Thursday, September 25, 2014

sobha developers.


ശോഭ ഡവലപ്പെർസ് എന്ന  പി.എൻ.സി.മേനോൻറെ കെട്ടിട നിർമാണ കമ്പനി നിലവിലുള്ള നിയമങ്ങളെ കാറ്റിൽ പറത്തി തൃശ്ശൂർ പുഴയ്ക്കൽ 18 ഏക്കർ നെല് വയൽ ആണ് നികത്തിയത്. ഇത് സ്വയം ചെയ്തത് അല്ല എന്ന് തീർച്ച. പഞ്ചായത്തിന്റെയും മറ്റു സർക്കാർ ഏജൻസികളുടെയും അനുവാദവും സഹായവും,പിന്തുണയും സംരക്ഷണവും ഇല്ലാതെ ഇത്രയും വിസ്തീർണമുള്ള വയൽ നികത്താൻ കഴിയില്ലല്ലോ. ശോഭ സിറ്റി എന്ന കെട്ടിട സമുച്ചയം അവിടെ കെട്ടി പ്പൊക്കി തുടങ്ങി. എല്ലാ രാഷ്ട്രീയ പാർട്ടികളും ഈ കയ്യേറ്റം അറിഞ്ഞു. പണം നൽകി ശോഭ അവരെയെല്ലാം ഒതുക്കി. സർക്കാരിൽ പരാതി നൽകി. അവിടെയും കാര്യങ്ങൾ ഒതുക്കി. പണത്തിനു മീതെ പരന്തും പറക്കില്ല എന്നാണല്ലോ പ്രമാണം. 

പക്ഷെ പണത്തിനു  മീതെ ഒരു മാടപ്രാവ് പറന്നു. വിദ്യാ സംഗീത് എന്ന ഒരു വക്കീൽ. നിയ നിയമ ലംഘനത്തിനും പരിസ്ഥിതി നശീകരണത്തിനും എതിരായി അവർ നടത്തിയ നിയമ യുദ്ധത്തിന്റെ അവസാനം ശോഭ നികത്തിയ വയൽ മുഴുവൻ പൂർവ സ്ഥിതിയിൽ ആക്കാൻ ഹൈ ക്കോടതി ഉത്തരവിട്ടു. പക്ഷെ ജില്ലാ കളക്ടർ മെല്ലെ പ്പോക്ക് തുടങ്ങി. അതിനെതിരെ വീണ്ടും കോടതിയിൽ പോയി. നടപടികൾ ഉടൻ പൂർത്തിയാക്കണം എന്ന് കോടതി പറഞ്ഞു.  ആറന്മുള വിമാനത്താവളം നികത്തിയ വയലും ഇങ്ങിനെ പൂർവ സ്ഥിതിയിൽ ആക്കണമെന്ന് ഹൈ ക്കോടതി ഉത്തരവ് പുരപ്പെടുവിച്ചല്ലോ. അവിടെയും കളക്ടർ മണ്ണ് കൊണ്ട് പോകാൻ ആളില്ല എന്ന് പറഞ്ഞ് താളം തുള്ളി സമയം നീട്ടി ചോദിച്ചല്ലോ. രാഷ്ട്രീയക്കാരെക്കാളും അധ:പതിച്ചിരിയ്ക്കുകയാണ് ഈ സിവിൽ സർവീസ് കാർ.

ഇതിനിടെ മേനോൻ വളരെ രസകരമായ ഒരു പ്രഖ്യാപനവും നടത്തുകയുണ്ടായി. തൻറെ വ്യക്തി പരമായ സമ്പാദ്യത്തിന്റെ പകുതി ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുമത്രെ! എത്ര വിചിത്രം! പ്രകൃതിയെ നശിപ്പിച്ച്  വരും തലമുറകൾക്ക്കൂടി നാശം വിതയ്ക്കുന്ന മനുഷ്യൻ 
ജീവകാരുണ്യം നടത്തുന്നു! ഇതൊക്കെ പ്രശസ്തിയ്ക്കും ജനദ്രോഹ പ്രവൃത്തികൾ മൂടി വയ്ക്കാനുമുള്ള അടവുകൾ ആണ്.

ഒരു കാര്യം. ഇനി ഒരു പദ്മശ്രീ കിട്ടാൻ അർഹത ഉള്ള ആള്  മേനോൻ ആണ്.
ബാക്കി എല്ലാ NRI ക്കാർക്കുംകൊടുത്തു കഴിഞ്ഞല്ലോ.

പണത്തിന്റെ ശക്തിയിൽ എല്ലാം അടക്കി വാഴുന്ന കോർപ്പറേറ്റ് കളാണ് ഇന്ന് ലോകം  ഭരിയ്ക്കുന്നത്. രാഷ്ട്രീയ പാർട്ടികൾ അവരുടെ ബിനാമികൾ മാത്രമാണ്.  പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും കൊള്ളയടിച്ചാണിവർ പണവും ഭൌതിക സുഖങ്ങളും നേടുന്നത്.1,76,000 കോടി യുടെ അഴിമതി നടത്തിയ മന്ത്രിമാർ കഴിഞ്ഞ യു.പി.എ. സർക്കാരിൽ ഉണ്ടായിരുന്നത് അറിയാമല്ലോ. പ്രധാന മന്ത്രി മൻ മോഹനും സംശയത്തിന്റെ നിഴലിൽ ആണ്. ആ കൽക്കരി പ്പാടങ്ങൾ ആണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി റദ്ദാക്കിയത്.

 പണത്തിനു   മുന്നിൽ അഭിമാനം പണയം വച്ച് പഞ്ച പുശ്ചം അടക്കി നിൽക്കുന്ന ബഹു ഭൂരി പക്ഷത്തിനിടയിൽ വ്യത്യസ്തതയുള്ള കുറേപ്പേർ ഈ ലോകത്ത് ഉണ്ട്. അത് കൊണ്ടാണ് നമ്മുടെ സമൂഹവും ലോകവും മുന്നോട്ട് പോകുന്നത്. അധികാരത്തിനും പണത്തിനും നേർക്ക്‌ സധൈര്യം തല ഉയർത്തി നിൽക്കാൻ കഴിവുള്ള, അനീതിയ്ക്കു എതിരെ പോരാടാൻ സന്മനസ്സും ധൈര്യവുമുള്ള കുറേപ്പേർ. അവരാണ് നമ്മുടെ നിലനിൽപ്പിനു സഹായിക്കുന്നത്. 

No comments:

Post a Comment