2015, നവംബർ 29, ഞായറാഴ്‌ച

മുസ്ലിം സ്ത്രീകൾ


അസഹിഷ്ണുത വീണ്ടും.

"സ്ത്രീകൾക്ക് പ്രസവിക്കാൻ മാത്രമേ കഴിയുകയുള്ളൂ. ലോകം നിയന്ത്രിക്കുന്നത്‌ പുരുഷന്മാരാണ്. സ്ത്രീകൾക്ക് ഒരു പ്രതിസന്ധി ഘട്ടത്തെ അതിജീവിക്കാൻ കഴിയില്ല.  ഹൃദയ ശസ്ത്രക്രിയ പോലെയുള്ള  വലിയ ശസ്ത്രക്രിയകൾ ചെയ്യാനുള്ള  ധൈര്യം ഇല്ല."

ഇതിൽ കൂടുതൽ സ്ത്രീകളെ അധിക്ഷേപിക്കാൻ എന്താണുള്ളത്?

സുന്നി മുസ്ലിം നേതാവ് കാന്തപുരം അബൂബക്കർ മുസലിയാർ ഒരു പൊതു സമ്മേളനത്തിൽ പറഞ്ഞതാണ് ഇത്.

"സ്ത്രീ പുരുഷ സമത്വം ഇസ്ലാമികമല്ല" അതും  കൂടി പറഞ്ഞു.

പ്രസവിക്കാനുള്ള ഒരു ഉപകരണം. നല്ല ഉപമ. മനസ്സിന് സമ നില തെറ്റിയവർക്കു മാത്രമേ ഇത്തരം അഭിപ്രായം പറയാൻ കഴിയൂ. സ്ത്രീകളെ പണ്ട് മുതലേ ഒരു ഭോഗ വസ്തു വായി മാത്രം കരുതുന്ന ഇസ്ലാം മത മേലാവികളുടെ മാനസിക നില. അതിൻറെ ബഹിർ സ്ഫുരണമാണ് കാന്തപുരത്തിന്റെ ഈ അഭിപ്രായ പ്രകടനം.

ഇത് ഭാരതീയ സംസ്കാരത്തിന് യോജിച്ചതല്ല. സ്തീകളെ എന്നും ബഹുമാന പൂർവ്വം കരുതിയിരുന്ന പാരമ്പര്യം ആണ് ഭാരതത്തിനുള്ളത്‌.പുരാണങ്ങളും ഇതിഹാസങ്ങളും അതിന് ഉദാഹരണമാണ്. അത് കഴിഞ്ഞു ഇങ്ങോട്ട് വന്നാൽ ഝാൻസി റാണി ലക്ഷ്മി ഭായി, സരോജിനി നായിഡു തുടങ്ങിയ എത്രയെത്ര സ്ത്രീ രത്നങ്ങൾ. ഇവരൊക്കെ പ്രസവം എന്ന ജോലി മാത്രമാണോ ചെയ്തു കൊണ്ടിരുന്നത്?

എത്രയെത്ര ഭരണാധികാരികൾ. എത്രയെത്ര ശാസ്ത്രഞ്ജർ, വിദ്യഭ്യാസ വിചക്ഷണർ. അങ്ങിനെ എല്ലാ മേഖലയിലും കഴിവും പ്രാഗത്ഭ്യവും തെളിയിച്ചു വിളങ്ങിയവർ.  

  നമ്മുടെ അസഹിഷ്ണുതാ വാദികൾ വലുതായി പ്രതികരിച്ചു കണ്ടില്ല. അത് പോലെ സ്ത്രീ സമത്വ വാദികളും. സംഭവം മറ്റേതാ. പേടി കാണും. കൊന്നു കളയാൻ വല്ല ഫത്വായും ഇട്ടാലോ? നമ്മുടെ AR രഹ് മാന് എതിരെ മുസ്ലിം തീവ്രവാദികൾ ഫത്വ ഇട്ടപ്പോഴും ഇവിടത്തെ ബുദ്ധിജീവികളും സാംസ്കാരിക(?) ജീവികളും ഒന്നും മിണ്ടിയില്ലല്ലോ. ജീവനിൽ പേടി. അങ്ങിനെ ഒന്നില്ലാത്തിടത് വളു വളാ വാചകം അടിക്കാമല്ലോ. 



                                                                      കാന്തപുരം 

4 അഭിപ്രായങ്ങൾ:

  1. ഇവിടത്തെ ബുദ്ധിജീവികളും സാംസ്കാരിക(?)
    ജീവികളും ഒന്നും മിണ്ടിയില്ലല്ലോ. ജീവനിൽ പേടി.
    അങ്ങിനെ ഒന്നില്ലാത്തിടത് വളു വളാ വാചകം അടിക്കാമല്ലോ.

    മറുപടിഇല്ലാതാക്കൂ
  2. പറഞ്ഞത്‌ മാഗ്നറ്റ്‌ ഫീൽഡ്‌ അല്ലേ??അതിനത്ര വില കൊടുത്താൽ മതി.

    മറുപടിഇല്ലാതാക്കൂ