2015, നവംബർ 21, ശനിയാഴ്‌ച

വിമാന യാത്ര


ആ ചിരിച്ചു കൊണ്ട് നിൽക്കുന്നത് കായിക മന്ത്രി തിരുവൻ ചോർ.

ഇനി ആ വെളുക്കെയുള്ള ചിരിയുടെ കാര്യം എന്താണെന്ന് അറിയണ്ടേ?

റാഞ്ചിയിൽ നടക്കുന്ന ദേശീയ ജൂനിയർ  മീറ്റിനുള്ള താരങ്ങളെ യാത്രയയ്ക്കാൻ കൊച്ചി വിമാനത്താവളത്തിൽ എത്തിയതാണ് മന്ത്രി. തമിഴ് നാട്ടിലെ വെള്ളപ്പൊക്കം കാരണം ട്രെയിൻ റദ്ദാക്കിയത് കൊണ്ട് താരങ്ങളെ എല്ലാം വിമാനത്തിൽ അയക്കാൻ സർക്കാർ ഏർപ്പാട് ചെയ്തു. അതിൻറെ ക്രെഡിറ്റ് എടുക്കാനാണ് മന്ത്രി വിമാനത്താവളത്തിൽ എത്തിയത്. മന്ത്രി അത് വ്യക്തമാക്കുകയും ചെയ്തു. " കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ്  കായിക താരങ്ങളെ ഇങ്ങിനെ വിമാനത്തിൽ അയക്കുന്നത്." ( അത് ഞങ്ങൾ ചെയ്തത്  ഒരു മഹാകാര്യം).  

എല്ലായ്പ്പോഴും ട്രെയിനിൽ പോകുമ്പോൾ യാത്ര അയയ്ക്കാൻ മന്ത്രി എത്ര തവണ റെയിൽവേ സ്റെഷനിൽ എത്തിയിട്ടുണ്ട് എന്നൊന്ന് നോക്കണം.( ഒരു തവണയും എത്തിക്കാണില്ല എന്ന് തീർച്ച.)  

മിയ്ക്കവാറും എല്ലായ്പ്പോഴും റിസർവേഷൻ കിട്ടാതെ തറയിലും ജനറൽ കമ്പാർട്ട് മെന്റിലും തറയിലും ഒക്കെ ആയാണ് നമ്മുടെ കായിക താരങ്ങൾ പോകുന്നത്. ക്രിക്കറ്റിന്റെ ശോഭയും കൊടികളും കണ്ട് തെറ്റി ധരിക്കണ്ട. അത് വേ ഇത് റെ).




വിദേശ യാത്ര  ( വിമാന യാത്ര)

മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി       21 തവണ
എം.കെ.മുനീര്‍                                    19 തവണ. 
ഷിബുബേബി ജോണ്‍                         17 തവണ
കെ.സി. ജോസഫ്                                 14 തവണ
എ.പി. അനില്‍കുമാര്‍                       14 തവണ
കെ.പി. മോഹനന്‍                             13 തവണ
അടൂര്‍ പ്രകാശ്                                     10 തവണ
പി.കെ.അബ്ദുറബ്ബ്                               9 തവണ
തിരുവഞ്ചൂര്‍                                         9 തവണ
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി                  5 തവണ 


മന്ത്രിമാരുടെ വിദേശയാത്രകള്‍ക്കായി ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ ചെലവിട്ടതായി നിയമസഭയില്‍ രേഖാമൂലം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ധനമന്ത്രി കെ.എം. മാണിയും അറിയിച്ചു. 

ഇത്രയും വിമാന യാത്ര നടത്തി ലക്ഷങ്ങൾ അടിച്ചു പൊളിച്ചവരാണ് അർഹരായ, മൈതാനത്തിൽ വിയർപ്പൊഴുക്കി  കേരളത്തിന്‌ മെഡലുകൾ വാരിക്കൂട്ടുന്ന   നമ്മുടെ അഭിമാന ഭാജനങ്ങളായ കൊച്ചു കുട്ടികൾക്ക് മത്സരത്തിനു പോകാൻ ഒരു പ്ലെയിൻ ടിക്കറ്റ് എടുത്തു കൊടുത്തതിന് വലിയ ക്രെഡിറ്റ് എടുക്കുന്നത്.

6 അഭിപ്രായങ്ങൾ:

  1. മറുപടികൾ
    1. ഇങ്ങിനെ പറഞ്ഞെങ്കിലും നമ്മള് കഴുത ജന്മം മാറിയാലോ വിനോദെ

      ഇല്ലാതാക്കൂ
  2. മന്ത്രിമാരുടെ വിദേശയാത്രകള്‍ക്കായി ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ ചെലവിട്ടതായി നിയമസഭയില്‍ രേഖാമൂലം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ധനമന്ത്രി കെ.എം. മാണിയും അറിയിച്ചു. ‘

    നോട്ട് ദി പോയന്റ്...!

    മറുപടിഇല്ലാതാക്കൂ
  3. പാവം ......തിരുവഞ്ചൂര്‍ ആ ക്രെഡിറ്റ് എടുത്തോട്ടെ.........

    മറുപടിഇല്ലാതാക്കൂ
  4. ക്രെഡിറ്റ് എടുത്തോട്ടെ സുധീ പക്ഷെ ആ ചിരി അതാ സഹിക്കാൻ പറ്റാത്തത്.

    മറുപടിഇല്ലാതാക്കൂ