2012, ജൂലൈ 23, തിങ്കളാഴ്‌ച

PUBLIC TOILETS


 പൊതു നിരത്തില്‍ മൂത്രമൊഴിച്ചാല്‍ പിഴ ഈടാക്കാനായി കേരളത്തില്‍ നിയമം കൊണ്ടു വരുന്നു. ലാഘവ ബുദ്ധിയോടെ യുള്ള ഈ നിയമം കൊണ്ടു പ്രശ്നം അവസാനിക്കുന്നില്ല. മൂത്രപ്പുരകള്‍ ഇല്ലാത്തതിനാല്‍, താങ്ങാവുന്നതിനും അപ്പുറത്ത് ആകുമ്പോള്‍, നിര്‍വാഹം ഇല്ലാതെ റോഡരുകില്‍ ഈ കര്‍മം നിര്‍വഹിക്കാന്‍ മനുഷ്യന്‍ നിര്‍ബന്ധിതനാകുകയാണ്. അല്ലാതെ spanish fly എന്ന  സിനിമയില്‍ കാണിച്ചത് പോലെ, പൊതു പ്രകടനം നടത്തി ആസ്വദിക്കുക അല്ല. ഈ സാഹസത്തിനു മുതിരാത്ത സ്ത്രീകളുടെ കാര്യം പരിതാപകരം ആണ്. തിരിച്ചു വീട്ടില്‍ എത്തുന്നത്‌ വരെ സമ്മര്‍ ദവും പേറി കഴിയാന്‍ അവര്‍ വിധിക്കപ്പെട്ടിരിക്കുന്നു. തല്‍ ഫലമായുണ്ടാകുന്ന മൂത്രാശയ രോഗങ്ങളും.

 പൊതു സ്ഥലങ്ങളില്‍ ആവശ്യത്തിനു  ടോയിലറ്റുകള്‍ ഇല്ല. ഉള്ളവ ആകട്ടെ വൃത്തി ഹീനവും മാരക രോഗങ്ങള്‍ പടര്‍ത്തുന്നവയും. ദീര്‍ഘ ദൂര  റോഡ്‌  യാത്രക്കാര്‍ ആണ് ഏറ്റവും ദുരിതം അനുഭവിക്കുന്നത്. നിയമം കൊണ്ടു വരുന്നതിനു മുന്‍പ് പൊതു സ്ഥലങ്ങളില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യം ഒരുക്കാന്‍ ഉള്ള ബാധ്യത സര്‍കാരിന്  ഉണ്ട്. 


പുതിയ  "ഇ-ടോയിലറ്റുകള്‍ " വെടിപ്പും  വൃത്തിയും ഉള്ളതാണ്, കൂടാതെ സ്ഥാപിക്കാന്‍ അധിക
സ്ഥലവും വേണ്ട. പ്രധാന നിരത്തു കളില്‍ ജങ്ക്ഷനുകളില്‍ എ.ടി.എം. കൌണ്ടറുകള്‍ പോലെ "ഇ-ടോയിലറ്റുകള്‍" സ്ഥാപിക്കണം. കൂടാതെ നഗരങ്ങളിലും, ടൌണുകളിലും പൊതു സ്ഥലങ്ങളില്‍ ഇവ സ്ഥാപിക്കണം. എല്ലാ റെസ്റാരന്റുകളിലും, ഷോപ്പിംഗ്‌ കോമ്പ്ലെക്സ്‌ കളിലും,പെട്രോള്‍ പമ്പ് കളിലും സൌകര്യവും ശുചിത്വവും ഉള്ള   "ഇ-ടോയിലറ്റുകള്‍" നിര്‍ബന്ധമാക്കണം.


 ഇത്രയും ചെയ്തു കഴിഞ്ഞാല്‍ ഈ നിയമത്തിന്റെ ആവശ്യം തന്നെ ഇല്ലാതെ വരും. കാരണം തുറസ്സായി ഇത് ചെയ്യാന്‍   ആര്‍ക്കും   താല്‍പ്പര്യം ഇല്ലല്ലോ ? 


എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ''ടോയിലറ്റ് വേസ്റ്റ്‌ ഡിസ്പോസല്‍ പ്ലാന്‍റ് " സ്ഥാപിക്കണം എന്ന് കഴിഞ്ഞ വര്‍ഷം ഒരു പൊതു താല്‍പ്പര്യ ഹര്‍ജിയില്‍ ബഹു. കേരള ഹൈ ക്കോടതി സര്‍കാരിനോട് നിര്‍ദേശിച്ചിരുന്നു. ഒരു വര്‍ഷം കഴിഞ്ഞിട്ടും ആ കോടതി വിധി നടപ്പാക്കാതെ ആണ്  പുതിയ നിയമങ്ങളും ആയി വരുന്നത്.                                                        

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ