2015, ജൂലൈ 16, വ്യാഴാഴ്‌ച

സ്കൂൾ മോഷണം

 എന്തിലും ഏതിലും ഒരു വർഗീയതയുടെ നിറം കൊടുക്കാൻ നമ്മൾ വളരെ സമർത്ഥരാണ്. എന്നിട്ട് അതങ്ങു ആളിക്കത്തണം. അതിൽ കുറെയേറെ മനുഷ്യരുടെ ജീവൻ നഷ്ട്ടപ്പെട്ടെന്നിരിയ്ക്കാം. അത് കൂടുതൽ നല്ലത്. അത് വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നും ആണെങ്കിൽ വളരെ നല്ലത്. തമ്മിലുള്ള വിദ്വേഷം വർദ്ധിക്കാൻ അത് ഉതകുമല്ലോ. അതൊരു കനലായി ഇങ്ങിനെ അണയാതെ ചാരത്തിൽ മൂടി ക്കിടക്കും.  എപ്പോഴെങ്കിലും വീണ്ടും ഒന്ന് ഊതി ക്കത്തിയ്ക്കാൻ അത് കൂടുതൽ സൗകര്യം ആകുമല്ലോ.

 കഴിഞ്ഞ ഫെബ്രുവരിയിൽ  ഡൽഹി വസന്ത വിഹാറിൽ ഒരു സ്കൂൾ ആക്രമിക്കപ്പെട്ടു. എന്തൊക്കെയോ മോഷണം പോവുകയും ചെയ്തു. ഇതൊരു  ക്രിസ്ത്യൻ സ്കൂൾ ആയതു കുറെപ്പേർക്ക് സൌകര്യമായി.  ഹോളി ചൈൽഡ് ഒക്സിലിയം സ്കൂൾ. ന്യുന പക്ഷ ക്കാരുടെ സ്കൂളിനു നേരെയുള്ള   ആക്രമണത്തിന് പിന്നിൽ സ്വാഭവികമായും ഹിന്ദു സംഘടനകൾ  ആണെന്ന് വിധിയെഴുതി. കേരളത്തിലും ഇതിന്റെ അലയൊലികൾ മുഴങ്ങി.   മതേതര പാർട്ടികളായ  മാർക്സിസ്റ്റ്, കോമണ്‍ഗ്രസ്സ് എന്നിവർ ഹിന്ദു സംഘടനകൾ  തന്നെ ഇത് ചെയ്തത് എന്ന് തീർത്തു പറഞ്ഞു. പെട്ടെന്ന് കിട്ടിയ ഒരു വികാര ആനുകൂല്യം ഇവർ മുതലെടുത്തു.

കുറ്റക്കാരനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. മൌണ്ട് കാർമൽ സ്കൂളിൽ  പഠിയ്ക്കുന്ന ഒരു വിദ്യാർത്ഥി. 1 9 വയസ്സുള്ള മനിപ്പൂർ സ്വദേശി രോഹുൽ മോയെരാങ്ങ്തെം. അതെ സ്കൂളിൽ മോഷണം നടത്തുമ്പോഴാണ് പിടിയിലായത്. ചോദ്യം ചെയ്തപ്പോഴാണ് ഫെബ്രുവരിയിൽ ഹോളി ചൈൽഡ് ഒക്സിലിയം സ്കൂൾ. മോഷണം നടത്തിയതും ഇവൻ തെന്നെയെന്നു സമ്മതിച്ചത്.

അന്ന് ബഹളം കൂട്ടിയ വർഗീയ സംഘടനകളും അച്ചന്മാരും രാഷ്ട്രീയ പാർട്ടികളും ഇപ്പോൾ എന്ത് പറയുന്നു?




5 അഭിപ്രായങ്ങൾ:

  1. അവരൊന്നും പറയില്ല.കാരണം ഊഹിക്കാമല്ലോ!!!!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരു ന്യുന പക്ഷ പുകമറ ആണ് അവർക്ക് ആവശ്യം. സുധീ

      ഇല്ലാതാക്കൂ
  2. കാളപെറ്റു എന്ന് കേൾക്കും മുന്നെ കയർ എടുക്കുന്നോരെ എൻത് പറയാനാ...(മനുഷ്യക്കടത്ത്..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതിനു മറ്റു ചില താൽപ്പര്യങ്ങളും ഉണ്ട് അനശ്വര

      ഇല്ലാതാക്കൂ
  3. എന്തിലും ഏതിലും ഒരു വർഗീയതയുടെ
    നിറം കൊടുക്കാൻ നമ്മൾ വളരെ സമർത്ഥരാണ്.
    എന്നിട്ട് അതങ്ങു ആളിക്കത്തണം. ...

    മറുപടിഇല്ലാതാക്കൂ