2013, ജൂൺ 18, ചൊവ്വാഴ്ച

ROAD ACCIDENTS

അമിത വേഗത,അശ്രദ്ധ,അഹങ്കാരം, ഇത്  ആണ് റോഡപകടങ്ങൾ ഉണ്ടാക്കുന്ന മൂന്നു കാരണങ്ങൾ. സാധാരണ ഇതിൽ ഏതെങ്കിലും ഒന്നാണ്  അപകട  കാരണം. പക്ഷെ ഇത് മൂന്നും കൂടി ചേർന്നതാണ് മന്ത്രിമാരുടെ വാഹനങ്ങൾ ഉണ്ടാക്കുന്ന അപകടങ്ങൾക്ക് കാരണം. 

 മുകളിൽ ചുവന്ന  ലൈറ്റും തെളിച്ച് ചെവിയടപ്പിക്കുന്ന സൈറനും ഹോണും മുഴക്കി മിന്നൽ  വേഗത്തിൽ പോകുന്ന പോലീസ് പൈലറ്റ്‌ വാഹനം. വഴിയിലെ വാഹനങ്ങളെയും ജനങ്ങളെയും കൈ ആംഗ്യം കാട്ടിയും വിളിച്ചു പറഞ്ഞും മാറ്റി പാഞ്ഞു പോകുന്നു.  അതിന് പിറകിൽ ചുവന്ന വെളിച്ചം കറക്കി, ത്രിവർണ പതാകയും പാറിച്ച്  അതെ വേഗതയിൽ ചീറി പ്പാഞ്ഞു പോകുന്ന മന്ത്രിയുടെ വാഹനം. ഒരു 100-120  കിലോ മീറ്റർ വേഗത ഏറ്റവും കുറഞ്ഞത്‌ കാണും. പലയിടത്തും സിഗ്നൽ ലൈറ്റും ലംഖിച്ചായിരിക്കും  പോക്ക്.  ഇത്രയും വേഗത്തിൽ എങ്ങോട്ടാണിവർ പാഞ്ഞു പോകുന്നത്? പോക്ക് കണ്ടാൽ തോന്നും ഏതോ അത്യാവശ്യമായ ഭരണ കാര്യത്തിനായിരിക്കുമെന്ന്. എന്നാൽ തെറ്റി. വല്ല കടയുടെ ഉദ്ഘാടന ത്തിനോ മറ്റോ ആയിരിക്കും ഈ പോക്ക്.

ദൂര യാത്രയിൽ ഓരോ സ്റ്റെഷൻ അതിർത്തി കടത്തി വിടേണ്ടതിന്റെ  ചുമതല ആ സ്റ്റെഷൻ പോലീസിന്റെ  ആണ്. അപ്പോൾ പൈലറ്റ്‌ വാഹനത്തിന്റെ മുന്നേ അവിടത്തെ ജീപ്പ് ഇതേ സ്പീഡിൽ പോകും. ഈ ജീപ്പിന്റെയും  പൈലറ്റ്‌ വാഹനത്തിന്റെയും ഡ്രൈവർ മാരുടെ അതിലെ ജീവനക്കാരുടെയും വിചാരം ജനങ്ങളെ റോഡിൽ നിന്നും മാറ്റി വളരെ വേഗതയിൽ പോയാൽ മന്ത്രിക്കും അവരുടെ മേലധികാരികൾക്കും സന്തോഷം ആകും എന്നാണ്. സത്യത്തിൽ മന്ത്രിഅറിയുന്നില്ല  ഇവരുടെ പരാക്രമങ്ങൾ.  

ഇത്രയും വേഗതയിൽ പ്പോകാൻ  മന്ത്രിക്ക്  നിയമ പരിരക്ഷ ഉണ്ടോ? എ ത്ര അപകടങ്ങൾ ആണ് മന്ത്രി വാഹനങ്ങൾ മുഖേന ഉണ്ടായിട്ടുള്ളത്‌ ? ഈ ജൂണ്‍ 16 ന് കിളിമാന്നൂരിനു അടുത്ത് കാരേറ്റ് മുഖ്യ മന്ത്രിയെ  അകമ്പടി സേവിച്ച  പൈലറ്റ്‌ വാഹനം ഒരു സ്വകാര്യ കാറിൽ ഇടിച്ച് കാറിൽ സഞ്ചരിച്ച ദമ്പതികൾക്കും 3 പോലീസുകാർക്കും പരിക്കേറ്റു.(കാറിൽ പ്പോയ പാവങ്ങളുടെ പേരിൽ  ആയിരിക്കും അമിത വേഗതക്കും അശ്രദ്ധമായ ഡ്രൈവിംഗ് നും കേസ് ചാർജ് ചെയ്തത്) മന്ത്രിമാർക്ക് നിയമാനുസൃതമുള്ള വേഗതയിൽ പോയാൽ  പോരെ? സിഗ്നൽ ലൈറ്റുകൾ  ലംഖിക്കാതെ   ഗതാഗത നിയമങ്ങൾ തെറ്റിക്കാതെ?


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ