2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

Koodamkulam Nuclear Project

സാമാന്യ ബുദ്ധിയോ സമൂഹത്തോട്  പ്രതിബദ്ധതയോ ഇല്ലാത്ത ഒരു വര്‍ഗമാണ് ശാസ്ത്രഞ്ജര്‍.. കണ്ണിന്റെ വശങ്ങളില്‍ മറ ഘടിപ്പിച്ച കുതിരയെ പ്പോലെ ആണവര്‍. നേരെ സഞ്ചരിച്ചു കൊണ്ടേ ഇരിക്കും. ചുറ്റുപാടും   നടക്കുന്നത്  കാണാറും ഇല്ല ശ്രദ്ധി ക്കാറും ഇല്ല. ഗവേഷണ ഫലം സമൂഹത്തിനു എന്ത് ഗുണം   ചെയ്യും എന്നതല്ല അതിലൂടെ തങ്ങള്‍ക്കു എന്ത് നേട്ടം ലഭിക്കും എന്നാണ് അവരുടെ നോട്ടം. ഗവേഷണം വെറും കച്ചവടം ആയി മാറി ക്കൊണ്ടിരിക്കുകയാണ്. കുത്തക മുതലാളിമാര്‍ തങ്ങളുടെ ആവശ്യത്തിനു വേണ്ടി സ്പോണ്‍സർ  ചെയ്യുന്ന ഗവേഷണങ്ങള്‍  ആണ് ഇന്ന് അധികം  ശാസ്ത്രഞ്ജൻമാരും ചെയ്യുന്നത്. ഭാരതത്തില്‍ ആണവ Reactor കള്‍ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത യെ പ്പറ്റിയും അതിന്റെ ഗുണ ഗണങ്ങളെ പ്പറ്റിയും ഘോര ഘോരം പ്രസംഗം നടത്തുക ആണ് ചില ശാസ്ട്രന്ജന്മാര്‍. അവ പ്രാവര്‍ത്തികം ആകുന്നതോട്  കൂടി ഭാരതത്തിന്റെ എല്ലാ പ്രശ്നങ്ങളും എന്നന്നേക്കുമായി അവസാനിക്കും എന്നും ഭാവി ഭാസുരം ആകുകയും ചെയ്യും എന്ന രീതിയില്‍ ആണ് അവരുടെ പ്രചരണം. എത്രെയേറെ സുരക്ഷാ നടപടികള്‍ കൈ ക്കൊണ്ടാലും അപകടം സംഭവിക്കാന്‍ അതിയായ സാധ്യത ഉള്ളതും അത്തരം ഒരു  അപകടം വരും തല മുറകളെ പ്പോലും ദുരിതത്തില്‍ ആഴ്തുകയും ചെയ്യും എന്നുള്ളത് ഒരു നഗ്ന സത്യം ആണ്. ചെര്‍ണോബില്‍ അപകടത്തില്‍ പത്തു ലക്ഷത്തില്‍ ഏറെ പ്പേരാണ് മരിച്ചത്. ഫുക്കുഷിമയില്‍ ഇന്നും ആണവ വികിരണം തുടരുക യാണ്.

 അമേരിക്ക ഉള്‍പ്പടെ പാശ്ചാത്യ രാജ്യങ്ങള്‍ പുതിയ ആണവ നിലയങ്ങള്‍ സ്ഥാപിക്കുന്നില്ല. എന്നിട്ടും ആണവ reactor കള്‍ക്ക്  വേണ്ടി മുറ വിളി കൂട്ടുക ആണ് കൂലി പ്പടയാളികള്‍ ആയ ഭാരത ശാസ്ട്രന്ജന്മാര്‍. കുറെ രാഷ്ട്രീയ ക്കാരുടെ ആവശ്യം മാത്രം ആണ് ആണവ reactor കള്‍. അതി ഭീമം ആയ സാമ്പത്തിക നിക്ഷേപം ആണീ പദ്ധതികള്‍ക്ക് വേണ്ടത്. അതില്‍ നിന്നും തട്ടി എടുക്കാവുന്ന പണം ആണവരുടെ ലക്‌ഷ്യം. വെറും പത്തു ശതമാനം കമ്മീഷന്‍ തന്നെ ആയിര കണക്കിന് കോടി വരുമല്ലോ? ഉദാഹരണം ആയി, തിരുവനന്തപുരം -എറണാകുളം തീവണ്ടി പ്പാത വന്നിട്ട് നാല്‍പ്പതു വര്ഷം കഴിഞ്ഞു. ആ 200 കിലോ മീറ്റര്‍ പാത ഇരട്ടിപ്പിക്കാനും വൈദ്യുതീ കരിക്കാനും കഴിയാത്ത അധികാരികള്‍ ആണ്  ഹൈ സ്പീഡ് റെയില്‍ കോറിഡോര്‍ നും ബുള്ളെറ്റ് ട്രെയിന്‍നും വേണ്ടി പദ്ധതി കൊണ്ടു വരുന്നത്. റോഡുകള്‍ നന്നാക്കാന്‍ കഴിയാത്തവരാണ് ഓരോ ജില്ലയിലും എയര്‍പോര്‍ട്ട് ഉണ്ടാക്കാന്‍ നോക്കുന്നത്. വേമ്പനാട് കായലിന്റെ ആവാസ വ്യവസ്ഥ തകര്‍ത്തു പരിസ്ഥിതി നാശം വരുത്തുന്ന കായലിനു മുകളില്‍ ഉള്ള ആകാശ നഗരം കെട്ടി പ്പോക്കാന്‍ പോകുന്നതും ഇക്കൂട്ടര്‍ തന്നെ. ഈ പദ്ധതികളുടെ എല്ലാം  പൊതുവായ സ്വഭാവം ഇവയെല്ലാം പതിനായിരക്കണക്കിനു കോടികളുടെ നിക്ഷേപം ഉള്ളവ ആണെന്നതാണ്. അതില്‍ നിന്നും തട്ടി എടുക്കാന്‍ കഴിയുന്ന പണം മാത്രമാണ് ഇത്തരം പദ്ധതികള്‍ അവതരിപ്പിക്കുന്നതിന്റെ ലക്ഷ്യവും. പാവപ്പെട്ട ജനങ്ങള്‍ അധ്വാനിച്ചു ഉണ്ടാക്കി നികുതി ആയി സര്‍കാരിന് നല്‍കുന്നതാണീ പണം എന്ന് ഓര്‍ക്കണം. 

വികസനം എന്ന പേരില്‍ നടത്തുന്ന എല്ലാ പദ്ധതികളുടെയും പിന്നില്‍ ഇത്തരം ജന വഞ്ചന മാത്രം ആണുള്ളത്. ആണവ നിലയങ്ങളും ഇത്തരം പദ്ധതികളില്‍ ഒന്ന് മാത്രം ആണ്. ഭാരതത്തില്‍ ഏത് തരം വികസനം വരണം എന്ന് തീരുമാനിക്കേണ്ടത് നമ്മുടെ നാടിന്റെ ഭൂ പ്രകൃതി, കാലാവസ്ഥ, സംസ്കാരം, ആവശ്യകത തുടങ്ങിയ വസ്തുതകള്‍ കണക്കില്‍ എടുത്താകണം. അല്ലാതെ പാശ്ചാത്യ രാജ്യങ്ങള്‍ എറിഞ്ഞു തരുന്ന അപ്പക്കഷണങ്ങള്‍ ക്ക് വേണ്ടി സ്വന്തം നാടിനെയും വരും തല മുറ കളെയും കുരുതി കൊടുക്കുക അല്ല വേണ്ടത്. അധികാരത്തില്‍ ഇരിക്കുന്നു എന്നാ അഹങ്കാരം ആണ് ജന ദ്രോഹ പരം ആയ ഇത്തരം പദ്ധതികള്‍ നിര ബന്ധ പൂര്‍വ്വം   നടപ്പിലാക്കാന്‍  ശ്രമിക്കുന്നതിന്റെ കാരണം. ആണവ നിലയങ്ങള്‍ അടിച്ചു എല്പ്പിക്കുന്നതിന്റെ പിന്നിലും ഇതേ ചേതോ വികാരം ആണുള്ളത്. തട്ടി എടുക്കാവുന്ന പണം. ആണവ നിലയങ്ങള്‍ അത്യന്തം അപകട കാരികള്‍ ആണെന്നും അവ ഇല്ലാതെ തന്നെ ആവശ്യം ഉള്ള ഊര്‍ജം ഉല്‍ പ്പാദിപ്പിക്കാം എന്ന് എല്ലാവര്ക്കും അറിയാം. പക്ഷെ അതില്‍ നിന്നും  വീണു  കിട്ടുന്ന വെള്ളിക്കാശു.  അതിനു വേണ്ടിയാണ് അവരീ  ഈ കൊടും പാതകം ചെയ്യുന്നത്. പക്ഷെ പാവം ശാസ്ത്രഞ്ജന്മാര്‍! അവര്‍ ഈ വിത്വംസകരുടെ കുഴലൂത്ത്  കാര്‍  ആകുന്നു. 

ആണവ മേഖല ഒരു വലിയ വ്യവസായം ആണ്. മനുഷ്യന്‍ മരിക്കുന്നതോ നരകിക്കുന്നതോ അല്ല ഇവിടത്തെ പ്രശ്നം. ലാഭം മാതം ആണിവിടെ ലക്‌ഷ്യം. അന്താ രാഷ്ട്ര അടോമിക് എനര്‍ജി ഏജന്‍സി   മുന്‍ തലവന്‍ ഹാന്‍സ് ബ്ലിക്സ് പറഞ്ഞത്‌ നോക്കൂ. 

"The atomic industry  can  take  catostrophes  like  Chernobyl  every  year". 

എത്ര ലാഘവത്തോടെ പറയുന്നു?

1 അഭിപ്രായം: