Wednesday, November 9, 2016

500-1000നരേന്ദ്ര മോദിനടത്തിയ അപ്രതീക്ഷിത പ്രഖ്യാപനം ആയിരുന്നു 500 -1000 നോട്ടുകൾ പിൻവലിക്കുക എന്നത്. 

പക്ഷെ അതിലും അപ്രതീക്ഷിതമായിരുന്നു കേരളത്തിലെ ധന മന്ത്രിയുടെ പ്രസ്താവന. "ആവശ്യത്തിന് സമയം കൊടുത്തിട്ടു വേണമായിരുന്നു നോട്ട് പിൻവലിക്കാൻ" എന്ന്. എന്തിനാണ്? കള്ളനോട്ടുകാരെയും കള്ളപ്പണക്കാരെയും സഹായിക്കാനോ? അങ്ങിനെ വെളുപ്പിക്കാൻ സമയം കൊടുത്തിട്ടു പിന്നെന്തിനാ നോട്ട് പിൻവലിക്കുന്നത്?

തോമസ് ഐസക്ക് ആകെ ഫിക്സിൽ ആണ്. പിണാറായിയുടെ നിരീക്ഷണത്തിൽ ആണ്. അതാണ് ഗീതാ ഗോപിനാഥിനെ ഉപദേശക ആക്കിയത്. അതിന്റെ ഒക്കെ നിരാശയിലുംദ്വേഷ്യത്തിലും ആണ് ഇങ്ങിനെ എന്തെങ്കിലും ഒക്കെ പറഞ്ഞു കൊണ്ടിരിക്കുന്നത്.

നികുതി പിരിവ് ശക്തമാക്കുകയാണ് വേണ്ടത്‌ എന്നാണു ഐസക്ക് പ്രധാന മന്ത്രിയോട് പറയുന്നത്. കേരളത്തിൽ ഏതാണ്ട് 40% നികുതി ആണ് വെട്ടിക്കുന്നതു. വാളയാറും, വേലന്താവളവും അമരവിളയും  ചെക്ക് പോസ്റ്റുകളിൽ നടക്കുന്ന നികുതി വെട്ടിപ്പ് നമുക്കറിയാമല്ലോ. പൈൻ സ്വർണ കച്ചവടക്കാരും മറ്റുള്ളവരും നടത്തുന്ന വെട്ടിപ്പ്. ഇതൊന്നും നോക്കാൻ കഴിയാത്ത ഐസക്ക് ആണ് പറയുന്നത് കേന്ദ്രം നികുതി വെട്ടിപ്പ് തടയണം എന്ന്.

ഭാരതത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന ഒരു ശക്തമായ തീരുമാനം ആയിരുന്നു നോട്ട് പിൻവലിക്കൽ. അതിന്റെ ആകസ്മികത   ആയിരുന്നു അതിന്റെ വിജയം. അല്ലാതെ അടുത്ത വര്ഷം പിൻവലിക്കും എന്നൊരു പ്രഖ്യാപനം അല്ല വേണ്ടത്.

ഇതിനെതിരെ ഒരു പാട് പേർ രംഗത്തു വന്നിട്ടുണ്ട്. ഇന്നൊരു ടി.വി. ചാനലിൽ കണ്ടു ഒരു പെൺകൊച്ചു പറയുന്നത്. ''ഞങ്ങൾ പാവപ്പെട്ടവർക്ക് വലിയ ബുദ്ധിമുട്ടു ആയിപ്പോയി." പാവപ്പെട്ടവരെല്ലാം ആയിരവും അഞ്ഞൂറും നോട്ടുകൾ കൊണ്ടല്ലേ നടക്കുന്നത്. അതിൽ കുറഞ്ഞ ഒരു നോട്ടും പാവപ്പെട്ടവന്റെ കയ്യിൽ കാണുകയില്ലല്ലോ. പിന്നെ കാണിച്ചത് സ്വർണ കടയാണ്. കച്ചവടം മോശം എന്ന് കടക്കാരൻ പറയുന്നു.. ഓരോ കടയിലും എത്താൻ സ്വന്തം വിമാനം ഉള്ള മുതലാളിമാരാണ് ഇത് കൊണ്ട് കഷ്ടപ്പെട്ട മുതലാളിമാർ. ഇതൊക്കെയാണ് പാവപ്പെട്ടവർ അനുഭവിച്ച ബുദ്ധിമുട്ടുകൾ. 

ഒരു ചായയും വടയും അല്ലെങ്കിൽ ഒരു ദോശയും കഴിക്കാൻ കയറിയവരാണ് 500 ന്റെയും 1000 ത്തിന്റെയും നോട്ടുകൾ കൊടുത്തത്. ഇരുപത്തഞ്ചോ അമ്പതോ രൂപയുടെ ബില്ല് കൊടുക്കേണ്ടവർ. ഇതൊക്കെ വെപ്രാളപ്പെട്ട് കയ്യിലിരിക്കുന്ന വലിയ നോട്ടുകൾ മാറാൻ ശ്രമിച്ചവർ ആണ്.മാറാൻ ബാങ്കിൽ പോകാൻ മിനക്കെടാതെ നോട്ട് മാറാൻ ശ്രമിച്ചവർ. രാവിലെ 50 രൂപയ്ക്കു പെട്രോൾ അടിക്കാൻ ഒരാൾ 500 രൂപ നോട്ട് കൊടുക്കുന്നത് കണ്ടു.

 എല്ലാവരും 500 .ഉം 1000 ഉം മാത്രമാണോ കൊണ്ട് നടക്കുന്നത്? ഒരു ദിവസം 1000 വും 500 ഉം മാറിയില്ലെങ്കിൽ ജീവിക്കാൻ ബുദ്ധിമുട്ടുന്ന പാവങ്ങൾ.

ഏതായാലും ഈ തീരുമാനം വളരെ നന്നായി.രാജ്യത്തു കള്ളപ്പണം കുറയും. സാമ്പത്തിക വളർച്ച കൂടും. കള്ള നോട്ട് അടിച്ചു ഇവിടെ വിതരണം ചെയ്യുന്ന പാകിസ്ഥാൻ ISI യ്ക്കു ഇതിലൂടെ 500 കോടിയിലധികം നഷ്ട്ടപ്പെട്ടു എന്ന് ഒരു വാർത്ത കണ്ടു. ഇനി വരുന്ന നിയമ സഭ തെരഞ്ഞെടുപ്പുകളിൽ പണത്തിന്റെ സ്വാധീനം കുറയുകയും ചെയ്യും.

4 comments:

 1. തീർച്ചയായും കള്ളപ്പണം മാത്രമല്ല ഈ തീരുമാനത്തിനു പിന്നിലെന്ന് ഉറപ്പിച്ച്‌ പറയാൻ കഴിയും.തീവ്രവാദം ഇലാതാക്കാനുള്ള രാജ്യത്തിന്റെ ആദ്യചുവടുവെയ്പല്ലേ ഇത്‌? ഈ തീരുമാനം കൊണ്ട്‌ ഉറപ്പായും കഴിയും.പണം കിട്ടാതെ ആരും രാജ്യദ്രോഹം നടത്തില്ലല്ലോ.ആ പണം എവിടുന്ന് വരുന്നു,എങ്ങോട്ട്‌ പോകുന്നു,എന്തിനുപയോയിക്കുന്നു ഇതൊക്കെ ട്രാക്ക്‌ ചെയ്യാൻ കഴിയും എന്നത്‌ മാത്രമാ ഈ സ്ട്രാറ്റജിക്ക്‌ സ്റ്റ്രൈക്കിനെ എതിർക്കുന്നവരുടെ ഹാലിളക്കത്തിനു കാരണം.നവദ്വാരങ്ങളിലും സ്വർണ്ണം കടത്തുന്നവർക്ക്‌ ഇനിയെങ്ങനെ കൂലി കൊടുക്കും? ഈയടുത്ത കാലത്തായി സംശയാസ്പദമായി അപ്രത്യക്ഷരായവർ രാജ്യം കനിഞ്ഞു നൽകിയ സവിശേഷാധികാരം ആവോളം ഭുജിച്ച്‌,അതിന്റെ തണലിൽ മതിയായ വിദ്യാഭ്യാസം,സാമ്പത്തികവും നേടിയതിനു ശേഷമല്ലേ രാജ്യദ്രോഹം നടത്താൻ തുനിഞ്ഞത്‌?സർക്കാർ മെഡിക്കൽ കോളേജിൽ പൊതുജനത്തിന്റെ പണം ഉപയോഗിച്ച്‌ മെഡിസിൻ പഠിച്ച്‌ അൽപകാലത്തെ ഗ്രാമീണസേവനത്തിനു ശേഷം വന്ന വഴി മറന്ന് മറുകണ്ടം ചാടുന്ന പോലെയുള്ള പരിപാടി ഇനിയിവിടെ നടക്കില്ലെന്ന് നട്ടെല്ലുള്ള ഒരു ഭരണാധികാരി തീരുമാനിച്ചു.രാജ്യത്തിന്റെ നട്ടെല്ല് തകർക്കുന്ന തീവ്രവാദവും ,കുഴൽപ്പണവും,കള്ളപ്പണവും ഇനി ഇന്ത്യയിൽ വേണ്ട.‌ അടുത്ത കാലത്ത്‌ സംശയാസ്പദമായ സാഹചര്യത്തിൽ അപ്രത്യക്ഷരായ ഒരു സംഘം യുവാക്കൾ ഇന്ന് വേണ്ടായിരുന്നു എന്ന് ചിന്തിയ്ക്കുന്നുണ്ടാകും!!

  ReplyDelete
  Replies
  1. അവിടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ രാജ്യ ദ്രോഹം നടത്തുന്നു, അത് അനുവദിച്ചു കൊടുക്കാൻ ചില ഭരണാധികാരികളും സുധീ

   Delete
 2. ഭാരതത്തിന്റെ സാമ്പത്തിക
  വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന
  ഒരു ശക്തമായ തീരുമാനം ആയിരുന്നു
  നോട്ട് പിൻവലിക്കൽ...

  അതിന്റെ ആകസ്മികത
  ആയിരുന്നു അതിന്റെ വിജയം ..!

  ReplyDelete
  Replies
  1. അതിന്റെ ഫലം വരാൻ കാത്തു നിൽക്കാം മുരളീ

   Delete