Tuesday, June 16, 2015

IIT



" ഇവിടെ ഒരു ഐ.ഐ.ടി. വരും. എ.ഐ.ഐ.എം.എസ്. ന്   നമ്മൾ   സ്ഥലം      കണ്ടു വച്ചിരിയ്ക്കുന്നതും ഈ ജില്ലയിൽ തന്നെ".





ഉമ്മൻ ചാണ്ടി തകർത്തു മുന്നേറുകയാണ്. വേദിയിൽ ആള് കുറവില്ല. കോണ്‍ഗ്രസ്സിലെ അണ്ടനും അടകോടനും എല്ലാം ചാനലുകാര് ഫോട്ടോം പിടിയ്ക്കാൻ വരും എന്നുള്ളത് കൊണ്ട് അലക്കിത്തേച്ച ഉടുപ്പും ചിരിയും ആയി എല്ലാവരും തള്ളിക്കേറി വേദിയിൽ ഇരിപ്പുണ്ട്. 

ഇനി  ഐ.ഐ.റ്റി. കിട്ടാൻ പോകുന്നവരെ  നോക്കാം. അതിനു മുൻപ് സ്ഥലം എവിടെ ആണെന്ന് നോക്കാം. അട്ടപ്പാടി. ആദിവാസി ഊര്. സദസ്സിൽ ഇരിയ്ക്കുന്നത് മുഴുവൻ ആദിവാസികൾ. അവരോടാണ് ഉമ്മൻ പറയുന്നത് നിങ്ങൾക്ക്  ഐ.ഐ.ടി. തരും എന്ന്.





                                                                

11 comments:

  1. വെറും ഉളുപ്പൻ ചാണ്ടി
    തന്നെ ഈ ഉമ്മൻ ‘ചണ്ടി‘ ..!

    ReplyDelete
    Replies
    1. ഇയാളെ എന്ത് വിളിയ്ക്കാനാണ് മുരളീ

      Delete
  2. Replies
    1. അതായിരിയ്ക്കും കറക്റ്റ്

      Delete
  3. ഹഹ - നൂറ്റാണ്ട് കണ്ട വലിയ ഫലിതം

    ReplyDelete
    Replies
    1. പക്ഷേ നമ്മൾക്ക് വ്യത്യസ്ഥമായ ഒരു തിരഞ്ഞെടുപ്പിന് അവസരമിലല്ലല്ലോ. ഇടത്തേക്കാലിലെ മന്ത് വലത്തേ കാലിലേക്കും വലത്തേ കാലിലെ മന്ത് ഇടത്തേക്കാലിലേക്കും മാറ്റി മാറ്റി മലയാളി ജനാധിപത്യം ആഘോഷിക്കുന്നത് അതുകൊണ്ടാവും.....

      Delete
    2. രണ്ടു കാലിനെയും ഒഴിവാക്കാൻ ഒരു വടി ആരും തരുന്നില്ല എന്നതാണ് പ്രശ്നം പ്രദീപ്‌

      Delete
  4. ഇതൊക്കെ എന്ത്?? ഇതിലും വലുത് ഇയാൾ പറയും!

    ReplyDelete
    Replies
    1. ശരിയാ ജ്യുവൽ . എന്ത് പറഞ്ഞാലും ഇവിടെ ഒരു പ്രശ്നവും ഇല്ല.

      Delete
  5. പാവങ്ങള്‍ക്കൊരുപിടീം കിട്ടീട്ടുണ്ടാവില്ല ബിപിന്‍ സാര്‍..
    ആശംസകള്‍

    ReplyDelete
    Replies
    1. എന്തോ ആഹാര സാധനം ആയിരിക്കും എന്നാണു ആ പാവങ്ങൾ ചിന്തിച്ചത്.

      Delete