2015, ജൂലൈ 13, തിങ്കളാഴ്‌ച

സല്യുട്ട്

ഋഷി രാജ് സിങ്ങിനെതിരെ പടയൊരുക്കം തുടങ്ങി ക്കഴിഞ്ഞു. ആദ്യം ഒരു പന്തളം സുധാകരൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാവം പന്തളം. വലിയ പോസ്റ്റ്‌ ഒന്നും കിട്ടുന്നില്ല. ആരും മൈൻഡ് ചെയ്യുന്നുമില്ല. ഇടയ്ക്കിടെ എന്തെങ്കിലും ഒക്കെ പറയും. ആരെങ്കിലും പിടിച്ചു വിരട്ടുമ്പോൾ അത് പിൻ വലിച്ചിട്ടു മിണ്ടാതിരിക്കും. ആരും ഇല്ലാത്തപ്പോൾ ചാനലിലും അവസരം കിട്ടും.

ഇപ്പോൾ ഋഷി രാജ് പ്രശ്നം മുഖ്യ മന്ത്രി തന്നെ ഏറ്റെടുത്തിരിക്കുകയാണ്. നടപടി എടുക്കും എന്ന് തന്നെയാണ് പറഞ്ഞിരിക്കുന്നത്.

ആഭ്യന്തര മന്ത്രി രമേശ്‌ ചടങ്ങിൽ എത്തിയപ്പോൾ ഋഷി രാജ് എണീറ്റ്‌ നിന്ന് സല്യുട്ട് ചെയ്തില്ല എന്നതാണ് പ്രശ്നം. ഋഷി രാജ് പറഞ്ഞത് പോലെ അത് പ്രോട്ടോക്കോളിൽ ഉണ്ടോ എന്ന് നോക്കണം. ആരെങ്കിലും നമ്മളെ ബഹുമാനിക്കുന്നത്‌ എല്ലാവർക്കും ഒരു സുഖമാണ്. ഇങ്ങിനെ നമ്മൾ വരുമ്പോഴും പോകുമ്പോഴും ആൾക്കാർ എണീറ്റ്‌ നിന്ന് നമ്മളെ തോഴുവുന്നത് ഒകെ. ഈ രാഷ്ട്രീയക്കാർക്ക് പ്രത്യേകിച്ചും. കോഴിക്കോട് കലക്ടർ ഫേസ് ബുക്കിൽ കേരുന്നു എന്ന് പറഞ്ഞു അവിടത്തെ ഡി.സി.സി. പ്രസിടന്റ്റ് അബു പരാതി പറഞ്ഞല്ലോ. അബുവിനെ കണ്ടപ്പോൾ എണീറ്റ് തൊഴുതു നിന്നായിരുന്നെങ്കിൽ  സന്തോഷമായേനെ. ഇത് രാഷ്ട്രീയക്കാരുടെ ഒരു അസുഖമാണ്.

റോഡരുകിൽ നിൽക്കുന്ന ഹോം ഗാർഡ് ട്രാഫിക് കാരെ കണ്ടിട്ടില്ലേ? മന്ത്രിയുടെ കാർ തൊട്ട് ഏത് സ്റ്റെറ്റ് കാർ പോയാലും സല്യുട്ട് ചെയ്യും. വഴിയിൽ നിന്ന   ഒരു ഹോം ഗാർഡിനോട്‌  ചോദിച്ചു  എന്തിനാണ് ഇത് ചെയ്യുന്നത് എന്ന്. അയാള് പറയുകയാണ്‌. " ഏതു വായു നോക്കിയോ ആകട്ടെ. ആ കണ്ടാറോളികള്  ഇത് പ്രതീക്ഷിക്കുന്നു. നമുക്ക് എന്ത് നഷ്ട്ടം?  നെറ്റിയിൽ ഒരു ഈച്ച പറ്റിയത് അടിച്ചു എന്ന് വിചാരിച്ചാൽ മതിയല്ലോ " എന്ന്. എങ്ങിനെയുണ്ട്? 

എം.എൽ.എ. മാര് എല്ലാം കൂടി ആണ് മുഖ്യ മന്ത്രിയോട് ഋഷി രാജ് സിംഗിന്റെ കാര്യം പരാതി പറഞ്ഞത്. എം.എൽ.എ. മാരും ഇങ്ങിനെ ഒരു അനുഭവം വരുമെന്ന് പേടിച്ചാണ്. അവർക്കും സല്യുട്ടും ഒക്കെ കിട്ടുന്നത് ഇഷ്ട്ടമല്ലേ? അതിനു വേണ്ടിയല്ലേ കാറിൽ എം.പ.ഐ. എം.എൽ.എ എന്നൊക്കെ വച്ച് കൊണ്ട് പോകുന്നത്?

ഉന്നത പോലീസ്   ഉദ്യോഗസ്ഥൻ ഉൾപ്പടെ എല്ലാവരും ഇങ്ങിനെ മന്ത്രിമാരെ തൊഴുതു കാര്യങ്ങൾ നേടുന്നവരാണ്. അതാണ്‌ പ്രശ്നം. ഇക്കാര്യത്തിൽ എന്ത് വരുമെന്ന് കണ്ടറിയാം.

3 അഭിപ്രായങ്ങൾ:

  1. പോലീസ് സേന ഏക സിങ്കത്തേ എല്ലാരും കൂടെ പട്ടിയാക്കുവോടെ.......

    മറുപടിഇല്ലാതാക്കൂ
  2. ഉന്നത പോലീസ്
    ഉദ്യോഗസ്ഥൻ ഉൾപ്പടെ
    എല്ലാവരും ഇങ്ങിനെ മന്ത്രിമാരെ
    തൊഴുതു കാര്യങ്ങൾ നേടുന്നവരാണ്. ..
    അതാണ്‌ പ്രശ്നം. ..!

    മറുപടിഇല്ലാതാക്കൂ