2018, ഏപ്രിൽ 8, ഞായറാഴ്‌ച

കള്ളക്കളി

കരണക്കുറ്റിയ്ക്കു അടി മേടിക്കുക എന്ന് പറയും. ചെവി പൊട്ടിപ്പോകും. ഇതാദ്യത്തേതല്ലാത്തതു കൊണ്ട് പ്രശ്നമില്ല. കേരള സർക്കാരിന് ശീലമായി.  പിണറായി വിജയൻറെ ഓർഡിനൻസ് സുപ്രീം കോടതി സ്റ്റേ ചെയ്തു. സർക്കാരിന് സുപ്രീം കോടതിയിയുടെ രൂക്ഷ വിമർശനവും. പുതുമ യൊന്നുമില്ല. എത്രയെത്ര തിരിച്ചടികൾ, എത്രയെത്ര വിമർശനങ്ങൾ. സെൻ കുമാറിനെ തിരിച്ചെടുക്കേണ്ടി വന്നല്ലോ. അങ്ങിനെ പലതും. ഹൈക്കോടതി ഇപ്പോൾ വിമർശനം നടത്തി മടുത്ത ലക്ഷണമാണ്. എന്നിട്ടും നാണമില്ലാതെ ബില്ല് ഗവർണർക്കു അയച്ചു. ഗവർണർ ആകട്ടെ ബില്ല് withheld എന്ന ഭരണഘടനാ വകുപ്പിൽ പിടിച്ചു വച്ചു. 





വിജയന് സ്നേഹം, ബാലന് സ്നേഹം, ശൈലജയ്ക്കു സ്നേഹം, രമേശന് സ്നേഹം, ഉമ്മന് സ്നേഹം. എല്ലാവർക്കും സ്നേഹം. കരുണയിലെയും കണ്ണൂരിലെയും മെഡിക്കൽ കോളേജ് വിദ്യാർത്ഥികളോടാണ് ഇവർക്കെല്ലാ വർക്കും ഇത്രയും സ്നേഹവും വാത്സല്യവും. സ്വന്തം മക്കളോട് ഉള്ള തിനേക്കാൾ സ്നേഹംആണ്  ഈ കുട്ടികളോട്. ഇങ്ങിനെ വേണം ജനപ്രതിനിധി കൾ. സ്നേഹം കൊണ്ട് അവർക്കു ഇരിക്കാൻ വയ്യാതായപ്പോഴാണ് ഓർഡിനൻസ് കൊണ്ട് വന്നത്.  വീണ്ടും സ്നേഹം കൂടിയപ്പോൾ   നിയമസഭയിൽ ബില്ല് കൊണ്ട് വന്നു പാസാക്കി. ഓർഡിനൻസ് സുപ്രീം കോടതി റദ്ദാക്കി എന്ന് ചോദിച്ചപ്പോൾ നിയമ മന്ത്രി ബാലൻ പറയുന്നു   'ഓർഡിനൻസിൽ  നിന്നും വ്യത്യസ്തമാണ് ബില്ല്'  എന്ന് .ബില്ല് ഗവർണർ ഒപ്പിടുമോ എന്ന  ചോദ്യത്തിന് ബാലൻ പറയുന്നത്  'ഓർഡിനൻസിൽ നിന്നും വ്യത്യസ്തമല്ല  ബില്ല്'  എന്ന്. എന്ത് പറയണം, എന്താണ്   പറയുന്നത് എന്നൊന്നും അറിയാത്ത അത്ര പരിഭ്രാന്തിയിൽ ആണ് ഈ മന്ത്രിമാ രെല്ലാ വരും.  ബില്ല്  ഇന്നലെ തന്നെ ഗവർണർക്കു അയച്ചു കൊടുത്ത് എന്നാണ് സർക്കാർ പറയുന്നത്. പക്ഷെ ഇന്ന് 7.4.18 നാണ് നിയമ സെക്രട്ടറി ഗവർണർക്കു ബില് കൈമാറിയത്. ഒരു ദിവസം കൂടി കഴിഞ്ഞാൽ ബില്ല് സ്വയം കാലഗതി പ്രാപിക്കും. സർക്കാരിന് വേണ്ടതും അതാണ്. എങ്ങിനെയും നാണക്കേടിൽ നിന്നും രക്ഷപ്പെടുക. ഒന്നുകിൽ ബില്ല് സ്വയം അവസാനിക്കുക, അല്ലെങ്കിൽ ഗവർണർ അനുമതി തിരിച്ചയക്കുക. രണ്ടായാലും സർക്കാരിന് കൈ കഴുകാം. ഒരു ദിവസം കാത്തിരിക്കാം. ഇനി ഇവരെല്ലാം ഈ സ്നേഹം എവിടെ കൊണ്ട് ചൊരിയും എന്നുള്ളതാണ്. അടുത്ത വർഷത്തെ നീറ്റ് പരീക്ഷ വരുന്നുണ്ട്. അപ്പോഴും കിട്ടും സ്നേഹം കാണിക്കാൻ അവസരം.

 സ്വകാര്യ മാനേജ്‌മെന്റുകളുടെ കാര്യം വരുമ്പോൾ ഭരണ പക്ഷവും പ്രതി പക്ഷവും ഒന്ന്. സിപിഎമ്മും കോൺഗ്രസ്സും  ഒന്ന്.  അവർ രണ്ടും  കൂടി ഐക്യത്തോടെ നിയമസഭയിൽ സ്വകാര്യ മെഡിക്കൽ കോളേജിന് അനുകൂല ബിൽ പാസാക്കുകയും ചെയ്തു. ഇതാണ് ഐക്യം. കണ്ണൂർ മെഡിക്കൽ കോളേജും കരുണ മെഡിക്കൽ കോളേജും മെറിറ്റ് അട്ടിമറിച്ചു കോഴപ്പണം വാങ്ങി 2016 -17 ൽ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിരുന്നു. മേൽനോട്ട സമിതിയുടെ നിർദേശങ്ങൾ ലംഘിച്ചാണ് പ്രവേശനം നൽകിയത്.  ഇത് ചട്ട വിരുദ്ധമെന്ന് കണ്ടു ജസ്റ്റീസ് ജെയിംസ് കമ്മിറ്റി റദ്ദാക്കി.  അതിനെതീരെ   സർക്കാർ ഒരു കംപീറ്റന്റ് അതോറിറ്റിയെ നിയോഗിക്കുന്നു.

In his report after considering the applications for admissions, Competent Authority B. Srinivas said, "in the light of the ASC report that the management of Kannur Medical College, Anjarakkandy, had indulged in collection of capitation fee while admitting students to medical discipline during 2016-17, appropriate action may be initiated against the college as mandated in Section 4 (7) of Act 19 of 2006." 





കോഴപ്പണം വാങ്ങിയെന്നു പറഞ്ഞ ഇവരെയാണ്  സർക്കാർ സഹായി ക്കുന്നത്. കോളേജുകളുടെ ഹർജി  ഹൈക്കോടതി തള്ളി..സുപ്രീം കോടതിയും റദ്ദാക്കിയ നടപടി ശരി വച്ചു. അപ്പോഴാണ് എങ്ങിനെയെങ്കിലും ശരിയാക്കി മാനേജമെന്റുകളെ സഹായിക്കാൻ   സർക്കാർ ഓർഡിനൻസ് ഇറക്കിയത്.  ഇന്ന് കേസ് വീണ്ടും സുപ്രീം കോടതി പരിഗണിക്കാനിരിക്കുന്നു. അതിനെ ഒതുക്കാനാണ് ധൃതിയിൽ നിയമം സഭ പാസ്സാക്കിയത്. ഇവിടെ എല്ലാവരും ഒന്നിക്കുന്നു. കാരണം അവർക്കു സഹായിക്കേണ്ടത്  കോഴപ്പണം വാങ്ങിയ മാനേജ് മെന്റു കളെയാണ്. അവർക്കു നന്ദിയും കടപ്പാടും കാണിക്കേണ്ടത് സ്വകാര്യ മാനേജമെന്റുകളോടാണ്.




2 അഭിപ്രായങ്ങൾ:

  1. സ്വകാര്യ മാനേജ്‌മെന്റുകളുടെ കാര്യം
    വരുമ്പോൾ ഭരണ പക്ഷവും പ്രതി പക്ഷവും
    ഒന്ന്. സിപിഎമ്മും കോൺഗ്രസ്സും ഒന്ന്. അവർ
    രണ്ടും കൂടി ഐക്യത്തോടെ നിയമസഭയിൽ സ്വകാര്യ മെഡിക്കൽ കോളേജിന് അനുകൂല ബിൽ പാസാക്കുകയും ചെയ്തു. ഇതാണ് ഐക്യം...!
    ഇവിടെ എല്ലാവരും ഒന്നിക്കുന്നു. കാരണം അവർക്കു സഹായിക്കേണ്ടത് കോഴപ്പണം വാങ്ങിയ മാനേജ് മെന്റു കളെയാണ്. അവർക്കു നന്ദിയും കടപ്പാടും കാണിക്കേണ്ടത് സ്വകാര്യ മാനേജമെന്റുകളോടാണ്....!

    മറുപടിഇല്ലാതാക്കൂ
  2. കാശുണ്ടാക്കാനുള്ള ആർത്തിയിൽ പാവം കുട്ടികൾ വഴിയാധാരമാകുന്നു

    മറുപടിഇല്ലാതാക്കൂ