2017, ജനുവരി 4, ബുധനാഴ്‌ച

കോടതികൾ ജനത്തിനു

മതത്തിന്റെയും ജാതിയുടെയും വംശത്തിന്റെയും പേരിൽ വോട്ട് പിടിക്കുന്നത്  നിരോധിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി ഇന്ത്യൻ ജനാധിപത്യത്തിൽ തങ്ക ലിപികളിൽ കുറിക്കേണ്ട ഒരു വിധി  ആണ്.  എന്നതിൽ സംശയം വേണ്ട. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം നടന്ന ആദ്യത്തെ പൊതു തെരഞ്ഞെടുപ്പ് മുതൽ ഇന്നു വരെയുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും മതവും ജാതിയും ഒരു   പ്രധാന ഘടകം തന്നെ ആയിരുന്നു. സ്ഥാനാർത്ഥികളെ നിശ്‌ചയിക്കുന്നത് മുതൽ വോട്ട് പിടിത്തം വരെയുള്ള എല്ലാ മേഖലകളിലും മതവും ജാതിയും  ഇടപെട്ടു. മത മേലധ്യക്ഷന്മാർ പരസ്യമായി വോട്ട് പിടിക്കാൻ ഇറങ്ങി.  

7 അംഗ ബെഞ്ചിന്റെ സുപ്രധാന വിധിയിൽ 'തെരെഞ്ഞെടുപ്പ് എന്നത് ഒരു മതനിരപേക്ഷമായ പ്രക്രിയ ആണെന്നും, ജനങ്ങളും ദൈവവും തമ്മിലുള്ള ബന്ധം തികച്ചും വ്യക്തിപരമാണെന്നും സ്റ്റേറ്റിന് അതിൽ ഇടപെടാൻ അധികാരമില്ലെന്നും' പറഞ്ഞു. ഒരു പാർട്ടിയ്ക്ക് വോട്ട് ചെയ്യണം എന്നുള്ള മത നേതാവിന്റെ അഭ്യർത്ഥന അഴിമതി ആയി വരുമോ എന്നുള്ള കേസിൽ വിധി പറയുകയായിരുന്നു. ഇനി മുതൽ അത് Section 123 of the Representation of  People's Act പ്രകാരം കുറ്റം ആവുകയും സ്ഥാനാർത്ഥി  അയോഗ്യനാവുകയും ചെയ്യും.
രാഷ്ട്രീയക്കാർ മടിക്കുന്നിടത്തു സുപ്രീം കോടതി ജനങ്ങളുടെ രക്ഷയ്ക്ക് വരുന്നു.

അത് പോലെ സുപ്രധാനമായ ഒരു സുപ്രീം കോടതി  വിധി ആയിരുന്നു ക്രിക്കറ്റിന്റെ കാര്യത്തിൽ നടത്തിയത്. ഇന്ത്യൻ പ്രസിഡന്റിനേക്കാളും പവ്വറിലാണ് ഇന്ത്യയിലെ ക്രിക്കറ്റ് പ്രസിഡന്റ് നടന്നിരുന്നത്. ബി.സി.സി.ഐ. പ്രസിഡന്റ് എന്ന് പറഞ്ഞാൽ  ആർക്കും, കോടതിയ്ക്ക് പോലും  ചോദ്യം ചെയ്യാൻ അധികാരമില്ലാത്ത രാജാവ്. എങ്ങിനെയും ചിലവാക്കാൻ കോടികൾ. കണക്കും ആഡിറ്റും ഒന്നുമില്ലാത്ത കുമിഞ്ഞു കൂടിയ പണം.അത് കൊണ്ടാണ് രാഷ്ട്രീയക്കാർ എല്ലാം ഈ പദവിയ്ക്കു വേണ്ടി കടി പിടി കൂടിക്കൊണ്ടിരുന്നത്. ഇൻർനാഷണൽ ക്രിക്കറ്റ് ഫെഡറേഷന് പോലും ബി.സി.സി.ഐ യെ പേടി. ഇന്ത്യ വേണ്ടെന്നു വച്ചാൽ ക്രിക്കറ്റ് തീർന്നു. വേറെ ഒരു രാജ്യത്തും ഇത്രയും പൊട്ടന്മാർ ഇത്രയും കാശും മുടക്കി ഇത്രയും സമയം വായും പൊളിച്ചിരിക്കാൻ കാണില്ല അത് കൊണ്ട് തന്നെ. കളി A BC അറിയില്ല. എന്നാലും നോക്കിയിരിക്കും.  റൺ, ഔട്ട് സെഞ്ചുറി ഇങ്ങിനെ കുറെ വാക്കുകൾ മാത്രം അറിയാവുന്ന കാഴ്ചക്കാർ. ധൂർത്തടിക്കാൻ

അങ്ങിനെ പ്രമാദിത്വം കാണിച്ച  ബി.സി.സി.ഐ. യെ ആണ് സുപ്രീം കോടതി പൊളിച്ചടുക്കിയത്. പ്രസിഡന്റിനെയും സെക്രട്ടറിയേയും പുറത്താക്കി. 70 കഴിഞ്ഞവനെയും കേസുള്ളവനെയും 9 വർഷം ഇരുന്നവനെയും ഇനി വേണ്ട.പാവപ്പെട്ടവന്റെ പണം ഇനി കണക്കും പരിശോധനയും ഒക്കെ ഉണ്ട്. വളരെ നന്നായി. എല്ലാ മേഖലയിലും ഇത് പോലെ കോടതി ഇടപെട്ടു സംഭവം സുതാര്യമാക്കണം. കേരളത്തിലെ സ്പോർട്സ് കൗൺസിലിലും.

ടി.സി.മാത്യു ആള് വീരനാ. എങ്ങിനെയെങ്കിലും പ്രസിഡന്റ് സ്ഥാനത്തു കയറിക്കൂടാനാ നോക്കുന്നത്. 9  വര്ഷം ആയതു കൊണ്ട് കേരളത്തിൽ നിന്നും രാജി വച്ചു.  സ്റ്റേഡിയത്തിനു ഭൂമി വാങ്ങിയതിൽ  അഴിമതി ആരോപണം ഉണ്ട്. എല്ലാം കലങ്ങി തെളിയട്ടെ.

8 അഭിപ്രായങ്ങൾ:

  1. രാഷ്ട്രീയക്കാർ മടിക്കുന്നിടത്തു സുപ്രീം കോടതി ജനങ്ങളുടെ രക്ഷയ്ക്ക് വരുന്നു...സത്യം സർ . ജനങ്ങളുടെ അവസാന അത്താണി കോടതി ആണ് ..ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  2. ഇന്ന് മാതൃഭൂമി
    ചാനലിൽ ഇതിനെ
    കുറിച്ച് നല്ലൊരു ചർച്ച
    കണ്ടിരുന്നു .ഏഴ് അംഗ ബെഞ്ചിന്റെ
    സുപ്രധാന വിധിയിൽ 'തെരെഞ്ഞെടുപ്പ്
    എന്നത് ഒരു മതനിരപേക്ഷമായ പ്രക്രിയ
    ആണെന്നും, ജനങ്ങളും ദൈവവും തമ്മിലുള്ള
    ബന്ധം തികച്ചും വ്യക്തിപരമാണെന്നും സ്റ്റേറ്റിന്
    അതിൽ ഇടപെടാൻ അധികാരമില്ലെന്നും'
    പറഞ്ഞു. ഒരു പാർട്ടിയ്ക്ക് വോട്ട് ചെയ്യണം
    എന്നുള്ള മത നേതാവിന്റെ അഭ്യർത്ഥന അഴിമതി ആയി വരുമോ എന്നുള്ള കേസിൽ വിധി പറയുകയായിരുന്നു. ഇനി മുതൽ അത് Section 123 of the Representation of People's Act പ്രകാരം കുറ്റം ആവുകയും സ്ഥാനാർത്ഥി അയോഗ്യനാവുകയും ചെയ്യും.
    രാഷ്ട്രീയക്കാർ മടിക്കുന്നിടത്തു സുപ്രീം കോടതി ജനങ്ങളുടെ രക്ഷയ്ക്ക് വരുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇനി ഇതിനെ എങ്ങിനെ രാഷ്ട്രീയ പാർട്ടികൾ കൈകാര്യം ചെയ്യും എന്ന് നോക്കാം മുരളി

      ഇല്ലാതാക്കൂ
  3. കോടതി! - നീതിന്യായ വ്യവസ്ഥ

    മറുപടിഇല്ലാതാക്കൂ
  4. അങ്ങനെ രാഷ്ട്രീയത്തിൽ നിന്നും മതത്തെ ഒഴിവാക്കാനാണെങ്കിൽ മുസ്ലീ0ലീഗീനെ എന്നാ ചെയ്യും?

    മറുപടിഇല്ലാതാക്കൂ