഷം എന്ന നിലയിൽ ഇക്കഴിഞ്ഞ നാല് വർഷം ഇടതു മുന്നണി കളിച്ചു കൊണ്ടിരുന്നത്. കോണ്‍ഗ്രസ്സിന്റെ അഴിമതിയ്ക്ക് കൂട്ടു നിൽക്കുകയായിരുന്നു അവർ. സോളാർ അഴിമതി ക്കേസിൽ ശക്തമായ ഒരു  നിലപാടെടുക്കാതെ ഉമ്മൻ ചാണ്ടിയെ രക്ഷ പെടാൻ അനുവദിച്ചത്  ഇടതിന്റെ  ഒരു ഒത്തു തീർപ്പ് അഥവാ ഗൂഡാലോചന ആയിരുന്നു. പ്രത്യുപകാരമായി അവരുടെ നേതാക്കൾ ഉൾപ്പെട്ട പല കേസുകളിൽ നിന്നും അവർക്ക് രക്ഷപ്പെടാൻ കോണ്‍ഗ്രസ്സ് സർക്കാർ വഴിയൊരുക്കിക്കൊടുത്തു. 

  ബാർ കോഴ ആരോപണങ്ങളിലും വ്യക്തത ഇല്ലാത്ത നിലപാടാണ് അവർ എടുത്തത്‌.  പ്രതിപക്ഷത്തിന്റെ നടപടികൾ വളരെ ദുർബ്ബലമായിരുന്നു.  ഓരോ കേസിലും പ്രതിപക്ഷം ഒരു ഒത്തു തീർപ്പ് നടപ്പിലാക്കുകയായിരുന്നു എന്ന് ജനങ്ങളും വ്യക്തമായി മനസ്സിലാക്കി. അതിന്റെ ഫലമായിരുന്നു അരുവിക്കരയിൽ അവരുടെ  ദയനീയ പരാജയം.

രാഷ്ട്രീയ എതിരാളികളെ വക വരുത്താനാണ് ഈ ആയുധ നിർമാണവും ആയുധ ശേഖരവും  നടത്തുന്നത്. സമാധാന പ്രിയരായ ഒരു ജനതയുടെ മേൽ ആണ് അവർ അക്രമം അടിച്ചേൽപ്പിക്കുന്നത്.   ഇതെല്ലാം ജനങ്ങൾ കണ്ടു കൊണ്ടല്ലേ ഇരിക്കുന്നത്? അതിനുള്ള ഒരു തിരിച്ചടി ആണ് അരുവിക്കരയിലൂടെ നൽകിയത്.

മതേതരം എന്ന് വിളിച്ചു പറയുക മാത്രമാണ് മാർക്സിസ്റ്റ്കാർ.   മത പ്രീണനം ആണ് സത്യത്തിൽ അവർ നടത്തുന്നത്. എവിടെയൊക്കെ ഭൂരി പക്ഷ മതങ്ങളെ ചവിട്ടി ത്തേയ്ക്കാൻ അവസരം കിട്ടുന്നു എന്ന് നോക്കി നടക്കുകയാണ് അവർ.   ഇത്രയും നാൾ മാർക്സിസ്റ്റ് കാരുടെ കൂടെ അചഞ്ചലം നിന്ന ഭൂരി പക്ഷ സമുദായങ്ങൾ  പതിയെ അവരെ കയ്യൊഴിയുന്നു.  

ജയിച്ചു എന്ന് വീമ്പിളക്കുന്ന കോണ്‍ഗ്രസ്സ് പാർട്ടി നാടിനു ഒരു അപമാനം ആണ്. പിൻ ഭാഗത്ത്‌ ഒരു ആല് കുരുത്താൽ അതും തണൽ എന്ന് പറയുന്ന സംസ്കാരം ആണ് കേരളത്തിലും കോണ്‍ഗ്രസ്സ് കാർ തുടർന്നു വരുന്ന പാരമ്പര്യം എന്ന് ഏവർക്കും അറിയാം. അടി മുടി അഴിമതിയിൽ കുളിച്ചു നിൽക്കുന്ന ഒരു മന്ത്രി സഭയാണ് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കഴിഞ്ഞ നാല് വർഷമായി കേരളത്തിൽ ഭരണം നടത്തുന്നത്. 

 ഭരണനേട്ടത്തിന്റെ അംഗീകാരം ആയിട്ട് അരുവിക്കരയിൽ കോണ്‍ഗ്രസ്സിനെ ജയിപ്പിച്ചു എന്ന് പറഞ്ഞാൽ അതിലും വലിയ ഊളത്തരം  വേറെ ഉണ്ടോ?   അതേ നിലവാരത്തിലുള്ള   മറ്റൊരു പ്രസ്താവനയും ഉണ്ടായി. "വർഗീയ രാഷ്ട്രീയം കേരളത്തിൽ വിലപ്പോകില്ല എന്ന് തെളിയിച്ചു" എന്ന്. പറഞ്ഞത് ആരാണെന്ന് അറിയുമ്പോഴാണ് രസം.  മന്ത്രി കുഞ്ഞാലിക്കുട്ടി.  ഭാരതീയ സംസ്കാരം   ആയ നിലവിളക്ക് കൊളുത്താൻ പാടില്ല എന്ന് പറയുന്ന മുസ്ലിം ലീഗ് വർഗീയ പാർട്ടിയുടെ   നേതാവ്.  കഷ്ട്ടം. തൊലിക്കു കട്ടി ഉണ്ടെന്ന് ഇങ്ങിനെയുള്ളവരെ കുറിച്ച്  പറയാറുണ്ട്‌. ഇത് അതും പോരാ.


വികസനം ആണ് മുഖ്യ മന്ത്രിയും മറ്റു മന്ത്രിമാരും അരുവിക്കരയിൽ കൂടുതൽ പ്രസംഗിച്ചത്.  അതാണ് ഏറ്റവും വിചിത്രം. അവിടത്തെ പൊട്ടി പ്പൊളിഞ്ഞ റോഡും സൌകര്യങ്ങൾ ഇല്ലാത്ത ആശുപത്രിയും, സർക്കാർ പള്ളിക്കൂടങ്ങളും,   മേൽക്കൂരയില്ലാത്ത ചന്തയും  ഒക്കെ ജനം ചാനലുകളിൽ കൂടെ കണ്ടതാണല്ലോ. കുളമായി കിടക്കുന്ന റോഡിലൂടെയുള്ള ( അതോ അരുവിയുടെ കരയിലൂടെയോ) ഉള്ള മുഖ്യ മന്ത്രിയുടെ യാത്ര യുടെ ചിത്രങ്ങൾ പുറത്തു വന്നതു കേരളത്തിലെ ജനങ്ങൾ മൊത്തം കണ്ടല്ലോ.  ആ ചിത്രം എടുത്ത പ്രത്ര പ്രവർത്തകനെ കോണ്‍ഗ്രസ്സുകാർ കയ്യേറ്റം ചെയ്തതും നമ്മൾ അറിഞ്ഞു. ഈ വർഷം പള്ളിക്കൂടങ്ങളിൽ പുസ്തകം ഇതേ വരെ കൊടുത്തിട്ടില്ല.

 കഴിഞ്ഞ 24 വർഷമായി ശ്രീ കാർത്തികേയനു തൻറെ മണ്ഡലത്തിന് വേണ്ടി ചെയ്യാൻ കഴിയാത്തത് താൻ ചെയ്യാം എന്ന വാഗ്ദാനം.  24 വർഷമായി ഒന്നും ചെയ്യാത്ത കോണ്‍ഗ്രസ്സ്കാർ  ഇനിയും ഒന്നും ചെയ്യില്ല എന്ന് അരുവിക്കരക്കാർക്ക് നന്നായി അറിയാം. പിന്നെ എങ്ങിനെ ജയിച്ചു  എന്നു  ചോദിച്ചാൽ ഉത്തരം ഒന്നേ ഉള്ളൂ

.അലിവ് തോന്നിയ അരുവിക്കരക്കാർ വോട്ട് കൊടുത്തു. അത്ര തന്നെ. ശ്രീ കാർത്തികേയനു   നൽകിയ വോട്ട് ആണ് തന്നെ ജയിപ്പിച്ചത്  എന്ന് ശബരീനാഥൻ തന്നെ ഏറ്റു പറഞ്ഞല്ലോ. അദ്ദേഹത്തിന്റെ  അമ്മയും അക്കാര്യം സമ്മതിച്ചല്ലോ. അത് തന്നെ  സത്യം..

  26060 വോട്ടുകൾ കഴിഞ്ഞ തവണയേക്കാൾ ആകെ കൂടിയപ്പോൾ അവർക്ക്  വെറും 197 വോട്ട് ആണ് അധികം കിട്ടിയത്. അതായത് കഴിഞ്ഞ തവണ 48 ശതമാനം വോട്ട് കിട്ടിയ കോണ്‍ഗ്രസ്സിന് 9 ശതമാനം കുറഞ്ഞ് ഇത്തവണ അത് 39 ശതമാനം ആയി. മാർക്സിസ്റ്റിനു നഷ്ട്ടം ആയത് 7 ശതമാനം വോട്ടുകൾ ആണ്. ഈ  കണക്കിൽ  നിന്നും രണ്ടു മുന്നണികളും കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാൾ  വളരെ പിറകോട്ടു പോയി എന്ന് കാണാം. ജയിച്ചത്‌ ഭരണത്തിന്റെ അംഗീകാരം എന്ന് പറയുന്ന കോണ്‍ഗ്രസ്സിന് 9 ശതമാനം വോട്ട് കുറഞ്ഞത്‌ അഴിമതി  വിരുദ്ധ വികാരം തന്നെയാണ്. മറ്റൊരു പ്രധാന കാരണം ന്യുന പക്ഷ പ്രീണനവും.  


അവിടെയാണ് ബി.ജെ.പി. മുന്നേറിയത്.കഴിഞ്ഞ തവണ കിട്ടിയതിനേക്കാൾ 26451 വോട്ട് അധികം നേടിയാണ്‌ 34145 വോട്ട് എന്ന നിലയിൽ ഇത്തവണ അവർ എത്തിയത്.  2011 ലെ 6 ശതമാനം വോട്ടിൽ നിന്നും 24 ശതമാനം ആയി ഉയർന്നു ബി.ജെ.പി.യുടെ വോട്ട് പങ്ക്. ഇതാണ് വലിയ വിജയം.   ബി.ജെ.പി.   ഒറ്റയ്ക്ക് നിന്ന് 13 പാർട്ടികളോട് മത്സരിച്ചിട്ട് ആണ്  ഇത്രയും വോട്ട് നേടിയത്   എന്ന്  ഓർക്കണം. മുന്നണി കൂട്ട് കേട്ടില്ലാതെ കോണ്‍ഗ്രസ്സും   മാർക്സിസ്റ്റും ഒറ്റയ്ക്ക് മത്സരിച്ചാൽ അവർക്ക് കെട്ടി വച്ച പണം പലയിടത്തും പോകും എന്നത്   തന്നെയാണ് സത്യം.


8 അഭിപ്രായങ്ങൾ:

  1. അതെ.
    സകല ചപ്പ്‌ ചവറുകളേയും കൂടെ കൂട്ടി ഇലക്ഷനു നിൽക്കുന്ന കാങ്ക്രസ്സിനും,മാക്രികൾക്കും,മനോരമയ്ക്കും ബി.ജെ.പിയുടെ ജയത്തോളം പോരുന്ന ഈ ജയം കാണാൻ കണ്ണില്ല.

    മറുപടിഇല്ലാതാക്കൂ
  2. കേരളത്തിലെ ജനങ്ങൾ വിദ്യാസമ്പന്നരാണു അതുപോലെ തന്നെ വിഢികളും അതല്ലേ കാട്ട്‌ കള്ളന്മാർ വീണ്ടും ജയിച്ചത്‌ ഇത്‌ ജനാധിപത്യത്തിനു തീരാകളങ്കമാണു

    മറുപടിഇല്ലാതാക്കൂ
  3. കേരളത്തിൽ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ചേർന്നാൽ 40%-ൽ കൂടുതൽ വരും. അതിന്റെ കൂടെ പെരുന്നയിൽ പൊരുന്നയിരിക്കുന്ന, കുരിശു കണ്ടാൽ തൊഴുന്ന കുറച്ച് നായന്മാരു കൂടിച്ചേരുമ്പോൾ ശതമാനം 45-46 ഒക്കെ ആകും. ഇതാണ് യൂഡീഎഫിന്റെ വോട്ട് ബേസ്. ക്രിസ്ത്യൻ മന്ത്രി ക്രിസ്ത്യാനികൾക്കും മുസ്ലിം മന്ത്രി മുസ്ലിങ്ങൾക്കും വേണ്ടി ഭരിക്കുമ്പോൾ ഹിന്ദു മന്ത്രി ഭരിക്കുന്നത് തങ്ങളുടെ വോട്ട് ബേസിന്റെ നന്മയ്ക്കാണ്. അതൊന്നും പുരോഗമനവാദികളായ ഹിന്ദുക്കൾ കാണുന്നില്ല. മറുവശത്ത് ഈഴവരും ബാക്കി വരുന്ന ഹിന്ദുക്കളും ആദിവാസികളും കീഴ്ജാതിക്കാരുമൊക്കെ എൽഡിഎഫ്, ബിജെപി എന്ന് വേർതിരിഞ്ഞ് നിന്നാൽ വിജയം ഉമ്മഞ്ചാണ്ടിക്കെളുപ്പം. അതുകൊണ്ടു തന്നെ ഇവിടെ ഒരു ഭരണത്തുടർച്ച ഉണ്ടായാൽപ്പോലും അത്ഭുതപ്പെടേണ്ടതില്ല. വേണ്ടത് ഈ ഭരണത്തകർച്ച ആണെങ്കിലും....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശരിയാണ് ആൾരൂപൻ. അതാണ്‌ ഇവിടെ സംഭവിക്കുന്നത്‌. ഇനി സംഭവിക്കാൻ സാധ്യത ഉള്ളതും. അതിനൊരു മാറ്റമാണ് വേണ്ടത്.

      ഇല്ലാതാക്കൂ
  4. ഓരോ കേസിലും പ്രതിപക്ഷം ഒരു ഒത്തു തീർപ്പ് നടപ്പിലാക്കുകയായിരുന്നു എന്ന് ജനങ്ങളും വ്യക്തമായി മനസ്സിലാക്കി. അതിന്റെ ഫലമായിരുന്നു അരുവിക്കരയിൽ അവരുടെ ദയനീയ പരാജയം.

    മറുപടിഇല്ലാതാക്കൂ