2011, ജൂൺ 4, ശനിയാഴ്‌ച

women's lib

ബലാല്‍സംഗം 617 . ലൈംഗിക പീഠനം 2939 - കഴിഞ്ഞ വര്‍ഷം(2010 )കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം ആണിത്.  ഇതിലും    എത്രയോ മടങ്ങ്‌ ആയിരിക്കും മാനഹാനി ഭയന്ന് സ്ത്രീകള്‍ പുറത്തു പറയാത്തതിനാല്‍ ആരും അറിയാതെ പോയ സംഭവങ്ങള്‍. 4788  ആണ് ഭര്‍ത്താവിന്റെയും കുടുംബാംഗ ങ്ങളുടെയും പീഡന കേസുകള്‍. ഭാര്യമാരുടെ പരാതിയില്‍ എടുത്ത കേസുകള്‍ ആണിവ എന്നതാണിതിന്റെ പ്രത്യേകത. എത്രയോ ഭാര്യമാര്‍ നിശബ്ദമായി സഹിക്കുന്നു?

എവിടെ പോയി "വിമെന്‍സ് ലിബ്" നേതാക്കള്‍? എത്ര സ്ത്രീ വിമോചന സംഘടനകള്‍ ആണ് കേരളത്തിലുള്ളത്? സ്ത്രീകളുടെ  ശരിയായ പ്രശ്നങ്ങ ളില്‍ ഈ സംഘടനകള്‍ക്ക് താല്‍പ്പര്യം ഇല്ല. ടെലിവിഷന്‍ ക്യാമറകള്‍ക്ക് മുന്നില്‍ വലിയ വലിയ കാര്യങ്ങള്‍ പറയാന്‍ ആണിവര്‍ക്ക്  താല്‍പ്പര്യം. പിന്നെ പത്ര സമ്മേളനങ്ങളും. ഒരു ഐസ് ക്രീമിലോ ഒരു ശാരിയിലോ ഒതുങ്ങുന്നതല്ല കേരളത്തിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍. സ്ത്രീ ഇപ്പോഴും പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.

സഹോദരിമാരെ, പൈങ്കിളി വാരികകള്‍ നിറം പിടിപ്പിച്ച മിഥ്യാ ലോകത്ത് നിന്നും താഴെ ഇറങ്ങി പച്ചയായ ജീവിതത്തെ അഭിമുഖീകരിക്കുക. പണത്തിനും പ്രശസ്തിക്കും  വേണ്ടി ശരീരം പ്രദര്‍ശിപ്പിക്കുന്ന സംസ്കാരം അല്ല നമ്മുടെതെന്ന് ഓര്‍ക്കൂ.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ