Saturday, July 18, 2015

ലയനം

ആർക്കും ഒരു പ്രയോജനവും ഇല്ലാത്ത ഒരു ലയനം. കെ.ആർ ഗൌരി യ്ക്ക്  ഇല്ല.   മാർക്സിസ്റ്റ് നും ഇല്ല.  ഗൌരി യുടെ ജെ.എസ് .എസിനില്ല, കൂടെ നിൽക്കുന്ന വിരലിൽ എണ്ണാവുന്ന അനുയായികൾക്കും ഇല്ല. 

കെ.ആർ   ഗൌരിയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ ജീവിതം അവസാനിച്ചു കഴിഞ്ഞു. ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയിൽ ഒരു പ്രഭാവവും ഇല്ല ഒരു പ്രസക്തിയും ഇല്ല. അവർ തന്നെ പറഞ്ഞു അങ്ങോട്ട്‌ പോകുന്നതിൽ സങ്കടവുമില്ല സന്തോഷവുമില്ല എന്ന്. അതെ പ്രത്യേക വികാരം ഒന്നുമില്ലാത്ത ഒരു മാനസിക നിലവാരം. മാർക്സിസ്റ്റ് ൽ പോയാൽ അവസാനം ഒരു ചെങ്കൊടി കിട്ടൂം. അത്ര തന്നെ. 

അവരുടെ അനുയായികൾക്കും ഇപ്പോൾ വലിയ  പ്രസക്തി ഒന്നും ഇല്ല. പിന്നെ യു.ഡി.എഫിൽ നിന്നാൽ പങ്കു വയ്ക്കുമ്പോൾ എന്തെങ്കിലും കോർപ്പരേഷൻ വല്ലതും ഭിക്ഷ കിട്ടും അത്ര തന്നെ. ഇടതു മുന്നണിയിൽ പോയാൽ അതും ഇല്ല. എ .കെ.ജി. സെന്ററിൽ വെള്ളം കൊരാനോ വിറകു വെട്ടാനോ നിൽക്കേണ്ടി വരും.

മാർക്സിസ്റ്റിനു ആരൊക്കെ ചെന്നാലും ഒരു പ്രയോജനവും ഇല്ല. ആലപ്പുഴ സ്ഥലത്തെ കുറെ ഈഴവ വോട്ട് കിട്ടും എന്ന് വിചാരിച്ചാണ് അവർ ഈ കളി കളിയ്ക്കുന്നത്. എവിടെ? ഗൌരിക്ക് എവിടെ സ്വാധീനം? സ്വന്തം പാർട്ടിയിൽ പോലുമില്ല സ്വാധീനം. പിന്നാണ് ജനങ്ങളുടെ ഇടയിൽ. മാർക്സിസ്റ്റ് ആകെ അങ്കലാപ്പിലാണ്. അടുത്ത തെരെഞ്ഞെടുപ്പോട് കൂടി കേരളവും പോകും. പിന്നെ പട്ടിണിയും പരി വട്ടവും ആണ്.ഒരു ജയരാജൻ ഇപ്പോൾ അകത്താവും. അങ്ങിനെ ഓരോരുത്തരും  പോകും. അതാണ്‌ പാവങ്ങളുടെ പേടി.

12 comments:

 1. ഹാ ഹാ ഹാാ.മർക്ക്സിസ്റ്റ്കാർ ഒരു ശ്രമം നടത്തുന്നു.അത്ര മാത്രം.

  ReplyDelete
  Replies
  1. നാണം കെട്ട പണി അല്ലെ സുധീ

   Delete
 2. പൂർവ്വകാലം എന്തൊക്കെയായാലും ഇന്ന് അവർ രാഷ്ട്രീയത്തിൽ അവർ അപ്രസക്തയാണ്. ആ ദയനീയാവസ്ഥയിൽ അവരെ എത്തിച്ചവർ തന്നെ ഇന്ന് അവരുടെ ജാതിസ്വരൂപം വോട്ടാക്കി മാറ്റാനാവുമോന്ന് ചികയുന്നു.

  ReplyDelete
  Replies
  1. വിചിത്രം അല്ലെ പ്രദീപ്‌ കുമാർ

   Delete
 3. ഇനിയിപ്പൊ അവരെയൊക്കെയേ ലയിക്കാൻ കിട്ടൂ. അല്ലാതെ ചെറുപ്പക്കാരെയും കിട്ടില്ല; സമുദായനേതാക്കളേയും കിട്ടില്ല; അബ്ദുള്ളക്കുട്ടിയെപ്പോലെയുള്ള മുസ്ലിങ്ങളേയും കിട്ടില്ല. അവരൊക്കെ എന്തിന് അതിൽ ചേരണം?

  ReplyDelete
  Replies
  1. ജയറാമിന്റെ ഒരു സിനിമയിൽ എണീറ്റ്‌ നടക്കാൻ വയ്യാത്ത അടൂർ ഭവാനിയെ ചാര് കസേരയിൽ എടുത്തു കൊണ്ടു വരുന്ന ഒരു പടം പ്രചരിയ്ക്കുന്നുണ്ട്, ഇത് മായി ബന്ധപ്പെട്ട്

   Delete
 4. ഒരു രാഷ്ട്രിയ കക്ഷിയിലും എനിക്ക് അശേഷം താല്പര്യമില്ല..എങ്കിലും ഇത് പോലുള്ള കളികള്‍ കാണുമ്പോള്‍ നല്ല ദുഖവും തോന്നാറുണ്ട്..ആരെ ബോധ്യപ്പെടുത്തുവാനാണ് ഈ കളികള്‍?? ജനങ്ങള്‍ ഇത് പോലെയുള്ള ഗിമ്മിക്കുകളില്‍ വീഴുന്ന കാലം എന്നെ കടന്നു പോയി..എന്നിട്ടും ഒരു കാലത്തെ പ്രതാപ ശാലിയായിരുന്ന പാര്‍ട്ടിക്ക് അത് മനസിലാകുന്നില്ല എന്നാലോചിക്കുമ്പോഴാണ് സങ്കടം..well said ബിപിന്‍ ചേട്ടാ..

  ReplyDelete
  Replies
  1. എന്നിട്ടും ജനാധിപത്യത്തിന്റെ മഹത്വം കൊണ്ട് ഈ നാറികൾ തന്നെ മാറി മാറി വരുന്നു രാജാവേ

   Delete
 5. മാർക്സിസ്റ്റ്‌ പാർട്ടി
  കാനം തുറന്നു പറഞ്ഞു കഴിഞ്ഞു
  പക്ഷെ കേരളത്തിൽ ഇനിയും ജാതി മത രാഷ്ട്രീയം ഓടും
  അതിൽ മാർക്സിസ്റ്റ്‌ പാര്ടി ഉം ഉണ്ടാവും
  കാരണം ജനങ്ങൾ പാവങ്ങൾ

  ReplyDelete
  Replies
  1. എല്ലാരും കളിക്കട്ടെ ബൈജൂ. ചിലർ ജയിക്കും. എന്നും തോക്കുന്നത് ജനം മാത്രം.

   Delete
 6. ഒരു മുഖ്യമന്ത്രി പ്രലോഭനം
  ഇതിന്റെ പിന്നിലുണ്ടെന്ന് പറയുന്നു

  ReplyDelete