2018, മേയ് 12, ശനിയാഴ്‌ച

ജാതി ഫ്‌ളാറ്റ്

വർഗീയ പരാമർശങ്ങളും പോർവിളികളും ഭീഷണികളും സോഷ്യൽ മീഡിയ യിൽ ധാരാളം. അതൊക്കെ വായിച്ചാൽ ഓരോ വിഭാഗങ്ങളും കത്തിയും തോക്കും എടുത്ത് തമ്മിൽ കൊല്ലാൻ തയ്യാറായി നിൽക്കുകയാണെന്ന്    തോന്നും.മാധ്യമങ്ങൾ അവരുടെ വകയും. ശരിയായ സാമൂഹ്യ ജീവിതത്തിൽ അതൊന്നും അത്ര കാണാനില്ല. ആരുമായും ഇടപഴകുമ്പോൾ ജാതിയും മതവും നോക്കാറില്ല. അതിനൊരപവാദം വാട്സാപ്പ് ഹർത്താലിൽ മാത്രമാണ് കണ്ടത്. ഇവിടെ എല്ലാവരും ഒന്നിച്ചു കഴിയുന്നു.  സോഷ്യൽ മീഡിയയിലെ ഈ വൈരാഗ്യം മുതലെടുക്കാൻ ബിസിനസ്സ് സ്ഥാപനങ്ങൾ രംഗത്തിറങ്ങിയതാണ് ലേറ്റസ്റ്റ് സംഭവം. ശരിയാ നിയമപ്രകാരം ഹലാൽ സർട്ടിഫൈഡ് ഫ്‌ളാറ്റുകൾ തയ്യാറാക്കിയാണ് അസറ്റ് ഹോം  ഇത് സമർത്ഥമായി മുതലെടുക്കുന്നത്. 14 ആം നൂറ്റാണ്ടിൽ വെസ്റ്റ് കൊച്ചി ഇസ്‌ലാമിനെ സ്വീകരിച്ചു എന്നും ഇന്ന് ഈ ഫ്‌ളാറ്റ് കൊണ്ട് അതിനു പുതിയ മുഖം നൽകിയെന്നും പരസ്യത്തിൽ പറയുന്നു. ബാത് റൂമും ടോയ്‌ലറ്റുകളും  ഖിബ്ലാ ദിശയ്ക്കകലെ , കിടക്കയുടെ തല ഭാഗം ശരിയാ നിയമപ്രകാരം. ഇതൊക്കെ കാണിക്കുന്നത് 75 ഫ്‌ളാറ്റുള്ള ഈ 9 നിലക്കെട്ടിടം  മുസ്ലിമിന് മാത്രമുള്ളതാണ്  എന്ന് തന്നെ. 

ഇനി നാളെ ഫോർട്ട് കൊച്ചിയിൽ  പഴയ യൂറോപ്പ് ബന്ധം വച്ച് ക്രിസ്ത്യാനി കൾക്ക് മാത്രം ഒരു ഫ്‌ളാറ്റ് സമുച്ചയം വന്നെന്നിരിക്കാം. കുമ്പസാര ക്കൂട് ഫ്രീ ആയിരിക്കും.. അടുത്ത ദിവസം മറ്റൊരു സ്ഥലം ഹിന്ദുവിന് മാത്രം,   ഒരമ്പലവും. കുറേക്കൂടി കഴിയുമ്പോൾ സുന്നി, ഷിയാ തുടങ്ങി ഓരോരു ത്തർക്കും പ്രത്യേകം  ഓരോ ഫ്‌ളാറ്റ് സമുച്ചയം ആകും. ഇങ്ങിനെ ഓരോ തുരുത്തുകളിൽ നമ്മളെ ഇവർ ഒതുക്കും. ഇത് ആശാസ്യമാണോ? ഇത് പ്രായോഗികമാണോ?    ഇത് നമുക്ക് വേണോ?  ഇത് ഒരു സ്നേഹത്തിൽ നിന്നും ഉത്ഭവിച്ച ഐഡിയ അല്ല. ഫ്‌ളാറ്റ് മുതലാളിമാരുടെ ആർത്തിയിൽ ഉദിച്ച   കച്ചവട തന്ത്രം. ഈ വിഭജനത്തിൽ  നാം വീഴരുത്. ആദ്യമായി അസറ്റ് ഹോമിന്റെ ഈ കള്ളത്തരം പൊളിച്ചടുക്കി ഈ മുസ്ലിം ഫ്‌ളാറ്റ്‌ ഒഴിവാക്കുക. 

അത് പോലെ ഇനി വരുന്ന വംശീയ, വർഗീയ ഫ്‌ളാറ്റുകളും വില്ലകളും നമ്മൾ വാങ്ങാതിരിക്കുക. നമ്മെ തമ്മിൽ തല്ലിച്ചുള്ള മുതലാളിമാരുടെ ബിസിനസ്സ് തന്ത്രത്തെ  തോൽപ്പിക്കുക.

Image may contain: 3 people, people smiling, text



2 അഭിപ്രായങ്ങൾ:

  1. ഇനി നാളെ ഫോർട്ട് കൊച്ചിയിൽ പഴയ യൂറോപ്പ് ബന്ധം വച്ച് ക്രിസ്ത്യാനി കൾക്ക് മാത്രം ഒരു ഫ്‌ളാറ്റ് സമുച്ചയം വന്നെന്നിരിക്കാം. കുമ്പസാര ക്കൂട് ഫ്രീ ആയിരിക്കും.. അടുത്ത ദിവസം മറ്റൊരു സ്ഥലം ഹിന്ദുവിന് മാത്രം, ഒരമ്പലവും. കുറേക്കൂടി കഴിയുമ്പോൾ സുന്നി, ഷിയാ തുടങ്ങി ഓരോരു ത്തർക്കും പ്രത്യേകം ഓരോ ഫ്‌ളാറ്റ് സമുച്ചയം ആകും. ഇങ്ങിനെ ഓരോ തുരുത്തുകളിൽ നമ്മളെ ഇവർ ഒതുക്കും. ഇത് ആശാസ്യമാണോ? ഇത് പ്രായോഗികമാണോ? ഇത് നമുക്ക് വേണോ? ഇത് ഒരു സ്നേഹത്തിൽ നിന്നും ഉത്ഭവിച്ച ഐഡിയ അല്ല. ഫ്‌ളാറ്റ് മുതലാളിമാരുടെ ആർത്തിയിൽ ഉദിച്ച കച്ചവട തന്ത്രം. ഈ വിഭജനത്തിൽ നാം വീഴരുത്. ആദ്യമായി അസറ്റ് ഹോമിന്റെ ഈ കള്ളത്തരം പൊളിച്ചടുക്കി ഈ മുസ്ലിം ഫ്‌ളാറ്റ്‌ ഒഴിവാക്കുക.

    മറുപടിഇല്ലാതാക്കൂ