2015, നവംബർ 25, ബുധനാഴ്‌ച

അത് ലറ്റിക്സ് കിരീടം.

ഇതാ കിരീടം. കേരളത്തിലെ ചുണക്കുട്ടികൾക്ക് റാഞ്ചി ജൂനിയർ അത് ലറ്റിക്സ് മീറ്റിൽ വീണ്ടും കിരീടം. നാലാം തവണ തുടർച്ചയായി. ആകെ  18 തവണ. 403 പോയിന്റ് നേടിയാണ്‌ നമ്മുടെ കുട്ടികൾ ഈ നേട്ടം കൈ വരിച്ചത്‌.

25 സ്വർണം 19 വെള്ളി 16 വെങ്കല മെഡലുകൾ.

മരിയ ജയിസന്റെ പോൾ വാൾട്ടിലെ 3.70 മീറ്റർ  ദേശീയ-മീറ്റ് റിക്കോർഡ് സ്വർണം.   

പ്രഭാവതിയുടെ ട്രയാത് ലനിലും ലോങ്ങ്‌ ജമ്പിലും ഇരട്ട സ്വർണം. 

അഖിലയുടെ 100   മീറ്ററിലും റിലെയിലെയും ഇരട്ട സ്വർണം.

ജിസ്ന മാത്യു 400 മീറ്ററിലെ  മീറ്റ് റിക്കോർഡ് സ്വർണം.  100 മീറ്റർ  മെഡ് ലി റിലേ കൂടി ഇരട്ട സ്വർണം.

അങ്ങിനെ  എത്രയെത്ര നേട്ടങ്ങൾ നമ്മുടെ കൊച്ചു കുട്ടികൾക്ക്.

എല്ലാവർക്കും അഭിനന്ദനങ്ങൾ. മെഡലുകൾ നേടാൻ കഴിയാത്തവർ ഇനിയുള്ള മത്സരങ്ങളിൽ വിജയിക്കട്ടെ എന്നുള്ള ആശംസയും.

നമ്മുടെ തിരുവൻ ചോർ മന്ത്രി ഇതറിഞ്ഞു രംഗത്ത് വന്നിരുന്നു. വീണ്ടും പഴയ പല്ലവി. വളരെ റിസ്ക്‌ എടുത്താണ് കുട്ടികളെ വിമാനത്തിൽ അയച്ചതെന്ന്. എന്തായിരുന്നു റിസ്ക്‌? വിവര ദോഷം പറയുന്നു.

ഇത്രയും നല്ല നമ്മുടെ കായിക താരങ്ങളുടെ ഇനിയുള്ള വളർച്ചയാണ് മുൾമുനയിൽ. സർക്കാർ ആണെങ്കിൽ ഒരു സഹായവും ചെയ്യില്ല. വ്യവസായ സ്ഥാപനങ്ങളും ഒന്നും ചെയ്യില്ല. 50 കോടി മുടക്കി മക്കളുടെ കല്യാണം നടത്താം. ഈ കുട്ടികളെ സഹായിക്കില്ല. മന്ത്രിമാരെല്ലാം വെറും വാചകമടി മാത്രം. 

4 അഭിപ്രായങ്ങൾ:

  1. നല്ല സാഹചര്യമില്ലാതിരുന്നിട്ടും ഈ നാടിന്റെ അഭിമാനമുയർത്തുന്നത് ഈ ചുണക്കുട്ടികളാണ്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ പ്രദീപ്‌. പക്ഷെ ഒരു കാര്യമുണ്ട്. ഇനിയുള്ള പരിശീലനത്തിനും മറ്റും ചെലവ് കൂടുമ്പോൾ ആ പാവങ്ങൾക്ക് താങ്ങാനാകാതെ വരും. അതോടെ ചുണക്കുട്ടികൾ വേദനയോടെ കളി നിർത്തും.

      ഇല്ലാതാക്കൂ
  2. ഈ പടിഞ്ഞാറൻ നാടുകളിലൊക്കെ
    കായിക പ്രതിഭകളായ കുട്ടികളെ സകലമാന
    പ്രോത്സാഹനങ്ങളും , ചിലവും നൽകി അവരെ
    രാജ്യത്തിന്റെ അഭിമാനങ്ങളാക്കി വളർത്തിയെടുക്കുന്ന
    രീതികൾ നമ്മുടെ സർക്കാരുകൾ ചെയ്താലെ നമ്മുടെ നാടും ലോക കായിക രംഗങ്ങളിൽ ശോഭിക്കുകയുള്ളൂ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചെയ്യില്ല മുരളീ. അതിനൊന്നും ഇവർക്ക് താൽപ്പര്യമില്ല. പത്തു കാശ് കീശയിൽ ആക്കുക അത് മാത്രം ലക്ഷ്യം.

      ഇല്ലാതാക്കൂ