2018, ജനുവരി 8, തിങ്കളാഴ്‌ച

സഭ

സീറോ മലബാർ സഭയുടെ അഴിമതിയുടെ നാറിയ കഥകൾക്ക് അത്ര പുതുമ യൊന്നും ഇല്ല. കാലാ കാലങ്ങളായി നടന്നു കൊണ്ടിരിക്കുന്ന, എല്ലാക്കാലത്തും നടക്കുന്ന എല്ലാവർക്കും അറിവുള്ള കാര്യങ്ങൾ ഇപ്പോൾ പുറത്തു വന്നു എന്ന് മാത്രം. ഇതൊരു കൂട്ടു കച്ചവടമാണ്. കൊള്ള മുതൽ എല്ലാവർക്കും പങ്കു വയ്ക്കാതെ വന്നപ്പോൾ സംഭവം പുറത്താക്കി.




ഒന്നോ രണ്ടോ രൂപയാണോ? കോടികൾ. 70 കോടി വില വരുന്ന എറണാകുളത്തെ 3.5 ഏക്കർ 28 കോടിക്ക് ഇടനിലക്കാരന് വിൽക്കുന്നു. അയാൾ 9 കോടി രൂപ മേജർ ആർച് ബിഷപ്പ് കർദിനാൾ മാർ ആലഞ്ചേരിക്ക് കൊടുത്തിട്ടു മുങ്ങി. ഈ അച്ചമ്മാര് ഇട്ടു കളിക്കുന്ന വസ്തുവും പണവും ഒക്കെ പാവപ്പെട്ട കുഞ്ഞാടു കളുടേതാണ്. അത് അവര് സന്തോഷമായിട്ടു കൊടുത്തതൊന്നും അല്ല. നിർ ബന്ധിച്ചുള്ള പിരിവു തന്നെ. മാമോദീസ, കല്യാണം, കുർബാന, അന്ത്യ കൂദാശ എല്ലാറ്റിനും റേറ്റ് അനുസരിച്ചു പണം കൊടുക്കണം. അവസാനത്തെ ആറടി മണ്ണിനു വരെ പള്ളിക്കാർ കാശു വാങ്ങുന്നു. എന്നിട്ട് ഈ പണം കൊണ്ട് അച്ചന്മാർ ആസ്വദിക്കുന്നു.


ആശുപത്രീകൾ നടത്തുന്നു, സ്‌കൂളുകൾ നടത്തുന്നു, കോളേജുകൾ നടത്തുന്നു. ഇതിൽ നിന്നൊക്കെ വൻ തോതിൽ ലാഭമുണ്ടാക്കുന്നു. ഈ പണമൊക്കെ എങ്ങോട്ടു പോകുന്നു എന്ന് ആർക്കുമറിയില്ല. സഭയിലെ പാവങ്ങൾക്ക് എങ്കിലും സഹായം ചെയ്തു കൂടെ? പാവങ്ങൾക്ക് ജാതിയില്ല മതമില്ല അവർക്കു പൊതുവായുള്ളത് ദാരിദ്ര്യം ആണ്.

 ഇനി ഞങ്ങൾ കുഞ്ഞാടുകളും മെത്രാന്മാരും ആയിട്ടുള്ള ഇടപാടിൽ പുറത്തുള്ള നിങ്ങൾക്കെന്തു കാര്യം എന്ന ചോദ്യം വരും. വിശ്വാസികളെ, നിങ്ങളുടെ പണം നിങ്ങൾ എന്ത് വേണമെങ്കിലും ചെയ്തോ. പക്ഷേ ഇതിനകത്തു നികുതി വെട്ടിപ്പ് വരുന്നല്ലോ. സ്റ്റാമ്പ് ഡ്യൂട്ടി, ഇൻകം ടാക്സ് അങ്ങിനെ. ഏതായാലും ഒരു വിശ്വാസി പോലീസിൽ കേസ് കൊടുത്തിട്ടുണ്ട്. അതെന്താകുമെന്നു നോക്കാം. രാഷ്ട്രീയ പാർട്ടികൾ ഒരക്ഷരം മിണ്ടില്ല. ന്യുന പക്ഷം - പിന്നെ വോട്ട് ബാങ്ക്.

3 അഭിപ്രായങ്ങൾ:

  1. ആ വളഞ്ഞ തിളങ്ങുന്ന കോലും കൂർത്ത തൊപ്പിയുമായി ഇരിക്കുന്ന അച്ചനെ ഒന്ന് നോക്കിക്കേ.എന്നാ നിഷ്ക്കളങ്കമായ മുഖം!??!!?അപവാദങ്ങൾ പറഞ്ഞാൽ വെല്യാടുകളുടെ ദൈവം പൊറുക്കുവേലാ .

    മറുപടിഇല്ലാതാക്കൂ
  2. പാപം ചെയ്തവർ കല്ലെറിയട്ടെ

    മറുപടിഇല്ലാതാക്കൂ
  3. ആശുപത്രീകൾ നടത്തുന്നു,
    സ്‌കൂളുകൾ നടത്തുന്നു, കോളേജുകൾ
    നടത്തുന്നു. ഇതിൽ നിന്നൊക്കെ വൻ
    തോതിൽ ലാഭമുണ്ടാക്കുന്നു. ഈ പണമൊക്കെ
    എങ്ങോട്ടു പോകുന്നു എന്ന് ആർക്കുമറിയില്ല. സഭയിലെ പാവങ്ങൾക്ക് എങ്കിലും സഹായം ചെയ്തു കൂടെ ..?

    പാവങ്ങൾക്ക് ജാതിയില്ല മതമില്ല
    അവർക്കു പൊതുവായുള്ളത് ദാരിദ്ര്യം ആണ്...!

    മറുപടിഇല്ലാതാക്കൂ