Friday, June 12, 2015

പ്രതിരോധ മന്ത്രി

അതാണ്‌ ആണത്വം. സൈനിക കേന്ദ്രങ്ങളെ ആക്രമിച്ച് 18  സൈനികരെ വധിച്ച നാഗ-മണിപ്പുരി തീവ്രവാദികളെ 72 മണിയ്ക്കൂറിനകം തിരിച്ചു ആക്രമിയ്ക്കുകയും അവരുടെ ക്യാമ്പ് തകർക്കുകയും അൻപതിലേറെ തീവ്ര വാദികളെ വക വരുത്തുകയും ചെയ്തു. പുലിയുടെ മടയിൽ ചെന്ന് അതിനെ ആക്രമിയ്ക്കുന്ന രീതി. അത് മോദിയുടെ വിജയം തന്നെ.

നമ്മുടേത്‌, അതായത് മലയാളിയുടെത്, എന്ന് പറഞ്ഞും ഒരു പ്രതിരോധ മന്ത്രി ഭാരതത്തിൽ ഉണ്ടായിരുന്നല്ലോ. എ.കെ.ആന്റണി. അദ്ദേഹത്തിൻറെ പേരിൽ എ .കെ. ഉണ്ടെന്ന് അറിഞ്ഞിരുന്നുവെങ്കിൽ കലാഷ്നികോവ്  എ.കെ. 47 ന്‌
ആ പേരിടില്ലായിരുന്നു. അത്രയ്ക്ക് തണുപ്പൻ. മന്തൻ രാജാവിന് മൈഗുണൻ മന്ത്രി എന്ന് പറഞ്ഞത് പോലെ മൗനി പ്രധാന മന്ത്രിയ്ക്ക് വിക്കൻ മന്ത്രി. മൻ മോഹൻ സിംഗ് ഒന്നും മിണ്ടുകില്ല. ആന്റണി ആകട്ടെ " ങ്ങ" "ഞ്ഞ" " ണ" എന്ന രണ്ടു മൂന്നു വാക്കുകൾ. ആ ഇരിപ്പും പ്രൌഡിയും കണ്ടാൽ
എന്തെങ്കിലും കുഴപ്പമുണ്ട് എന്ന് തോന്നുമോ? ഇല്ല അതാണ്‌ അദ്ദേഹത്തിന്റെ വിജയം. ഇങ്ങിനെ ഇരുന്നു കൊള്ളും. ആർക്കും ശല്യം ഒന്നുമില്ലാതെ. കോണ്‍ഗ്രസ്സ് നേതൃത്വത്തിനും അത് തന്നെ ആവശ്യം. ഒന്നും മിണ്ടില്ലല്ലോ. ഭാരതത്തിൽ നടന്ന എല്ലാ ആയുധം വാങ്ങലിലും കോടികളുടെ കോഴ ഉണ്ടെന്ന് ഏവർക്കും അറിയാം     ബോഫോര്സിൽ രാജീവ് ഗാന്ധി ചെയ്ത പരിപാടി. ആന്റണി സംശുദ്ധൻ. കാര്യം എളുപ്പമായല്ലോ. പാർട്ടിയ്ക്ക് കാശ്. അതാണ്‌ ആശാനെ അവിടെ ഇരുത്തിയത്. 

ആ കാലഘട്ടത്തിൽ ആന്റണി പ്രത്യേകിച്ച് ഒന്നും ചെയ്തില്ല. ഇപ്പോൾ കണ്ടല്ലോ. അതാണ്‌ വ്യത്യാസം.  അദ്ദേഹത്തെ ഇടയ്ക്കിടെ അരുവിക്കരയിലും മറ്റും കാണാം. ഉണ്ടിരുന്ന ആർക്കോ ഉൾവിളി തോന്നി അന്ന് പറഞ്ഞത് പോലെ ആന്റണി ഒരു ദിവസം  പറഞ്ഞു കേരളത്തിൽ നിറയെ അഴിമതി ആണെന്ന്. ആന്റണിയെ ചീത്ത വിളിയ്ക്കാതെ കൊണ്ട് നടക്കുന്നു എന്ന് വച്ച് അത്രയൊന്നും കോണ്‍ഗ്രസ്സുകാർ സഹിയ്ക്കില്ല. പ്രത്യേകിച്ചും, ചാണ്ടി,  മാണി, ബാബു,ചെന്നിത്തല,ശിവകുമാർ തുടങ്ങിയ മന്ത്രിമാർ കോഴ ആരോപണത്തിൽ നിൽക്കുമ്പോൾ.  അവർ പറഞ്ഞു: അത് പൊതുവെ പറഞ്ഞതാണ് മന്ത്രിമാരെ ഉദ്ദേശിച്ചല്ല.  എല്ലാ അഴിമതിക്കാരും അതേറ്റു പറഞ്ഞു. ഞങ്ങളെ ഉദ്ദേശിച്ചല്ല. എന്നിട്ട് ചാണ്ടി ആന്റണിയെ വിളിച്ചു പറഞ്ഞു. "ഒരു പുനരധിവാസ പദ്ധതി പോലെയാണ് ( Rehabilitation) നിങ്ങളെ കൊണ്ട് നടക്കുന്നത്. അത് കൊണ്ട് അഴിമതിയെ പറ്റി മാത്രം പറയരുത്". ആന്റണി ഉടൻ തന്റെ വാക്കുകൾ വിഴുങ്ങി. എന്നിട്ട്  തിരുത്തി പറഞ്ഞു. " ഞാൻ പ്രത്യേകിച്ച് ആരെയും ഉദ്ദേശിച്ചു പറഞ്ഞതല്ല" . അതാണ്‌ ആന്റണി.

ഏതായാലും മറ്റു പ്രതിരോധ മന്ത്രിമാരെ നോക്കി ഇങ്ങിനെ നടക്കട്ടെ അദ്ദേഹം. 
7 comments:

 1. തീവ്രവാദി കേന്ദ്രങ്ങളെ ചുട്ടെറിച്ച്കൊണ്ട് കൊടുത്ത ആ മറുപടി ഭാരതത്തിന്റെ യശസ്സ് ഉയർത്തുന്നു. കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഈ സൈനിക നീക്കത്തെ അഭിനന്ദിക്കേണ്ടതുണ്ട്....

  ReplyDelete
  Replies
  1. അതെ പ്രദീപ്‌ കുമാർ

   Delete
 2. പാക്കിപ്പന്നികൾ നമ്മുടെ ജവാന്റെ തലയറുത്ത്‌ മാറ്റിയപ്പോൾ കമാന്നൊരക്ഷരം പറയാതിരുന്ന മൗനിബാബയാ ഈ മാന്യൻ..

  പാകിസ്ഥാനു ശക്തിയായി തിരിച്ചടി നൽകാൻ മൂന്നുമാസങ്ങൾക്ക്‌ മുൻപ്‌ സൈന്യത്തിനു ഉത്തരവ്‌ നൽകിയ മോഡിജീ ....നട്ടെല്ലെന്താണെന്ന് ഇപ്പോളല്ലേ മനസിലാകുന്നത്‌.....

  ReplyDelete
 3. മോഡിജി പി.എം ആയിരിക്കുന്ന കാലത്ത്‌ ജീവിക്കാൻ കഴിയുന്നത്‌ തന്നെ ഭഗ്യം.

  ReplyDelete
  Replies
  1. അതെ സുധീ. നമ്മൾ തല കുനിയ്ക്കേണ്ട ആവശ്യമെന്തിനു

   Delete
 4. ഭാരതത്തിൽ നടന്ന എല്ലാ ആയുധം വാങ്ങലിലും കോടികളുടെ കോഴ ഉണ്ടെന്ന് ഏവർക്കും അറിയാം ബോഫോര്സിൽ രാജീവ് ഗാന്ധി ചെയ്ത പരിപാടി. ആന്റണി സംശുദ്ധൻ. കാര്യം എളുപ്പമായല്ലോ.
  പാർട്ടിയ്ക്ക് കാശ്. അതാണ്‌ ആശാനെ അവിടെ ഇരുത്തിയത്.

  ReplyDelete
  Replies
  1. അങ്ങേര് വാ തുറക്കാതെ ഇരുന്നത് സൌകര്യമായി. വാ തുറന്നിരുന്നു വെങ്കിൽ പുരത്തായേനെ.

   Delete