2011, ജൂൺ 29, ബുധനാഴ്‌ച

കൈലാസം

മഞ്ഞു പൊഴിയുന്നു
മഴ ചാറ്റല്‍ പോലെ.
മഞ്ഞിന്റെ പുടവ ചുറ്റി
അപ്സരസ്സായി ഭൂമി.

നീട്ടിയ കൈക്കുമ്പിളില്‍ ‍
നിറയുന്ന മഞ്ഞുമായ്
നില്‍ക്കുന്നു നീ മഞ്ഞില്‍
ഒരു ശില്‍പ്പം പോലെ.
ആഹ്ലാദം തിര തല്ലുന്നു
വിടര്‍ന്ന നിന്‍ കണ്ണുകളില്‍.

നോക്കൂ ആ ഗിരി ശ്രിന്ഗങ്ങള്‍.
ശിവന്റെ കൈലാസത്തില്‍
തപസ്സു ചെയ്യുന്നു ഞാന്‍ നിനക്കായി
വരൂ പ്രിയേ എന്‍ സവിധത്തില്‍ 
 ഒളിപ്പിക്കാം  നിന്നെ ഞാനെന്‍ ഹൃദയത്തില്‍
ഗംഗയെ ശിവനെന്ന പോല്‍.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ