2013, ഏപ്രിൽ 24, ബുധനാഴ്‌ച

ELECTION ID CARD-NEW

ഭാരത വാസികൾക്ക് ഇതാ ഒരു കാർഡ്‌ കൂടി. തിരഞ്ഞെടുപ്പ് കമ്മീഷൻറെ വകയാണീ  പുതിയ കാർഡ്. എല്ലാ വോട്ടർ മാർക്കും പുതിയ വോട്ടേ ർ സ് ഐ.ഡി. കാർഡ് നൽകുവാൻ പോവുകയാണ്. ബാങ്കുകളുടെ എ. റ്റി. എം.  കാർഡ് മാതൃകയിൽ ഉള്ള കളർ കാർഡ്. നിലവിൽ  നൽകിയിട്ടുള്ള പ്ലാസ്റ്റിക് ലാമിനെറ്റ് ചെയ്ത  കാർഡു കൾക്ക് ഭംഗി പോരെന്ന് തോന്നിയാകണം അവ പിൻവലിച്ചു പുതിയവ നൽകുന്നത്. ഓരോ കാർഡിനും 50 രൂപ യാണ് ചെലവ്. 70  കോടി വോട്ടർ മാർക്ക് കാർഡ് ഉണ്ടാക്കാൻ ചിലവാകുന്നത് 3500 കോടി രൂപ! 5  വർഷം  കൂടുമ്പോൾ ഒരു തവണ, അതും വേണമെന്ന് തോന്നുന്നു വെങ്കിൽ, ഉപയോഗിക്കാൻ ഉള്ളതാണീ കാർഡ്. അതിനു വേണ്ടിയാണ് ഇത്രയും ഭീമമായ തുക ചിലവഴിക്കുന്നത്. 

കാർഡുകൾ പലതുണ്ട് ഭാരതത്തിൽ. ഭരണ ഘടന പരമായി നിർബന്ധമായി ഓരോ പൌരനും എടുത്തിരിക്കെണ്ട, അവൻറെ ഫോട്ടോയും, വിരലിൻറെയും ,കണ്ണിന്റെയും, ബയോ മെറ്റ്രിക്സ് അടയാളം പതിച്ച,  എല്ലാ കുടുംബ വിവരങ്ങളും അടങ്ങിയ എൻ. പി. ആർ. കാർഡ്. ആയിരക്കണക്കിന് കോടി രൂപ ആണതിന് ചിലവാകുന്നത്. അടുത്തത്  ഭരണഘടന പിന്തുണ ഇല്ലാത്ത യു. ഐ.എ. ഐ.   യുടെ ആധാർ കാർഡ്. എൻ. പി. ആർ. കാർഡ് ലെ അതെ വിവരങ്ങൾ അടങ്ങിയ ടുപ്ലികെറ്റ്  കാർഡ് ആയ ആധാർ കാർഡ് ൻറെ ചെലവ് ഔദ്യോഗിക കണക്ക് അനുസരിച്ച് 1 8 0 0 0 കോടി രൂപ ആണ്. ( 1,5 0, 0 0 0  കോടി ആകുമെന്ന് പല പത്രങ്ങളും പറയുന്നു.)  ടുപ്ലികെറ്റ് ആയതിനാലും ഭരണ ഘടന യുടെ പിൻ ബലം ഇല്ലാത്തതിനാലും  യു. ഐ.എ. ഐ.   യുടെ ആധാർ കാർഡ് വേണ്ട എന്ന് ആഭ്യന്തര മന്ത്രി പറയുകയും പിന്നീടത്‌ ഒത്തു തീർപ്പ് ആകുകയും ചെയ്തതായി പത്രങ്ങളിൽ  വന്നിരുന്നു.  ഇതിനൊക്കെ പുറമെയാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ തങ്ങളുടെ വകയായ പുതിയ കാർഡും ആയി രംഗ പ്രവേശം ചെയ്യുന്നത്. ഒരു സമ്മതിദായകനെ തിരിച്ചറിയാനുള്ള എല്ലാ വിവരങ്ങളും നിലവിലുള്ള കാർഡിൽ  ഉള്ളപ്പോഴാണ് പുതിയ  കാർഡ്.  

നമുക്ക് കാർഡ് കൾ മാത്രം മതിയോ? ഒരു നേരത്തെ വിശപ്പടക്കാൻ വഴി ഇല്ലാതെ അലയുന്ന കോടി ക്കണക്കിന് ജനങ്ങൾക്ക്‌ ആഹാരം നൽകുന്നതിനല്ലേ  മുൻ ഗണന നൽകേണ്ടത്? അതോ കാണാൻ നല്ല ഭംഗി യുള്ള, കളർ ഫോട്ടോ ഉള്ള  വോട്ടർസ് ഐ. ഡി. കാർഡും മടിയിൽ വച്ച് ജനം മുണ്ടും മുറുക്കി ഉടുത്ത് നടക്കണം  എന്നാണോ?

1 അഭിപ്രായം: