Saturday, June 27, 2015

നായർ സർവീസ് സൊസൈറ്റി

യോഗ്യത ഇല്ലാത്തവർ ഒരു പദവിയിൽ എത്തുമ്പോൾ പദവിയുടെ മാന്യത കൂടി പോകും എന്നുള്ളത് കാണാൻ നായന്മാർ ദൂരെയെങ്ങും പോകണ്ട. അവരുടെ സംഘടന ആയ നായർ സർവീസ് സൊസൈറ്റി യുടെ തലപ്പത്തിരിക്കുന്ന ശുംഭനെ നോക്കിയാൽ മതി. ഒരു സൂമാരൻ, അങ്ങേരെ നായർ എന്ന് വിളിക്കുന്നത്‌ നായർക്ക് അപമാനമാണ്.ഇന്ന് സുരേഷ് ഗോപി പെരുന്നയിൽ പോയി. പെരുന്ന എന്നാൽ NSS ൻറെ ആസ്ഥാനം. സ്ഥാപകനായ മന്നത്തിന്റെ സമാധിയിൽ തൊഴുതു. അതിനു ശേഷം സാമാന്യ മര്യാദയ്ക്ക് ജനറൽ സെക്രട്ടറിയെ കാണാൻ പോയി. സുകുമാരൻ എവിടെയുണ്ടെന്ന് അന്വേഷിച്ചപ്പോൾ ആരോ മീറ്റിംഗ് സ്ഥലത്ത് കൊണ്ടു പോയി. അപ്പോഴാണ്‌ സുകുമാരൻ ചന്ദ്രഹാസവും ഇളക്കി സുരേഷ് ഗോപിക്ക് നേരെ ചാടുന്നത്. പുള്ളി അവിടെ കയറി ക്കൂടായിരുന്നു. സമ്മേളനം നടക്കുകയായിരുന്നു വത്രേ.

ഇതെന്താ വല്ല പാർലമെന്റ് ബട്ജറ്റ്  സമ്മേളനം വല്ലതുമാണോ? സുകുമാരനും കൂട്ടുകാർക്കും കട്ടു തിന്നാനായി പണം എടുക്കാനുള്ള ഒരു മീറ്റിംഗ്. അവിടെ അന്യൻ കയരിക്കൂടാ എന്ന് തന്നെ വയ്ക്കുക. തെറ്റി കയറിയ ആളെ കാര്യം പറഞ്ഞു മനസ്സിലാക്കുക അല്ലായിരുന്നോ വേണ്ടത്? അതിന് പകരം ഭൽസിക്കുക ആയിരുന്നോ വേണ്ടത്?

സുരേഷ് ഗോപി പോയതിനു ശേഷം സമ്മേളനത്തിൽ അദ്ദേഹത്തെ അധിക്ഷേപിച്ചു കുറെ പറയുകയുണ്ടായി. അത് കേട്ട് കയ്യടിക്കാൻ പ്രധിനിധി എന്ന് പറയുന്ന കുറെ പൊട്ടന്മാരും. എന്തിനാണ് ഈ പ്രതിനിധികൾ എന്ന് പറഞ്ഞു ഇവര് പോകുന്നത്? അതിൽ വിരലിൽ എണ്ണാവുന്ന കുറെ പ്പെർക്കു മാത്രം ആണ് സുകുമാരൻ കക്കുമ്പോൾ ഒരു പങ്കു  വല്ലതും തുട്ട് കിട്ടുന്നത്. ബാക്കിയൊക്കെ വല്ല കാപ്പിയും ചോറും കഴിക്കാൻ പോകുന്ന പാവങ്ങൾ.

മുൻപ് ഒരിക്കൽ മോഹൻ ലാൽ ചങ്ങനാശ്ശേരിയിൽ പോയപ്പോഴും ഇത്തരം അസുഖകരമായ സംഭവങ്ങൾ ഉണ്ടായി. മോഹൻലാലും സുരേഷ് ഗോപിയും ഒക്കെ നായന്മാർ ആണ്. ഈ NSS ൻറെ യാതൊരു സഹായവും ഇല്ലാതെ ഇത്രയും എത്തിയവർ. ഇനി അവർ എന്തെങ്കിലും ആദായം ഉണ്ടാക്കാൻ അവിടെ ചെന്നതാണെന്ന് പൊട്ടൻ സുകുമാരൻ പോലും വിചാരിക്കില്ല. എന്നിട്ടും അവരെ അധിക്ഷേപിക്കുകയാണ് അയാൾ.

സുകുമാരന് പേടിയാണ്. സ്വത്തും അധികാരവും കൈ വിട്ടു പോകുമോ എന്ന്. 

മന്നത്തെ ഇന്ന് സുകുമാരൻ തടവിൽ ആക്കിയിരിക്കുകയാണ്. ആ സമാധിയിൽ കയറാൻ അനുവാദം വേണം.  കഷ്ട്ടം. കോടിക്കണക്കിനു സ്വത്താണ് ഇവർ കട്ട് മുടിക്കുന്നത്. ഇത് ഇവരുടെ ആരുടേയും സ്വകാര്യ സ്വത്തു അല്ല. പാവപ്പെട്ട നായന്മാർ പിടിയരി കൊടുത്തും പണം കൊടുത്തും കെട്ടിപ്പൊക്കിയ പ്രസ്ഥാനം ആണ്. സമുദായാചാര്യൻ മന്നത്ത് പദ്മനാഭൻ  ഉണ്ടാക്കിയ സ്ഥാപനം. അതാണ്‌ ഈ കൂട്ടങ്ങൾ നശിപ്പിക്കുന്നത്.

നായന്മാർ ഇത് നോക്കി കയ്യും കെട്ടി ഇരിക്കരുത്. ഇയാളെയും കൊള്ളക്കാരെയും ഒഴിവാക്കാൻ പ്രവർത്തനം തുടങ്ങണം.

12 comments:

 1. നല്ല മനുഷ്യര്‍ ഒരു പ്രസ്ഥാനം പടുത്തുയര്‍ത്തുന്നു . പിന്നെ കുറെ കാപാലികര്‍ വന്നതു കട്ടുമുടിക്കുന്നു..

  ReplyDelete
  Replies
  1. അതെ കല്ലോലിനി. ഇയാൾ ഇത് നശിപ്പിച്ചേ അടങ്ങൂ. സംസ്കാരം ഇല്ലാത്ത മനുഷ്യൻ.

   Delete
 2. കൃഷ്ണപിള്ള പറഞ്ഞ പോലെ നല്ലനായരു മണിയടിക്കും അലവലാതിനായർ അവന്റെ പുറത്തടിക്കും

  ReplyDelete
  Replies
  1. അല്ല മനോജ്‌. അയാള് നായരല്ല.

   Delete
 3. നായർ സമുദായത്തിനു തന്നെ അപമാനമായ വൃത്തികെട്ട _____ന്തു!!!!!!

  ReplyDelete
 4. സമുദായത്തിനു പോലും യാതൊരു വിധ നന്മകളും ചെയ്യാത്ത ഈ പ്രകാശം പരത്തുന്ന പരട്ട നായർ,സ്വന്തം വരുമാനത്തിന്റെ നല്ലൊരു ഭാഗം അഗതികൾക്കും അനാഥർക്കുമായി ചെലവഴിക്കുന്ന ഈ നല്ല മനുഷ്യനെ അപമാനിയ്ക്കാൻ ശ്രമിയ്ക്കുകയല്ലേ ചെയ്തത്‌.ആയിരക്കണക്കിനു നല്ലവരായ നായന്മാരെ പേറുന്ന ഈ പ്രസ്ഥാനം എങ്ങോട്ടാ പോകുന്നത്‌??

  ReplyDelete
  Replies
  1. പക്ഷെ നല്ലവരായ നായന്മാർ നാറിയെ അല്ലെ പേറുന്നത് സുധീ.

   Delete
 5. ദേഷ്യം വന്നാല്‍ നായര് നായരേ കൊല്ലും....
  കൂൂൂൂൂൂൂയ്.......

  ReplyDelete
  Replies
  1. നായര് ഒന്ന് സംഘടിയ്ക്കെണ്ടേ വിനോദ്

   Delete
  2. പെരുന്നയിലെ പോപ്പ് കോപ്പന്‍ സൂമാരന്‍റെ നിക്കറിന്‍റെ കീഴെ നിന്ന്ക്കുന്നതിനേക്കാള്‍ നല്ലത് കെട്ടിത്തൂങ്ങി ചാവുന്നതാണ് ....... മാനഹാനി കുറയും......

   Delete
 6. മന്നത്തെ ഇന്ന് സുകുമാരൻ തടവിൽ ആക്കിയിരിക്കുകയാണ്. ആ സമാധിയിൽ കയറാൻ അനുവാദം വേണം. കഷ്ട്ടം. കോടിക്കണക്കിനു സ്വത്താണ് ഇവർ കട്ട് മുടിക്കുന്നത്. ഇത് ഇവരുടെ ആരുടേയും സ്വകാര്യ സ്വത്തു അല്ല. പാവപ്പെട്ട നായന്മാർ പിടിയരി കൊടുത്തും പണം കൊടുത്തും കെട്ടിപ്പൊക്കിയ പ്രസ്ഥാനം ആണ്. സമുദായാചാര്യൻ മന്നത്ത് പദ്മനാഭൻ ഉണ്ടാക്കിയ സ്ഥാപനം. അതാണ്‌ ഈ കൂട്ടങ്ങൾ നശിപ്പിക്കുന്നത്.

  ReplyDelete
  Replies
  1. ആ സമുദായാംഗങ്ങൾ ഉണരുക ആണ് വേണ്ടത് മുരളീ.

   Delete