Saturday, July 25, 2015

ഗണ്‍മാൻ

പദവിയുടെ അന്തസ്സ് കാത്തു സൂക്ഷിക്കണം.

വന്ന വഴി മറക്കരുത്.

ഇങ്ങിനെ പല സൂക്തങ്ങളും കേരള മുഖ്യ മന്ത്രി ഉമ്മൻ നിയമ സഭയിൽ ഉരുവിടുകയുണ്ടായി. ജഡ്ജിയെ തെറി പറയുന്നതാണ് ഇതെല്ലാം. പിന്നെ നിയമ സഭ ആകുമ്പോൾ എന്തും പറയാം. അതിനകത്ത് പറയുന്നതിന് സംരക്ഷണം ഉണ്ടല്ലോ.

അത് കഴിഞ്ഞു പുറത്തു ഉമ്മൻ ചാണ്ടി മുഖ്യ മന്ത്രിയുടെ  മുഖ്യഗണ്‍മാൻ കെ.സി. ജോസഫ്  ജഡ്ജിയെ കുറെ  അധിക്ഷേപിച്ചു. ഗണ്‍ മാൻ എന്ന് കേൾക്കുമ്പോൾ  മനസ്സിൽ  വരുന്നത് സലിം രാജ് ആയിരിക്കും. കേരളത്തിൽ ഗണ്‍ മാൻ എന്ന് അറിയപ്പെടുന്ന ഒരേ ഒരു വ്യക്തി സലിം രാജ് മാത്രമാണ്. ചാണ്ടി പറഞ്ഞത് പോലെ പദവിയുടെ അന്തസ്സ് കാത്തു സൂക്ഷിച്ച  ഗണ്‍ മാൻ. വെടി വയ്ക്കും.മുതലാളിയെ കൊണ്ട് വെടി  വെപ്പിയ്ക്കുചെയ്യും. അത് പോലെയാണ് ജോസഫ്. ഉമ്മൻ ചാണ്ടി പറഞ്ഞാൽ അപ്പം വെടി പൊട്ടിക്കും.    ചാണ്ടി പറഞ്ഞതിലും ഒരു പടി മുന്നോട്ടു പോയി അദ്ദേഹം  ജഡ്ജിയെ നീലത്തിൽ വീണ കുറുക്കനോട് ഉപമിച്ചു.   ജോസഫ് ഫേസ് ബുക്കിലാണ് ഇത് നടത്തിയത്. പിന്നെ അത് പിൻ വലിച്ചു. തന്തയ്ക്കു പറഞ്ഞിട്ട് അത് പിൻ വലിക്കുന്നത് പോലെയേ ഉള്ളൂ അതിനർത്ഥം. പറയാനുള്ളത് പറയുകയും പിന്നീട് വലിക്കുകയും.  

അഡീഷനൽ  ഗണ്‍മാൻ ആയ ഹസ്സൻ ആണ് അടുത്ത വെടി പൊട്ടിച്ചത്. പത്ര സമ്മേളനം നടത്തി ജഡ്ജിയെ ചീത്ത വിളിച്ചു. പിന്നെ നേരിട്ടുള്ള ചീത്ത വിളിയല്ല ഇവരുടേത്. പോടാ പുല്ലേ എന്ന് പറയുന്നതിന് പകരം " തൃണവൽ സദൃശമായ സ്മശ്രു" എന്നൊക്കെ പറയും.

ഇനി മുഖ്യ മന്ത്രി പറഞ്ഞ കാര്യങ്ങൾ.  പദവിയുടെ അന്തസ്സ് കാത്തു സൂക്ഷിക്കണം. വന്ന വഴി മറക്കരുത്. ഇതൊക്കെ മുഖ്യ മന്ത്രിക്കും യോജിക്കുന്നതല്ലേ? മുഖ്യ മന്ത്രി എന്ന പദവിയുടെ അന്തസ്സ് നോക്കണ്ടേ? ജഡ്ജ് തെറ്റ് ചെയ്‌താൽ അതിനു നിയമപരമായ പരിഹാരം ഉണ്ടല്ലോ. അതിനു സ്വന്തം പോക്കറ്റിൽ നിന്നും ഒരു ചില്ലി കാശ് പോലും മുടക്കേണ്ട. മുഖ്യ മന്ത്രിയുടെ അന്തസ്സ് രക്ഷിക്കാൻ ഞങ്ങൾ നികുതി ആയി തന്ന പണം വക്കീലന്മാർക്ക് നൽകി സുപ്രീം കോടതി വരെ കേസ് വാദിക്കാമല്ലൊ. അല്ലാതെ നിയമ സഭയിൽ ജഡ്ജിയെ തെറി വിളിക്കുകയാണോ പദവിയുടെ അന്തസ്സ്? ഗണ്‍മാൻമാരെ നിയോഗിച്ചു ചീത്ത വിളിപ്പിക്കുകയാണോ പദവിയുടെ അന്തസ്സ്?

അത് പോലെയാണ്  ശ്രീ കെ.സി. ജോസഫ് മന്ത്രി. പദവിയുടെ അന്തസ്സ് നോക്കാതെ കൂലി തല്ല്‌ അദ്ദേഹം ഏറ്റെടുക്കുന്നത് എന്തിനാണ്? ശ്രീ ഉമ്മൻ ചാണ്ടിയെ ജഡ്ജ് എന്തെങ്കിലും പറഞ്ഞതിന് മന്ത്രി ജോസഫ് എന്തിനു വക്കാലത്ത് എടുക്കണം?  എം.എൽ.എ. ആണല്ലോ  ശ്രീ എം.എം. ഹസ്സൻ.. പദവിയുടെ അന്തസ്സ് കാത്തു സൂക്ഷിക്കാൻ അദ്ദേഹവും ബാധ്യസ്ഥനല്ലേ? മുഖ്യ മന്ത്രിയെ ജഡ്ജി വിമർശിച്ചതിന് ശ്രീ ഹസ്സൻ എന്തിനു ഹാലിളകണം?

8 comments:

 1. ഗണ്‍മോന്‍റെ വെടിവപ്പു ചരിതങ്ങള്‍ അങ്ങാടിപ്പാട്ടാണ്....... അടുത്ത വെടിവപ്പുകാരന്‍ അലൂമിനിയപാത്രത്തിന് ഏറ് കിട്ടിയപോലുള്ള മോന്തക്കാരന്‍...... മന്ത്രിയാണത്രേ മന്ത്രി അന്തസ്സ് വേണമെടാ മലരേ......

  ReplyDelete
  Replies
  1. അപ്പൂപ്പൻറെ ചെറുമകൻ ഈ വേട്ടക്കാരന്റെ സംഭാവനയാണ്. ചളുങ്ങിയ മോന്തകൾ ആണ് വിനോദെ നമ്മളെ ഭരിക്കുന്നത്‌.

   Delete
 2. വെടിക്കാര് വെടിപൊട്ടിക്കും വെടിവെക്കും...!

  ReplyDelete
  Replies
  1. വയ്ക്കട്ടെ വെടി പൊട്ടട്ടെ.

   Delete
 3. വെടികളെ തടഞ്ഞിട്ട് നടക്കാന്‍ വയ്യ.

  ReplyDelete
  Replies
  1. വഴിപാടായിട്ടു വെക്കുന്ന വെടി യുടെ കാലം കഴിഞ്ഞു. ഇപ്പോൾ സന്തോഷത്തിനുള്ളവയാണ്.

   Delete
 4. ഒരു തെറിവിളിയാണെങ്കിലും അതിലെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വമായി ഈ വെടിവെപ്പുകളെ കണ്ടാൽ പോരേ?

  ഏതായാലും ആനുകാലിക വിഷയങ്ങൾ ബ്ലോഗിൽ ചർച്ച ചെയ്യുന്നത് നല്ല കാര്യമാണ്. ആശംസകൾ...

  ReplyDelete
  Replies
  1. ഒറ്റയ്ക്കും കൂട്ടായും അല്ലേ ശ്രീജിത്ത്‌ . ഇതൊക്കെ കാണാൻ നമ്മളും.

   Delete