2012, ജനുവരി 10, ചൊവ്വാഴ്ച

Kerala University Graft

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ്‌ അഴിമതിയിലൂടെ നടത്തിയ ഉദ്യോഗ നിയമനങ്ങള്‍ ക്യാന്‍സല്‍ ചെയ്യുന്നത്. കേരള യുനിവേര്‍സിടി അസിസ്റ്റന്റ്‌ നിയമനം ക്യാന്‍സല്‍ ആക്കിയ ലോകായുക്തയുടെയും, university യുടെയും, സര്കാരിന്റെയും നടപടികള്‍ ഒരു  "മാറ്റം" ആണ് കാണിക്കുന്നത്. 

ഇത്രയും കാലം, അഴിമതി നടന്നു എന്ന് ബോധ്യപ്പെട്ടാല്‍ കൂടി ഉദ്യോഗം കിട്ടിയവര്‍ നീതിയേയും, നിയമത്തെയും കൊഞ്ഞനം കാട്ടി അവിടെ അട്ടയെ പ്പോലെ പറ്റിപ്പിടിച്ചു കിടക്കുക ആയിരുന്നു. മലബാര്‍ സിമെന്റ് തുടങ്ങിയ പൊതു മേഖല സ്ഥാപനങ്ങളും മറ്റും ഉദാഹരണങ്ങള്‍ ആയി എത്രയോ വര്‍ഷം കൊണ്ടു നമ്മുടെ മുന്നില്‍ നില്‍ക്കുന്നു. സര്‍ക്കാര്‍ ആണെങ്കിലോ, തങ്ങള്‍ക്കും ഇത്തരം അവസരങ്ങള്‍ ഉണ്ടാക്കാം എന്ന ഗൂഡ ലക്ഷ്യത്തോടെ മുന്‍ സര്‍കാരിന്റെ അഴിമതിക്കെതിരെ നടപടി എടുക്കാതെ  ഒളിച്ചു കളിക്കുന്നു. 

ജോലി കിട്ടിയവരെ പിരിച്ചു വിടുന്നത് മഹാ കഷ്ടം ആണെന്ന് മുതല ക്കണ്ണീര്‍ ഒഴുക്കി ചില അഴിമതി പിന്താങ്ങികള്‍ രംഗത്ത് വന്നിട്ടുണ്ട്. പരീക്ഷ എഴുതിയ പതിനായിരങ്ങളെ വഞ്ചിച്ച്  അനര്‍ഹം ആയി ജോലി തട്ടി എടുത്തതിനേക്കാള്‍ മഹാ പാതകം അല്ലല്ലോ ഈ പിരിച്ചു വിടല്‍?

തെറ്റായ മാര്‍ഗത്തിലൂടെ ജോലി നേടി എന്നത് കൊണ്ടാണല്ലോ ഇവരെ പിരിച്ചു വിടുന്നത്. അപ്പോള്‍ ഇതിനു ഇവരെ സഹായിച്ച, ഇവരെ നിയമിക്കാന്‍ കൃത്രിമ മാര്‍ഗം സ്വീകരിച്ച, ഉത്തരക്കടലാസും, ലാപ് ടോപ്‌ ഉം മറ്റു തെളിവുകളും ഒളിപ്പിക്കുകയോ, നശിപ്പിക്കുകയോ ചെയ്ത ആള്‍ക്കാരും കുറ്റക്കാരല്ലേ? ഇവര്‍ ചെയ്തത് ക്രിമിനല്‍ കുറ്റം അല്ലെ? അവരയും നിയമത്തിനു മുന്നില്‍ കൊണ്ടു വരാന്‍ ഉള്ള നടപടികള്‍ സ്വീകരിക്കാനുള്ള ആര്‍ജവം സര്‍ക്കാര്‍ കാണിക്കണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ