2017, നവംബർ 2, വ്യാഴാഴ്‌ച

നീതി





നീതി പീഠങ്ങൾ മാത്രമാണ് ഇന്ന് സാധാരണക്കാരന് ഏക ആശ്രയം.  അഴിമതിയിൽ  മുങ്ങിക്കുളിച്ച രാഷ്ട്രീയക്കാരും ഭരണാധിപന്മാരും ഉദ്യോഗസ്ഥരും പണമുണ്ടാക്കാനായി എന്തും ചെയ്യുന്ന അവസ്ഥ. അവിടെ സാധാരണക്കാരന് എങ്ങിനെ നീതി ലഭിക്കാനാണ്? അത് കൊണ്ടാണ് നീതി പീഠങ്ങളെ പ്രതീക്ഷാ പൂർവം ജനം നോക്കുന്നത്.

അവിടെയും പലപ്പോഴും അവനു നിരാശ ആണുണ്ടാകുന്നത്. എന്നാലും   ചിലപ്പോഴെങ്കിലും ഒക്കെ സാധാരണക്കാരനും നീതി ലഭിക്കും എന്ന് കോടതി വിധികൾ തെളിയിക്കുന്നു. കൊലപാതക ക്കേസിൽ ഏഴാം പ്രതി ആണ് പ്രശസ്ത അഭിഭാഷകൻ ഉദയഭാനു.  വക്കീൽ ഉദയഭാനുവിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ  16 ന്  ഹൈക്കോടതിയിൽ വന്നപ്പോൾ ജസ്റ്റീസ് ഉബൈദ് ഉത്തരവിട്ടു, ഒക്ടോബർ 23 വരെ അറസ്റ്റ് ചെയ്യരുത് എന്ന്. മതിയായ തെളിവുകൾ ഹാജരാക്കാനും പറഞ്ഞു. സെപറ്റംബർ 29 നു നടന്ന കൊലപാതകം ആണ്.തെളിവുകൾ ശേഖരിക്കാനും അത് നശിപ്പിക്കുന്നത് തടയാനുമാണ് അറസ്റ്റ്. അറസ്റ്റ് നീണ്ടു പോയി. 23 നു കേസ് എടുക്കുമ്പോൾ ജസ്റ്റീസ് ഉബൈദ് പിന്മാറി. ജസ്റ്റീസിനെതിരെ കൊല്ലപ്പെട്ട രാജീവിന്റെ ബന്ധുക്കൾ സുപ്രീം കോടതിയിൽ പരാതിയും നൽകി. അദ്ദേഹത്തിന്റെ വിധി കേസന്വേഷണത്തിനെ ബാധിക്കുന്നു എന്നും ആരോപണം ഉണ്ടായി. മറ്റൊരു ജഡ്ജി  കേസ് വീണ്ടും കേട്ടു. ജാമ്യം നിഷേധിച്ചു.ജസ്റ്റീസ്  ഹരിപ്രസാദ്  വിധിയിൽ ഇത്രയും കൂടി പറഞ്ഞു, "Be you ever so high, the law is always above you." is an an unquestionable proposition". തെളിവുകൾ നോക്കിയാകണം കോടതി കാര്യങ്ങൾ തീരുമാനിക്കേണ്ടത്, അല്ലാതെ ആളുകളുടെ പദവി നോക്കിയല്ല. നമുക്കു കോടതിയിൽ വിശ്വാസം അർപ്പിക്കാം.

2 അഭിപ്രായങ്ങൾ:

  1. തെളിവുകൾ നോക്കിയാകണം
    കോടതി കാര്യങ്ങൾ തീരുമാനിക്കേണ്ടത്,
    അല്ലാതെ ആളുകളുടെ പദവി നോക്കിയല്ല.
    നമുക്കു കോടതിയിൽ വിശ്വാസം അർപ്പിക്കാം...!

    മറുപടിഇല്ലാതാക്കൂ