2016, നവംബർ 12, ശനിയാഴ്‌ച

കള്ളപ്പണം

നരേന്ദ്ര മോദിയുടെ നോട്ട് പിൻവലിക്കൽ കൊണ്ട് ദുരിതം അനുഭവിക്കുന്ന ജനങ്ങൾ  ആരെന്നു നോക്കാം.

1. അഴിമതിയിലൂടെ ലക്ഷങ്ങളും കോടികളും വാങ്ങിക്കൂട്ടിയ മന്ത്രിമാർ-എം.എൽ.എ.മാർ-രാഷ്ട്രീയക്കാർ-ഉദ്യോഗസ്ഥർ.

2. ഗുണ്ടാപ്പിരിവിലൂടെ പണം വാരിക്കൂട്ടിയ ഗുണ്ടകൾ.

3.ഗൾഫിൽ വിദേശ കറൻസി വാങ്ങി ഇവിടെ ഇന്ത്യൻ റുപ്പി കൊടുക്കുന്ന കുഴൽപ്പണക്കാർ

 4. ബ്ളാക്ക് മണി യിലൂടെ, (വില കുറച്ചു കാണിച്ചും)  ഭൂമി കച്ചവടം നടത്തുന്ന ഭൂ മാഫിയ.

5.  നികുതി കൊടുക്കാതെ കള്ള സ്വർണം വാങ്ങുന്ന സ്വർണ വ്യാപരികൾ.

6. വില കുറച്ചു കാണിച്ചു നികുതി വെട്ടിക്കുന്ന ഫ്‌ളാറ്റ്‌ നിർമാതാക്കൾ.

7 . തലവരിപ്പണം വാങ്ങുന്ന മെഡിക്കൽ കോളേജുകൾ.

8. കള്ളപ്പണ നിക്ഷേപം സ്വീകരിച്ചു ഒത്താശ ചെയ്യുന്ന സഹകരണ ബാങ്കുകൾ.

9. സിനിമാ നിർമാതാക്കൾ.

10.  സ്വകാര്യ ഫൈവ് സ്റ്റാർ ആശുപത്രികൾ

സത്യത്തിൽ  ഇവരെയൊക്കെയാണ് ഇത് ബാധിച്ചത്. അനധികൃതമായി സമ്പാദിച്ച കുന്നു കണക്കിന് പണം 1000 -500 എന്ന നോട്ടുകൾ ആക്കിയാണ്  ഇവർ സൂക്ഷിച്ചിരുന്നത്. ഈ പണം ആഡംബര ജീവിതത്തിനും ഭൂമിയും ഫ്‌ളാറ്റുകളും  ആഡംബര വസ്തുക്കളും വാങ്ങിക്കൂട്ടാനും ആണ് ഉപയോഗിക്കുന്നത്.  എല്ലായ്പ്പോഴും ഇവരുടെയൊക്കെ പക്കൽ അനേക കണക്കിന് കോടികൾ ആണ് ഉള്ളത്. 1000 ത്തിന്റെ ഒരു കെട്ട് 1  ലക്ഷം രൂപയാണ്. അങ്ങിനെ 100 കെട്ട് ആയാൽ 1 കോടി ആയി. ഒരു കൈ സഞ്ചിയിലോ ബാഗിലോ ഇരിക്കുന്ന വലിപ്പം.  ബാങ്ക് ലോക്കറുകളിലോ, സുരക്ഷിതമായ സ്ഥലങ്ങളിലോ ആണ് ഇവർ ഇത് രഹസ്യമായി  സൂക്ഷിക്കുന്നത്. ആവശ്യം അനുസരിച്ചു നോട്ട് കെട്ടുകൾ പുറത്തെടുക്കും.

നവംബർ 8 ലെ മോദിയുടെ ചരിത്ര പ്രഖ്യാപനത്തിലൂടെ നഷ്ടത്തിലും കഷ്ട്ടത്തിലും ആയവർ മേൽപ്പറഞ്ഞവരാണ്.ഇങ്ങിനെ കുന്നു കൂട്ടി വച്ചിരുന്ന കള്ളപ്പണം ആകെ ഒറ്റ ദിവസം കൊണ്ട് ഇല്ലാതായി.

ഇതിനിടെ കേരള ധന മന്ത്രി, നോട്ട് പിൻ വലിച്ച നടപടി തെറ്റാണെന്നു പറയുന്നു. തൻറെ പുതിയ  സാമ്പത്തിക ശാസ്ത്രവുമായി നോട്ട് പിൻവലിച്ചതിനെ എതിർക്കുകയുണ്ടായി. ഇത്ര പെട്ടെന്ന് വേണ്ടിയിരുന്നില്ല എന്നാണു ആ ധന തത്വ ശാസ്ത്രജ്ഞൻ പറയുന്നത്. നവംബർ 30 വരെ അവധി കൊടുക്കണമായിരുന്നു എന്നാണ് തോമസ് ഐസക്ക് പറഞ്ഞത്. എന്നാലും കള്ളപ്പണം തടയുന്നതിൽ ഒരു വ്യത്യാസവും വരില്ലായിരുന്നു എന്ന്.

ആ പണ്ഡിതൻ പറയുന്ന സമയം കൊടുത്തിരുന്നുവെങ്കിൽ എന്താണ് സംഭവിക്കുന്നത് എന്ന് നോക്കാം. ഇവരുടെ കയ്യിൽ ഇരിക്കുന്ന കള്ളപ്പണം മുഴുവൻ അവർ പുറത്തിറക്കി വെളുപ്പിക്കും. 

1.  ബിനാമി പേരിൽ  വസ്തു,കെട്ടിടങ്ങൾ തുടങ്ങിയവ വാങ്ങും.കൂടുതൽ വില നൽകും. കള്ളപ്പണമാണല്ലോ.വില കൂട്ടി  കാണിച്ചാൽ വിൽക്കുന്ന ആൾക്ക് ഇൻകം ടാക്സ്  അടച്ചാലും ലാഭമാകും.
2 .  സ്വർണം വാങ്ങിക്കൂട്ടും. നോട്ടിന് പകരം സ്വർണം ഒളിച്ചു  വയ്ക്കും.
3.  മറ്റു രാജ്യങ്ങളിൽ കള്ളപ്പേരിൽ നിക്ഷേപിക്കും.
4. അനുയായികളെക്കൊണ്ട് ചെറിയ തുകകൾ ഇവന്മാർ വെളുപ്പിക്കും.  
5 . തെരെഞ്ഞെടുപ്പ്  സ്ഥലങ്ങളിൽ വോട്ടർമാർക്ക് ഇഷ്ട്ടം പോലെ കള്ളപ്പണം നൽകാം. ഓരോ വോട്ടർമാർക്കും കിട്ടുന്നത് തുശ്ചമായത് കൊണ്ട് ആ പാവങ്ങൾക്ക് വെളുപ്പിക്കാൻ പ്രയാസമില്ല. 

ഇങ്ങിനെ എണ്ണമറ്റ വഴികളാണ്  സമയം നീട്ടി നൽകിയിരുന്നവെങ്കിൽ  കള്ളപ്പണക്കാർക്കു മുന്നിൽ തുറന്നു കിടക്കുന്നത്. ഇതിലും വലിയ നൂറു നൂറു വഴികൾ അവർ കണ്ടു പിടിക്കുകയും ചെയ്തേനെ. ഒരു ഡോക്ടറേറ്റ് ഒക്കെ കിട്ടിയ തോമസ് ഐസക്കിന് സാമാന്യ ബുദ്ധിയിൽ വരുന്ന ഈ കാര്യങ്ങൾ പോലും അറിയില്ല എന്ന് നമ്മൾ വിശ്വസിക്കണോ?  

ഇതിലൊക്കെ വലിയ കാര്യം, അതായത് മാർക്സിസ്റ് പാർട്ടിയെ നേരിട്ട് ബാധിക്കുന്ന പ്രശ്നം ആണ് സഹകരണ മേഖലയിലെ കള്ളപ്പണം. ഇൻകം ടാക്സ് വകുപ്പിന്റെയോ റിസർവ് ബാങ്കിന്റെയോ നിർദ്ദേശങ്ങൾ നടപ്പാക്കാത്ത ഈ സഹകരണ ബാങ്കുകൾ,പ്രാഥമിക സഹകരണ സൊസൈറ്റികൾ എന്നിവയിൽ കോടിക്കണക്കിനു കള്ളപ്പണ നിക്ഷേപം ആണ് ഉള്ളത്. അതിൽ ഭൂരിഭാഗവും അധികാരത്തിൽ ഇരിക്കുന്ന പാർട്ടികളുടെ നേതാക്കളുടെയാണ്.അതൊന്നു വെളുപ്പിക്കാനാണ് സാവകാശം വേണമെന്നു ധന  മന്ത്രി പറഞ്ഞത്.സമയം നീട്ടിക്കിട്ടിയിരുന്നുവെങ്കിൽ കോടികൾ അവിടെ നിക്ഷപം നടത്തിയേനെ.ഇൻകം ടാക്സ് ഡിപ്പാർട്മെന്റ് പരിശോധന തുടങ്ങി ക്കഴിഞ്ഞു. അതും രക്ഷയില്ലാതായി. 

11 അഭിപ്രായങ്ങൾ:

  1. പ്രിയ ബിപിൻ സർ,
    ആദ്യം പറഞ്ഞ പത്ത് വിഭാഗക്കാരാണോ ബാങ്കിന് മുന്നിൽ വെയിലത്തു ക്യൂ നിൽക്കുന്നത്? വിവാഹവും ചികിത്സയും കച്ചവടവും എല്ലാം ചോദ്യചിഹ്നമായിപ്പോയ സാധാരണക്കാർ അനുഭവിക്കുന്നത് ദുരിതം അല്ലേ? നോട്ട് രൂപത്തിൽ നിലവിലുള്ള കള്ളപ്പണത്തിന്റെ കുറച്ചു ഭാഗവും ഏതാണ്ട് മുഴുവൻ കള്ളനോട്ടുകളും ഇതിലൂടെ വെളിപ്പെടും എന്നത് ശരി തന്നെ. എന്നാൽ, പുതിയ കള്ളനോട്ടുകളും കള്ളപ്പണവും വീണ്ടും സമൂഹത്തിൽ ഉണ്ടാവുകയില്ലേ? അതുകൊണ്ട്, ഈ നീക്കത്തിന്റെ ഉദ്ദേശശുദ്ധി നല്ലതാണെങ്കിലും അത് നടപ്പാക്കിയ രീതി മോശമായി എന്നാണ് എന്റെ ഒരു ഇത്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇത്തരം തീരുമാനങ്ങൾ നടപ്പാക്കുമ്പോൾ കുറച്ചു ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വരും. അമേരിക്കൻ എംബസിയ്ക്കു മുന്നിൽ വിസയ്ക്ക് നിൽക്കുന്ന ക്യൂ ,ബീവറേജിന്‌ മുന്നിൽ, പുലി മുരുഗന് മുന്നിൽ തുടങ്ങി ജനം നിൽക്കുന്ന ക്യൂകളുടെ ലിസ്റ്റ് സോഷ്യൽ മീഡിയയിൽ വന്നത് കൊണ്ട് ആവർത്തിക്കുന്നില്ല. അത് പോലെ രാജ്യത്തിന് വേണ്ടി, ഒരു നല്ല നാളേയ്ക്ക് വേണ്ടി ഒന്ന് സഹിച്ചു കൂടെ? ഇതിനോട് സഹകരിക്കാത്ത ഒരു കൂട്ടം ആളുകൾ ആണ് ജനങ്ങളിൽ പരിഭ്രാന്തി പരത്തിയത്. കയ്യിലിരിക്കുന്ന പണം മുഴുവൻ നഷ്ടപ്പെടും എന്നും കൂടുതൽ പുതിയ നോട്ടുകൾ വാങ്ങി കൂട്ടുക എന്നും. അതാണ് ബാങ്കുകൾക്ക് മുന്നില നിലയ്ക്കാത്ത നിര വന്നത്. ഒരല്പം സഹിക്കുകയും ക്ഷമിക്കുകയും ചെയ്തു കൂടെ കൊച്ചു ഗോവിന്ദൻ?
      പാകിസ്താന്റെ ആക്രമണത്തിന് വേണ്ടി സ്വന്തം വീടും നാടും എല്ലാം ഉപേക്ഷിചു പലായനം ചെയ്ത അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങളെ കാണുന്നില്ല. അടുത്തിടെ പാകിസ്ഥാൻ വെടിവെപ്പിൽ മരിച്ച കുറെ ജന ങ്ങളെയും

      ഇല്ലാതാക്കൂ
  2. നല്ല ഉദ്ദേശത്തോടു തുടങ്ങിയ ഈ ഉദ്യമം സാധാരണ ജനങ്ങളെ പീഡിപ്പിക്കുന്ന നിലയിൽ എത്തിയിരിക്കുന്നു സർ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കൊച്ചു ഗോവിന്ദന് കൊടുത്ത മറുപടി ഇവിടെയും ബാധകം പുനലൂരാൻ

      ഇല്ലാതാക്കൂ
  3. മുകളിൽ പറഞ്ഞ വിഭാഗത്തിൽ
    പെട്ടവരുടെ ലോബികളാണ് ഇതിനെ
    ഏറ്റവും എതിർക്കുന്നത് ...

    പിന്നെ ചില ശുഭ കാര്യ തുടക്കത്തിന്
    ഇത്തരം ഉടക്കുകൾ അനിവാര്യമാണല്ലോ അല്ലെ

    മറുപടിഇല്ലാതാക്കൂ
  4. പറഞ്ഞ കാര്യങ്ങളോട് നൂറു ശതമാനം യോജിക്കുന്നു . പക്ഷേ പല കള്ള പണക്കാരും ചെറിയ ഒരു ശതമാനമേ പണമായ് സൂക്ഷിക്കുള്ളൂ എന്നാണ് ചില ബുദ്ധിജീവികളുടെ അഭിപ്രായം.അതും ശരിയാണോ ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആസ്സാമിൽ ഓടയിലെയും മറ്റും വലിച്ചെറിഞ്ഞ നോട്ടുകൾ പണം വയ്ക്കുന്നു എന്ന് തന്നെയാണ് കാണിക്കുന്നത് അമൽ.

      ഇല്ലാതാക്കൂ
  5. മുഴുവൻ അഭിപ്രായങ്ങളോടും യോജിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അത് കൊണ്ട് കുറച്ചു ബുദ്ധിമുട്ടുകൾ നമുക്ക് സഹിക്കാം സുധീ

      ഇല്ലാതാക്കൂ
  6. രണ്ടായിരത്തിനുപകരം ആയിരമൊ,അഞ്ഞൂറൊ ആയിരുന്നെങ്കില്‍.....
    ആശംസകള്‍ ബിപിന്‍ സാര്‍

    മറുപടിഇല്ലാതാക്കൂ