2017, ജനുവരി 11, ബുധനാഴ്‌ച

കോപ്പിയടി

ആന പിണ്ടം ഇടുന്നത് കണ്ട് മുയല് മുക്കുന്നു എന്നൊരു പഴഞ്ചൊല്ലുണ്ട്. അത് പോലാണ് കോൺഗ്രസ്സ് എം.എൽ.എ., കെ. മുരളീധരൻ.  വലിയ നേതാക്കൾ വലിയ പ്രസംഗങ്ങളും വലിയ കാര്യങ്ങളും ഒക്കെ പറയുന്നു. അതൊക്കെ മാധ്യമങ്ങളിൽ വരുന്നു. മാധ്യമങ്ങളുടെ തൊഴിൽ തന്നെ അതാണല്ലോ.അത് കണ്ടു കൊണ്ടാണ് മുരളീധരൻ രംഗത്തിറങ്ങിയത്. തനിക്കും ഒരു കൈ നോക്കിയാലെന്താ. ആദ്യമായി കോൺഗ്രസ്സിലെ കഴിവ് കേടു പറഞ്ഞു ഒരു പ്രസ്താവന ഇറക്കി.  അത് ഏതാണ്ട് പൊതു തെറിവിളിയിൽ അവസാനിച്ചു. ആ തെറി വിളി കൊണ്ട് ഇങ്ങേരു ഒരു ഹീറോ ആയി. ( എ. ഗ്രൂപ്പിന്റെ മുന്നിൽ).

പിന്നെ നോക്കിയപ്പോഴാണ്  പുതിയ ട്രെൻഡ് ആയ ഫേസ് ബുക്ക് കാണുന്നത്. ഉടൻ ഫേസ്  ബുക്കിൽ കയറി ഒരു  പോസ്റ്റ് ഇട്ടു. നോട്ട് പിൻവലിക്കലിൽ  മോദിയെ കളിയാക്കിക്കൊണ്ട്. അതിലെ ചില പ്രയോഗങ്ങൾ മാധ്യമങ്ങൾ കൊണ്ടാടി. മുരളിയുടെ കഴിവിനെ പുകഴ്ത്തി. ഒരു ചക്ക വീണു ഒരു മുയൽ ചത്തപ്പോൾ മുരളി അടുത്ത പോസ്റ്റും ഇട്ടു.  അത് ദേശീയതയിൽ ബി.ജെ.പി യെ കളിയാക്കിക്കൊണ്ട്. അതിലെയും ചില പ്രയോഗങ്ങൾ മാധ്യമങ്ങൾ കൊണ്ടാടി.  
ഇതും കൂടിയായപ്പോഴാണ്  മുരളിയുടെ കഴിവുകൾ അറിയാവുന്ന  സാമാന്യ ബോധമുള്ള ജനത്തിന് സംശയമായത്. ഇത് കോപ്പി അടി അല്ലേ?  സംഭവം കോപ്പി തന്നെ. നാസറുദ്ദിൻ മണ്ണാർക്കാട് എന്ന ആള് തന്റെ ഫേസ് ബുക്കിൽ ഇട്ട പോസ്റ്റുകൾ ആണ് മുരളി അതെ പാടി കോപ്പി അടിച്ചു സ്വന്തമായി ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത്. പിന്നെ ആള് ബുദ്ധിമാനാ. അറിയാതിരിക്കാൻ വേണ്ടി ഇപ്പോഴത്തെ കമലാഹാസൻ എന്ന പേര് വെട്ടിച്ചുരുക്കി കമൽ എന്ന്  പോസ്റ്റിൽ ചേർത്തു. പുതിയത് ആണെന്ന് ജനം ധരിച്ചോട്ടെ എന്ന് കരുതി.

മൈക്കിന് മുൻപിൽ പട്ടി -കുശിനിക്കാരൻ മദാമ്മ എന്നൊന്നും വിളിക്കുന്നത് പോലല്ല അന്തസ്സായി എഴുതുന്നത്. അതിനു നിലവാരം വേണം, വിജ്ഞാനം വേണം, വിവരം വേണം,എഴുതാനുള്ള കഴിവ് വേണം. SSLC പരീക്ഷയ്ക്ക് കോപ്പി അടിച്ചതിന്റെ പാരമ്പര്യവും കൊണ്ട് നടന്നാൽ പറ്റില്ല. ഇങ്ങിനെയുള്ള കോപ്പിയടിക്കാരെ എന്ത് ചെയ്യണം എന്ന് സമൂഹം തീരുമാനിക്കണം.

8 അഭിപ്രായങ്ങൾ:

  1. കെ.കരുണാകരൻ നട്ട ഒരു 'ആൺതൂറി'യം വളർന്ന് വളർന്ന് കീഴോട്ട്‌ പാതളം വരെയെത്തി.പൊട്ടൻ!!!!!!

    മറുപടിഇല്ലാതാക്കൂ
  2. മുരളിയുടെ കാര്യത്തിൽ യോജിക്കുന്നു സർ

    മറുപടിഇല്ലാതാക്കൂ
  3. മൈക്കിന് മുൻപിൽ
    പട്ടി -കുശിനിക്കാരൻ
    മദാമ്മ എന്നൊന്നും വിളിക്കുന്നത്
    പോലല്ല അന്തസ്സായി എഴുതുന്നത്.
    അതിനു നിലവാരം വേണം, വിജ്ഞാനം
    വേണം, വിവരം വേണം,എഴുതാനുള്ള
    കഴിവ് വേണം. SSLC പരീക്ഷയ്ക്ക് കോപ്പി
    അടിച്ചതിന്റെ പാരമ്പര്യവും കൊണ്ട് നടന്നാൽ പറ്റില്ല.


    ഇങ്ങിനെയുള്ള
    കോപ്പിയടിക്കാരെ
    എന്ത് ചെയ്യണം എന്ന്
    സമൂഹം തീരുമാനിക്കണം.{മ്മ്‌ടെ പല
    നേതാക്കളും ഈ ഗണത്തിൽ പെട്ടവരായത് തന്നെയാണ് നമ്മുടെ നാടിന്റെ ശാപവും ...!)

    മറുപടിഇല്ലാതാക്കൂ