Friday, July 31, 2015

യാക്കൂബ് മേമൻ

വധ ശിക്ഷ സർക്കാർ സ്പോണ്‍ സെഡ്‌ കൊലപാതകം ആണെന്നാണ്‌ തിരുവനന്തപുരത്തു നിന്നുള്ള പാർലമെന്റ് മെമ്പർ ശശി തരൂർ പറയുന്നത്. നമ്മൾ കൊലയാളികളും. യാക്കൂബ് മേമനെ തൂക്കിക്കൊന്നതിന്റെ പശ്ചാത്തലത്തിൽ ആണ് തരൂർ ഈ അഭിപ്രായം പറഞ്ഞതും തൻറെ റ്റ്വിറ്ററിൽ എഴുതിയതും.  

എന്താണ് പെട്ടെന്ന് ഇങ്ങേർക്ക് ഇങ്ങിനെ തോന്നാൻ കാരണം? പുള്ളി പറയുന്നത് പെട്ടെന്നുണ്ടായതല്ല. അഫ്സൽ ഗുരു വിനെ തൂക്കിക്കൊന്നപ്പോഴും അതിനെതിരെ പറഞ്ഞിട്ടുണ്ടത്രേ. അന്ന് കോണ്‍ഗ്രസ്സ് സർക്കാർ ആയിരുന്നു. വല്ലതും പറഞ്ഞെങ്കിൽ മദാമ്മ പിടിച്ചു പുറത്തു കളഞ്ഞേനെ.എന്തായാലും പുള്ളി പണ്ട് പറഞ്ഞത് നോക്കി നമ്മുടെ സമയം കളയണ്ട. ഇങ്ങേര് കഴിഞ്ഞ തവണ കോണ്‍ഗ്രസ്സ് ഭരിച്ചപ്പോഴും എം.പി. ആയിരുന്നല്ലോ. അന്ന് എന്താണ് വധ ശിക്ഷ  നിർത്തലാക്കണം എന്ന് പറഞ്ഞു ഒരു പ്രമേയം പാർലമെന്റിൽ കൊണ്ട് വരാഞ്ഞത്?  ഇപ്പോൾ വധശിക്ഷയിൽ കണ്ണീരു പൊഴിയ്ക്കുന്ന തരൂർ ഈ പ്രശ്നം എന്ത് കൊണ്ട് പൊതു സമൂഹത്തിൽ  ചർച്ചയ്ക്ക് കൊണ്ട് വന്നില്ല?

അപ്പോൾ ഈ പറച്ചിലിൽ ആത്മാർത്ഥത ഒന്നുമില്ല. വെറുതെ പൊതു ജന ശ്രദ്ധ കിട്ടാൻ പറയുന്നത് എന്ന് പറഞ്ഞു  നമുക്കിതിനെ പുശ്ചിച്ചു തള്ളാം.

ഇത് പോലെ ഇടയ്ക്കിടെ എന്തെങ്കിലും പറയുന്ന ആളാണ്‌ ദിവിജയ് സിംഗ്. അങ്ങേര്രും വധ ശിക്ഷ ശരിയായില്ല എന്ന് പറഞ്ഞു. പുള്ളി കുറേക്കൂടി കടന്നു ഇതിൽ ഒരു മുസ്ലിം ആംഗിൾ കണ്ടു പിടിച്ചിട്ടുണ്ട്. അതിനെയും നമുക്ക് തള്ളാം.

1993 മാർച്ച്‌ 12 നു മുംബൈയിൽ നടന്ന ഭീകരാക്രമണത്തിൽ 13 സ്ഥലത്താണ് അക്രമികൾ ബോംബ്‌ പൊട്ടിച്ചത്. തിരക്കേറിയ സ്ഥലങ്ങളിൽ ആണ് ബോംബ്‌ വച്ചത്. പാവപ്പെട്ട ജാനങ്ങളെ കൊല്ലുക എന്ന ഉദ്ദേശത്തോടെ.257 പേർ മരിച്ചു. 1200 ൽ ഏറെ ആൾക്കാർക്ക് പരിക്കേറ്റു. അതിൽ പ്രതിയായ യാക്കൂബിനെ വധ ശിക്ഷയ്ക്ക് വിധിച്ചു. അയാളെ തൂക്കിലേറ്റി യതിനാണ് ഈ കപട മനുഷ്യർ മുതല ക്കണ്ണീർ പൊഴിക്കുന്നത്.  

വധ ശിക്ഷ ഇന്ത്യയിൽ നില നിൽക്കുന്നു. അതിനെ പേടിയില്ല എന്ന് പറയുന്നത് ശരിയല്ല. കുറ്റ കൃത്യങ്ങൾ തടയുന്നതിന് ഒരു "ഭയപ്പെടുത്തുന്നത്" (deterent ) ആയി വധ ശിക്ഷ പ്രവർത്തിക്കുന്നു. അത്തരം ഒരു ശിക്ഷ പേടിയുള്ളതു കൊണ്ടല്ലേ  സുനന്ദ പുഷ്ക്കറെ ആരും കണ്ടു പടിക്കാത്ത രീതിയിൽ കൊല നടത്തിയത്.   

ഇതിനിടയിൽ ഒരൽപ്പം വർഗീയതയും കൊണ്ട് ഒരാൾ വന്നു.
മുസ്ലിങ്ങളെ മാത്രമേ ഇന്ത്യയിൽ തൂക്കി കൊല്ലുന്നുള്ളൂ എന്ന് പറഞ്ഞ് പ്രകാശ് കാരാട്ട് രംഗത്ത് വന്നിട്ടുണ്ട്. ആളിനെ ഓർമയില്ലേ ? പിണറായി വിജയൻറെ കയ്യാള്. കുറെ വർഷമായി മാർക്സിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി ആയിരുന്ന ആൾ. ആ കാലഘട്ടം കൊണ്ട് പാർട്ടിയെ ഒതുക്കി ശിഥിലമാക്കി മടക്കി ചുരുട്ടി കൊടുത്ത ആൾ.      ആ ദേഹം ആണ് പറയുന്നത് കഴിഞ്ഞ 11 വർഷമായി  മുസ്ലിങ്ങളെ മാത്രം തൂക്കി കൊല്ലുന്നു എന്ന്. കോണ്‍ഗ്രസ്സിന്  ഇദ്ദേഹം സപ്പോർട്ട് ചെയ്തിട്ട് അവർ ഭരിക്കുമ്പോൾ ഈ കാര്യം ഒന്നും പറയാത്തത് എന്താണ് ശ്രീ കാരാട്ട്? മോദി അധികാരത്തിൽ വന്നിട്ട് ഒരു വർഷം അല്ലേ ആയുള്ളൂ? അതിനു മുൻപ് 10 കൊല്ലം എന്ത് കൊണ്ട് ഈ അഭിപ്രായം പറഞ്ഞില്ല? കാര്യങ്ങളുടെ കിടപ്പ് ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ.
ഇവിടെ ഭീകരാക്രമണങ്ങളും ഭീകര പ്രവർത്തനങ്ങളും നടത്തുന്നതിനു   കുറ്റവാളികളെ ശിക്ഷിക്കുന്നു. അത്  മുസ്ലിങ്ങൾ ആകുന്നതു എന്ത് കൊണ്ട് എന്ന് ആലോചിക്കണം. അല്ലാതെ ഇങ്ങിനെ പറഞ്ഞു നടന്നു മത സ്പർദ്ധ ഉണ്ടാക്കുകയല്ല വേണ്ടത്.

ഡൽഹി നാഷണൽ ലാ യുണിവെഴ്സിറ്റി യുടെ ഡെത്ത് പെനാൽറ്റി റിസർച് പ്രോജക്റ്റ് ൻറെ ഒരു റിപ്പോർട്ട് പ്രകാരം തൂക്കി കൊല്ലപ്പെട്ടതിൽ മുസ്ലിങ്ങൾ വെറും 5 ശതമാനം മാത്രമാണ്. സ്വാതന്ത്ര്യത്തിനു ശേഷം  തൂക്കി കൊല്ലപ്പെട്ട 1442 തടവുകാരിൽ മുസ്ലിങ്ങൾ 72 എണ്ണം മാത്രം. വെറും 5 ശതമാനം. എന്നിട്ടാണ് പ്രകാശ് കാരാട്ട് കള്ള പ്രസ്താവനകൾ നടത്തുന്നത്.

തെറ്റ് ചെയ്യുന്നവൻ ശിക്ഷിക്കപ്പെടുന്നു. അത് മുസ്ലിം ആണോ എന്ന് നോക്കിയല്ല. ഭീകരാക്രമണത്തിൽ പ്രതിയാകുന്നത് മുസ്ലിങ്ങൾ ആണെന്നുള്ളത്‌ മറ്റൊരു വസ്തുത.

7 comments:

 1. നുണ പറയാനും ജനങ്ങളെ വിഡ്ഢികളാക്കാനും മുസ്ലിം വോട്ടുകൾ വാങ്ങാനും മാത്രം ഒരു പാർട്ടി.

  ReplyDelete
  Replies
  1. അധികാരം അല്ലെ സുധീ അന്തിമ ലക്ഷ്യം

   Delete
 2. വധശിക്ഷ പാടില്ലെന്ന തരൂരിന്റെ പ്രസ്താവന നല്ലതു തന്നെ.

  വധശിക്ഷ പാടില്ല. കൊലപാതകമാകാം! (സുനന്ദ പുഷ്ക്കർ എങ്ങനെ മരിച്ചു?) എന്താ?

  'പ്രകാശ് കാരാട്ട്' എന്നെഴുതാതെ. വല്ല 'ഇരുട്ട് കാരാട്ട്' എന്നോ 'പ്രകാശ് കൂരിരുട്ട്' എന്നോ വേണം എഴുതാൻ. നാട്ടിനെ ഇരുട്ടിലാക്കാനേ ഇത്തരം പ്രസ്താവനകൾ ഉപകരിക്കൂ.

  ReplyDelete
  Replies
  1. പാർട്ടി കുഴിയിലേക്ക് വീഴുമ്പോൾ കിട്ടുന്ന കച്ചി തുരുമ്പ് . ആൾ രൂപൻ

   Delete
 3. രാജ്യദ്രോഹം....... അതിനി സ്വന്തം മകനായാലും തൂക്കികൊല്ലണം..... അതെന്‍റെ അഭിപ്രായം......
  കാരാട്ടും വിജയനുമല്ല cpm ...... അത് നെഞ്ചിന്റെ തുടിപ്പായി എടുത്ത കുറേപ്പേരുണ്ടിവിടെ..... Cpm.... നെ വിമര്‍ശിക്കുമ്പോള്‍ ഓര്‍ക്കുക..... ചിലർ കള്ള നാണയങ്ങൾ..... മാനവ ചരിത്രത്തിൽ പല വലിയ മാറ്റങ്ങള്‍ നടത്തിയതും സാദ്ധ്യതകള്‍ ഉണ്ടാക്കിയതും ഈ സമത്വവാദത്തിന്‍റെ വക്താക്കളായ cpm മറ്റിടതുപക്ഷ ശക്തികളും ആണെന്ന കാര്യം മറക്കാതിരിക്കുന്നത് ....ഇന്നലെ മറക്കാത്തതിന് തുല്യമാണ് എന്നു കരുതുന്നു.... ഇന്നലെകളെ മറക്കുന്നവന് .... നാടന്‍ ഭാഷയിൽ ഒരു ചൊല്ലുണ്ട്..... അല്പന് അര്‍ത്ഥം കിട്ടിയാല്‍.......

  ReplyDelete
  Replies
  1. അതെ വിനോദ്, ചരിത്രം ആരും മറക്കരുത്.

   Delete
 4. എന്ത് ചെയ്യാം ഏവരും കൂടീ കുപ്രസിദ്ധനായ യാക്കൂബ് മേമനെ ഒരു വോട്ട് ബാങ്കാക്കി മാറ്റി

  ReplyDelete