2015, ജൂലൈ 27, തിങ്കളാഴ്‌ച

കളിപ്പിക്കൽ

രു ടെസ്റ്റ്‌ തുടങ്ങുമ്പോൾ, ഒരു ഒണ്‍ ഡേ തുടങ്ങുന്നതിനു മുൻപ്, 20-20 തുടങ്ങുന്നതിനു മുൻപ്, വേൾഡ് കപ്പ്‌ തുടങ്ങുന്നതിനു മുൻപ് അങ്ങിനെ ഇന്ത്യയുമായി ബന്ധപ്പെട്ട എതു ക്രിക്കറ്റ്  കളിയ്ക്കും സെലക്ഷൻ തുടങ്ങുന്നതിനു മുൻപ്  നമ്മൾ  മലയാളികൾ പ്രാർഥന തുടങ്ങും.

" എന്റെ ദൈവമേ ഇത്തവണയെങ്കിലും ഞങ്ങടെ സഞ്ജു വിനെ കളിപ്പിക്കണേ. ഇത്തവണയും അവനെയും  ഞങ്ങളെയും  കളിപ്പിക്കല്ലേ."  

 എത്ര  നാളായി തുടങ്ങിയതാണീ പ്രാർത്ഥന. ഒരു തവണ ദൈവം   അടുത്തെത്തിച്ചു.   2014 ആഗസ്റ്റ്‌ 5. ഇംഗ്ലണ്ടിൽ  പോകുന്ന ഇന്ത്യൻ ടീമിൽ   ഒണ്‍ ഡേ യ്ക്കും 20-20 യ്ക്കും സഞ്ജുവിനെ ഉൾപ്പെടുത്തി. മലയാളികൾ നിർവൃതിയുടെ പാരമ്യത്തിൽ എത്തി. ഇപ്പം കളിക്കും  സഞ്ജുവും നമ്മളും. സഞ്ജു  ഇംഗ്ലണ്ടിൽ എത്തി. 5 ഒണ്‍ ഡേയ്ക്കും  ഒരു 20-20 യ്ക്കും സുഖമായി കരയിൽ ഇരുത്തി. ഒരൊറ്റ മാച്ചിൽ പോലും ഇറങ്ങാൻ ധോനിയുടെ നേതൃത്വത്തിൽ ഉള്ള ഉപജാപ സംഘം അനുവദിച്ചില്ല.




നമ്മൾ കരഞ്ഞു. വിധിയെ പഴിച്ചു. സിംബാവേ ടൂർ വന്നപ്പോൾ തീർച്ചപ്പെടുത്തി. ഇത്തവണ സഞ്ജു ഉണ്ട്. ടീം സെലക്റ്റ് ചെയ്തു സഞ്ജു ഇല്ല. നമ്മൾ മൂക്ക് പിഴിഞ്ഞു. കളി തുടങ്ങിയപ്പോഴാണ് ഒരാൾക്ക്‌ പരുക്ക്. പെട്ടെന്ന് സഞ്ജുവിനെ ചെല്ലാൻ പറഞ്ഞു. അങ്ങിനെ സഞ്ഞുവിനു കളിക്കാൻ അവസരം ലഭിച്ചു.  ആ ടീം അംഗങ്ങളും ഒത്തു പ്രാക്ടീസ് ചെയ്യാൻ കഴിയാത്ത പോരായ്മ ഉണ്ടായിരുന്നു. എന്നാലും വലിയ തെറ്റില്ലാത്ത സ്കോർ നേടി.

ഒരു മലയാളി മാത്രം എന്താണിങ്ങിനെ പുറന്തള്ളപ്പെടുന്നത്? അണ്ടർ -19 ഒക്കെ കളിച്ചു നല്ല എക്സ്പീരിയൻസ് ഉണ്ട്.  IPL ൽ കളിക്കുന്നു. അങ്ങിനെ പലതും. അതാണ്‌ കളി. വടക്കേ ഇന്ത്യൻ ലോബി മലയാളിയെ അടുപ്പിക്കില്ല.ശ്രീശാന്തിനെ എങ്ങിനെ ഒഴിവാക്കി എന്ന് നമ്മൾ കണ്ടു. ഇവിടെ കേരളത്തിൽ ക്രിക്കറ്റ് അസോസിയേഷൻ ഉണ്ട്. അവർക്കൊന്നും ഒരു വോയിസും ഇല്ല. തലയും ചൊറിഞ്ഞ് കിട്ടുന്നതും വാങ്ങി നിന്നോളും. കെ.സി. മാത്യു ആയാലും എസ്.കെ. നായർ ആയാലും. വടക്കേ ഇന്ത്യയിലെ രാഷ്ട്രീയക്കാരാണ് സത്യത്തിൽ ക്രിക്കറ്റ് കളിക്കുന്നത്. ശരദ് പവാർ , അരുണ്‍ ജൈറ്റ്ലി തുടങ്ങിയവർ. ഇവിടെയും ഇല്ലേ രാഷ്ട്രീയക്കാർ. അവർക്ക് അവിടെ ചെന്ന് കളിക്കാനുള്ള തന്റേടം ഒന്നും ഇല്ല. തിണ്ണ മിടുക്ക് കാട്ടി ഇവിടെ കിടക്കാനാണ് അവരുടെ യോഗം. അറ്റോർണി ജനറലിനെയും ഹൈ ക്കോടതി ജഡ്ജിയേയും ഒക്കെ ഉമ്മൻ ചാണ്ടി ചീത്ത പറഞ്ഞല്ലോ. ഇതിന്റെ കാര്യം ഒന്നും പറയാനുള്ള ധൈര്യം കാണിച്ചില്ലല്ലോ. പിന്നെ നമുക്കൊരു സ്പോര്ട്സ് മന്ത്രി ഉണ്ട്. തിരുവൻ ചോർ രാധാകൃഷ്ണൻ. വല്ലതും ചോദിച്ചാൽ   അപ്പോൾ നമ്പരിട്ടു തുടങ്ങും. ഒന്ന് ..... രണ്ട് .... പിന്നെ പറഞ്ഞു പറഞ്ഞു അങ്ങിനെ പോകും. ദേശീയ ഗെയിംസിനു അടിച്ചു മാറ്റിയത് കണ്ടു പിടിക്കും എന്നുള്ള വിഷമത്തിൽ ആണ് ഇപ്പോൾ ആശാൻ. ഇതാണ് കേരളത്തിലെ സ്ഥിതി..

7 അഭിപ്രായങ്ങൾ:

  1. ക്രിക്കറ്റിൽ ഉത്തരേന്ത്യൻ ലോബിയുടെ കളികൾ കുപ്രസിദ്ധമാണ്. ചാണ്ടിച്ചൻ വിചാരിച്ചാൽ ഒന്നും നടക്കില്ല :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നമ്മൾ വെറുതെ താങ്ങി നടക്കുന്നു എന്ന് മാത്രം അല്ലെ കൊച്ചു ഗോവിന്ദൻ

      ഇല്ലാതാക്കൂ
  2. കളിയിലെ കളിയാണ് കരക്കിരിക്കുന്നവര്‍ കളിക്കുന്നത് ..... ആ കളിയിലാണ്....ശ്രീശാന്ത് വീണത്..... പേസ് ബൗളിങ്ങില്‍ ശ്രീശാന്തിനുശേഷം ഒരുത്തനും പേരുണ്ടാക്കാ കഴിഞ്ഞില്ല .....

    മറുപടിഇല്ലാതാക്കൂ
  3. ഹാ ഹാ.

    സച്ചിൻ വിരമിച്ചതിനു ശേഷം എന്നാ ക്രിക്കറ്റ്‌????

    മറുപടിഇല്ലാതാക്കൂ