2013, ഏപ്രിൽ 10, ബുധനാഴ്‌ച

തന്തക്ക് വിളി

തന്തയ്ക്കു വിളിക്കുന്നു . കേൾക്കാൻ അറയ്ക്കുന്ന തെറി വിളിക്കുന്നു . എന്നിട്ട് പറയുന്നു സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞതാണെന്ന്. അത് പുറത്തു പറഞ്ഞവനെ തെറി വിളിക്കുന്നു. 

സംസ്കാര സമ്പന്നരെന്നു അഭിമാനിക്കുന്ന നമ്മുടെ കേരളീയ സമൂഹത്തിൽ ഭരണാധികാരികൾ കാണിക്കുന്ന കാര്യങ്ങൾ ആണ്  ഇതെല്ലാം. അധികാരത്തിൻറെ കസേര ആസനത്തിൻ കീഴിൽ ഉള്ളത് കൊണ്ട് എല്ലാ ഭരണ സംവിധാനങ്ങളും ദുരുപയോഗപ്പെടുത്തി സ്വയം സംരക്ഷിക്കുന്നു. ഭീഷണിയാൽ മറ്റുള്ളവരെ ക്കൂടി തൻറെ വരുതിയിൽ കൊണ്ടു വരുന്നു. കുറെ ഭരണാധികാരികളുടെ വായ മൂടുന്നു. 

തെറി പറഞ്ഞിട്ട് സോറി പറഞ്ഞാൽ കാര്യം തീരുമോ? അബദ്ധത്തിൽ തെറ്റായ വാക്ക് വീണു പോയാൽ മാപ്പ് പറയുന്നതിൽ അർഥം ഉണ്ട്. തന്റെ ദുഷ് ചെയ്തികൾ വെളിവായപ്പോൾ രോഷം കൊണ്ട് മനപ്പൂർവ്വം വിളിച്ചതോ?

ഇതിനൊരു മറു വശം ഉണ്ട്.  അധികാര രാഷ്ട്രീയം.  തന്തക്ക്‌ വിളി കേട്ടവൻ ചൂടാകും. എന്തെങ്കിലും അധികാരം ആകുന്ന അപ്പക്കഷണങ്ങൾ എറിഞ്ഞു കൊടുത്താൽ അവൻ തണുക്കും. തന്തക്ക് വിളി കേട്ടാലും അധികാരം കിട്ടിയല്ലോ.

ഇത് നമ്മുടെ സമൂഹത്തിന്റെ ജീർണത യേയാണ് പ്രതിഫലിപ്പിക്കുന്നത്. ജനങ്ങളും ഇതിന് ഉത്തരവാദികൾ ആണ്. ഈ തെറി വിളിയെ ന്യായീകരിക്കാനും  സാധൂകരിക്കാനും അതിനെ സപ്പോർട്ട് ചെയ്യാനും നമ്മുടെ നാട്ടിൽ കുറെ  ആൾക്കാർ ഉണ്ടല്ലോ? എന്താണവരുടെ  വാദം? ഒന്നും ഇല്ല. അവരും തെറി വിളിച്ച ആളുടെ പാർടി ആണെന്ന ഒരേ ഒരു കാര്യം മാത്രം. പിന്നെ കുറെ ആൾക്കാർ ഉണ്ട്. തൽക്കാലം തെറി വിളിക്കാരനെതിരെ അൽപ്പം രോഷ പ്രകടനം കാണിച്ചിട്ട് തിരഞ്ഞെടുപ്പ് വരുമ്പോൾ,കൊടി  അടയാളം മാത്രം നോക്കി  ഈ തെറി വിളി വീരന്മാരെ, ഈ സംസ്കാര ശൂന്യരെ തന്നെ വീണ്ടും തിരഞ്ഞെടുക്കും.  

നമുക്ക് ഇനിയെങ്കിലും മാറിക്കൂടെ? സംശുദ്ധമായ സ്വഭാവമുള്ളവരെ മാത്രം തിരെഞ്ഞെടുത്തു കൂടെ? ( പെണ്‍ വാണിഭക്കാരുടെ നാട്ടിൽ അങ്ങിനെ ഒരു ആളിനെ കിട്ടുമോ എന്ന് ന്യായമായ സംശയം). ആരെങ്കിലും നല്ലവർ കാണും. കൊടിയുടെയോ ,ജാതിയുടെയോ, മതത്തിന്റെയോ  അടുപ്പം നോക്കാതിരുന്നാൽ മാത്രം മതി.   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ