2017, ഏപ്രിൽ 23, ഞായറാഴ്‌ച

കയ്യേറ്റ ഭൂമിയിലെ കുരിശുകൾ







മൂന്നാറിൽ കുരിശു നാട്ടി കൈയേറിയ സർക്കാർ ഭൂമി ഒഴിപ്പിച്ചത് കൈയേറ്റക്കാർക്കും അവർക്കു ചൂട്ടു പിടിച്ചു കൊടുക്കുന്ന രാഷ്ട്രീയക്കാർക്കും ഉള്ള ശക്തമായ ഒരു വാണിങ് ആയിരുന്നു. പ്രതീക്ഷിച്ചതു പോലെ കൈയേറ്റക്കാരെ പിൻതുണച്ച് രാഷ്ട്രീയക്കാർ, മാർക്സിസ്റ്റ് പാർട്ടി പരസ്യമായി  രംഗത്തു വന്നു. അത് കേരള മുഖ്യ മന്ത്രി തന്നെ ആയി എന്നുള്ളത് നമ്മുടെ ശാപം എന്ന് തന്നെ പറയാം.

കയ്യേറ്റ ഭൂമിയിലെ കുരിശുകൾ  പൊളിക്കാനായുള്ള മാർഗനിർദേശങ്ങൾ മുഖ്യമന്ത്രി പുറത്തിറക്കി.
1. പാർട്ടി എം.എൽ.എ.. പാർട്ടി ജില്ലാ സെക്രട്ടറി,ബ്രാഞ്ച് സെക്രട്ടറി,,L C സെക്രട്ടറി എന്നിവരുടെ രേഖാ മൂലമായ ഉത്തരവ് കളക്ടർ വാങ്ങണം.
2.ജെസിബി ,മൺവെട്ടി,പിക്കാസ്,കമ്പിപ്പാര   തുടങ്ങിയ മാരകായുധങ്ങൾ ഉപയോഗിക്കരുത്.
3. പകരം മൊട്ടു സൂചി,ചെവിത്തോണ്ടി, പല്ലു കുത്തി ഇവ ഉപയോഗിക്കുക.
3 .ബിഷപ്പ്,പള്ളീലച്ചൻ,തുടങ്ങിയവരുടെ കാർമികത്വത്തിൽ കുരിശിനു  അന്ത്യ കൂദാശ ചെയ്യണം.
4. കയ്യേറ്റ മുതലാളിയോട് സമ്മതമാണോ എന്ന് മൂന്നു തവണ വിളിച്ചു ചോദിക്കണം.
5.അനന്തരം ഭക്ത്യാദര ബഹുമാനപുരസ്സരം കുരിശിനെ തൊട്ടു വ ണങ്ങി നോവിക്കാതെ എടുത്തു മാറ്റണം.
 6 . ഹാലേലുയ്യ ..സ്ത്രോത്രം സ്ത്രോത്രം  എന്ന് എല്ലാവരും ഒന്നിച്ചു ചൊല്ലുക. 

3 അഭിപ്രായങ്ങൾ:

  1. കേരളം കണ്ട ഏറ്റവും വൃത്തികെട്ട ഭരണം.

    അല്ല,പറഞ്ഞിട്ടുകാര്യമില്ലല്ലോ കേരളത്തിന്റെ കുരിശുകളല്ലേ ഭരിക്കുന്നത്‌?????

    മറുപടിഇല്ലാതാക്കൂ
  2. മൂന്നാറിൽ കുരിശു നാട്ടി
    കൈയേറിയ സർക്കാർ ഭൂമി
    ഒഴിപ്പിച്ചത് കൈയേറ്റക്കാർക്കും
    അവർക്കു ചൂട്ടു പിടിച്ചു കൊടുക്കുന്ന
    രാഷ്ട്രീയക്കാർക്കും ഉള്ള ശക്തമായ ഒരു
    വാണിങ് ആയിരുന്നു. പ്രതീക്ഷിച്ചതു പോലെ കൈയേറ്റക്കാരെ പിൻതുണച്ച് രാഷ്ട്രീയക്കാർ,
    മാർക്സിസ്റ്റ് പാർട്ടി പരസ്യമായി രംഗത്തു വന്നു.
    അത് കേരള മുഖ്യ മന്ത്രി തന്നെ ആയി എന്നുള്ളത്
    നമ്മുടെ ശാപം എന്ന് തന്നെ പറയാം....

    മറുപടിഇല്ലാതാക്കൂ