Tuesday, March 1, 2016

ഉദ്ഘാടനം

കണ്ണൂർ വിമാനം വന്നിറങ്ങുന്നത് കണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ബോധം കെട്ടു വീണു. വിമാനം കുന്നിന്റെ മുകളിൽവന്നിറങ്ങുന്നത് കണ്ടാൽ ആർക്കാണ് ബോധം പോകാത്തത്? ബോധം ഉള്ളവർക്കൊക്കെ പോകും. അതില്ലാത്ത ഉമ്മൻ ചാണ്ടിയും കൂട്ടരും കണ്ടു ചിരിച്ചു കയ്യടിച്ചു നിന്നു. 14 മണിക്കൂർ തുടർച്ചയായി കള്ളം പറഞ്ഞിട്ടും ബോധം പോകാത്ത മനുഷ്യനാ. പിന്നാ..

Pilot flight lands at Kannur airport


ഈ ചാണ്ടിക്ക് എന്തിന്റെ കേടാ? വിമാനത്താവളം പണി ഒന്നും ആയിട്ടില്ല. കുറെ കുന്ന് ഇടിച്ചു നിരപ്പാക്കി ഇട്ടു എന്നതൊഴിച്ച് ഒന്നും അവിടെ നടന്നിട്ടില്ല. ഇലക്ഷൻ തീയതി പ്രഖ്യാപിക്കുന്നതിനു മുൻപ് ഉദ്ഘാടനം നടത്താൻ  ആണ് ഈ പെടാപ്പാട് പെടുന്നത്. എന്നിട്ടെന്താ ഗുണം? അവിടെ ഒരു കല്ലിൽ (ഏതായാലും കല്ല്‌ അകത്തായതിനാൽ പട്ടി കാലു പൊക്കി മൂത്രം ഒഴിക്കില്ല എന്നൊരു ആശ്വാസം ഉണ്ട്) സ്വന്തം പേര് എഴുതി വയ്ക്കും. ഇങ്ങിനെ എത്ര കല്ലുകൾ കേരളത്തിൽ അങ്ങോളമിങ്ങോളം ചാണ്ടിയും അത് പോലുള്ള അൽപ്പന്മാരും കുഴിച്ചിട്ടത് കിടക്കുന്നു?

ഇനി വന്നിറങ്ങിയ വിമാനം എന്താണെന്ന് നോക്കാം.ഒരു കൊച്ചു സാധനം. ഫ്ലയിംഗ് ക്ലുബ്ബുകളുടെ പഠിപ്പിക്കുന്ന ചെറിയ സാധനം (വിമാനം എന്നതിനെ വിളിക്കാമോ?) അതോ ഇനി പിള്ളാര് പറത്തി കളിക്കുന്ന ഏറോ മോഡൽ ആയിരുന്നോ?

എയർ ഫോഴ്സിന്റെ ഒരുഡോർനിയർ 228 വിമാനം ആണ് വന്നത്. ഒരു ചെറു വിമാനം. അതിന്റെ പ്രത്യേകത മോശപ്പെട്ട  റൺ വേ യിൽ ഇറങ്ങാൻ കഴിയും എന്നത് തന്നെയാണ്. അത് കൊണ്ട് തന്നെയാണ് ഈ വിമാനം തെരഞ്ഞെടുത്തത്. വിമാനത്താവളത്തിന്റെ ഉദ്ഘാടനം നടത്തി എന്ന് കല്ലിലും പേപ്പറിലും ഒക്കെ എഴുതി വയ്ക്കാം എന്നല്ലാതെ പണി 25 ശതമാനം പോലും തീരാത്ത  ഇവിടെ എന്തിനാ ചാണ്ടീ ഈ പണി കാണിച്ചത്.

ഇനി കേന്ദ്ര സർക്കാരിനോട്. ഈ തരികിട കാണിക്കാൻ എന്തിനാണ്  എയർ ഫോഴ്സിന്റെ  വിമാനം വിട്ടു കൊടുത്തത്? ഇവിടത്തെ ബി.ജെ.പി. ക്കാരെങ്കിലും ഇത് കേന്ദ്രത്തിൽ പറഞ്ഞു ഒന്ന് ഒഴിവാക്കണം ആയിരുന്നു.

ചാണ്ടി മാഷ്‌ തിരക്കിൽ ആണ്. മെഡിക്കൽ കോളേജിൽ എന്തോ ഉദ്ഘാടനം. പിന്നെ കരമന-കളിയിക്കാവിള പകുതി പൂർത്തിയാക്കിയ റോഡ്‌. അങ്ങിനെ പലതും. ഇന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ മീറ്റിംഗ് കൂടുന്നുണ്ട്. തീയതി പ്രഖ്യാപിക്കുന്നതിനു മുൻപ് കുറെ ഉദ്ഘാടനങ്ങൾ കൂടി നടത്തട്ടെ പാവം മുഖ്യ മന്ത്രി.

Pilot flight lands at Kannur airport

എന്തൊരു സന്തോഷം ആ മുഖത്ത്. ജനങ്ങളെ പറ്റിച്ചേ പറ്റിച്ചേ.

8 comments:

 1. ഈ പാവത്തിന് ഇനി മുഖ്യമന്തിയെന്ന
  നിലയിൽ പോയിട്ട് ഒരു മന്ത്രിയെന്ന നിലയിൽ
  പോലും ഇനി യാതൊരു ഉൽഘാടിക്കല്ലൊന്നും നടക്കില്ല
  എന്നുള്ള ഫോബിയ കാരാണമാണ് ഈ മാരത്തോൺ പ്രകടനങ്ങൾ...!

  ReplyDelete
  Replies
  1. ഹേയ് അങ്ങിനെ കരുതാൻ വയ്യ. കോൺഗ്രസ് ജയിച്ചാൽ (ജയിച്ചാൽ) ഇയാള് തന്നെ മുഖ്യ മന്ത്രി. അച്ചുതാനന്ദൻ strong ആയി ഒരു stand എടുത്തത്‌ കൊണ്ട്. അങ്ങിനെ ആകില്ല എന്ന് പറയാൻ പറ്റില്ല.

   Delete
 2. വലുതുകൈ കൊടുക്കുന്നതിടതുകൈയറിയരുത് എന്നേ പോയ്മറഞ്ഞു!ഇന്ന് വലതുകൈകൊണ്ടു കൊടുത്ത് ഇടത്തുകൈകൊണ്ടു വാങ്ങുക എന്നതായി.......
  ആശംസകള്‍ ബിപിന്‍ സാര്‍

  ReplyDelete
  Replies
  1. ഇപ്പോൾ രണ്ടു കൈയും വാങ്ങുന്നത് നാട്ടുകാർ അറിയുന്നുണ്ട്.

   Delete
 3. ആ ചിരി കണ്ടല്ലായിരുന്നോ ലോകം കീഴടക്കിയ മട്ടിൽ??

  ReplyDelete
  Replies
  1. ഒരു ചെറിയ തിരുത്ത്‌ സുധീ . ലോകത്തെ മുഴുവൻ ....മട്ടിൽ

   Delete
 4. ഉത്ഘാടനത്തിന്റെ മഹാമഹം നടക്കുകയാണ്. കണ്ണൂരിൽ അമ്പത് ശതമാനം പോലും പണി പൂർത്തിയായിട്ടില്ല. ജനങ്ങളെ പറ്റിക്കാൻ ഒരു ഉത്ഘാടനം.
  തെരഞ്ഞെടുപ്പ് ജയിക്കാൻ എന്ത് നെറികേടും കാണിക്കും എന്നതിന്റെ വലിയ ഉദാഹരണങ്ങൾ.

  ReplyDelete
  Replies
  1. ഇതൊക്കെ തട്ടിപ്പ് ആണെന്നറിഞ്ഞിട്ടും ഇവരൊക്കെ തന്നെ നമ്മെ ഭരിക്കുന്നു എന്നത് അത്ഭുതം

   Delete