Thursday, June 25, 2015

പാലാക്കാരൻ

"മാണി സാറിൻറെ വീട്ടിൽ പോകുന്ന വഴി ഏതാ?"
ചോദ്യകർത്താവിനെ നോക്കി. മുണ്ടും ഷർട്ടും വേഷം.നാൽപ്പത്തഞ്ചു വയസ്സ് വരും. കയ്യിലൊരു കറുത്ത ലെതർ  ബാഗ്. മാണിയുടെ ഔദ്യോഗിക വസതിയുടെ ഒരു സ്റ്റോപ്പ്‌ മുൻപേ ബസ്സിറങ്ങിയ ആളാണ്‌.രാവിലെ ഏഴര മണി ആയിക്കാണും
" ആ ജങ്ക്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു പോയാൽ ക്ലിഫ് ഹൌസ് കാണും. അതിൻറെ അടുത്ത് കൂടെ നേരെ പോയാൽ പ്രശാന്ത് എന്ന മാണിയുടെ വീട് കാണാം."
.ഒരു നാട്ടിൻ പുറത്തു കാരൻ. 
"എവിടന്നാ വരുന്നത്?" ഞാൻ ചോദിച്ചു.
"പാലായീന്നാ" 
കയ്യിൽ തൂക്കിപ്പിടിച്ചിരിക്കുന്ന ബാഗ് നോക്കി ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.
" ഇതില് കാശ് ആണോ?" അയാൾ ചിരിച്ചു. " അല്ല. മാണി ആയതു കൊണ്ടും ബാഗ് കണ്ടത് കൊണ്ടും ചോദിച്ചതാ".

ഒരു ജോലിക്കാര്യത്തിനു തന്നെയാ പുള്ളി പോകുന്നത്. അവിടന്ന് ആരോ വിളിച്ചു പറഞ്ഞിട്ടുണ്ട്. ആള് ക്രിസ്ത്യാനി അല്ല. കേരള കോണ്‍ഗ്രസ്സ് കാരനും അല്ല. മാണി ക്കോഴയ്ക്ക് ശേഷം ഒരു പാലാക്കാരനെ അടുത്ത് കാണുവാ. അടുത്ത ബസ്  സ്റ്റോപ്പ്‌ വരെ ഒന്നിച്ചാ നടക്കുന്നത്. അൽപ്പം കാര്യം പാലാക്കാരന്റെ നേർ മുഖത്ത് നിന്നും കേൾക്കാം.

"പാലാക്കാര് മാണിയെ കുറിച്ച് എന്തുവാ പറയുന്നത്"
" ഇവിടൊക്കെ പറയുന്നത് പോലെ തന്നെ. ആള് കള്ളനാ എന്ന് അവിടെയും എല്ലാവർക്കും അറിയാം. പക്ഷേ ആര് വന്നു എന്ത് പറഞ്ഞാലും നോ എന്ന് പറയില്ല. ചെയ്തു കൊടുക്കും. പാർട്ടി നോട്ടമില്ല. മാർക്സിസ്റ്റ്കാരും കാശ് കൊടുത്തു കാര്യങ്ങൾ സാധിച്ചു കൊണ്ട് പോകും. അത് കൊണ്ട് നാട്ടുകാർക്ക് ഒരു ഇത് ഉണ്ട്. കാശ് വാങ്ങും. എന്നാലും നാണം കേട്ട് പോയി."
"അടുത്ത എലക്ഷനു നിന്നാ ജയിക്കുമോ?"
"എവിടെ? കഴിഞ്ഞ തവണ തന്നെ 5000 വോട്ടിന്റെ ഭൂരിപക്ഷം അല്ലെ ഉള്ളൂ. ആള് ഫ്രാഡ് ആണെന്ന് എല്ലാവർക്കും അറിയാം".
" ദേ ഇവിടന്നു തിരിഞ്ഞു പത്തു മിനിട്ട് പോയാൽ മതി".
"ശരി". അങ്ങിനെ ആ പാലാക്കാരൻ മാണിയുടെ വീട്ടിലോട്ടു പോയി. 

പാലാക്കാരനെ കണ്ടതിലും ഇത്രയും അറിഞ്ഞതിലും ഉള്ള സന്തോഷത്തിൽ ഞാനും എന്റെ വഴിയെ നടന്നു.


Image result for km mani with brief case images


15 comments:

 1. Replies
  1. ആ നാട്ടിൻ പുറത്തു കാരൻ സത്യം പറഞ്ഞു രാജാവേ.

   Delete
 2. പാവം ഞങ്ങടെ കുഞ്ഞ്മാണി!!!!!

  ReplyDelete
  Replies
  1. ഇത്രയും ഭയാനകമായ ആരോപണം വന്നിട്ടും വളിച്ച ചിരിയും കൊണ്ട് നിൽക്കുന്ന അയാളെ ഇനിയും നമുക്ക് വേണ്ടേ സുധീ. ജയിലിൽ എങ്കിലും

   Delete
 3. നര്‍മ്മത്തിലൂടെ കാര്യം പറഞ്ഞു. :)

  ReplyDelete
  Replies
  1. സംഭവ കഥ ആണ് സ്വപ്ന സഖീ.

   Delete
 4. പാലാക്കാര് തന്നെ പറയുമ്പൊ വിശ്വസിക്കാം. കൂടെക്കിടക്കുന്നവനല്ലേ രാപ്പനി അറിയൂ!!

  ReplyDelete
  Replies
  1. ഇപ്പഴ് നാട്ടു കാർക്കെല്ലാം അറിയാം ജ്യുവൽ. അടുത്തിടെ ഒരു പി.ഡബ്ല്യു.ഡി. കോണ്ട്രാക്ടറെ കണ്ടു. അവരുടെ മന്ത്രി മാത്രം വിചാരിച്ചാൽ പോര. വലിയ കോടികളുടെ തുകയാ. കിട്ടണമെങ്കിൽ മാണിക്ക് കാശ് കൊടുക്കണം.

   Delete
 5. ആളൊരു ശുദ്ധനോ,അതോ?കാര്യംനേടാന്‍ വന്നവന്‍ ഇങ്ങനെയൊക്കെ പറയുമോ!?
  ആശംസകള്‍ ബിപിന്‍ സാര്‍

  ReplyDelete
  Replies
  1. ഏതോ ചെറിയ ജോലിക്കര്യത്തിനു വന്ന പാവം മനുഷ്യൻ. അയാൾക്കൊരു ക് ദ്രോഹം ചെയ്യാൻ എനിക്ക് കഴിയില്ല എന്ന് അയാൾക്കറിയാം. അത് കൊണ്ട് സത്യം പറഞ്ഞു.

   Delete
 6. ഏതായാലും മാണി മണി വാങ്ങി
  ഇനിയേതായാലും മാണി പണി വാങ്ങും......

  ReplyDelete
  Replies
  1. എത്ര നാളായി വിനോദെ അതൊന്നു കാണുവാൻ നമ്മൾ കാത്തിരിക്കുന്നു. കഷ്ട്ടം.

   Delete
 7. Replies
  1. കല്ലോലിനി ,ജനം ഇതൊന്നും അറിയുന്നില്ല എന്നുണ്ടോ?

   Delete
 8. മാണീടെ മണി പവർ മാണിയേ വീണ്ടും ജയിപ്പിക്കും...!

  ReplyDelete