2016, നവംബർ 6, ഞായറാഴ്‌ച

ബലാത്സംഗം

കേരള സാരി. മുടിയിൽ ഒരു മുല്ലപ്പൂ മാല.ആണുങ്ങൾ ആകട്ടെ മുണ്ടും ജൂബയും. സർക്കാർ ചിലവിൽ ചടങ്ങുകൾ - മോഹിനിയാട്ടം,  കഥകളി വേഷങ്ങൾ കാട്ടുന്ന ആഭാസ നൃത്തം...... രാഷ്ട്രീയ കോമരങ്ങളുടെ നെടുങ്കൻ പ്രസംഗങ്ങൾ. തീർന്നു കേരള പ്പിറവി. 

അങ്ങിനെ കേരളത്തിന്റെ അറുപതാം പിറന്നാൾ ആഘോഷിച്ചു രണ്ടു ദിവസം കഴിഞ്ഞതേ ഉള്ളൂ. ഒരു കൂട്ട ബലാത്സംഗത്തിന്റെ ചുരുളുകൾ അഴിയുന്നു. ഒരു വീട്ടമ്മയെ  4 കശ്മലന്മാർ ബലാത്സംഗം ചെയ്ത സംഭവം. അത് കഴിഞ്ഞു ഭീഷണി. നഗ്ന ഫോട്ടോ കാട്ടി വീണ്ടും ബലാത്സംഗം. രണ്ടു വർഷമായി തുടരുന്നു. സഹി കേട്ട് ആ സ്ത്രീ ഇത് പരസ്യമായി പറയാൻ തയ്യാറായി.






ബലാത്സംഗം നടന്നു എന്ന് സ്ത്രീ പറഞ്ഞാൽ  കേസ് എടുക്കണം.  പക്ഷെ ഇവിടെ നടന്നതോ? പോലിസിൽ പരാതി കൊടുത്ത സ്ത്രീയെ അവിടെ വീണ്ടും അപമാനിച്ചു. പ്രതി മാർക്സിസ്റ് പാർട്ടിക്കാരൻ. പോലീസും രാഷ്ട്രീയക്കാരും ചേർന്ന് കേസ് തേച്ചു മാച്ചു കളഞ്ഞു. ഇതാണ് ഇന്നത്തെ കേരള സമൂഹത്തിൽ  നടക്കുന്നത്.

ഇവിടെ എന്തിനും പ്രതികരിക്കുന്ന കുറെ ആളുകളുണ്ട്. സാംസ്കാരിക നായകന്മാർ എന്നാണു ഇവരെ വിളിക്കുന്നത്. എവിടെയെങ്കിലും ഒരു ആദിവാസി പീഢിക്കപ്പെട്ടാലോ,മരിച്ചാലോ,എന്തിനു അവർക്കാർക്കെങ്കിലും ഒരു പനി പിടിച്ചാൽ പ്പോലും ഉറഞ്ഞു തുള്ളുന്ന കുറെ രാഷ്ട്രീയ കോമരങ്ങൾ.മാർക്സിസ്റ് പാർട്ടിയുടെ അടിമകളായ കുറെ എഴുത്തുകാരും കലാകാരന്മാരും. സാറാ തോമസും അരുന്ധതി റോയും പോലെ. കേരളത്തിൽ നടക്കുന്നതു അവർ കാണുന്നതേ ഇല്ല.  വടക്കേ ഇന്ത്യയിൽ നടക്കുന്നതിനു മാത്രം. അതും ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനമാണെങ്കിൽ മാത്രം. എങ്കിൽ തുള്ളൽ തുടങ്ങിയത് തന്നെ. പണ്ട് വാങ്ങിയ പുരസ്കാരങ്ങൾ തിരിച്ചു നൽകൽ തുടങ്ങിയ കലാ പരിപാടികൾ.കൂടാതെ മാർക്സിസ്റ് കാര് കുറെ പേരുണ്ട്. പാർട്ടിയുടെ വാചക ചാവേറുകൾ. സുരാജ്,റിയാസ്,ഷംസീർ ,ചന്ത തുടങ്ങിയവർ. സോഷ്യൽ മീഡിയയിൽ ഇവർ സംഹാര താണ്ഡവം നടത്തും.

വടക്കാഞ്ചേരി ബലാത്സംഗ ക്കേസിൽ ആർക്കും ഒന്നും പറയാനില്ല. പാർട്ടിയുടെ കൂലി എഴുത്തുകാരും  വാചക ചാവേറുകളും ആർക്കും അനക്കമില്ല. ഫേസ് ബുക്കിൽ പോസ്റ്റില്ല. ചത്ത   വീട് പോലെ. ഇതിനിടയിൽ ഇരയുടെ പേര് പറഞ്ഞു പഴയ സ്പീക്കർ രാധാകൃഷ്ണൻ. അതിനെ പിന്തുണച്ചു പി.കെ. ശ്രീമതിയും മന്ത്രി ശൈലജയും. എങ്ങിനെ ഉണ്ട് സ്ത്രീ സംരക്ഷണം?

കഴിഞ്ഞ 9 മാസത്തിനിടയിൽ 1200 ബലാൽസംഗങ്ങൾ ആണ്  കേരളത്തിൽ നടന്നത്. യു.ഡി.എഫ്. ന്റെ ഗർഭം എന്ന് പറഞ്ഞൊഴിയാൻ എൽ.ഡി.എഫ്.നു കഴിയില്ല. അവര് ഭരണത്തിൽ വന്നു 5 മാസം ആയി.രാഷ്‌ടീയ പിന്തുണ ബലാത്സംഗ ക്കാർക്ക് കിട്ടുന്നത് കൊണ്ടാണ് ഇതിങ്ങനെകൂടുന്നത്. അതിനെതിരെ സമൂഹം പ്രതികരിക്കേണ്ട കാലം കഴിഞ്ഞു. 

തൽക്കാലം കുഴപ്പമില്ല. ആരുടെയോ അമ്മയോ പെങ്ങളോ ഭാര്യയോ ആണ് ബലാത്സംഗത്തിനിരയായത്. ഒരു പ്രസ്താവനയോ നിസ്സംഗതയോ  കൊണ്ട് അത് പരിഹരിക്കാം. പക്ഷെ  സ്വയം ബലാസംഗപ്പെടുകയോ സ്വന്തം അമ്മയോ പെങ്ങളോ ഭാര്യയോ ഇരയാവുകയോ ചെയ്യുന്ന ഒരു നാളെ വരുക തന്നെ ചെയ്യും. അപ്പോൾ എന്ത് ചെയ്യും?

4 അഭിപ്രായങ്ങൾ:

  1. കമ്യൂണിസ്റ്റുകളെന്നാൽ ബലാത്സംഗികളെന്ന അവസ്ഥയായി.

    മറുപടിഇല്ലാതാക്കൂ
  2. എവിടെയും ഒന്നും കാണഞ്ഞപ്പോള്‍ ആദ്യം കരുതി ഇനി കേട്ടതും വായിച്ചതും തെറ്റി പോയതാണോന്ന്... ദിവസം ചെല്ലുംതോറും നമ്മള്‍ മുന്നോട്ടല്ല പിന്നോട്ടാണ് നടക്കുന്നത്!

    മറുപടിഇല്ലാതാക്കൂ
  3. ഇതൊക്കെ ഒരു വാർത്തയാണോ സർ ഇനി എന്തെല്ലാം കേരളം കാണാനിരിക്കുന്നു .....

    മറുപടിഇല്ലാതാക്കൂ
  4. കഴിഞ്ഞ 9 മാസത്തിനിടയിൽ 1200
    ബലാൽസംഗങ്ങൾ ആണ് കേരളത്തിൽ
    നടന്നത്. യു.ഡി.എഫ്. ന്റെ ഗർഭം എന്ന്
    പറഞ്ഞൊഴിയാൻ എൽ.ഡി.എഫ്.നു കഴിയില്ല.
    അവര് ഭരണത്തിൽ വന്നു 5 മാസം ആയി.രാഷ്‌ടീയ
    പിന്തുണ ബലാത്സംഗ ക്കാർക്ക് കിട്ടുന്നത് കൊണ്ടാണ്
    ഇതിങ്ങനെകൂടുന്നത്...
    അതിനെതിരെ സമൂഹം
    പ്രതികരിക്കേണ്ട കാലം കഴിഞ്ഞു....

    മറുപടിഇല്ലാതാക്കൂ