Monday, June 29, 2015

ആറാട്ട് മുണ്ടൻ

Image result for images of arattu [padmanabhaswamy temple arattu mundan

ഈ ഉപ തെരഞ്ഞെടുപ്പിലൂടെ ഒരു പാട് കാര്യങ്ങൾ ജനങ്ങൾ കേട്ടു. ചാണ്ടിയുടെയും കൂട്ടരുടെയും വികസനം. അച്യുതാനന്ദന്റെയും കൂടരുടെയും ( കൂട്ടര് ഉണ്ടായിരുന്നോ? വിജയൻ ഒളിവിൽ ആയിരുന്നു). അഴിമതി വിരുദ്ധം, ബിജെ.പി. യുടെ സദ്‌ ഭരണം. അങ്ങിനെ പലതും കേട്ടു. ചില പദ പ്രയോഗങ്ങളും അരുവിക്കര വഴിയായി ജനങ്ങൾക്ക്‌ കിട്ടി.ഷേക്സ്പിയറെ പ്പോലെ പുതിയ വാക്കോ പ്രയോഗമോ ഒന്നും കണ്ടു പിടിച്ചില്ല. പക്ഷെ പഴയ വാക്കുകൾ ഉചിതമായ സ്ഥലത്ത് പ്രയോഗിച്ചു.

 അറവു മാട് എന്ന പ്രയോഗം ആണ് കോണ്‍ഗ്രസ്സിന്റെ വക. സുധീരൻ ആണ് ആ പ്രയോഗത്തിന്റെ ആള്. അച്യുതാനന്ദനെ ഉപമിച്ചതാണ്. കൊല്ലാൻ കൊണ്ട് പോകുന്ന ആടിനെ പ്പോലെ  പിണറായിയും കൂട്ടരും  വി.എസിനെ കൊണ്ട് നടക്കുന്നു എന്നാണു സുധീരൻ പ്രയോഗിച്ചത്.   വലിയ അർത്ഥവും വ്യാപ്തിയും ഒന്നും ഇല്ലാത്ത ഒരു പ്രയോഗം. മാത്രവും അല്ല അത് അത്ര ഉചിതമായില്ല. സന്ദർഭത്തിന് യോജിച്ചതും ഇല്ല. കോണ്‍ഗ്രസ്സ് കാർ ചിരിച്ചു കാണും. അല്ലെങ്കിലും പൊട്ടന്മാർ. ചിരിയെല്ലാം വറ്റിയവർ. അത് പറഞ്ഞിട്ട് സുധീരൻ ചിരിച്ചു. അത് കൊണ്ട് കോണ്‍ഗ്രസ്സുകാരും ചിരിച്ചു. അത്ര തന്നെ.

ആറാട്ട് മുണ്ടൻ. അതൊരു ക്ലാസ് പ്രയോഗം തന്നെ ആയി. എ.കെ. ആന്റണി യെ ആണ് അങ്ങിനെ വിശേഷിപ്പിച്ചത്‌. സന്ദർഭത്തിന് യോജിച്ചത്, അർത്ഥം യോജിച്ചത്,ആകാരം യോജിച്ചത്. കേൾക്കുമ്പോൾ ഒരു രസം, ആലോചിക്കുമ്പോൾ കൂടുതൽ  കൂടുതൽ രസം.

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ഒരുത്സവമാണ്‌ ആറാട്ട്‌. ക്ഷേത്രത്തിൽ നിന്നും പോലീസിന്റെയും നായർ ഭടന്മാരുടെയും അകമ്പടിയോടെ രാജാവ് ഒരു ഘോഷയാത്രയായി നടന്ന് 5 കിലോമീറ്റർ അകലെയുള്ള ശംഖുംമുഖം കട പ്പുറത്ത് എത്തി വിഗ്രഹങ്ങളെ കടലിൽ കുളിപ്പിച്ച് തിരികെ ഘോഷയാത്രയായി പോകുന്നു.  ഈ ഘോഷയാത്രയിൽ ഉടനീളം ഏറ്റവും മുന്നിലായി പൊക്കം കുറഞ്ഞ (മുണ്ടൻ)  ഒരു ആൾ കാണും.  അതാണ്‌ ആറാട്ട് മുണ്ടൻ. കണ്ണ് തട്ടാതെ അയാളെ കൊണ്ട് നടക്കുകയാണ് എന്ന് പറയുന്നു. മറ്റു വല്ല ഐതീഹ്യങ്ങൾ ഉണ്ടോ എന്നറിയില്ല.  

ഇനിയാണ് അച്യുതാനന്ദന്റെ ആ പ്രയോഗത്തിന് ഇവിടെയുള്ള സാംഗത്യം. കോണ്‍ഗ്രസ്സ് കണ്ണ് കിട്ടാതിരിക്കാൻ കൊണ്ട് നടക്കുന്ന ആൾ ആണ് ആന്റണി. അഴിമതി ഇല്ലാത്ത ഒരു വിശുദ്ധന്റെ പരിവേഷം. ചാണ്ടിയുടെ മന്ത്രി സഭ മുഴുവൻ അഴിമതിക്കാർ. അങ്ങിനെയുള്ളപ്പോൾ ആണ് ആറാട്ട്‌ മുണ്ടനെ പ്പോലെ മുന്നിൽ ആന്റണിയെ നടത്തുന്നത്. പിന്നെ ഉയരം. മുണ്ടൻ എന്ന പദം യോജിയ്ക്കും. ആള് കുള്ളൻ. ഇതൊക്കെ ആലോചിച്ചാണ് വി.എസ്. ആ പദം ഉപയോഗിച്ചത്. 

എന്തായാലും സമ്മതിച്ചു കൊടുക്കണം. ഇത്രയും അനുയോജ്യമായ ഒരു പേര് കണ്ടു പിടിച്ചതിന്. സൂപ്പർ. ഈ തെരഞ്ഞെടുപ്പു കഴിഞ്ഞാലും ഈ പ്രയോഗം നില നിൽക്കും. അത്രയ്ക്ക് യോജിച്ചത്.  

8 comments:

 1. അച്ചുമാമനോടാ കളി ...മുൻപും പലരും ചൊറിയാൻ നോക്കിയതാ അവസാനം അവർക്ക്‌ സ്വയം മാന്തേണ്ടി വന്നു

  ReplyDelete
  Replies
  1. ജനങ്ങളുടെ ഇടയിൽ അവരുടെ പച്ചയായ പ്രശ്നങ്ങൾ കണ്ടും കെട്ടും വളന്നവൻ ആണ് അച്ചുമ്മാൻ. അത്ഘു പോലെയാണോ ഖദർ രാഷ്ട്രീയം ആന്റണി

   Delete
 2. അന്തോണി തട്ടിപ്പോയാലും .....പേര് തട്ടിപ്പോവൂല...... അച്ചുമാമന്‍റെ അടിയിൽ അന്തോണിപൊക്കം ഒരടി കൂടി കുറഞ്ഞു.... മൃഗീയവും പൈശാചികവുമായി പോയി.....

  ReplyDelete
  Replies
  1. വിനോദ്. അലക്കിത്തേച്ച രാഷ്ട്രീയം അല്ല അച്ചുമ്മാന്റെ.

   Delete
 3. എന്തായാലും ആറാട്ടുമുണ്ടന്മാർ അരുവിക്കര കയറി രക്ഷപ്പെട്ടു.

  ReplyDelete
 4. നമ്മളെ കുള്ളന്മാരാക്കി ആൾ രൂപൻ

  ReplyDelete
 5. ഭരണഭക്ഷത്തിന് കണ്ണുപറ്റാതിരിക്കുവാൻ വേണ്ടിയുള്ള സാക്ഷാൽ ആറാട്ട് മുണ്ടൻ തന്നെയാണ് ഈ അന്തോണിച്ചൻ

  ReplyDelete
  Replies
  1. ഇപ്പോൾ അതിലുള്ള മൊത്തം ആൾക്കാരും മാനസികമായി കുള്ളന്മാർ ആണ് മുരളീ മുകുന്ദൻ

   Delete