2012, ജൂലൈ 12, വ്യാഴാഴ്‌ച

വയല്‍ നികത്തു നിയമം

" അരി യുണ്ടെ ന്നാലങ്ങോര ന്തരിക്കുകില്ലല്ലോ
എന്ന് അന്ത്യ കര്‍മങ്ങള്‍ക്ക് അരി ചോദിച്ചവരോട്, ഭര്‍ത്താവ് മരിച്ചു കിടക്കുന്ന സ്ത്രീ, വൈലോപ്പിള്ളി യുടെ 'കന്നി  ക്കൊയ്തി'ല്‍ പറഞ്ഞത് പോലെ, മരിച്ചവര്‍ക്ക് വായ്ക്കരി ഇടാന്‍ ഉള്ള അരി പോലും കേരളത്തില്‍ ഇല്ലാത്ത ഒരു സ്ഥിതി വിശേഷം ആയിരിക്കും,നെല്‍ വയലുകള്‍ നികത്തുന്നത് നിയമ വിധേയം ആക്കാനുള്ള തീരുമാനം നടപ്പില്‍ ആക്കുന്നതോട് കൂടി സംജാതം ആകുന്നത്. 

കാലാ കാലങ്ങളിലായി, നിയമം കൈയ്യി ല്‍ എടുത്തും, നിയമത്തെ നോക്ക് കുത്തി ആക്കിയും, നിയമ പാലകരെയും നിയമ നിര്‍മാതാക്കളെയും സ്വാധീനിച്ചും, അവരുടെ  ഒത്താശയോടും വയലും തണ്ണീര്‍  തടങ്ങളും നികത്തി കേരളത്തെ ഭൂ മാ ഫിയക്കാര്‍  തരിശു ഭൂമി ആക്കി    ഇരിക്കുകയാണ്. കുട്ടനാട്ടില്‍ കായലില്‍ കൃഷി ചെയ്തു കേരളത്തിന്‌ നെല്ല് നല്‍കിയിരുന്ന മുരിക്കനെ ബൂര്‍ഷ്വ എന്ന് മുദ്ര കുത്തി കൃഷി നിര്‍ത്തിച്ചു. ആക്രമ ട്രേഡ് യുണിയനിസ ത്തിലൂടെ കര്‍ഷകരെ  ദ്രോഹിച്ചും ഭീഷണി പ്പെടുതിയും കൃഷിയില്‍ നിന്നും പിന്തിരിപ്പിച്ചു നെല്‍ കൃഷി ലാഭകരം അല്ലെന്നു പ്രചരിപ്പിച്ചു നിലം നികത്തി കര ആക്കി എടുക്കുകയാണ് ഭൂ മാഫിയകളും  രാഷ്ട്രീയക്കാരുടെ ബിനാമികളും. ഒരു പിടി അരിക്കായി തമിഴ് നാട്ടിന്റെയും  ആന്ധ്രയുടെയും മുന്നില്‍ യാചിക്കെന്ട ഗതി കേടില്‍ ആണ് പ്രബുദ്ധരായ കേരള മക്കള്‍ ഇന്ന്. 

അംബര  ചുംബികള്‍ ആയ കോണ്‍ ക്രീറ്റ് മന്ദിരങ്ങള്‍ കെട്ടി ഉയര്‍ത്താന്‍ ആണ് നെല്‍ വയലുകള്‍ നികത്തുന്നത്. 11 ലക്ഷത്തില്‍ ഏറെ വീടുകള്‍ ആണ് ആളുകള്‍ താമസിക്കാന്‍ ഇല്ലാതെ കേരളത്തില്‍ ഇന്ന് ഒഴിഞ്ഞു കിടക്കുന്നത്. ആ കേരളത്തില്‍ ആണ് വീണ്ടും വീടുകളും ഫ്ലാറ്റുകളും കെട്ടി പ്പൊക്കുന്നത്.  ആയിരക്കണക്കിന് ടണ്‍ മണല്, കല്ല്‌, തടി, വെള്ളം തുടങ്ങിയ എല്ലാവര്ക്കും അവകാശപ്പെട്ട പ്രകൃതി വിഭവങ്ങള്‍ ആണ് ഇതിനു വേണ്ടി നശിപ്പിക്കപ്പെടു ന്നത്.  ആര്‍ക്കു വേണ്ടി? കുറെ കല്ലപ്പണ ക്കാര്‍ക്ക് വേണ്ടി. അവരുടെ സുഖ ഭോഗങ്ങള്‍ക്ക് വേണ്ടി ഒരു നാടിനെയാണ് നശിപ്പിക്കുന്നത്. സംസ്ഥാന സര്‍കാരിന്റെ പൊതു ബജറ്റ് ഇല്‍ ആയിരക്കണക്കിന് രൂപ വക ഇരുത്തി ക്കാന്‍ തക്ക സ്വാധീനവും ശക്തിയും ഉള്ളവര്‍ ആണ് ഭൂ മാഫിയ. മനുഷ്യ രാശിയുടെ പൊതു സ്വത്ത്‌ ആയ തണ്ണീര്‍ ത്തടങ്ങളും നെല്‍ വയലും സംരക്ഷിക്കേണ്ടത് ഓരോ മനുഷ്യന്റെയും ധര്‍മം  ആണ്. ഇനി അവശേഷിക്കുന്ന അല്‍പ്പ മാത്രം ആയ നെല്‍വയല്‍ എങ്കിലും ഭൂ മാഫിയക്ക് തീറെഴുതി കൊടുക്കാതെ നമുക്ക് കാത്തു സൂക്ഷിക്കാം. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ