Thursday, June 18, 2015

പുസ്തകം

പള്ളിക്കൂടം തുറന്നിട്ട്‌ ദിവസം കുറെ ആയി. ഇത് വരെ പാഠ പുസ്തകങ്ങൾ കുട്ടികൾക്ക് കൊടുക്കാൻ കഴിഞ്ഞിട്ടില്ല. പുസ്തകം അച്ചടിച്ചിട്ടില്ല. പുസ്തകം ഇല്ലാത്തത് കൊണ്ട് കുട്ടികളുടെ  പഠിത്തവും നടക്കുന്നില്ല. അതാണ്‌ സാക്ഷരതയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന നമ്മുടെ കൊച്ചു കേരളത്തിൽ നടക്കുന്നത്.

 പുസ്തകങ്ങൾ അച്ചടിപ്പിക്കാൻ ഏൽപ്പിച്ച  സർക്കാർ സ്ഥാപനത്തിനോട്കുറെ പുസ്തകങ്ങൾ അച്ചടിച്ച ശേഷം അച്ചടി നിറുത്താൻ സർക്കാർ പറഞ്ഞു. അവർ നിറുത്തി. അതിനു ശേഷം ഒരാഴ്ചയായി. പുറത്ത് ഉള്ള സ്വകാര്യ അച്ചടി ശാലകൾക്ക് നൽകാനാണ് ആലോചിയ്ക്കുന്നത്. അങ്ങിനെ ആലോചിച്ചു ബാംഗലോരിൽ ഉള്ള ഒരു അച്ചടിശാലയ്ക്ക് കൊടുക്കാം എന്ന് തീരുമാനിച്ചു. അപ്പോഴാണ്‌ അഴിമതി വിവാദം വരുന്നത്. സ്വകാര്യക്കാരെ സഹായിയ്ക്കാൻ വേണ്ടിയാണെന്ന്. അതോടു കൂടി അതും വേണ്ടെന്നു വച്ചു. ഇനി എന്ത് ചെയ്യണം എന്ന് ആർക്കും അറിഞ്ഞു കൂടാ.

എത്ര ലാഘവ മനോഭാവത്തോടെയാണ് അധികാരികൾ  വിദ്യഭ്യാസത്തെ സമീപിയ്ക്കുന്നത്‌ എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ഇത്. ഓരോ വർഷവും പുസ്തകം വേണം എന്ന് എല്ലാവർക്കും അറിയാം. അച്ചടിയ്ക്കാൻ കൊടുക്കുന്നത് കേരള ബുക്സ് ആൻഡ്‌ പബ്ലിഷിംഗ് സൊസൈറ്റി എന്ന് പറയുന്ന സർക്കാർ സ്ഥാപനത്തിനാണ്. ഇത്രയും പുസ്തകം അച്ചടിയ്ക്കുന്നതിന് എത്ര സമയം വേണമെന്നും എല്ലാവർക്കും അറിയാം. എന്നിട്ടുംപറയുകയാണ്‌ അച്ചടിക്കാൻ കൊടുത്ത സർക്കാർ അച്ചടി ശാലയ്ക്ക് അത് പൂർത്തിയാക്കാൻ  സമയം കിട്ടിയില്ല അത്രേ.

പെട്ടെന്നൊരു നിമിഷം വന്നു ചേർന്നതല്ലല്ലോ ഇത്.  ഒരു  പഠന വർഷം തുടങ്ങി ക്കഴിയുമ്പോൾ  അറിയുന്നതാണ് അടുത്ത വർഷം എത്ര പുസ്തകം വേണ്ടി വരും എന്ന്. 1, 3, 5, 7,9 എന്നീ ക്ലാസുകളിലെ പുസ്തകത്തിന്‌ മാറ്റം ഒന്നും വന്നതും ഇല്ല. എന്നിട്ടും സമയത്ത് അച്ചടി തുടങ്ങാനും പൂർത്തിയാക്കാനും അവർ ഒന്നും ചെയ്തില്ല. സമയത്ത് തീരാതെ സ്വകാര്യ പ്രസ്സുകളിൽ കൊടുത്ത് അച്ചടിപ്പിയ്ക്കാനും അതിന്റെ കമ്മീഷൻ പറ്റാനും  ഉള്ള ബുദ്ധി ആയിരുന്നു അവരുടേത്.  കഴിവ് കേടാണിത്. ആദ്യമായി ഉമ്മൻ ചാണ്ടി കുറ്റ സമ്മതം നടത്തുകയും ചെയ്തു. സർക്കാരിന്റെ കഴിവ് കേട് ആണെന്ന്. SSLC . പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചതിന്റെ തെറ്റുകൾ നമ്മൾ കണ്ടതാണല്ലോ.അതിന്റെ സർട്ടിഫിക്കറ്റുകൾഇപ്പോഴും കൊടുത്ത് തീർന്നിട്ടില്ല. അത് മുഴുവൻ തെറ്റുകളും. വിദ്യാഭ്യാസം ഇവർക്ക്കച്ചവടം ആണ്. 

സാധാരണക്കാരും പാവപ്പെട്ടവരുമായ കുട്ടികളോട് മുസ്ലിം ലീഗുകാർ പറയുകയാണ്‌ പുസ്തകത്തിന്റെ  ഫോട്ടോ കോപ്പി എടുക്കാൻ. എത്ര നിരുത്തരവാദിത്വപരമായ ധാർഷ്ട്യം നിറഞ്ഞ നിലപാടാണ്  വിദ്യഭ്യാസ വകുപ്പിന്റെത്.  

12 comments:

 1. പാവം കുട്ടികൾ!

  ReplyDelete
  Replies
  1. എന്ത് ചെയ്യും അതാണ്‌ പ്രശ്നം ജ്യുവൽ.

   Delete
 2. കേരളം കണ്ടതിലെ ഏറ്റവും മോശം ഭരണം എന്ന 'സല്‍'പ്പേരു ഈ ഗവര്‍ന്മേന്റിനുള്ളതാണ്.

  ReplyDelete
  Replies
  1. അതും ആ ദ്രോഹികൾ ഒരു അലങ്കാരമായി എടുക്കും അന്നൂസേ

   Delete
 3. ഹാ ഹാ ഹാ.

  വിദ്യാഭ്യാസം എന്ന് തികച്ച്‌ പറയാൻ അറിയാത്തവനൊക്കെ വകുപ്പ്‌ കൊടുത്താൽ ഇത്‌ തന്നെ ഫലം.

  ReplyDelete
  Replies
  1. വിദ്യഭ്യാസം എന്തെന്ന് അറിയില്ലെങ്കിലും അതിനെ കച്ചവടം നടത്താൻ നന്നായി അറിയാമല്ലോ സുധീ

   Delete
 4. പുസ്തകങ്ങളുടെ ആവശ്യമെ ഇല്ല എന്നാണെന്റെ അഭിപ്രായം. പുസ്തകം ഉണ്ടായാലും ഇല്ലേലും എല്ലാവരെയും A+ നലകി വിജയിപ്പിച്ച് പേരെടുക്കുക എന്നത് മാത്രമാണല്ലോ ഇപ്പൊ നമ്മുടെ നാട്ടിലെ വിദ്യ അഭ്യാസം. .. :D

  ReplyDelete
  Replies
  1. അത് ശരിയാ രാജാവെ. എ പ്ലസ് കൊടുക്കുന്നെങ്കിൽ പിന്നെന്തിനു പുസ്തകം.

   Delete
 5. ഈ പോക്ക് അദ്ധ്യാപര്‍ക്കും 'പാടാ'കും.....
  ആശംസകള്‍ ബിപിന്‍ സാര്‍

  ReplyDelete
  Replies
  1. വിവരമില്ലാത്തവർ ഭരിച്ചാൽ ഇങ്ങിനെയൊക്കെ തന്നെ ആകും.

   Delete
 6. എത്ര ലാഘവ മനോഭാവത്തോടെയാണ് അധികാരികൾ വിദ്യഭ്യാസത്തെ സമീപിയ്ക്കുന്നത്‌ എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ഇത്. ഓരോ വർഷവും പുസ്തകം വേണം എന്ന് എല്ലാവർക്കും അറിയാം. അച്ചടിയ്ക്കാൻ കൊടുക്കുന്നത് കേരള ബുക്സ് ആൻഡ്‌ പബ്ലിഷിംഗ് സൊസൈറ്റി എന്ന് പറയുന്ന സർക്കാർ സ്ഥാപനത്തിനാണ്. ഇത്രയും പുസ്തകം അച്ചടിയ്ക്കുന്നതിന് എത്ര സമയം വേണമെന്നും എല്ലാവർക്കും അറിയാം. എന്നിട്ടുംപറയുകയാണ്‌ അച്ചടിക്കാൻ കൊടുത്ത സർക്കാർ അച്ചടി ശാലയ്ക്ക് അത് പൂർത്തിയാക്കാൻ സമയം കിട്ടിയില്ല അത്രേ.

  ReplyDelete
  Replies
  1. വിദ്യാഭ്യാസം അവർക്ക് പ്രശ്നമേ അല്ല. കച്ചവടം ആണ് ഉദ്ദേശം.

   Delete