Monday, June 24, 2013

Sex Scandals Kerala

മന്ത്രിമാരുടെയും, എം.പി.മാരുടെയും,എം.എൽ.എ.മാരുടെയും മറ്റു ജന പ്രധിനിധി കളുടെയും, രാഷ്ട്രീയ നേതാക്കളുടെയുംഅസാന്മാർഗിക പ്രവൃത്തികളും പര സ്ത്രീ സംസർഗവും പണ്ടു കാലം മുതലേ തുടങ്ങിയതും  കുറച്ചൊക്കെ പരസ്യമായ രഹസ്യങ്ങളും കുറെയേറെ ആരും അറിയപ്പെടാതെ പോവുകയും ചെയ്തവ  ആയിരുന്നു. അന്ന് ഇന്നത്തെപ്പോലത്തെ പത്ര പ്രവർത്തനം ഇല്ലാതിരുന്നതും  അണികൾ ഇപ്പോഴത്തെപ്പോലെ  അസംതൃപ്തർ  അല്ലാതിരുന്നതു മായിരുന്നു പബ്ലിസിറ്റി കിട്ടാതെ പോകാനുള്ള  പ്രധാന കാരണം. അന്നത്തെ നേതാക്കന്മാർ സന്മാർഗ ജീവിതത്തിലും ഉയർന്ന മൂല്യങ്ങളിലും വിശ്വസിച്ചിരുന്നു എന്നത് മറ്റൊരു കാരണം.  പ്രധാന മന്ത്രി നെഹ്രുവിനെതിരായി പ്പോലും ആരോപണങ്ങൾ ഉണ്ടായിരുന്നല്ലോ.

50 വർഷങ്ങൾക്കു മുൻപ്, 1964 ൽ  കേരളത്തിലെ ആഭ്യന്തര മന്ത്രി ആയിരുന്ന P.T. ചാക്കോ  യുടെ പേരിൽ ഉയർന്ന ലൈംഗിക  ആരോപണം ആണ്  ഓർമയിൽ ആദ്യം വരുന്നത്. അദ്ദേഹം മന്ത്രി സ്ഥാനം  രാജി വക്കുകയും ചെയ്തു. ലൈംഗിക  ആരോപണങ്ങൾ P K കുഞ്ഞാലിക്കുട്ടി,നീല ലോഹിത ദാസൻ നാടാർ, P. J. ജോസഫ്‌, P.J. കുര്യൻ,ജോസ് തെറ്റയിൽ തുടങ്ങിയ മന്ത്രിമാരിലൂടെ കടന്ന്  ഇന്നത്‌  മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓഫീസിൽ എത്തി നിൽ ക്കുന്നു.

കാര്യ സാധ്യത്തിനു കാഴ്ച വയ്ക്കുന്നതുൾ പ്പടെ നേതാക്കൾക്ക്‌ പര സ്ത്രീ ഗമനത്തിന് അനുകൂല സാഹചര്യങ്ങൾ ആണുള്ളത്. പണം അധികാരം എന്നിവ. പഞ്ച പുച്ഛം അടക്കി നിൽക്കാൻ ധാരാളം ആൾക്കാർ.ക്രിസ്റ്റീൻ കീലർമാർ നീര റാടിയയുടെയും സരിത യുടെയും വേഷത്തിൽ നിറഞ്ഞാടുന്നു.  ഈ സാഹചര്യം നേതാക്കൾ   നന്നായി മുതലെടുക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിലെ പല പൊതു മേഖല സ്ഥാപനങ്ങൾക്കും,  കേന്ദ്ര പൊതു മേഖല സ്ഥാപനങ്ങൾക്കും,  ഡൽഹിയിൽ ഇതിനായി ലൈസണ്‍ ഓഫീസ് എന്ന പേരിൽ വീടുകളും ഫ്ലാറ്റുകളും ഉണ്ടെന്നും അവ ഇതിനായി ഉപയോഗിക്കുന്നുവെന്നും പറഞ്ഞു കേൾക്കുന്നുണ്ട്. അലക്കി വെളുപ്പിച്ച  വസ്ത്രങ്ങൾക്കുള്ളിൽ നിന്നും വെളുക്കെ ചിരിക്കുന്ന എത്രയോ നേതാക്കളുടെ കാമ കേളികളുടെ കഥകൾ നാട്ടിൽ പാട്ടാണ്? പക്ഷെ തെളിവില്ല. പണവും സ്വാധീനവും ഉപയോഗിച്ച് അവരും , അവരുടെ കൂട്ടാളികളും, പിണിയാളുകളും ചേർന്ന്  തെളിവ് നശിപ്പിക്കുന്നു. ഇതിലവർ ഒറ്റക്കെട്ടാണ്. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ പരസ്പര സഹായികൾ ആണ്.

കാലം മാറി. ആധുനിക സാങ്കേതിക വിദ്യ വളരെ പുരോഗമിച്ചു.ഈ സംഗമങ്ങളും കേളികളും പുറത്തു കൊണ്ടു വരുന്നത് വളരെ എളുപ്പമായിരിക്കുന്നു. പുതിയ scoop കൾക്ക് വേണ്ടി പായുന്ന മാധ്യമങ്ങൾ മത്സരിച്ചാണ് വാർത്തകൾ കൊണ്ടു വരുന്നത്.  വീഡിയോ ദൃശ്യങ്ങൾ സഹിതം  പീഡന ത്തിന് സ്ത്രീ പരാതി കൊടുക്കുന്ന രീതിയിൽ കാര്യങ്ങൾ എത്തി നിൽക്കുന്നു. ഒരു രീതിയിൽ നോക്കിയാൽ ഇത് നല്ലത് തന്നെ. ആധുനിക ഉപകരണങ്ങളുടെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തി ജന പ്രധിനിധികളുടെയും രാഷ്ടീയ നേതാക്ക ളുടെയും അസാന്മാർഗിക പ്രവൃത്തികൾ പുറത്തു കൊണ്ടു വരണം.അവരെ പൊതു ജന മദ്ധ്യത്തിൽ തുണിയുരിഞ്ഞു നിർത്തണം. പൊതു ജീവിതത്തിൽ നിന്നും എന്നെന്നേക്കുമായി  പുറത്താക്കണം. ഒരിക്കലും മടങ്ങി വരാൻ അനുവദിക്കരുത്. അത് ജനങ്ങൾക്കും നാടിനും ആവശ്യമാണ്‌..  

No comments:

Post a Comment