2015, ജൂലൈ 22, ബുധനാഴ്‌ച

മത പര വസ്ത്രം

ആൾ ഇൻഡ്യ മെഡിക്കൽ എൻട്രൻസ്‌ പരീക്ഷ എഴുതാൻ പർദ്ദയും തലയിൽ മൂടിയും ഇട്ടു രണ്ടു പെണ്‍ കുട്ടികൾക്ക് കേരള ഹൈ ക്കോടതി അനുമതി നൽകിയിരിക്കുന്നു. കേരളത്തിലെ രണ്ടു  മുസ്ലിം പെണ്‍ കുട്ടികളാണ് തങ്ങളുടെ  മതാചാര പ്രകാരമുള്ള ഈ  വസ്ത്രം ധരിച്ചു കൊണ്ട്  പരീക്ഷ എഴുതാൻ അനുവദിയ്ക്കണം എന്ന് പറഞ്ഞു കോടതിയിൽ പോയത്.

ഇത് രണ്ടാം തവണ നടത്തുന്ന പരീക്ഷ ആണ്. ഈ വർഷം മേയ് 3 നു നടത്തിയ ഇതേ  പരീക്ഷയിൽ വൻതോതിൽ കോപ്പിയടിയും കള്ളത്തരവും നടത്തിയത് പിടിച്ചതിനാൽ ആണ് സുപ്രീം കോടതി വീണ്ടും പരീക്ഷ നടത്താൻ സി.,ബി.എസ്.സി യോട് പറഞ്ഞത്. 6.3 ലക്ഷത്തിൽ അധികം കുട്ടികളാണ് ആണ് പരീക്ഷ എഴുതിയത്.



ഇങ്ങിനെയുള്ള വസ്ത്രങ്ങൾ ധരിച്ചു കൊണ്ട് വന്ന് അതിനകത്ത് ആധുനിക ഉപകരണങ്ങൾ   ഘടിപ്പിച്ചാ ണ് വ്യാപകമായ കോപ്പിയടി നടത്തിയത്. അത് കൊണ്ട് രണ്ടാമത്, ജൂലായ് 25 നു നടത്തുന്ന പരീക്ഷയിൽ അധികാരികൾ ഒരു ഡ്രസ്സ്‌ കോഡ് വച്ചു. അരക്കയ്യൻ ഷർട്ട്, കുർത്ത, പാൻറ്,   ഷൂസ് ഇല്ല പകരം ചപ്പൽ ഇങ്ങിനെ. വീണ്ടും ഒരു കോപ്പിയടി തടയാനും ഒരു പുനർ പരീക്ഷ തടയാനും ആണ് ഇത് ചെയ്തത്. 6 ലക്ഷം പേർക്ക് വീണ്ടും  ഒരു പരീക്ഷ നടത്തുന്നത് പ്രായോഗികമല്ലല്ലോ.

അപ്പോഴാണ്‌ മതപരമായ വസ്ത്രങ്ങൾ ധരിച്ചു കൊണ്ട് മാത്രമേ പരീക്ഷ എഴുതൂ ഈനു പറഞ്ഞു ഈ പെണ്‍ കുട്ടികൾ കോടതിയിൽ പോയത്. ഏതായാലും പെണ്‍ കുട്ടികളുടെ ഭാഗത്ത്‌ നിന്നും ഇത്തരം ഒരു നീക്കം വരില്ല എന്ന് തീർച്ചയാണ്.  17-18 വയസ്സുള്ള കുട്ടികൾ ഇത്രയും മത തീവ്ര   വാദികളും യാഥാസ്ഥിതികരും ആവില്ലല്ലോ. കോടതി കയറാൻ നടക്കുമോ അതോ ആ സമയത്ത് വല്ലതും രണ്ടക്ഷരം പഠിക്കുമോ? അപ്പോൾ ഇതിനു പിന്നിൽ മറ്റു പലരും ഉണ്ട്. കുട്ടികളെയും സമൂഹത്തിനെയും വഴി തെറ്റിക്കാൻ ഉള്ള കുറേപ്പേർ.

ഏതായാലും ഈ രണ്ടു പെണ്‍കുട്ടികളെ നിരീക്ഷിക്കാൻ പ്രത്യേക ആളിനെ നിയമിക്കണം എന്നും കോടതി പറഞ്ഞു. മതപരമാണോ  ഈ വസ്ത്രം എന്നൊന്നും വിശദമായി കോടതി പോയില്ല എന്ന് തോന്നുന്നു. അങ്ങിനെയെങ്കിൽ ഇനി അത് സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെടും. അങ്ങിനെ പലതും. കോടതി ഈ രണ്ടു പെണ്‍ കുട്ടികൾക്ക് മാത്രമാണ് മത പര വസ്ത്രത്തിന് അനുമതി നൽകിയത് എന്നും ശ്രദ്ധേയമാണ്.

പരീക്ഷാ ഫലം വരുമ്പോൾ മത പര വസ്ത്രമിട്ടു പരീക്ഷ എഴുതിയ ഈ കുട്ടികളുടെ ഫലം എന്താകുമോ എന്തോ? 

  



10 അഭിപ്രായങ്ങൾ:

  1. മതേതര വസ്ത്രം നമ്മുടെ നാട്ടിൽ ഇതുവരെ
    കണ്ടുപിടിക്കാൻ കഴിയാത്തിടത്തോളം
    മതം കോപ്പി അടിക്കട്ടെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ ബൈജൂ. നോക്കു കുത്തിയായി നിൽക്കട്ടെ

      ഇല്ലാതാക്കൂ
  2. മനുഷ്യന്‍ നന്നാവണം.
    ആശംസകള്‍ ബിപിന്‍ സാര്‍

    മറുപടിഇല്ലാതാക്കൂ
  3. സാരമില്ല.ഞൂഞ്ഞപക്ഷ അവകാശം മറയായി ഉണ്ടല്ലോ.

    ഐ.സിൽ കുറേ ഡോക്ടർമ്മാരും എഞ്ജിനീയർമ്മാരും ഉണ്ടെന്ന് പറഞ്ഞ്‌ കേൾക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  4. മതം കേറി മേയുന്ന പരീക്ഷകള്‍(പരിഷകള്‍)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എല്ലാ മേഖലയിലും മേയുകയാണ് വിനോദ് പറഞ്ഞത് പോലെ.

      ഇല്ലാതാക്കൂ
  5. പരീക്ഷാ ഫലം വരുമ്പോൾ മതപര
    വസ്ത്രമിട്ടു പരീക്ഷ എഴുതിയ ഈ കുട്ടികളുടെ
    ഫലം എന്താകുമോ എന്തോ?

    മറുപടിഇല്ലാതാക്കൂ