Tuesday, July 26, 2011

മദ്യ നയം

മനുഷ്യരെ മദ്യാസക്തര്‍  ആക്കി, കുടിപ്പിച്ചു നാശത്തിലേക്ക് തള്ളി വീഴ്ത്തി, അവരില്‍ നിന്നും പണം ഉണ്ടാക്കി കുറേപ്പേര്‍ക്ക്   ആഡംബര ജീവിതം നയിക്കാന്‍ സഹായിക്കുന്ന ഒരു  മദ്യ നയം ആണ് കക്ഷി രാഷ്ട്രീയ ഭേദ മന്യേ കേരളത്തിലെ എല്ലാ സര്‍ക്കാരുകളും ഇന്ന് വരെ അനുവര്‍ത്തിച്ചു   പോന്നിട്ടുള്ളത്.  

എവിടെയും  എപ്പോഴും  മദ്യം ലഭ്യമാക്കി, കുടിക്കാന്‍ സൗകര്യം ചെയ്തു കൊടുത്തു മനുഷ്യനെ പ്രലോഭിക്കുകയാണ് ഇന്ന് ചെയ്യുന്നത്. ഒരു നിശ്ചിത സ്ഥലത്ത് നിശ്ചിത സമയത്ത് മദ്യം വില്‍ക്കണം എന്നാണു നിയമം. ഇന്ന് ഹോടലുകളുടെയും, ക്ലബ്ബുകളുടെയും, മുറ്റത്തും, പുര പ്പുറത്തും  ( റൂഫ്‌ ടോപ്‌)  വരാന്തയിലും നീന്തല്‍ക്കുളത്തില്‍ വരെ, എവിടെയും എപ്പോഴും 24 മണിക്കൂറും മദ്യം വിളമ്പുന്നു.

എന്തിനാണ് മദ്യ വില്‍പ്പനയെ സര്‍ക്കാര്‍ ഇത്രയും  പ്രോത്സാഹിപ്പിക്കുന്നത്? നികുതിയിലൂടെ ഉള്ള വമ്പന്‍ വരുമാനവും, കച്ചവടത്തിലൂടെ കൊയ്യുന്ന കൊള്ള ലാഭവും ആണ് സര്കാരിന്റെ വരുമാനം. 30  രൂപയ്ക്കു കമ്പനി സര്കാരിനു വില്‍ക്കുന്ന ഒരു full bottle മദ്യം beaverages corporation  ആള്‍ക്കാര്‍ക്ക് വില്‍ക്കുന്നത് 210 രൂപക്കാണ്. 600 % അധിക വിലക്ക്. നികുതി ഇനത്തില്‍ സര്കാരിനു 138 രൂപയും beaverages corporation കമ്മീഷന്‍ ഇനത്തില്‍ 40 രൂപയും.

 അബ്കാരികളില് നിന്നും കിട്ടുന്ന കണക്കില് പെടാത്ത കോടികള് ആണ് അധികാരി വര്ഗത്തിന് ഇത്തരം നയം ഉണ്ടാക്കാന് പ്രേരകം ആകുന്നതു.  അങ്ങിനെ  നികുതി വഴി സര്‍ക്കാരിനും അതിനുപരി ഉപകാര സ്മരണ ആയി അധികാര  വര്‍ഗത്തിനും കിട്ടുന്ന പണമാണ് മുഖ്യ ആകര്‍ഷണം. കഞ്ചാവ്, ചരസ്സ്, കൊകൈന്‍ തുടങ്ങിയ മയക്കു മരുന്നുകള്‍ നിയമ വിധേയം ആക്കിയാല്‍ ലോക മാര്‍ക്കറ്റിലെ വില വച്ച് ഇതിലും ആയിരം മടങ്ങ്‌ നുകുതി ഉണ്ടാക്കാമല്ലോ? പിന്നെന്തു കൊണ്ടു ചെയ്യുന്നില്ല?  അപ്പോള്‍ വരുമാനമല്ല ജനങ്ങളുടെ ആരോഗ്യം ആണ് പ്രധാനം. അല്‍പ്പം മദ്യപിക്കാന്‍ ജനങ്ങള്‍ക്ക്‌ സൗകര്യം ചെയ്തു കൊടുക്കുന്നു എന്നല്ലാതെ അതിനെ വലിയ ഒരു ബിസിനെസ്സ് ആക്കി മാറ്റുകയാണ് സര്കാരും മദ്യ കച്ചവടക്കാരും.

ഏറ്റവും വിചിത്രവും ജുഹുപ്സാവഹവും ആയതു ബാറുകള്‍ തുറക്കുന്ന സമയം ആണ്. രാവിലെ 8  മണി. കേരളീയര്‍ ഉറക്കപ്പായീന്നു നേരെ ബാറിലേക്ക് പോകണമെന്നാണോ സര്‍ക്കാര്‍ പറയുന്നത്? ബെഡ് കൊഫിക്ക് പകരം മദ്യം?

ഇനി 4 സ്റാര്‍ ഹോട്ടലിനു  മാത്രമേ ബാര്‍ കൊടുക്കൂ. ഇത് വരെ 3  സ്റ്റാര്‍ ഹോട്ടലിനു ആയിരുന്നു. അതിനാല്‍ കാശുകാര്‍ മുക്കിനു മുക്കിനു മൂന്നു സ്റാര്‍ ഹോട്ടല്‍ തുടങ്ങി. ഇനി അത് 4 സ്റാരും അത് കഴിഞ്ഞു 5 സറാരും ആകും. എത്ര സ്റാര്‍ ആയാലും മുടക്ക് മുതല്‍ ഒരു വര്‍ഷത്തിനകം ബാറില്‍ നിന്നും പിടിക്കാമെന്ന് അവര്‍ക്കറിയാം.

വിദേശ മദ്യം ഉണ്ടാക്കുന്നത് സങ്കീര്ണമായ ഒരു പ്രക്രിയ ഒന്നും അല്ല. വളരെ എളുപ്പം ആണ്. വിഷം അല്ലാത്ത ആല്കഹോള് വെള്ളം ചേര്ത്ത് നേര്പ്പിച്ചു എസ്സന്സ് ചേര്ത്ത് നിറവും രുചിയും നല്കിയാല് വിദേശ മദ്യം ആയി. മദ്യക്കച്ചവടം നടത്താമെങ്കില് സര്കാരിനു എന്ത് കൊണ്ടു മദ്യ നിര്മാണവും നടത്തിക്കൂട? സര്ക്കാര് അധീനതയില് ഉള്ള രണ്ടു ഡിസ്ടിലരികള് കേരളത്തില് ഉണ്ട്. തിരുവല്ലയിലും പാലക്കാടും. കേരളത്തിലെ മദ്യപാനികള്ക്ക് ആവശ്യമായ മദ്യം മുഴുവന് ഇവിടെ നിര്മിക്കാന് കഴിയും. അതിനാല് വളരെ കുറഞ്ഞ വിലക്ക് മദ്യം വില്ക്കാന് കഴിയും. തിരുവല്ലയിലെ 'ജവാന്' റം വളരെ പോപ്പുലര് ആണ്. കിട്ടാനിലാത്ത അവസ്ഥ. പിന്നെ എന്ത് കൊണ്ടു നമ്മള് തന്നെ നമ്മള്ക്കാവശ്യം ആയ മദ്യം ഉണ്ടാക്കുന്നില്ല? സ്വകാര്യ മദ്യ നിര്മാതാക്കളെ നമ്മെ ചൂഷണം ചെയ്യാന് അനുവദിക്കുന്നു?


ഇടയ്ക്കിടെ മന്ത്രിമാര് പറയുന്നത് പോലെ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുക എന്നതാണ് ആത്മാര്ഥമായ ആഗ്രഹം എങ്കില്
സര്‍ക്കാര്‍ ചെയ്യേണ്ടത്:

1   മദ്യ വില്‍പ്പനയിലൂടെ ലാഭം ഉണ്ടാക്കുക എന്ന കാഴ്ചപ്പാട് മാറ്റുക.

2   പുതിയ  ബാറുകള്‍ അനുവദിക്കാതിരിക്കുക.

 മദ്യ വില്‍പ്പന ശാലകളുടെ സമയം രാവിലെ 11  മുതല്‍  വൈകിട്ട് 
   7  വരെയും, ബാര്‍കളുടെത്   ഉച്ചക്ക് 12  മുതല്‍ 3  വരെയും  വൈകിട്ട് 6 
     മുതല്‍      രാത്രി 10 വരെയും ആയി നിജപ്പെടുത്തുക.

ഹോട്ടലില്‍ എവിടെയും മദ്യം വിളമ്പുന്ന രീതി അവസാനിപ്പിക്കുക.

5   കേരളത്തിലെ 2  സര്‍ക്കാര്‍ ഡിസ്ടിലരി കളില്‍ നിന്ന് മദ്യം
    നിര്‍മിച്ചു കുറഞ്ഞ വിലക്ക് കേരളത്തില്‍ മൊത്തം വിതരണം ചെയ്യുക.
എല്ലാ ഒന്നാം തീയതിയും എല്ലാ ശനിയാഴ്ചകളും ഡ്രൈ ഡേ ആക്കുക.

ഇങ്ങിനെ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുക.

മദ്യപിച്ചു മദോന്മാത്തര്‍  ആയി, അര്‍ത്ഥ ബോധാവസ്തയിലും അബോധാവസ്ഥയിലും കഴിയുന്ന  ഒരു ജനതയെ അല്ല നമ്മുടെ സമൂഹത്തിനു വേണ്ടത്.

സമ്പൂര്‍ണ മദ്യ നിരോധനതിനായി നില കൊണ്ട മഹാത്മാ ഗാന്ധി യുടെ പാരമ്പര്യം അവകാശപ്പെടുന്ന ഖദര്‍ ധാരികളായ കോണ്ഗ്രസ് ആണ് കേരളം ഇപ്പോള്‍ ഭരിക്കുന്നത്‌. അവരില്‍ നിന്നും നമുക്ക് നന്മ പ്രതീക്ഷിക്കാം.


Thursday, July 14, 2011

DEFENCE DEALS

A.K. Antony’s announcement that he will not be part to any corrupt practice need not be doubted considering his honest past. But Minister’s inaction and inability to act will definitely pave way for graft.
 Each foreign arms manufacturer appoints an Indian middle man, possibly some retired high officials of Defence services or Ministry who can influence political decision-making. It is the practice going on for years.What is to be done by the Minister is to stop interference of these middle men.
 Most important, there is no comparable price for arms, for each is unique in its way.Or they add some frills for cheating. Whether Typhoon or Rafael  suits our requirement is to be decided on merit considering its qualty and price by an expert committee without outside influence. It should not be decided by the margin the deal  proposes or the pressure the rulers of the manufacturing country exerts. The ghost of Bofors is still haunting us.

Friday, July 8, 2011

CM's website

Chief Minister Oommen Chandy’s website is an innovative idea and is hailed as the first step towards transparency in administration. Visuals of his office and chamber are shown live for the people to witness the whole things happening there.

But actually it will not bring the desired results.  As corruption always takes place behind the curtains, the visuals will not serve any purpose. We have 2G,Commonwealth Games etc. as examples. The video can be recorded and kept for any  alibi in future.  All other facilities in the site are excellent and the Hon. CM may discontinue the web casting of visuals.

self financing muddle

'What LDF could not do in 5 years cannot be done by UDF in 45 days’ is a silly and ridiculous statement by a senior leader. What one understands from this irresponsible stand is that “if LDF dilly-dallies can UDF be far behind?”

Self financing colleges issue is not a new one but was burning like a volcano from the day Antony Government has given unconditional NOCs 8 years ago.  Present situation of UDF not having any formula to solve it shows that as opposition they have either ignored it for last 5 years or thought of choosing the easy way of continuing with LDF policy or were never confident of coming to power again.

What the people expect from any responsible opposition is to work out solutions to each of the problems of the people and present it before the Government and remain ready to implement it when comes into power. But alas, opposition is always concerned about criticizing government without having any viable alternative suggestions in their arsenal.

Had they some solutions at hand the poor students did not have to suffer like this.