2017, മേയ് 23, ചൊവ്വാഴ്ച

ബലാത്സംഗം









മന്ത്രി എന്ത് സന്ദേശമാണ് സ്ത്രീ സമൂഹത്തിനു നൽകുന്നത്? ഇരകൾ സ്വയം പ്രതിരോധിക്കണം എന്നാണോ? ബലാത്സംഗത്തിന് വരുന്നവരെ കത്തിയെടുത്തു ജനനേന്ദ്രിയം ഛേദിക്കണം എന്നോ? അങ്ങിനെ ഒരു യുവതി ചെയ്ത  പ്രവർത്തി ഉദാത്തമാണെന്നും ധീരമാണെന്നും  പറഞ്ഞതിൽ നിന്നും അതാണ് മനസ്സിലാകുന്നത്. ഓരോ വ്യക്തിയുടെ സുരക്ഷ, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പു വരുത്താൻ ഭരണ ഘടന പ്രകാരം ഉത്തരവാദിത്വം നിക്ഷിപ്തമായിട്ടുള്ള ഒരു സംസ്ഥാന മുഖ്യ  മന്ത്രി ആണ്  ഇപ്രകാരം നിരുത്തരവാദിത്വ പരമായ ഒരു പ്രസ്താവന നടത്തിയത്.

വളരെ ലാഘവത്തോടെ ആണ് മുഖ്യ മന്ത്രി ഇത്രയും ഗുരുതരമായ പ്രശ്നം എടുത്തത്. ഒരു തരം ഹാസ്യ ഭാവത്തോടെ, ചിരിച്ചു കൊണ്ട്. ചിരിക്കാനുള്ള കാര്യമാണോ ഇവിടെ നടന്നത്? ഒരു യുവതിയെ ഒരാൾ ബലാത്സംഗം ചെയ്യുന്നു. അതാണോ ഇത്ര ലാഘവത്തോടെ എടുക്കേണ്ടത്? തുടർ നടപടികളിലും മുഖ്യ മന്ത്രിയ്ക്ക് ചിരിയും തമാശയും ആണ്. " ഇനി എന്ത് നടപടി എടുക്കാനാണ്? പിന്തുണയ്ക്കുക അത്ര മാത്രം."  അപ്പോൾ പ്രശ്നം അവിടെ അവസാനിച്ചു.  ആഭ്യന്തരത്തിന്റെ ചുമതല കൂടിയുള്ള മുഖ്യ മന്ത്രി ആണിത് പറയുന്നത്. ഇത് കേൾക്കുന്ന പോലീസുകാരും തുടർ നടപടികൾ   എന്തായിരിക്കും?

കഴിഞ്ഞ ഒരു വർഷമായി കേരളത്തിൽ കൂടി വരുന്ന സ്ത്രീ പീഡനങ്ങളും, ബലാത്സംഗങ്ങളും,കൊലപാതകങ്ങളും മുഖ്യ മന്ത്രിയുടെ ഈ ലാഘവ ത്തോടെയുള്ള കാഴ്ചപ്പാട് കൊണ്ടാണ് എന്ന് പറയുന്നതാണ് ശരി. പ്രതിപക്ഷ നേതാവും ഇതേ കാഴ്ചപ്പാട് തന്നെ പ്രകടിപ്പിച്ചു.ആയുവതിയുടെ പേരിൽ കേസ് എടുക്കേണ്ട എന്ന് പറഞ്ഞതിലൂടെ സ്ത്രീകൾ  സ്വയം പ്രതിരോധിക്കുക എന്ന ഒരു വഴി മാത്രമേ ഉള്ളൂ എന്നും അത് നിയമപരമാക്കുക എന്നുമാണ് രമേശ് ചെന്നിത്തല അർത്ഥമാക്കിയത്.

സുരക്ഷാ നൽകേണ്ട തങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറുന്നു .ഇവർക്കൊക്കെ ഒരു സ്ത്രീയുടെ മാനം എന്ന് പറഞ്ഞാൽ വെറും തമാശ ആണ്.

8 അഭിപ്രായങ്ങൾ:

  1. ഇനി ഒരു പെണ്ണ് ഒരു ആണിനെ മറ്റെന്തെങ്കിലും
    കാരണത്താൽ മാരകമായി ഉപദ്രവിക്കിച്ചാലും തന്നെ
    പീഡിപ്പിക്കാൻ വന്നപ്പോൾ സ്വയം രക്ഷക്ക് ചെയ്തതാണെന്നും
    പറഞ്ഞ് കേസിൽ നിന്നും ഊരാനുള്ള ഒരു ഉടുക്ക് വഴി കൂടിയായി
    കേരളത്തിൽ ..അല്ലെ ..!

    ആണുങ്ങൾ ജാഗ്രതൈ ...! !

    മറുപടിഇല്ലാതാക്കൂ
  2. നിയമവ്യവസ്ഥയിലെ വിശ്വാസ കുറവാണോ നിയമങ്ങള്‍ കൈയിലെടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്?

    മറുപടിഇല്ലാതാക്കൂ
  3. ഇതുവരെ നിയമം വഴി മുന്നോട്ടുപോയ എത്ര സ്ത്രീകൾക്ക് നീതി ലഭിച്ചു? സൗമ്യ, റോജി റോയ്, ജിഷ.. പണ്ട് കൃഷ്ണപ്രിയയുടെ അച്ഛൻ ചെയ്തതും മറ്റൊന്നായിരുന്നില്ല. നിയമം ഇരയുടെ അവകാശങ്ങൾക്കൊപ്പമല്ല പ്രതിയുടെ അവകാശങ്ങൾക്കൊപ്പമാണ്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സത്യം കുഞ്ഞുറുമ്പേ. ഒരു തിരുത്തുണ്ട്. പ്രതികളുടെ അവകാശങ്ങൾ അല്ല പണവും സ്വാധീനവും. അതിനൊപ്പമാണ്

      ഇല്ലാതാക്കൂ
  4. നിയമം കയ്യിലെടുക്കണമെന്ന് പറയുന്നില്ല...പക്ഷെ നിയമം കയ്യിലെടുക്കാത്ത കേസുകൾ എന്തായി എന്ന് ഒരു വിചിന്തനം നടത്താവുന്നതാണ്. സന്യാസിയുടെ ലിംഗം ഛേദിക്കാതെ നേരെ പൊലീസിന് പരാതിപ്പെട്ടിരുന്നെങ്കിൽ രണ്ടു ദിവസംകൊണ്ടു എല്ലാം അവസാനിച്ചു പ്രതി മറ്റൊരു ഇരയേയും അന്വേഷിച്ചിറങ്ങുമായിരുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നിയമം കൈയിലെടുക്കുന്നതല്ല സ്വരക്ഷ എന്ന് വ്യാഖ്യാനിക്കാം.

      ഇല്ലാതാക്കൂ