Saturday, July 11, 2015

പട്ടികൾ


കേരളത്തിൽ പട്ടികൾ പെറ്റു പെരുകു കയാണ്.  തെരുവുകൾ ആകെ പട്ടികളെ കൊണ്ട് നിറഞ്ഞു. ഓരോ ദിവസവും പട്ടികൾ കടിച്ച കുട്ടികളുടെയും മുതിർന്നവരുടെയും വാർത്തകൾ ആണ്  പത്രങ്ങളും ചാനലുകളും നിറയെ. കേരളത്തിൽ വളരുന്ന പട്ടികൾ ആയതു കൊണ്ടായിരിക്കാം അക്രമണോത്സുകത  വളരെ കൂടുതൽ ആണ് അവയ്ക്ക്. തെരുവിൽ ഇട്ടു മനുഷ്യനെ മനുഷ്യൻ വെട്ടിയും കുത്തിയും കൊലപ്പെടുത്തുന്നതു കണ്ടല്ലേ അവർ വളരുന്നത്‌. വെറുതെ പോകുന്ന വഴിപോക്കാരെയും ഈ പട്ടികൾ കടിച്ചു മുറിവേൽപ്പിക്കുന്നു.  ഇപ്പോൾ അവ രാഷ്ട്രീയക്കാരെക്കാളും അധികം ജനങ്ങളെ ഇവ ശല്യം ചെയ്യന്നു.ഇക്കൂട്ടത്തിൽ പേപ്പട്ടികളും ധാരാളം ഉണ്ട്. 


സംഭവം ആകെ ഗുരുതരമായിരിക്കുകയാണ്.  മന്ത്രിമാരും മേയർമാരും  എല്ലാം  അവിടവിടെ യോഗം കൂടി സ്ഥിതി ഗതികൾ വിലയിരുത്തി ചായയും കുടിച്ചു പിരിയുന്നു. അതിനിടയിൽ ആണ് പട്ടി സ്നേഹികൾ രംഗത്ത് വരുന്നത്. രഞ്ജിനി ഹരിദാസ് എന്ന ടി.വി. ആങ്കർ ആണ് കൊച്ചിയിൽ പട്ടി സ്നേഹി ചമഞ്ഞത്. കുറെ നാൾ ഷെഡിൽ കയറിയ രഞ്ജിനി ഒരു തിരിച്ചു വരവിനാണ് ഈ പട്ടി സ്നേഹം ഉപയോഗിക്കുന്നത്.  പക്ഷെ ഈ നായ സ്നേഹികൾക്ക്   നിർദ്ദേശിക്കാൻ പരിഹാരം ഒന്നും ഇല്ല. കൊല്ലരുത്. വളർത്താനും പറ്റില്ല.

തെരുവുകൾ ആകെ മാലിന്യങ്ങൾ പെരുകിയതാണ് പട്ടികൾ ഇങ്ങിനെ പെരുകാൻ ഉള്ള ഒരു കാര്യം. പട്ടികളെ കുറെയെങ്കിലും വന്ധ്യം കരണം നടത്താൻ പദ്ധതി ഉണ്ടായിരുന്നു. അത് എവിടെ പ്പോയി  എ ന്ന് ആർക്കും അറിഞ്ഞു കൂടാ. പേപ്പട്ടി വിഷ മരുന്ന്( ആന്റി റാബീസ്) കുത്തി വയ്ക്കാൻ ഒരു പദ്ധതി തുടങ്ങി. അത് കൊണ്ട് മാത്രം ഒന്നുമാകുന്നില്ല. ഇവ ഉണ്ടാകുന്നത് തടയുക ആണ് വേണ്ടത്. അതിനായി  വന്ധ്യം കരണം തന്നെ നല്ലത്. പട്ടികളെ കൊല്ലാൻ മുഖ്യ മന്ത്രി ഉത്തരവിട്ടു എന്നാണു കണ്ടത്. അങ്ങിനെ കൊല്ലാൻ  ഒരു ഉത്തരവിടാൻ മുഖ്യ മന്ത്രിക്ക് എവിടന്നാണ് അധികാരം? ഏത് നിയമം ഉപയോഗിച്ചാണ്?

ചൈനക്കാർ പട്ടിയിറച്ചി തിന്നുന്നതായി പറയുന്നു. അടുത്തിടെ ഒരു പട്ടിയിറച്ചി ഉത്സവവും അവിടെ നടന്നിരുന്നു. എന്ത് കൊണ്ട് പട്ടി കയറ്റുമതി ക്കുറിച്ച് കേരളത്തിനു ആലോചിച്ചു കൂടാ? വിദേശം നാണ്യം കിട്ടുകയും ചെയ്യും, ഒപ്പം പട്ടി ശല്യം അവസാനിക്കുകയും ചെയ്യൂം. ഇതിൽ രോഷം കൊള്ളേണ്ട കാര്യമില്ല. കോഴിയെ കൊന്നു തിന്നുന്നു. ആടിനെ കൊന്നു തിന്നുന്നു. പശുവിനെ, പോത്തിനെ, പന്നിയെ, കാടയെ,താറാവിനെ,മുയലിനെ തുടങ്ങി മിക്കവാറും എല്ലാ മൃഗങ്ങളെയും വളർത്തി കൊന്നു തിന്നുന്നു. മാൻ, കാട്ടു  പോത്ത് തുടങ്ങിയ അനേക മൃഗങ്ങളെ കേരളത്തിൽ  തിന്നുന്നു. നിയമം ഉള്ളത് കൊണ്ട് മാത്രമാണ്‌ അവയെ കിട്ടാത്തത്.  പിന്നെ എന്ത് കൊണ്ട് ആരെങ്കിലും പട്ടിയെ തിന്നുന്നതിനെ എതിർക്കുന്നു? 

5 comments:

 1. രഞ്ജിനി ഹരിദാസ് എന്ന അലവലാതി കാട്ടി കൂട്ടിയ കോപ്രായങ്ങള്‍ സത്യത്തില്‍ തെരുവിലിറങ്ങിയാണ് ചെയ്തത് എങ്കിൽ വിവരം അറിഞ്ഞിരുന്നേനെ...... തെരുവ് നായ്കള്‍ അവളുടെ അച്ഛന്റെ അടുത്ത ബന്ധുക്കൾ ആയതിനാൽ ആണ് അവ സംരക്ഷിക്കുക തന്നെ വേണം എന്നാവശ്യപ്പെടാന്‍ കാരണമെന്ന് പിന്നാമ്പുറ കഥകൾ..... എന്തായാലും കടി കിട്ടിയവനും കടിച്ചവനും കടിയുള്ളവളും ഹാപ്പി......

  ReplyDelete
  Replies
  1. മൂന്നു പേരും ഹാപ്പി അല്ലേ

   Delete
 2. തുടർച്ചയായി കയറ്റുമതി ചെയ്യാൻ മാത്രം പട്ടികൾ കേരളത്തിലില്ലാത്തതുകൊണ്ടാണ് ഏജന്റുമാർ അതിനു ശ്രമിക്കാത്തത്. അല്ലെങ്കിൽ ഇറച്ചിക്കോഴികളെ വളർത്തുന്നതു പോലെ ഇറച്ചിപ്പട്ടികളെ വല്ല നഴ്സറിയിലും കൂടി വളർത്തണം....

  ReplyDelete
  Replies
  1. എന്നാലും ഉള്ളതിനെ പിടിച്ച് ഒരു കണ്ടയിനർ എങ്കിലും അയക്കാമായിരുന്നു.

   Delete
 3. നല്ല സജക്ഷൻ...
  തിന്നുവാൻ വേണ്ടി ചൈനയും ,
  കൊറിയയുമൊക്കെ ആഫ്രിക്കയിൽ നിന്നും
  പട്ടികളെ ഇറക്കുമതി ചെയ്യുന്നുണ്ട്

  ReplyDelete