2015, ജൂലൈ 17, വെള്ളിയാഴ്‌ച

ഐ.പി.എൽ. വിധി

ഭാരതത്തിലെ ജനങ്ങളെ ഒന്നടങ്കം കബളിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനം ആണ് ക്രിക്കറ്റ്. ചൂഷണം ചെയ്യാൻ ജനം നിന്ന് കൊടുക്കുന്നു എന്ന് പറയുന്നതാണ് ശരി. കോടികളുടെ ബിസിനസ് ആണ് അവിടെ നടക്കുന്നത്. അതിനാൽ തന്നെ അതിന്റെ തലപ്പത്ത് എത്താനും അതിൽ കയറി പ്പറ്റാനും മത്സരം അതി ഭയങ്കരമാണ്. എല്ലായ്പ്പോഴും രാഷ്ട്രീയ ക്കാരാണ് അവിടെ എത്തുന്നത്. അല്ലെങ്കിൽ രാഷ്ട്രീയക്കാരുടെ പിൻ ബ ലത്തോടെ വലിയ പണക്കാരും. എൻ. ശ്രീനിവാസനെ നമ്മൾ കണ്ടല്ലോ. അയാൾ പുറത്തായതും കണ്ടല്ലോ. അത് പോലെ I P L ലെ ലളിത് മോഡിയെയും കണ്ടല്ലോ. അതാണ്‌ ഇന്ത്യൻ ക്രിക്കറ്റ്.

അതിനൊരു മാറ്റം വന്നത് ക്രിക്കറ്റിലെ ഒത്തു കളിയും കോഴയും സുപ്രീം കോടതിയിൽ എത്തിയപ്പോഴാണ്. കോടതി ജസ്റ്റീസ് മുട്ഗലിനെ സത്യം കണ്ടു പിടിയ്ക്കാൻ നിയോഗിച്ചു. ക്രിക്കറ്റിന്റെ കള്ളക്കളി മുഴുവൻ അദ്ദേഹം പുറത്തു വന്നു കൊണ്ടു. അത് കൊണ്ടും ആയില്ല. സുപ്രീം കോടതി, മുൻ ചീഫ്  ജസ്റ്റീസ്  ആർ.എം.ലോധ യുടെ നേതൃത്വത്തിൽ   ജസ്റ്റീസ് അശോക്‌ ബാൻ, ആർ.വി. രവീന്ദ്രൻ എന്നീ റിട്ടയേർഡ   ജഡ്ജിമാരുടെ ഒരു കമ്മിറ്റിയെ നിയമിച്ചു. വിശദമായി പരിശോധിക്കാനും ശിക്ഷാ വിധി നടപ്പാക്കാനും. അവർ വിധി പുറപ്പെടുവിച്ചു. ചെന്നൈ സൂപ്പർ കിങ്ങ്സിനെയും രാജസ്ഥാൻ റോയലിനെയും രണ്ടു വർഷത്തേയ്ക്ക് I P L ൽ നിന്നും പുറത്താക്കി. മെയ്യപ്പനും രാജ് കുന്ദ്രയ്ക്കും ആജീവനാന്ത വിലക്ക്.

വളരെ നല്ല വിധി. സുപ്രീം കോടതി ഇടപെട്ടു ധൈര്യ പൂർവ്വം മുന്നോട്ടു പോയതിലാണ് ഇത്രയും നടന്നത്. ഒത്തു കളിയ്ക്കും കോഴയ്ക്കും ആണ് ഈ രണ്ടു ടീമുകളെയും രണ്ട് വ്യക്തികളെയും ശിക്ഷിച്ചത്. ഇവിടെ ഒരു കാര്യം ഉണ്ട്. ടീം അംഗങ്ങളെ ശിക്ഷിച്ചിട്ടില്ല. അവരുടെ പങ്കും പറയുന്നില്ല. ടീം അംഗങ്ങൾ അറിയാതെ എങ്ങിനെ ഒത്തു കളി നടക്കും? അവരും കുറ്റക്കാരല്ലേ? ഒത്തു കളിയ്ക്ക് അവർക്കും പണം കിട്ടിക്കാണുമല്ലോ? എന്ത് കൊണ്ട് അവരെ ശിക്ഷിക്കുന്നില്ല? ധോണി തുടങ്ങിയ കളിക്കാരുടെ പേര് മുദ്ഗൽ കമ്മിറ്റി റിപ്പോർട്ടിൽ ഉണ്ടെന്നു പറയുന്നു. അവരെയും കൂടി ശിക്ഷിച്ചാൽ മാത്രമേ കളി നാച്ചുറൽ ജസ്റ്റീസ് ജനങ്ങൾക്ക്‌ ലഭിയ്ക്കുകയുള്ളൂ. അതിനായി ആരെങ്കിലും സുപ്രീം കോടതിയിൽ പോകും എന്ന് പ്രതീക്ഷിയ്ക്കാം.

അത് വരെ ഈ ഒത്തു കളി കാണാതെ നമുക്കിരിയ്ക്കാം.

6 അഭിപ്രായങ്ങൾ:

  1. ഈ ധോണിയോളി കുറ്റക്കാരനല്ലെന്ന് അവന്റെ ഉത്തരവാദി പോലും കരുതില്ല.

    മറുപടിഇല്ലാതാക്കൂ
  2. ചാത്തൻ,കുട്ടിച്ചാത്തൻ,മറുതാ,ചിന്നമറുതാ,ആനമറുതാ,കാട്ടുമറുതാ,ചിന്നമസ്ത ,കരിംകുട്ടി,പിന്നെ പേരറിയാത്ത മലംഭൂതങ്ങളേയും ഉപാസിച്ച്‌ ഒന്നരക്കിലോയോളം ചരടുകളും,അഞ്ച്‌ കിലോ ഏലസ്സുകളുമായി ചുമ്മ ക്രിക്കറ്റ്‌ കളിച്ച്‌ നടന്നിരുന്നാ പാവം ആ വിരിഞ്ഞ മൂക്കൻ ശ്രീശാന്തിനെ ഈ ധോണിയോളി കുടുക്കിയതാവാനാ സാധ്യത.

    അപ്പനാകാം അമ്മയ്ക്കാകത്തില്ല എന്നാണല്ലോ പഴഞ്ചൊല്ല്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അൽപ്പനു ഐശ്വര്യം കിട്ടിയത് പോലെ ആയിരുന്നു ശ്രീശാന്തിന്റെ കാര്യം. മാതൃഭൂമി കുറെ കൊണ്ട് നടന്നു. ബാക്കി ശ്രീശാന്തിന്റെ അമ്മയ്ക്ക് തന്നെ അവനെ നശിപ്പിച്ചതിന്റെ ഉത്തരവാദിത്വം. സുധീ

      ഇല്ലാതാക്കൂ
  3. കുറച്ചുപേര്‍ക്കെങ്കിലും ശിക്ഷ കിട്ടിയല്ലോ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എല്ലാവർക്കും ഒരു പേടി വന്നു എന്ന് ആശ്വസിക്കാം? ക്രിക്കറ്റ് കളി നടന്നു ഏതാണ്ട് 30 സെക്കന്ഡ് കഴിഞ്ഞാണ് കളി ടി.വി., യിൽ വരുന്നത്. അതിനിടയ്ക്ക് ഗ്രൗണ്ടിൽ നിന്നും ഫോണിൽ ബെറ്റ് നടക്കുന്നു എന്നാണ് ഏറ്റവും പുതിയ വാർത്ത‍. നമ്മൾ ഈ കളി ഒഴിവാക്കുകയാണ് നല്ലത് എഴുത്തുകാരീ.

      ഇല്ലാതാക്കൂ