2011, ഫെബ്രുവരി 10, വ്യാഴാഴ്‌ച

FACE BOOK

ഫേസ് ബുകിനെ കുറിച്ച് കുറെ ലേഖനങ്ങള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്നിരുന്നു.അതിന്റെ ദൂഷ്യ വശങ്ങളും അതെങ്ങിനെ മോശപ്പെട്ട ആളുകള്‍ ദുരുപയോഗം ചെയ്യന്നു എന്നും സ്ത്രീകളും കൌമാരക്കാരും ആണിത് കൂടുതല്‍ ഉപയോഗിക്കുന്നതെന്നും   അതിന്റെ ചതിക്കുഴികള്‍ ഏതൊക്കെയാണെന്നും പ്രതിപാദിച്ചിരുന്നു.

വായനക്കാരുടെ പ്രതികരണങ്ങളും ആഴ്ചപ്പതിപ്പില്‍ വന്നു. കെ.കെ . മുകുന്ദന്‍ എഴുതിയ കത്തില്‍,  ലൈംഗിക  വാദികളും, പിമ്പ് കളും സെക്സ് മാഫിയകളും,ഭീകരവാദികളുംവരെ ഉപയോഗിക്കുന്നു എന്നും ,  മാന്യ വ്യക്തികളുടെയും മുഖം മൂടി 'തിരിച്ചറിയാമെന്നും' പറയുന്നു. ഒരു സാഹിത്യ അക്കാദമി ഭാരവാഹി യുടെ പ്രൊഫൈലില്‍ സ്ത്രീകളോട് കൂട്ടുകൂടാന്‍ മാത്രമേ അദ്ദേഹത്തിന് താല്പര്യം ഉള്ളൂ എന്ന് കണ്ടു എന്ന് പറയുന്നു.  

ഈപ്പറഞ്ഞ വ്യക്തി താനാണോ എന്ന സംശയവുമായി അടുത്ത ലക്കത്തില്‍ അശോകന്‍ ചരുവില്‍ വന്നു. തന്റെ പ്രൊഫൈലില്‍ " interested in " എന്ന സ്ഥലത്ത് സ്ത്രീ എന്ന option ആണ് താന്‍ സ്വീകരിച്ചതെന്ന് സമ്മതിക്കുന്നു. "സ്ത്രീ" option കൊടുത്തതിനെ സാധൂകരിക്കാന്‍ ഒരു കഥ കൂടി പറയുന്നുണ്ട്. തൃശ്ശൂര്‍ തീറ്റ റപ്പായി, കല്യാണം  കഴിക്കാത്തത് എന്താണെന്ന ചോദ്യത്തിന് പറഞത് "ഇന്ട്രസ്റ്റ് ഇല്ല' എന്നാണു. റപ്പായി പറഞ്ഞ ആ "ഇന്റെര്സ്റ്റ്" ആണ് അശോകന്‍ ചരുവിലിനു പഥ്യം. പുരുഷന്മാരോട് ' ഇന്ട്രസ്റ്റ്' ഇല്ലാ എന്നും സ്ത്രീകലോടാണ് അതെന്നും.

വി. കെ. എന്‍. പറയും പോലെ " ലേശം നേരംപോക്ക്  തരാവുംന്നു  നിരീച്ചാ" ഫേസ് ബുകില്‍  കേറീത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ